ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

വേങ്ങര കച്ചേരിപടി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റ് KSEB ഒരുക്കിയിരിക്കുന്നു

വേങ്ങര കച്ചേരിപടി   ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റ് KSEB ഒരുക്കിയിരിക്കുന്നു ചാർജിങ് ചെയേണ്ടത് വിതം ആദ്യം CHARCHER MOD ആപ്പ് ഡൌൺലോഡ് ചെയുക അതിനായി മിഷീനിന്റെ സൈഡിലെ QR കോഡ് സ്കാൻ ചെയുക   അതിന്ന് ശേഷം ആപ്പ് തുറന്ന് register /loging ക്ലിക്ക് ചെയുക    "> (adsbygoogle = window.adsbygoogle || []).push({}); "> എന്നിട്ട് രെജിസ്റ്റർ ചെയുക   രെജിസ്റ്റർ ചെയ്തു പ്രൊഫൈലിൽ തൊടുക അതിലെ സബ്ക്രൈബ് now വിൽ തൊടുക  അതിന്ന് ശേഷം ചാർജ് ചെയ്യാൻ അതെങ്കിക്കും പ്ലാൻ റീചാർജ് ചെയുക  എന്നിട്ട് QR കോഡ് സ്കാൻ ചെയുക അതിന്ന് ശേഷം clik start changing ക്ലിക്ക് ചെയുവാ  അപ്പോൾ നമ്മുടെ വാഹനത്തിൽ ചർച്ചിങ് നടക്കും ചർച്ചിങ് full ആയാൽ please clik stop changing clikk ചെയ്തു ചാർജർ പ്ലാഗ്ഗ് ഊരുക 

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഇനി വേങ്ങര കൂരിയാട്ടും

വേങ്ങര കൂരിയാട്  ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റ് KSEB ഒരുക്കിയിരിക്കുന്നു ചാർജിങ് ചെയേണ്ടത് വിതം ആദ്യം CHARCHER MOD ആപ്പ് ഡൌൺലോഡ് ചെയുക അതിനായി മിഷീനിന്റെ സൈഡിലെ QR കോഡ് സ്കാൻ ചെയുക   അതിന്ന് ശേഷം ആപ്പ് തുറന്ന് register /loging ക്ലിക്ക് ചെയുക    എന്നിട്ട് രെജിസ്റ്റർ ചെയുക   രെജിസ്റ്റർ ചെയ്തു പ്രൊഫൈലിൽ തൊടുക അതിലെ സബ്ക്രൈബ് now വിൽ തൊടുക  അതിന്ന് ശേഷം ചാർജ് ചെയ്യാൻ അതെങ്കിക്കും പ്ലാൻ റീചാർജ് ചെയുക  എന്നിട്ട് QR കോഡ് സ്കാൻ ചെയുക അതിന്ന് ശേഷം clik start changing ക്ലിക്ക് ചെയുവാ  അപ്പോൾ നമ്മുടെ വാഹനത്തിൽ ചർച്ചിങ് നടക്കും ചർച്ചിങ് full ആയാൽ please clik stop changing clikk ചെയ്തു ചാർജർ പ്ലാഗ്ഗ് ഊരുക 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര ബസ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പോലീസെത്തി വിരട്ടിയോടിച്ചു video കാണാം

വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പോലീസെത്തി വിരട്ടിയോടിച്ചു video കാണാം  വേങ്ങര : *വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയിൽ വേങ്ങരയിൽ നിരവധി നാശനഷ്ടം*  ഇന്ന് വൈകുന്നേരം സ്‌കൂൾ വിട്ടതിന് ശേഷം സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ വേങ്ങര ബസ്റ്റാന്റിലെ രണ്ട് സ്ഥാപനങ്ങൾക്കും സ്റ്റാന്റിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഫാത്തിമ പോളീ ക്ലിക്കിലെ കസേരകളും സൈഡിൽ ഉണ്ടായിരുന്ന ഗ്ലാസും അടിപിടിയിൽ തകർന്നു. തൊട്ടടുത്തുള്ള ബാഗ് കടയുടെ മുൻപിൽ വച്ചിരുന്ന മൂന്ന് ബാഗുകൾക്കും കേടുപാടുകൾ സംഭവിച്ചു. കുറച്ചുദിവസങ്ങൾക്കു മുമ്പ് സ്പോർട്സുമായി ബന്ധപ്പെട്ട് രണ്ടു സ്കൂളിലെ ചില വിദ്യാർത്ഥികൾ സബാഹ് സ്ക്വയറിൽ ചെറിയ പ്രശ്നത്തിന് തുടക്കം ഇട്ടിരുന്നു. അതിന്റെ ബാക്കിയാണ് ഇന്ന് ബസ്റ്റാൻഡിൽ അരങ്ങേറിയത്. വേങ്ങര പൊലീസ് ഐ പി മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിദ്യാർത്ഥികളെ വിരട്ടിയോടിച്ചത്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ

പ്രഭാത വാർത്തകൾ  --------------------------------     *19/10/2022* 2022 | ഒക്ടോബർ 19  | ബുധൻ | 1198 |  തുലാം 2 |  പൂയം 1444 റബീഉൽ അവ്വൽ 22 ➖➖➖➖➖➖➖➖ ◾ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏകീകൃത സിവില്‍ കോഡ് പാസാക്കണമെന്ന് പാര്‍ലമെന്റിനു നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കോ സര്‍ക്കാരിനോ കഴിയില്ല. മതേതര രാജ്യമായ ഇന്ത്യയില്‍ വൈവിധ്യമായ വ്യക്തിനിയമങ്ങള്‍ പിന്തുടരാന്‍ അവകാശമുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ◾വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മൂവായിരം പേര്‍ക്ക് യൂറോപ്പില്‍ ആരോഗ്യമേഖലയില്‍ ഒരു മാസത്തിനകം തൊഴിലവസരങ്ങളും ഹിന്ദുജ ഗ്രൂപ്പിന്റേതടക്കമുള്ള വലിയ നിക്ഷേപങ്ങളും ഉറപ്പാക്കാനായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ചീഫ് സെക്രട്ടറി വിപി ജോയിക്കൊപ്പമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനെത്തിയത്...

മലപ്പുറം MSP സ്‌കൂളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചു

മലപ്പുറം എം.എസ്.പി സ്‌കൂളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചു. കെട്ടിടത്തിലുണ്ടാകുന്ന തീപ്പിടിത്തത്തിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുന്നിനായി അവബോധം സൃഷ്ടിക്കാനാണ് മോക്ഡ്രിൽ നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി നടത്തിയത്. ഹൈസ്‌കൂൾ വിഭാഗത്തിലെ കെട്ടിടത്തിൽ നിന്നും കൃത്രിമമായി പുക ഉയർത്തുകയാണ് ആദ്യം ചെയ്തത്. ഭീതിയിലായ വിദ്യാർഥികളും അധ്യാപകരും പകച്ചു നിന്നതോടെ ഫയർഫോഴ്‌സ് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തകയും 'തീ' അണക്കുകയും ചെയ്തു.  അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയത്. ദുരന്ത സമയത്ത് എങ്ങനെ പ്രവർത്തിക്കണമെന്നും രക്ഷാപ്രവർത്തനം എങ്ങനെയാകണമെന്നും അവബോധം നൽകുന്നതിനായിരുന്നു പരിപാടി. രക്ഷാപ്രവർത്തന രീതികൾ മനസ്സിലാക്കാൻ ഉതകുന്ന രീതിയിലായിരുന്നു മോക്ഡ്രിൽ നടത്തിയത്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രീതിയുമെല്ലാം പരിപാടിയിൽ വിശദീകരിച്ചു. വിവിധ വകുപ്പുകൾ എങ്ങനെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാനും സഹായകരമാവുന്ന രീതിയിലായിരുന്നു പരിപാടി ആസൂത്രണം ചെ...

നീരൊഴുക്ക് നിലച്ചു, വലിയോറ തോട് നവീകരണം ആവശ്യം ശക്തമാവുന്നു

വേങ്ങര പഞ്ചായത്തിലെ പ്രധാന കൃഷിസ്ഥല മായ വലിയോറ പാടത്തുനിന്ന്  കടലുണ്ടി പുഴയിലേക്ക് വെള്ളം ഒഴുകുന്ന വലിയോറ- വലിയതോട് നവീ കരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.  ഏറെക്കാലമായി ഉന്നയിച്ച് വരുന്ന ഈ ആവശ്യം നടപ്പിലാക്കാത്തതി നാൽ പ്രദേശത്തെ കർഷകർ വലിയ പ്രതിഷേധത്തിലാണ്. 300 ഏക്കർ കൃഷി സ്ഥലമായ വലിയോറ പാടത്തിൽ നിന്നും വെള്ളം ഒഴുകി പോകുന്ന പ്രധാന തോടാണ് വലിയതോട്. ഒരു കിലോമീറ്റർ നീളം വരുന്ന ഈ തോട് ശരാശരി എട്ട് മീറ്റർ വീതിയാണ് ഉള്ളത്. ഇവിടെ തോട്ടിലേക്ക് മരങ്ങൾ വീണു സൈഡ്ഭിത്തി  ഇല്ലാത്തതിനാൽ സൈഡ് ഇടിഞ്ഞും വെള്ളം ഒഴുകുന്നത് തടസ്സപ്പെട്ടനിലയിലാണ്   ഇതുമൂലം മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്.  ഇത് നീക്കം ചെയ്യണമെന്നും ഇതോടൊപ്പം മുഴുവൻഭാഗത്തും സൈഡ് ഭിത്തികെട്ടി സംരക്ഷിക്കണമെന്നുമാണ് വലിയോറ പാടശേഖരത്തിലെ കർഷകരുടെ ആവശ്യം.  ഈവിഷയവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന്ന്  വാർഡ് മെമ്പർ യൂസഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്ന് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു പോയെ ങ്കിലും തുടർ നടപടി...

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി മഴ കനക്കും

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി( cyclonic circulation ) നിലനിൽക്കുന്നു.ചക്രവാതചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരള, തമിഴ്നാടിനു മുകളിലൂടെ ന്യുനമർദ്ദ പാത്തി ( trough ) സ്ഥിതിചെയ്യുന്നു. തെക്ക് പടിഞ്ഞാറൻ അറബികടലിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത  തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഒക്ടോബർ 20 ഓടെ   വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ   ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു  പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ചു തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ കേരളത്തിൽ ഒക്ടോബർ 17 മുതൽ 21 വരെ  വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ / ഇടി / മിന്നലിനും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു 1.30  pm,17  ഒക്ടോബർ 2022 IMD -KSEOC -KSDMA

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഓടി കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരി തെറിച്ചു

ഓടി കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരി തെറിച്ചു തിരൂരങ്ങാടി: കരുമ്പില്‍  ദേശീയപാത-66 കരുമ്പില്‍ ഇന്നലേ വൈകീട്ട് 5 മണിക്കാണ് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുന്ന കാറിന്റെ ടയര്‍ കരുമ്പില്‍ വെച്ച് ഊരി പോയത്. കാര്‍ മിതമായ വേഗതയില്‍ ആയതിനാല്‍ യാത്രികര്‍ മറ്റ് അപകടത്തില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. കാറിന്റെ മുന്‍വശത്ത് നിന്ന് ഊരി പോന്ന ടയര്‍ 150 മീറ്ററോളം റോഡില്‍ കൂടി സഞ്ചരിച്ച്,ദേശീയ പാതയോരത്തെ വീടിന്റെ സിറ്റൗട്ടില്‍ പോയി ആണ് വീണത്. വീട്ടുകാര്‍ സ്ഥലത്ത് ഇല്ലാത്തതും അപകട സമയം വാഹനങ്ങള്‍ കുറവായതും വലിയ അപകടത്തില്‍ നിന്നും  രക്ഷപ്പെട്ടു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വയോസൗഹൃദ പഞ്ചായത്തായി വേങ്ങര ; പ്രഖ്യാപനം നടത്തി

വേങ്ങര ഗ്രാമപഞ്ചായത്തിനെ വയോ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫിസി നടന്ന പരിപാടിയി പി.കെ. കുഞ്ഞാലിക്കുട്ടി എം.എ .എയാണ്  *'വയോ സൗഹൃദ വേങ്ങര'* പ്രഖ്യാപനം നടത്തിയത്. റോഡ്, പാലം എന്നിവ മാത്രമല്ല വയോജനങ്ങളും അവരുടെ പ്രശ്നങ്ങളും നമ്മുടെ ചര്‍ച്ചാവിഷയമാകണം. വയോധികരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നൽകാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാരുകള്‍ ആവിഷ് കരിച്ചു നടപ്പിലാക്കുന്നുതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എ .എ പറഞ്ഞു.  വേങ്ങരയിലെ വയോധികാര്‍ക്കയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലാണ് മുന്നോട്ടു പോകുന്നത്. അതുകൊണ്ടാണ് ദേശീയ തലത്തി അടക്കം അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ പഞ്ചായത്തിന് സാധിച്ചത്. അതിന് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും എം.എ .എ പറഞ്ഞു. ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ഹസീന ഫസ അധ്യക്ഷയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണി ബെന്‍സീറ മുഖ്യാതിഥിയായി. പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്മാരെ ചടങ്ങി ആദരിച്ചു. വയോ സൗഹൃദ പഞ്ചായത്തായി വേങ്ങരയെ മാറ്റിയതിനു വേങ്ങര സായംപ്രഭ ഹോമിന്‍റെ നേ...

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

സ്കൂൾ കായിക മേളയിൽ മലപ്പുറം ജില്ലാ ടീമിന്ന് വേണ്ടി സംസ്ഥാന തല മൽസരത്തിൽ VVC യുടെ മുഹമ്മദ് അഫ്നാസ് VP ജൈസി അണിയും

  ഈ വർഷത്തെ സ്കൂൾ തല കായിക മേളയിൽ സ്കൂൾ തല വോളിബോൾ മത്സരത്തിൽ  റവന്യൂ ജില്ലാ മൽസരത്തിൽ നിന്നും സീനിയർ വിഭാഗത്തിൽ മലപ്പുറം ജില്ലാ ടീമിന്ന് വേണ്ടി  സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ  VVC വലിയോറയുടെ കളിക്കാരനും വേങ്ങര  GMVSS ഹൈ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയുമായ  വലിയോറ അടക്കാപുര സ്വദേശി മുഹമ്മദ് അഫ്നാസ് VP  ക്ക്‌  സെലക്ഷൻ ലഭിച്ചു.സ്കൂൾ സംസ്ഥാന തല വോളിബോൾ മൽസരത്തിൽ  മലപ്പുറം ജില്ലാ ടീമിന്ന് വേണ്ടി കളിക്കാൻ PKMHS ലെ അനശി.പി കും സെലക്ഷൻ ലഭിച്ചിടുണ്ട്  അഭിനന്ദനങ്ങൾ 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള