ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്‌ തല പ്രവേശനോൽസവം സായംപ്രഭാ ഹോംമിൽ വെച്ച് നടന്നു

വേങ്ങര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്‌ തല പ്രവേശനോൽസവം സായംപ്രഭാ ഹോംമിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി കെ കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ മുതിർന്ന പഠിതാവായ ചാത്തുട്ടി എന്നവർക്ക് പാഠപുസ്തകം നൽകി ഉൽഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലീം എ കെ,ആരിഫ എം ,ഹസീന ബാനു സിപി,വാർഡ് മെമ്പർ മജീദ് മടപ്പളളി, ബ്ലോക്ക്‌ പ്രേരക് ആബിദ പി, കെയർ ഗീവർ ഇബ്രാഹിം എ കെ, മോണിറ്ററിങ് കമ്മിറ്റി അംഗം എ കെ അബു ഹാജി,പഞ്ചായത്ത്‌ പ്രേരക്മാരായ ശ്രീദേവി പി ടി , സ്മിത വി എന്നിവർ സംസാരിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ today news

ഇന്നത്തെ പ്രധാന വാർത്തകൾ

MORNING NEWS📰 2022 | ഒക്ടോബർ 26  | ബുധൻ | 1198 |  തുലാം 9 |  ചോതി 1444 റഅവ്വൽ 29                       ◾ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എല്‍ ഡി എഫ്. പിപ്പിടി വിദ്യ പരാമര്‍ശം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജാവിന്റെ അധികാരമുണ്ടെന്ന് കരുതുന്ന ഒരു ഗവര്‍ണര്‍ കേരളത്തിന് അപമാനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ നടത്തുന്നത് ആര്‍ എസ് എസ് കുഴലൂത്താണെന്നും വൈസ് ചാന്‍സിലറുടെ നിയമനം ശരിയല്ലെങ്കില്‍ ചാന്‍സിലര്‍ നിയമനവും ശരിയല്ലെന്നും എം.വി.ഗോവിന്ദന്‍ തുറന്നടിച്ചു. ◾ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് അയച്ചു. സുപ്രീം .കോടതി വിധിപ്രകാരം ചട്ടപ്രകാരമല്ലാതെ  നിയമിച്ച വിസിമാര്‍ക്ക്  തുടരാനാകില്ല എന്നും നവംബര്‍ നാലിനുള്ളില്‍ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. വി സി മാരെ  നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര കച്ചേരിപടി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റ് KSEB ഒരുക്കിയിരിക്കുന്നു

വേങ്ങര കച്ചേരിപടി   ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റ് KSEB ഒരുക്കിയിരിക്കുന്നു ചാർജിങ് ചെയേണ്ടത് വിതം ആദ്യം CHARCHER MOD ആപ്പ് ഡൌൺലോഡ് ചെയുക അതിനായി മിഷീനിന്റെ സൈഡിലെ QR കോഡ് സ്കാൻ ചെയുക   അതിന്ന് ശേഷം ആപ്പ് തുറന്ന് register /loging ക്ലിക്ക് ചെയുക    "> (adsbygoogle = window.adsbygoogle || []).push({}); "> എന്നിട്ട് രെജിസ്റ്റർ ചെയുക   രെജിസ്റ്റർ ചെയ്തു പ്രൊഫൈലിൽ തൊടുക അതിലെ സബ്ക്രൈബ് now വിൽ തൊടുക  അതിന്ന് ശേഷം ചാർജ് ചെയ്യാൻ അതെങ്കിക്കും പ്ലാൻ റീചാർജ് ചെയുക  എന്നിട്ട് QR കോഡ് സ്കാൻ ചെയുക അതിന്ന് ശേഷം clik start changing ക്ലിക്ക് ചെയുവാ  അപ്പോൾ നമ്മുടെ വാഹനത്തിൽ ചർച്ചിങ് നടക്കും ചർച്ചിങ് full ആയാൽ please clik stop changing clikk ചെയ്തു ചാർജർ പ്ലാഗ്ഗ് ഊരുക 

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഇനി വേങ്ങര കൂരിയാട്ടും

വേങ്ങര കൂരിയാട്  ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റ് KSEB ഒരുക്കിയിരിക്കുന്നു ചാർജിങ് ചെയേണ്ടത് വിതം ആദ്യം CHARCHER MOD ആപ്പ് ഡൌൺലോഡ് ചെയുക അതിനായി മിഷീനിന്റെ സൈഡിലെ QR കോഡ് സ്കാൻ ചെയുക   അതിന്ന് ശേഷം ആപ്പ് തുറന്ന് register /loging ക്ലിക്ക് ചെയുക    എന്നിട്ട് രെജിസ്റ്റർ ചെയുക   രെജിസ്റ്റർ ചെയ്തു പ്രൊഫൈലിൽ തൊടുക അതിലെ സബ്ക്രൈബ് now വിൽ തൊടുക  അതിന്ന് ശേഷം ചാർജ് ചെയ്യാൻ അതെങ്കിക്കും പ്ലാൻ റീചാർജ് ചെയുക  എന്നിട്ട് QR കോഡ് സ്കാൻ ചെയുക അതിന്ന് ശേഷം clik start changing ക്ലിക്ക് ചെയുവാ  അപ്പോൾ നമ്മുടെ വാഹനത്തിൽ ചർച്ചിങ് നടക്കും ചർച്ചിങ് full ആയാൽ please clik stop changing clikk ചെയ്തു ചാർജർ പ്ലാഗ്ഗ് ഊരുക 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര ബസ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പോലീസെത്തി വിരട്ടിയോടിച്ചു video കാണാം

വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പോലീസെത്തി വിരട്ടിയോടിച്ചു video കാണാം  വേങ്ങര : *വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയിൽ വേങ്ങരയിൽ നിരവധി നാശനഷ്ടം*  ഇന്ന് വൈകുന്നേരം സ്‌കൂൾ വിട്ടതിന് ശേഷം സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ വേങ്ങര ബസ്റ്റാന്റിലെ രണ്ട് സ്ഥാപനങ്ങൾക്കും സ്റ്റാന്റിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഫാത്തിമ പോളീ ക്ലിക്കിലെ കസേരകളും സൈഡിൽ ഉണ്ടായിരുന്ന ഗ്ലാസും അടിപിടിയിൽ തകർന്നു. തൊട്ടടുത്തുള്ള ബാഗ് കടയുടെ മുൻപിൽ വച്ചിരുന്ന മൂന്ന് ബാഗുകൾക്കും കേടുപാടുകൾ സംഭവിച്ചു. കുറച്ചുദിവസങ്ങൾക്കു മുമ്പ് സ്പോർട്സുമായി ബന്ധപ്പെട്ട് രണ്ടു സ്കൂളിലെ ചില വിദ്യാർത്ഥികൾ സബാഹ് സ്ക്വയറിൽ ചെറിയ പ്രശ്നത്തിന് തുടക്കം ഇട്ടിരുന്നു. അതിന്റെ ബാക്കിയാണ് ഇന്ന് ബസ്റ്റാൻഡിൽ അരങ്ങേറിയത്. വേങ്ങര പൊലീസ് ഐ പി മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിദ്യാർത്ഥികളെ വിരട്ടിയോടിച്ചത്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ

പ്രഭാത വാർത്തകൾ  --------------------------------     *19/10/2022* 2022 | ഒക്ടോബർ 19  | ബുധൻ | 1198 |  തുലാം 2 |  പൂയം 1444 റബീഉൽ അവ്വൽ 22 ➖➖➖➖➖➖➖➖ ◾ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏകീകൃത സിവില്‍ കോഡ് പാസാക്കണമെന്ന് പാര്‍ലമെന്റിനു നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കോ സര്‍ക്കാരിനോ കഴിയില്ല. മതേതര രാജ്യമായ ഇന്ത്യയില്‍ വൈവിധ്യമായ വ്യക്തിനിയമങ്ങള്‍ പിന്തുടരാന്‍ അവകാശമുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ◾വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മൂവായിരം പേര്‍ക്ക് യൂറോപ്പില്‍ ആരോഗ്യമേഖലയില്‍ ഒരു മാസത്തിനകം തൊഴിലവസരങ്ങളും ഹിന്ദുജ ഗ്രൂപ്പിന്റേതടക്കമുള്ള വലിയ നിക്ഷേപങ്ങളും ഉറപ്പാക്കാനായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ചീഫ് സെക്രട്ടറി വിപി ജോയിക്കൊപ്പമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനെത്തിയത്...

മലപ്പുറം MSP സ്‌കൂളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചു

മലപ്പുറം എം.എസ്.പി സ്‌കൂളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചു. കെട്ടിടത്തിലുണ്ടാകുന്ന തീപ്പിടിത്തത്തിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുന്നിനായി അവബോധം സൃഷ്ടിക്കാനാണ് മോക്ഡ്രിൽ നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി നടത്തിയത്. ഹൈസ്‌കൂൾ വിഭാഗത്തിലെ കെട്ടിടത്തിൽ നിന്നും കൃത്രിമമായി പുക ഉയർത്തുകയാണ് ആദ്യം ചെയ്തത്. ഭീതിയിലായ വിദ്യാർഥികളും അധ്യാപകരും പകച്ചു നിന്നതോടെ ഫയർഫോഴ്‌സ് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തകയും 'തീ' അണക്കുകയും ചെയ്തു.  അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയത്. ദുരന്ത സമയത്ത് എങ്ങനെ പ്രവർത്തിക്കണമെന്നും രക്ഷാപ്രവർത്തനം എങ്ങനെയാകണമെന്നും അവബോധം നൽകുന്നതിനായിരുന്നു പരിപാടി. രക്ഷാപ്രവർത്തന രീതികൾ മനസ്സിലാക്കാൻ ഉതകുന്ന രീതിയിലായിരുന്നു മോക്ഡ്രിൽ നടത്തിയത്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രീതിയുമെല്ലാം പരിപാടിയിൽ വിശദീകരിച്ചു. വിവിധ വകുപ്പുകൾ എങ്ങനെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാനും സഹായകരമാവുന്ന രീതിയിലായിരുന്നു പരിപാടി ആസൂത്രണം ചെ...

നീരൊഴുക്ക് നിലച്ചു, വലിയോറ തോട് നവീകരണം ആവശ്യം ശക്തമാവുന്നു

വേങ്ങര പഞ്ചായത്തിലെ പ്രധാന കൃഷിസ്ഥല മായ വലിയോറ പാടത്തുനിന്ന്  കടലുണ്ടി പുഴയിലേക്ക് വെള്ളം ഒഴുകുന്ന വലിയോറ- വലിയതോട് നവീ കരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.  ഏറെക്കാലമായി ഉന്നയിച്ച് വരുന്ന ഈ ആവശ്യം നടപ്പിലാക്കാത്തതി നാൽ പ്രദേശത്തെ കർഷകർ വലിയ പ്രതിഷേധത്തിലാണ്. 300 ഏക്കർ കൃഷി സ്ഥലമായ വലിയോറ പാടത്തിൽ നിന്നും വെള്ളം ഒഴുകി പോകുന്ന പ്രധാന തോടാണ് വലിയതോട്. ഒരു കിലോമീറ്റർ നീളം വരുന്ന ഈ തോട് ശരാശരി എട്ട് മീറ്റർ വീതിയാണ് ഉള്ളത്. ഇവിടെ തോട്ടിലേക്ക് മരങ്ങൾ വീണു സൈഡ്ഭിത്തി  ഇല്ലാത്തതിനാൽ സൈഡ് ഇടിഞ്ഞും വെള്ളം ഒഴുകുന്നത് തടസ്സപ്പെട്ടനിലയിലാണ്   ഇതുമൂലം മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്.  ഇത് നീക്കം ചെയ്യണമെന്നും ഇതോടൊപ്പം മുഴുവൻഭാഗത്തും സൈഡ് ഭിത്തികെട്ടി സംരക്ഷിക്കണമെന്നുമാണ് വലിയോറ പാടശേഖരത്തിലെ കർഷകരുടെ ആവശ്യം.  ഈവിഷയവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന്ന്  വാർഡ് മെമ്പർ യൂസഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്ന് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു പോയെ ങ്കിലും തുടർ നടപടി...

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി മഴ കനക്കും

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി( cyclonic circulation ) നിലനിൽക്കുന്നു.ചക്രവാതചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരള, തമിഴ്നാടിനു മുകളിലൂടെ ന്യുനമർദ്ദ പാത്തി ( trough ) സ്ഥിതിചെയ്യുന്നു. തെക്ക് പടിഞ്ഞാറൻ അറബികടലിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത  തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഒക്ടോബർ 20 ഓടെ   വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ   ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു  പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ചു തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ കേരളത്തിൽ ഒക്ടോബർ 17 മുതൽ 21 വരെ  വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ / ഇടി / മിന്നലിനും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു 1.30  pm,17  ഒക്ടോബർ 2022 IMD -KSEOC -KSDMA

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

How to See who Views your Facebook Profile

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...