ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

വേങ്ങര ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി നിർദ്ദേശിക്കപ്പെട്ട വേങ്ങര ഫ്ലൈ ഓവറിന്റെ ഇൻവെസ്റ്റിഗേഷന് 18 ലക്ഷം രൂപയുടെ ഭരണാനുമതി ആയി.

വേങ്ങര ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി നിർദ്ദേശിക്കപ്പെട്ട വേങ്ങര ഫ്ലൈ ഓവറിന്റെ ഇൻവെസ്റ്റിഗേഷന് 18 ലക്ഷം രൂപയുടെ ഭരണാനുമതി ആയി. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡിലെ തിരക്കേറിയ ടൗണുകളിലൊന്നായ വേങ്ങരയിലെ ഗതാഗതക്കുരുക്ക് ഏറെ കാലമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. ഇതിനു പരിഹാരമായി നേരത്തെ ബൈ പാസ്സ് പ്രഖ്യാപിക്കുകയും സ്ഥലമെടുക്കലിന്റെയും മറ്റും സാങ്കേതിക തടസ്സങ്ങളാൽ നീണ്ടു പോകുകയുമായിരുന്നു. എന്നാൽ നിർദ്ധിഷ്ട ബൈപാസ്സ് വന്നാൽ തന്നെ ടൗണിലെ ഗതാഗത കുരുക്കിന് പൂർണമായും പരിഹാരമാകില്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലൈ ഓവർ നിർദ്ദേശിക്കപ്പെടുന്നത്. രണ്ട് കിലോമീറ്ററിനുള്ളിൽ അഞ്ചോളം ജംങ്ഷനുകളും നിരവധി ലിങ്ക് റോഡുകളും ഉള്ള വേങ്ങര ടൗണിൽ  ഒരു ഫ്ലൈ ഓവർ സ്ഥാപിക്കുക എന്നതാണ് ഏക പരിഹാര മാർഗം. ഇതിന്റെ അടിസ്ഥാനത്തിൽ  2022-23 ബജറ്റിൽ വേങ്ങര ഫ്ലൈ ഓവർ ഉൾപ്പെടുത്തിയിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാകുന്നത്തോടെ ഫ്ലൈ ഓവറിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ ആരംഭിക്കും.

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വലിയോറ പുത്തനങ്ങാടി പള്ളിഇടവഴിയിൽനിന്നും പെരുമ്പാമ്പിനെ പിടികൂടി VIDEO

വലിയോറ പുത്തനങ്ങാടി പള്ളിഇടവഴിയിൽനിന്നും പെരുമ്പാമ്പിനെ പിടികൂടി  ഇന്നലെ അർത്ഥരാത്രിയോടെ പാമ്പ്പിടുത്തകാരൻ ചെറൂർ മുസ്തഫയാണ് പാമ്പിനെ പിടികൂടിയത്.

വേങ്ങരയിൽ ഓട്ടോ സർവ്വീസ് നിർത്തി അനുശോചിക്കുന്നു.

 ഓട്ടോ സർവ്വീസ് നിർത്തി അനുശോചിക്കുന്നു. വേങ്ങര: കാലിക്കറ്റ് ബേക്കറിക്ക് സമീപമുളള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവരായിരുന്ന  അഷറഫിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് വേങ്ങരയിൽ ഓട്ടോ സർവ്വീസ് നിർത്തലാക്കുന്നു. അദ്ദേഹത്തിന്റെ ജനാസ നിസ്കാരം 3:00 മണിക്ക് നടത്തപ്പെടുന്ന സാഹചര്യത്തിൽ അനുശോചനം പ്രകടിപ്പിച്ചു കൊണ്ട് ഇന്ന് ഉച്ചക്ക് 2:30 മുതൽ 3:30 വരെ വേങ്ങര ടൗണിലെ മുഴുവൻ ഓട്ടോ തൊഴിലാളികളും ഓട്ടോ നിർത്തിയിടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു 

വേങ്ങര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ് ഇന്ന്

വേങ്ങര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ്  28.11.2022 തിങ്കളാഴ്ച ഉച്ചക്ക് 2 മണി മുതൽ പഞ്ചായത്ത് ഒഫീസിൽ വെച്ച് നടത്തുന്നു - ഉപകരണങ്ങൾ ആവശ്യമുള്ളവർ നേരിൽ വരിക. അധാർ . റേഷൻ കാർഡ്, ടെസ്പിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ കൂടെ കരുതുക -

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

രാത്രി കവര്‍ച്ച ലക്ഷ്യമിട്ട് ശുചിമുറിയില്‍ പതുങ്ങിയിരുന്ന കള്ളന്‍ നാട്ടുകാരുടെ പിടിയിലായി

രാത്രി കവര്‍ച്ച ലക്ഷ്യമിട്ട് ശുചിമുറിയില്‍ പതുങ്ങിയിരുന്ന കള്ളന്‍ നാട്ടുകാരുടെ പിടിയിലായി. താനാളൂര്‍: ചെറുമൂച്ചിക്കലില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വീടിൻറെ മുകളിൽ ഒളിച്ച കള്ളനെ നാട്ടുകാരാണ് ഓടിച്ചിട്ടു പിടിച്ചത്. പാറയിൽ ഷാജിയുടെ വീട്ടിലെ ശുചിമുറിയിലാണ് അന്യസംസ്ഥാനക്കാരനായ കള്ളൻ ഒളിച്ചിരുന്നത് ഷാജിയുടെ ഭാര്യ അസ്മ വീടിനു പുറത്തുള്ള ശുചിമുറിയിൽ എത്തിയപ്പോഴാണ് മോഷ്ടാവിനെ കണ്ടത്. അസ്മാ അലറി വിളിച്ചതോടെ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കള്ളൻ ഇറങ്ങിയോടി സമീപത്തെ വീടിൻറെ മുകളിൽ ഒളിച്ചു പിന്നീട് നാട്ടുകാർ നടത്തിയ തിരിച്ചിലാണ് കള്ളനെ കണ്ടെത്തിയത്. താനൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു..

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 ലെ വോളിബോൾ മത്സരത്തിൽ വേങ്ങര പഞ്ചായത്ത് വിജയികളായി

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 ലെ വോളിബോൾ മത്സരത്തിൽ  വേങ്ങര പഞ്ചായത്ത് വിജയികളായി. ഇന്ന് രാവിലെ 9 മണിമുതൽ വലിയോറ അടക്കാപുര AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വേങ്ങര ബ്ലോക്കിലെ 7 പഞ്ചായത്തുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ  തുടർച്ചയായ സെറ്റുകൾക്ക് പറപ്പൂർ പഞ്ചായത്തിനെ പരാജയപ്പെടുത്തി വേങ്ങര പഞ്ചായത്ത് വിജയികളായി വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ അബൂബക്കർ മാഷിന്റെ ആദ്യക്ഷതയിൽ നടന്ന  മത്സരത്തിന്റെ ഉത്ഘാടനം ബ്ലോക്ക്‌ പ്രസിഡന്റ് ബെൻസിറ ടീച്ചർ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ മെമ്പർമാരായ സഫീർ ബാബു, പറങ്ങോടത്ത്‌ അസീസ്, ഡിവിഷൻ മെമ്പർ, ചെള്ളി ബാവ, അഖിലേഷ്,അലവി ബാപ്പു  എന്നിവർ സംസാരിച്ചു വിജയികൾക്കുള്ള ട്രോഫി വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ബെൻസീറ ടീച്ചർ നാക്കുന്നു  രണ്ടാം സ്ഥാനക്കാരായ പറപ്പൂർന്ന് വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാഷ് നൽകുന്നു 

കോട്ടക്കലിൽ മരുന്ന്മൊത്ത വിതരണകേന്ദ്രത്തിൽ തീപിടുത്തം

കോട്ടക്കലിൽ മരുന്ന് മൊത്ത വിതരണകേന്ദ്രത്തിൽ തീപിടുത്തം  കോട്ടക്കൽ: ടൗണിലെ ഇംഗ്ലീഷ് മരുന്ന് മൊത്തവിതരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി. കോട്ടക്കൽ സൗഭാഗ്യ കോളനിയിലെ പി. വി.രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള സുമി ഫാർമ എന്ന സ്ഥാപനത്തിലാണ് ഇന്നലെ രാത്രിയോടെ  തീപിടുത്തമുണ്ടായത്. കടയിലെ ജീവനക്കാർ കടയടച്ച് പോയതിന് ശേഷം പരിസരവാസികളാണ് കെട്ടിടത്തിൽ നിന്നും പുകയുയരുന്നത് കണ്ടത്. തുടർന്ന് കോട്ടക്കൽ പോലീസിലും മലപ്പുറം, തിരൂർ ഫയർ സ്റ്റേഷനുകളിലേക്കും വിവരമറിയിച്ചു. മലപ്പുറത്ത് നിന്നും സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും കോട്ടക്കൽ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും ചേർന്നാണ് തീ പൂർണ്ണമായും അണച്ചത്. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണമെന്ന് അനുമാനിക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. ലെനിൻ, സേനാംഗങ്ങളായ  എം.ഫസലുള്ള, എ.എസ്. പ്രദീപ്‌, കെ. അഫ്സൽ, എൻ. ജംഷാദ്,പി.രാജേഷ്, സിവിൽ ഡിഫെൻസ് അംഗങ്ങളായ സായികുമാർ, സോബിൻ മൂർക്കത്ത്, തിരൂർ നിലയത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങളും  ചേർന്നാണ് തീയണച്ചത്.

ഒരു വേറിട്ട വിവാഹം വരൻ സോമൻ നായർ വയസ്സ് 78 വധു ബീനാകുമാരി വയസ്സ് 61

  ഒരു വേറിട്ട വിവാഹത്തിന് സാക്ഷ്യം വഹിച്ചു. എയർഫോഴ്സ് വെറ്ററനും , എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്പ്റ്ററിന്റെ  എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ സോമൻ നായരും ശ്രീമതി ബീന കുമാരിയും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ഇതിനോടൊപ്പം ശ്രീ സോമൻ നായർ സാറിനു ലഭിച്ച ഒരു ആശംസാ സന്ദേശം കൂടി ചുവടെ ചേർക്കുന്നു. ജീവിതം ഒന്നേയുള്ളു....👍👍 മനുഷ്യ വികാരങ്ങളിൽ പ്രണയത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. മനസ്സിൽ വീണ കനൽ അണയാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഒരു പ്രായം കഴിയുമ്പോൾ ഒതുങ്ങിക്കൂടാനാണ് നമ്മൾ ഓരോരുത്തർക്കും ഇഷ്ടം. എന്റെ കാലം കഴിയാറായി...ഓ.. ഇത്രയൊക്കെ മതി... ഇനിയെന്തിന്...? ആർക്ക് വേണ്ടി..? ഈ വക ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിവാഹം. വരൻ :: സോമൻ നായർ.. വയസ്സ് 78 വധു :: ബീനാകുമാരി  വയസ്സ് 61 ഇതിനെ വയസ്സൻ കല്യാണം എന്ന് പറഞ്ഞു മാറ്റിനിർത്താൻ വരട്ടെ. വലിയ ഒരു മനസ്സിന്റെ ഉറച്ച തീരുമാനങ്ങളിൽ നിന്ന് ഉരുതിരിഞ്ഞു വന്ന ആശയം. മക്കളുടെയും, മരുമക്കളുടെയും പേരക്കുട്ടികളുടെയും എതിർപ്പിനെ മറികടന്നുകൊണ്ട് ഇങ്ങനെ ഒരു കാര്യത്തിൽ എത്തണമെങ്കിൽ അതിനൊരു ആർജവം വേണം അതാണ് ഇവിടെ ന...

മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അര്‍ജന്റീനയുടേയും; മെക്‌സിക്കന്‍ പ്രതിരോധം കടന്ന് നീലപ്പടയുടെ തിരിച്ചുവരവ്

മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അര്‍ജന്റീനയുടേയും; മെക്‌സിക്കന്‍ പ്രതിരോധം കടന്ന് നീലപ്പടയുടെ തിരിച്ചുവരവ് ദോഹ : ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാമതുമെത്തി. സൗദിയാണ് രണ്ടാം സ്ഥാനത്ത്.

ധ്രുവക്കരടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മത്സ്യത്തെ 15 സെക്കന്റിൽ കണ്ടെത്താനാകുമോ ?

ഇന്റർനെറ്റ്‌  ഉപയോക്താക്കൾ ഇന്ന് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഒരു വിനോദമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. കാഴ്ചക്കാരന്റെ വ്യക്തി സ്വഭാവങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉൾപ്പെടെ വെളിപ്പെടുത്തുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകളും, കാഴ്ചക്കാരന്റെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകളും ഇന്ന് ഇന്റർനെറ്റ്‌ ലോകത്ത് സജീവമാണ്. ഇത്തരത്തിൽ നിങ്ങളുടെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണ് ഇവിടെ കാണിച്ചിരിക്കുന്നത്. ധ്രുവക്കരടികളും ഹിമച്ചില്ലുകളുമാണ് ഈ ചിത്രത്തിൽ ഉള്ളത്. എന്നാൽ, അവയ്ക്കിടയിൽ ഒരു മത്സ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. പലരും ഒറ്റ നോട്ടത്തിൽ ചിത്രത്തിൽ മത്സ്യം ഇല്ല എന്ന് തീർപ്പായി തന്നെ പറയുന്നുണ്ട്. എന്നാൽ, ചിലർക്ക് അതിവേഗം മത്സ്യത്തെ കണ്ടെത്താൻ സാധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ചിത്രത്തിൽ ഒരു മത്സ്യം ഉണ്ട് എന്ന് ഉറപ്പിക്കാം. ഇനി ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ ഒരു വെല്ലുവിളി വെക്കാം. 15 സെക്കൻഡ് സമയത്തിനുള്ളിൽ നിങ്ങൾക്ക് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷനിൽ ഒളിഞ്ഞിരിക്കുന്ന മത്സ്യത്തെ കണ്ടെത്താൻ സാധിക്കുമോ? ഒന്ന് ശ്രമിച്ചു നോക്കന്നേ. ചിത്രത്തിലേക്ക് ഒന്ന് ശ്രദ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള