വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് സേവാഗ്രാം ഉദ്ഘാടനവും വാർഡ് വികസന സമിതിയുടെ വി.കെ.മൂസക്കുട്ടി സാഹിബ് സ്മാരക SSLC +2 അവാർഡ് ദാനവും 2017 ജനുവരി 15 ഞായറാഴ്ച രാവിലെ 10 മണിക്ക് പാണ്ടികശാലയിൽ നടക്കും . വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യും.അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ ,ജമീല അബൂബക്കർ നിർവ്വഹിക്കും. ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.മുഹമ്മദലി , മറ്റു ജനപ്രതിനിധികളുo സംബന്ധിക്കുo എന്ന് വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു (17 )o വാർഡ് മെമ്പർ )
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക