റാഞ്ചി • ട്രെയിൽ യാത്രയ്ക്കിടെ ശുചിമുറിയിൽ പ്രാഥമി കകാര്യം നിർവഹിക്കുന്നതിനിടെ മറ്റൊരാൾ വാതിൽ തുറ ക്കാനിടയായ സംഭവത്തിൽ യാത്രക്കാരന് റയിൽവേ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ജാർഖണ്ഡ് സ്വദേശിയും അഭിഭാഷകനുമായ ഗുരുദർശൻ ലംബ ഒരുവർഷം മുൻപു ഡൽഹിയിൽ നിന്നു ഛത്തീസ്ഗഡിലെ ദുർഗിലേക്കു സംതാ എക്സ്പ്രസിന്റെ എസി കോച്ചിൽ യാത്ര ചെയ്യുമ്പോഴാണു ദുരനുഭവം. ശുചിമുറിയുടെ വാതിലിന്റെ താഴ് പ്രവർത്തിക്കാത്തതു മൂലമാണു യാത്രക്കാരനു പുറത്തുനിന്നു തുറക്കാനായ തെന്നും ഇതു കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും കാട്ടിയാണു പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*