ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ പ്രധാന വാർത്തകൾ

പ്രഭാത വാർത്തകൾ
 --------------------------------
    *19/10/2022*
2022 | ഒക്ടോബർ 19  | ബുധൻ | 1198 |  തുലാം 2 |  പൂയം 1444 റബീഉൽ അവ്വൽ 22
➖➖➖➖➖➖➖➖

◾ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏകീകൃത സിവില്‍ കോഡ് പാസാക്കണമെന്ന് പാര്‍ലമെന്റിനു നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കോ സര്‍ക്കാരിനോ കഴിയില്ല. മതേതര രാജ്യമായ ഇന്ത്യയില്‍ വൈവിധ്യമായ വ്യക്തിനിയമങ്ങള്‍ പിന്തുടരാന്‍ അവകാശമുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

◾വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മൂവായിരം പേര്‍ക്ക് യൂറോപ്പില്‍ ആരോഗ്യമേഖലയില്‍ ഒരു മാസത്തിനകം തൊഴിലവസരങ്ങളും ഹിന്ദുജ ഗ്രൂപ്പിന്റേതടക്കമുള്ള വലിയ നിക്ഷേപങ്ങളും ഉറപ്പാക്കാനായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ചീഫ് സെക്രട്ടറി വിപി ജോയിക്കൊപ്പമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനെത്തിയത്.

◾യൂറോപ്യന്‍ യാത്രയില്‍ കുടുംബാംഗങ്ങള്‍ പോയതില്‍ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി. കേരളത്തിനു നേട്ടമുണ്ടായതു കാണാതെ മാധ്യമങ്ങള്‍ ഔദ്യോഗികയാത്രയെ ഉല്ലാസയാത്രയെന്നും ധൂര്‍ത്തെന്നും പരിഹസിക്കാനാണ് ശ്രമിച്ചത്. മന്ത്രിമാരെ പിന്‍വലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരാമര്‍ശിച്ച് ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ സാധുവാകില്ലെന്നു പ്രതികരിച്ചു  സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


◾കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്നും തീരുമാനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു കത്തയച്ചു. സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്ന ചാന്‍സലറുടെ 15 നോമിനികളുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. സെനറ്റ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ സിപിഎമ്മുകാരായ സെനറ്റ് അംഗങ്ങള്‍ കോടതിയെ സമീപിക്കും.

◾എയിംസ് ആശുപത്രി കാസര്‍കോട് സ്ഥാപിക്കണമെന്ന ആവശ്യം ഒഴികേ എന്‍ഡോസള്‍ഫാന്‍ സമര സമിതി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വ്യക്തമായ ഉറപ്പു ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സമരം  ശക്തമാക്കുമെന്നു സമരസമിതി. ഇന്നു സെക്രട്ടേറിയറ്റിന് മുന്നില്‍നിന്നും പാളയം രക്തസാക്ഷി സ്മാരകത്തിലേക്കും തിരിച്ചും പ്രതിഷേധ പ്രകടനം. നാളെ ഞാനും ദയാബായിയോടൊപ്പം എന്ന പേരില്‍ ഉപവാസ സമരം. ശനിയാഴ്ച ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് ബഹുജന മാര്‍ച്ചും നടത്തും.

◾എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതിയായ കേസ് ഗുരുതരമാണെന്നു മുഖ്യമന്ത്രി. ഗൗരവമായ അന്വേഷണം നടക്കുമെന്നും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി.


◾വിരമിക്കുന്നതിനു തൊട്ടുമുമ്പ് അമേരിക്കയിലേയും കാനഡയിലേയും ജയിലുകളിലെ സൗകര്യങ്ങള്‍ പഠിക്കാന്‍ ജയില്‍ ഡിജിപി സുദേഷ്‌കുമാര്‍ നടത്താനിരുന്ന വിദേശയാത്ര കേന്ദ്ര സര്‍ക്കാര്‍ മുടക്കി. വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസന്‍സിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന യാത്ര അടുത്ത വര്‍ഷത്തേക്കു മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍നിന്ന് 95 ശതമാനം ഡിസ്‌കൗണ്ടില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്നതടക്കമുള്ള പരാതികള്‍ സുദേഷ്‌കുമാറിനെതിരേ ഉയര്‍ന്നിരുന്നു.

◾മുസ്ലിം ലീഗ് വിമതര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹൈദരലിതങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈന്‍ അലി തങ്ങളും പങ്കെടുത്തു. ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തത് മുഈന്‍ അലി തങ്ങളാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കെ.എസ് ഹംസയുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേര്‍ന്നത്.

◾മദ്യപിച്ചു വാഹനമോടിച്ചവരെ പിടിക്കാന്‍ മേലുദ്യോഗസ്ഥന്‍ നിശ്ചയിച്ച ക്വാട്ട തികയ്ക്കാത്ത പൊലീസുകാരനെതിരേ നടപടി. തൃശൂര്‍ കണ്‍ട്രോള്‍ റൂമിലെ മോഹനകുമാരന്‍ എന്ന പോലീസുകാരനോടാണു മദ്യപിച്ചു വാഹനമോടിച്ച രണ്ടുപേരെ പിടികൂടണമെന്ന് സിഐ ശൈലേഷ് കുമാര്‍ നിര്‍ദ്ദേശിച്ചത്. ഒരാളെ മാത്രമാണ് പിടികൂടിയത്. ഇതേത്തുടര്‍ന്നാണ് കൃത്യവിലോപത്തിനു നടപടിയെടുക്കുമെന്നു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.  

◾കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീര്‍ക്കുന്നു. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പരാതിക്കാരനായ പഴക്കച്ചവടക്കാരന്‍ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷയില്‍ കോടതി ഇന്നു വിധി പറയും. പൊലീസുകാരന്‍ ഇപ്പോഴും ഒളിവിലാണ്.

https://chat.whatsapp.com/EoiPSCBaaO3A71qrq5lH0A
◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു പണം ഭാഗികമായി തിരികെ നല്‍കിത്തുടങ്ങി. കാലാവധി പൂര്‍ത്തിയായ സ്ഥിര നിക്ഷേപത്തിന്റെ പത്തു ശതമാനം മാത്രമാണ് തിരികെ നല്‍കുന്നത്. പലിശയുടെ അമ്പതു ശതമാനവും തിരികേ  നല്‍കുന്നുണ്ട്. പണം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കെവൈസി ഫോം എന്നിവയും പൂരിപ്പിച്ച് നല്‍കണം.

◾സിപിഎം ഓഫീസ് നിലകൊള്ളുന്ന സ്ഥലം അടക്കമുള്ള പുറമ്പോക്കു ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയെടുത്ത ദേവികുളം സബ് കളക്ടര്‍ക്കെതിരെ ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ തെമ്മാടിയാണെന്നണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എം.എം. മണി അധിക്ഷേപിച്ചു.

◾വീടുപണിക്കുള്ള ടൈല്‍ പാക്കറ്റുകള്‍ ചുമട്ടു തൊഴിലാളികളുടെ ഭീഷണിമൂലം വീട്ടമ്മയായ ദിവ്യ ലോറിയില്‍നിന്ന് ഒറ്റക്കിറക്കി. തിരുവനന്തപുരം ശ്രീകാര്യത്തെ പൗഡിക്കോണത്താണു സംഭവം. ലോഡിറക്കാന്‍ കൈസഹായത്തിന് എത്തിയ സഹോദരന്മാരെ പോലും തൊഴിലാളികള്‍ തടഞ്ഞു. നാലു ടൈല്‍ വീതമുള്ള 60 പാക്കറ്റാണ് ലോറിയില്‍നിന്ന് ദിവ്യ ഒറ്റയ്ക്ക് ഇറക്കിയത്.

◾അട്ടപ്പാടിയിലെ വീടു നിര്‍മ്മാണം നിര്‍ത്തിയെന്ന് രേഖാമൂലം അറിയിക്കണമെന്ന് എച്ച്ആര്‍ഡിഎസിനു സംസ്ഥാന സര്‍ക്കാരിന്റെ നോട്ടീസ്. വീട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. നിര്‍ത്തിവച്ചെന്ന് രേഖ മൂലം അറിയിക്കണമെന്നാണ് ഒറ്റപ്പാലം സബ് കളക്ടര്‍ വീണ്ടും കത്തയച്ചത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ഏതാനും മാസം ജോലി നല്‍കുകയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ആരോപണങ്ങളില്‍ എന്‍ഫോഴ്സ്മെന്റിനെ സമീപിക്കുകയും ചെയ്തതോടെയാണ് എച്ച്ആര്‍ഡിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്.

◾കൊച്ചിയില്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. കുഴുപ്പിള്ളി വൈപ്പിത്തറ വീട്ടില്‍ സജിത്തിനേയും കൂട്ടുകാരേയും വധിക്കാന്‍ ശ്രമിച്ച കേസിലാണ് അയ്യമ്പിള്ളി അറുകാട് വീട്ടില ഉണ്ണി പാപ്പാന്‍ എന്ന അഖില്‍ (28), ചെറായി പാലശ്ശേരി വീട്ടില്‍ ഹരീന്ദ്രബാബു (30) എന്നിവരെയാണ് മുനമ്പം പൊലീസ് പിടികൂടിയത്.

◾ചാവക്കാട് പോപ്പുലര്‍ ഫ്രണ്ടിന്റെ മൂന്നു മുന്‍ ഭാരവാഹികളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാന്‍ (37), ഇബ്രാഹിം (49), ഷെഫീദ് (39) എന്നിവരെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു പിറകേ പ്രതിഷേധ ജാഥ നടത്തിയതിനാണ് അറസ്റ്റ്.

◾താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ലക്കിടിയിലുള്ള ചുരം കവാടത്തിനു സമീപമാണ് മണ്ണിടിഞ്ഞത്.  വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക് ഒലിച്ചിറങ്ങി. വൈത്തിരി പൊലീസും അഗ്നിശമന സേനയും ചുരം സംരക്ഷണ സമിതിയും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.

◾ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത. ആന്‍ഡമാന്‍ കടലിലെ ചക്രവാതച്ചുഴി ചുഴലിക്കാറ്റായി മാറിയേക്കും.  48 മണിക്കൂറില്‍ ഈ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറും. മധ്യ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം ശനിയാഴ്ചയോടെ അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യത.

◾മുന്‍ മന്ത്രി കെ.ടി ജലീല്‍ എംഎല്‍എയുടെ 'ആസാദ് കാഷ്മീര്‍' പരാമര്‍ശത്തിനെതിരായ പരാതി കേരള ഡി ജി പി ക്ക് കൈമാറിയെന്ന് ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം വിഭാഗം. ഇക്കാര്യം വിശദീകരിച്ച് റോസ് അവന്യൂ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജലീലിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റോസ് അവന്യൂ കോടതിയിലെ ഹര്‍ജിയിലാണ് ഈ നടപടി.

◾ഇരട്ട നരബലിക്കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്കു കൊണ്ടുപോയ സംഭവം പുനരാവിഷ്‌കരിച്ച് പോലീസ്. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്‌കരിപ്പിച്ചത്.

◾വയനാട് മലവയല്‍ ഗോവിന്ദ ചിറയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചീരാല്‍ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി കെ.എസ് അശ്വിന്‍ എന്നിവരാണ് മരിച്ചത്.

◾ഫോട്ടോസ്റ്റാറ്റിനു പത്തു രൂപ ഈടാക്കിയെന്ന് ആരോപിച്ച് തൊടുപുഴ നഗരസഭാ കെട്ടിടത്തിലെ കടമുറിയില്‍നിന്ന് പുറത്താക്കപ്പെട്ട വ്യാപാരി കടമുറിയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.  വ്യാപാരി സെബാസ്റ്റ്യനെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. കടമുറി വീണ്ടും നല്‍കണോയെന്ന കാര്യത്തില്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുക്കും.

◾തിരൂരില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറടക്കം നാലു പേര്‍ക്കു പരിക്കേറ്റു.

◾പയ്യന്നൂരിലെ ഒരു വീട്ടില്‍ അര്‍ദ്ധരാത്രി ലഹരി പാര്‍ട്ടി നടത്തുന്നതിനിടെ ആറു പേര്‍ പിടിയിലായി. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളുമായി കെ കെ അന്‍വര്‍, കെ പി റമീസ്, യൂസഫ് അസൈനാര്‍, എം കെ ഷഫീഖ്, വി വി ഹുസീബ്, സി എം സ്വബാഹ് എന്നിവരെയാണ് പിടികൂടിയത്.

◾നരബലി കേസിലെ മുഖ്യ പ്രതി ഷാഫി സൗഹൃദം സ്ഥാപിച്ച് ലോഡ്ജിലേക്ക് ക്ഷണിച്ചെന്ന് കൊല്ലം സ്വദേശിയായ അബിന്‍ ഷാ. രണ്ടു മാസം മുമ്പ് വാനില്‍ ഇന്ത്യ ചുറ്റാനിറങ്ങിയ അബിന്‍ഷാ എറണാകുളത്താണ് ഷാഫിയെ പരിചയപ്പെട്ടത്. ലോഡ്ജില്‍ താമസവും ഭക്ഷണവും സ്ത്രീകളെയും ഷാഫി വാഗ്ദാനം ചെയ്തെന്നും അബിന്‍ ഷാ പറയുന്നു.

◾ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതിയില്‍ മൂന്നു പള്ളിയോടങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി. മന്നം ട്രോഫി നേടിയ വള്ളത്തെ അടക്കം വിലക്കും. മല്ലപ്പുഴശ്ശേരി, കുറിയന്നൂര്‍, പുന്നംതോട്ടം വള്ളങ്ങളില്‍  കരയ്ക്ക് പുറത്തുനിന്നുള്ളവരെക്കൊണ്ടു തുഴയിച്ചെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.

◾കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെണ്ണല്‍ ഇന്ന്. പുതിയ അധ്യക്ഷന്‍ ആരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടുംബത്തിന്റെ കൈയിലാകുമെന്നു മുതിര്‍ന്ന നേതാക്കള്‍. പുതിയ അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു ചെവി കൊടുക്കണമെന്ന് പി. ചിദംബരം ആവശ്യപ്പെട്ടു.

◾സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. നിലവിലുള്ള സഹകരണം തുടരും. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ ഐകകണ്ഠ്യേനെയാണ് രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2019  മുതല്‍ ജനറല്‍ സെക്രട്ടറിയായ ഡി രാജ ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിലൂടെ തെരഞ്ഞെടുക്കപ്പെടുന്നത്.

◾തീവ്രവാദത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ലോകരാജ്യങ്ങള്‍  കൈകോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷിതമായ ലോകം സജ്ജമാക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നരേന്ദ്രമോദി പറഞ്ഞു. ഇന്റര്‍പോളിന്റെ തൊണ്ണൂറാമത് ജനറല്‍ അസംബ്ലി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. 195 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

◾ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള പാര്‍ലമെന്ററി സമിതി ശുപാര്‍ശക്കെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കരുതെന്ന് പ്രമേയം ആവശ്യപ്പെട്ടു.

◾ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ പ്രതിയായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എന്‍സിബി ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടി വന്നേക്കും. അന്വേഷണത്തില്‍ സംശയകരമായ ഇടപെടലുകളുണ്ടായെന്ന് എന്‍സിബി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

◾മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്തുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി സഖ്യത്തിന് നേട്ടം. 1165 പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 971 പഞ്ചായത്തുകളുടെ ഫലമാണ് പുറത്തുവന്നത്. മഹാ വികാസ് അഘാഡി സഖ്യം 464 സീറ്റുകളില്‍ വിജയം നേടിയപ്പോള്‍ എന്‍ ഡി എ സഖ്യത്തിന് 357 ഇടത്താണ് വിജയിക്കാനായത്.

◾കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച രാജസ്ഥാന്‍ മന്ത്രിയെ തിരുത്തി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍. രാഹുല്‍ ഗാന്ധിയെ ശ്രീരാമനോട് ഉപമിക്കേണ്ടതില്ലെന്ന് മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ നാനാ പട്ടോളെ അഭിപ്രായപ്പെട്ടു. അത്തരം ഉപമകള്‍ ബിജെപി നേതാക്കളാണ് നടത്താറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ഹരിയാനയില്‍ യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ചു. ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിന് സമീപത്തുള്ള കുറ്റിക്കാട്ടിലാണ് സ്യൂട്ട്കേസ് കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.

◾രാജസ്ഥാനില്‍ ബാങ്ക് കവര്‍ച്ചയ്ക്കെത്തിയയാളെ വനിതാ ബാങ്ക് മാനേജര്‍ തുരത്തിയ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വന്ന മുഖംമൂടിധാരിയായ കള്ളനെയാണ് ബാങ്ക് മാനേജര്‍ വിരട്ടി ഓടിച്ചത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ മരുധാര ഗ്രാമീണ്‍ ബാങ്കിലാണ് സംഭവം. ക്യാമ്പിനില്‍നിന്നു പുറത്തുവന്ന മാനേജര്‍ പൂനം ഗുപ്തയ്ക്കു നേരെ കള്ളന്‍ കത്തി വീശി. അതിനിടെ കള്ളന്റെ പോക്കറ്റില്‍ നിന്നു താഴെവീണ പ്ലെയര്‍ എടുത്ത് ബാങ്ക് മാനേജര്‍ കള്ളനെ ആക്രമിക്കാന്‍ ഓങ്ങിയതോടെ കള്ളന്‍ പകച്ചു. മാനേജര്‍ ആക്രോശിച്ചതോടെ കള്ളന്‍ പുറത്തേക്ക് ഇറങ്ങിയോടി.

◾യുക്രൈന്റെ അതിര്‍ത്തിക്കടുത്തു റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണു. 13 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു.

◾2023ലെ ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബിസിസിഐ വാര്‍ഷിക യോഗത്തിന് ശേഷമാണ് ജയ് ഷാ നിലപാടു വ്യക്തമാക്കിയത്. അതേസമയം ഏഷ്യാ കപ്പ് ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും പിന്‍മാറുമെന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണി മുഴക്കി.

◾ട്വന്റി 20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യ ഇന്ന് രണ്ടാമത്തെ സന്നാഹ മത്സരത്തിനിറങ്ങുന്നു. ബ്രിസ്‌ബേനില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ആദ്യ സന്നാഹ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ കീഴടക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരേ കളിക്കാനിറങ്ങുന്നത്. ഒക്ടോബര്‍ 23 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.

◾ആഗോള വിപണിയില്‍ വന്‍ പ്രതിസന്ധി നേരിടുന്ന മെറ്റാ (ഫെയ്സ്ബുക്) കമ്പനിയെ ഇന്ത്യ രക്ഷിച്ചു. ഇന്ത്യയില്‍ നിന്നുള്ള പരസ്യ വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 74 ശതമാനം ഉയര്‍ന്ന് 16,189 കോടി രൂപയായി. കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ഒരുപോലെ ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ സ്വീകരിച്ചത് മെറ്റാ കമ്പനിയുടെ അറ്റാദായം 118 ശതമാനം ഉയര്‍ത്താന്‍ സഹായിച്ചു. മെറ്റായുടെ പരസ്യവരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 9,326 കോടി രൂപയില്‍ നിന്ന് 74 ശതമാനം വര്‍ധിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 16,189 കോടി രൂപ രേഖപ്പെടുത്തിയതായി മെറ്റാ ഇന്ത്യ അറിയിച്ചു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 132 ശതമാനം വര്‍ധിച്ച് 297 കോടി രൂപയായി. 2020 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 136 കോടി രൂപയായിരുന്നു.

◾ഇനി ഇന്‍സ്റ്റഗ്രാമില്‍ കിട്ടുന്ന ലൈക്കും വ്യൂവേഴ്സിനെയും ഒക്കെ ഹൈഡ് ചെയ്തിടാം. സെറ്റിങ്സില്‍ അതിനുള്ള ഓപ്ഷനുണ്ട്. നിങ്ങള്‍ പങ്കിടാന്‍ പോകുന്ന ഒരു പോസ്റ്റിലെ ലൈക്കുകളും വ്യൂസുമാണ്  മറയ്‌ക്കേണ്ടതെങ്കില്‍, പോസ്റ്റ് പങ്കിടുന്നതിന് മുമ്പ് ചുവടെയുള്ള 'വിപുലമായ ക്രമീകരണങ്ങള്‍' ടാപ്പുചെയ്യുക. 'ഈ പോസ്റ്റിലെ ലൈക്ക്, വ്യൂ കൗണ്ട്‌സ് മറയ്ക്കുക' എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യുക. ഇതിനകം പങ്കിട്ട ഒരു പോസ്റ്റിന്റെ ലൈക്കുകളുടെയും കാഴ്ചകളുടെയും എണ്ണം മറയ്ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഓപ്ഷനും ഇന്‍സ്റ്റാഗ്രാമിലുണ്ട്. അങ്ങനെ ചെയ്യണമെങ്കില്‍, നിങ്ങള്‍ ലൈക്കുകളും കാഴ്ചകളുടെ എണ്ണവും മറയ്ക്കാന്‍ ആഗ്രഹിക്കുന്ന പോസ്റ്റ് തുറക്കുക, പോസ്റ്റിന്റെ മുകളില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ട് മെനുവില്‍ ടാപ്പുചെയ്ത് 'എണ്ണം  മറയ്ക്കുക' എന്ന ഓപ്ഷന്‍ ഓണാക്കി കൊടുത്താല്‍ മതിയാകും. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂവേഴ്സിനെയും മറയ്ക്കുന്നതിനുള്ള ഓപ്ഷനും ഉണ്ട്.

◾അനൂപ് മേനോനെ നായകനാക്കി കണ്ണന്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ വരാല്‍  ചിത്രത്തിന്റെ തീം സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ഡേവിഡ് ജോണ്‍ മേടയില്‍ എന്ന തന്ത്രശാലിയായ രാഷ്ട്രീയ നേതാവും വ്യവസായിയുമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. 'നിന്‍ ചോരയില്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ഗോപി സുന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

◾'വരിശ്' എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തെ കുറിച്ച് ഒരു തകര്‍പ്പന്‍ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.'ബീസ്റ്റി'നു ശേഷം 'വരിശി'നു വേണ്ടി ഒരു ഗാനം വിജയ് ആലപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എസ് തമന്റെ സംഗീത സംവിധാനത്തില്‍ ഒരു തമാശപ്പാട്ടായിരിക്കും വിജയ് പാടുക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. വിജയ്യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്.  തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.

◾രാജ്യത്തെ ഉത്സവ സീസണ്‍ പുരോഗമിക്കുമ്പോള്‍ വിവിധ മോഡലുകള്‍ക്ക് ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ടുകളുമായി എത്തിയിരിക്കുകയാണ് ജനപ്രിയ എസ്യുവി ബ്രാന്‍ഡായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബൊലേറോ എസ്യുവിക്ക് നിലവില്‍ 19,500 രൂപ വരെ കിഴിവാണ് നല്‍കുന്നത്, 6,500 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഒപ്പം 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു. വാങ്ങുന്നവര്‍ക്ക് 8,500 രൂപയുടെ ആക്‌സസറികളും ലഭിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 75 ബിഎച്ച്പി, 1.5 എല്‍ ഡീസല്‍ എഞ്ചിന്‍ മഹീന്ദ്ര ബൊലേറോയില്‍ ഉണ്ട്.മുന്‍ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോയുടെ സ്റ്റോക്ക് വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെ, വാഹന നിര്‍മ്മാതാക്കള്‍ എസ്യുവിയില്‍ 1.75 ലക്ഷം രൂപ വരെ വന്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 20,000 രൂപയുടെ സൗജന്യ ആക്‌സസറികളും ഉണ്ട്.

◾ജാഗ്രതയോടും ചരിത്രബോധത്തോടുംകൂടി കാലത്തെയും സമൂഹത്തെയും വീക്ഷിക്കുകയും വിമര്‍ശനാത്മകമായി ചിന്തിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയബോദ്ധ്യങ്ങളും ഉത്കണ്ഠകളുമാണ് ഈ ലേഖനസമാഹാരത്തിലുള്ളത്. 'ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍'. വി.കെ മധു. മാതൃഭൂമി ബുക്സ്. വില 218 രൂപ.

◾ഇപ്പോഴിതാ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം സ്ഥിരീകരിച്ച പുതിയ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പുണെയിലാണ് ഒമിക്രോണ്‍ ബിക്യൂ.1 ഉപവകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. സാമ്പിളിന്റെ വിശദപരിശോധനയിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണ്‍ ബിഎ.5ല്‍ നിന്ന് രൂപപ്പെട്ട ഉപവകഭേദമാണത്രേ ഇത്. യുഎസില്‍ അടുത്ത ദിവസങ്ങളിലായി കൊവിഡ് കേസുകള്‍ വ്യാപകമായി ഉയരുന്നതിന് ഇടയാക്കിയ വകഭേദമാണിത്. യുഎസില്‍ നിലവിലുള്ള കേസുകളില്‍ 60 ശതമാനവും ബിക്യൂ.1 മൂലമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ചൈനയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബിഎഫ്.7 ഗുജറാത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുണെയില്‍ ബിക്യൂ.1 കണ്ടെത്തിയിരിക്കുന്നത്.  ഇതുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം രോഗവ്യാപനശേഷിയുള്ള രണ്ട് വകഭേദങ്ങളാണിതെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിലവില്‍ ബിഎ.5 വകഭേദങ്ങള്‍ മൂലമുള്ള കേസുകള്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ്. ഇവിടെ 80 ശതമാനത്തോളം കേസുകളും ബിഎ.2.75 മൂലമുള്ളതാണ്. എന്നാലിനി സ്ഥിതിഗതികള്‍ മാറുമോയെന്നത് കണ്ടറിയണം. ഇപ്പോള്‍ വരുന്ന വകഭേദങ്ങളെല്ലാം തന്നെ ഒമിക്രോണില്‍ നിന്നുള്ളതാണ്. ഇവയെ നിസാരമായി കാണാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പെട്ടെന്ന് കൊവിഡ് കേസുകള്‍ ഒന്നിച്ച് ഉയരുന്നതിന് ഇടയാക്കാന്‍ ഒരുപക്ഷെ ഇവയ്ക്ക് സാധിക്കുമെന്നും അതിനാല്‍ തന്നെ പ്രതിരോധം സജീവമാക്കി തുടരണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

വേങ്ങര മേൽപ്പാലത്തിന് കരട് രൂപരേഖയായി.‌

                                   വേങ്ങര : വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിർദേശിച്ച വേങ്ങര ആകാശപ്പാതയുടെ കരടു രൂപരേഖ തയ്യാറായി. രൂപരേഖയുമായി സ്ഥലം ഒത്തുനോക്കുന്ന നടപടികളും പൂർത്തീകരിച്ചു. നിർദ്ദിഷ്ട സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി അതിർത്തി നിർണയിക്കാനും തീരുമാനമായി. ഏകദേശം 200 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ജില്ലയിലെ പ്രധാന പാതകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡ് കടന്നു പോകുന്ന വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും വിദ്യാർഥികൾക്കും രോഗികൾക്കും കച്ചവടക്കാർക്കും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് എംഎൽഎ ആകാശപ്പാതയെന്ന നിർദേശം മുന്നോട്ടുവെച്ചത്. നേരത്തെ ബൈപ്പാസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കലിന്റെയും മറ്റും സാങ്...

കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു

​കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ ​തുടർന്ന് ആലുവയിലായിരുന്നു അന്ത്യം. രണ്ടാം എ.കെ.ആൻറണി മന്ത്രിസഭയിലെ കൃഷി മന്ത്രി, യു.ഡി.എഫ് കൺവീനർ, കെ.പി.സി.സി പ്രസിഡൻറ്, നിയമസഭ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1991-1995ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996ലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായും1996-2001-ലെ നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചു. 2001 മുതൽ 2004 വരെ മാർക്കറ്റ് ഫെഡ് ചെയർമാനായും കെ.പി.സി.സിയുടെ വൈസ് പ്രസിഡൻറായും നിയമിതനായി. 2004ൽ കെ.പി.സി.സി താത്കാലിക പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ യു.ഡി.എഫ് കൺവീനറായ തങ്കച്ചൻ 2018 വരെ ഈ സ്ഥാനത്ത് തുടർന്നു. എറണാകുളം അങ്കമാലിയിൽ ഫാ. പൗലോസിൻറെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്.എച്ച്. കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി ജോലി ചെയ്തു. പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടി. 1968ൽ പെരുമ്പാവൂർ കോർപറേഷൻ ചെയർമാനായതിലൂടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപറേഷൻ ചെയർമാൻ എന്ന റെക്കോർഡ് സ്വന്തമാക്ക...

മുമീറുൽ ഇസ്ലാം മദ്രസ നബിദിന പ്രോഗ്രാം LIVE

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

വേങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചു. പേപ്പർ മാലിന്യങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ പ്രത്യേകം നിക്ഷേപിക്കുന്ന തരത്തിലാണ് ബിന്നുകൾ സ്ഥാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 50 ബിന്നുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വേങ്ങര ബസ് സ്റ്റാൻഡിൽ ബിന്നുകൾ സ്ഥാപിച്ചുകൊണ്ട് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ഹസീന ബാനു, സലിം എ.കെ, ആരിഫ മടപ്പള്ളി, സെക്രട്ടറി അനിൽ കുമാർ ജി, മറ്റു മെമ്പർമാരായ അബ്ദുൽ കരീം ടി ടി, റഫീഖ് മൊയ്തീൻ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എംപി, അബ്ദുൽ ഖാദർ സിപി, തുമ്പയിൽ നുസ്രത്ത്, ഖമർ ബാനു, റുബീന അബ്ബാസ്, നജ്മുന്നീസ സാദിഖ്, അസിസ്റ്റൻറ് സെക്രട്ടറി ലീഷ ടി.കെ, ജൂനിയർ സൂപ്രണ്ട് ബീന, ഹെൽത്ത് ഇൻസ്പെക്ടർ നയന, സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.