ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ഈ കാണുന്നതൊന്നും ഒരു വാഹന ഷോറൂമിലെ വണ്ടികളല്ല. നമ്മുടെ കുട്ടികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അനധികൃതമായി ഓടിച്ചുകൊണ്ടുവന്നതിന് പോലീസ് പിടികൂടിയ വാഹനങ്ങളാണ്.

ആരാധകരെ നിയമം പാലിക്കുവിൻ  ഈ കാണുന്നതൊന്നും ഒരു വാഹന ഷോറൂമിലെ വണ്ടികളല്ല. നമ്മുടെ കുട്ടികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അനധികൃതമായി ഓടിച്ചുകൊണ്ടുവന്നതിന് പോലീസ് പിടികൂടിയ വാഹനങ്ങളാണ്.  കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഹനിക്കുന്ന വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, അമിത ലാഭേച്ഛയോടെയുള്ള ലഹരി പദാർത്ഥങ്ങളുടെ നിയമ വിരുദ്ധമായ വിൽപ്പന എന്നിവ തടയുന്നതിനും, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് നിരന്തരം അടികലശലുകളിലേർപ്പെട്ട് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും, നിയമാനുസരണം ഡ്രൈവിംഗ് ലൈസൻസും, മറ്റ് രേഖകളും ഇല്ലാതെ ടൂ വീലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിത വേഗതയിലും, ട്രിപ്പിൾ റൈഡ് ആയും അപകടകരമായും ഓടിക്കുക വഴി അപകടം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അത്തരം കൃത്യങ്ങൾ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ. സുജിത് ദാസ്. എസ്. ഐ. പി. എസ്-ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ  പോലീസ് ഉദ്യോഗസ്ഥർ സ്കൂളുകൾ കേന്ദ്രീകരിച്ച് “ഓപ്പറേഷൻ തല്ലുമാല” എന്ന പേരിൽ പ്രത്യേകം മിന്നൽ പരിശോധന...

വേങ്ങരയിൽ 15 കാരന് പീഡനം : വയോധികനടക്കം രണ്ടു പേർ റിമാന്റിൽ

വേങ്ങര: വേങ്ങര സ്വദേശിയായ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന രണ്ടു കേസുകളിൽ വയോധികനടക്കം രണ്ടു പേരെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2022 ജൂൺ മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ വേങ്ങര കച്ചേരിപ്പടി വലിയോറ ഇല്ലിക്കൽ സൈതലവി (66)യെ കോടതി റിമാന്റ് ചെയ്തു. സ്കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന കുട്ടിയെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി പ്രതിയുടെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും അശ്ലീല വീഡിയോ കാണിച്ചു നൽകിയെന്നുമാണ് കേസ്. 2022 ആഗസ്റ്റ് മാസത്തിൽ ഇതേ കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പുതുപള്ളിയിലെ മൂത്രപ്പുരയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേങ്ങര പത്തമൂച്ചി ചേലൂപ്പാടത്ത് അബ്ദുൽ ഖാദർ (47)നെതിരെയുള്ള കേസ്. വേങ്ങര പൊലീസ് ഇൻസ്പെക്ടർ എം മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്ത ഇരു പ്രതികളെയും കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കയച്ചു.

മരണപെട്ടു

വേങ്ങര: വലിയോറ മുത ലമാട് പരേതനായ വൈ ദ്യക്കാരൻ കാഞ്ഞിരിത്തിങ്ങൽ മൊയ് തീൻ കുട്ടി മാസ്റ്ററുടെ ഭാര്യ ഉമ്മുകുത്സു 74 വയസ് മരണപെട്ടു. ഖബറ ടക്കം ഇന്ന് രാവിലെ 10 മണിക്ക് മുതലമാട് ജു മാമസ്ജിദ് ഖബർസ്ഥാ നിൽ. മക്കൾ: സലീം, അൻവർ, നയീം ബാപ്പു . അലി ഹസൻ, മുംതാസ്, വഹീദ, സഹീറ, മരുമക്കൾ: മമുണ്ണി കുറ്റിപ്പാല, യാസർ അറഫാത്ത് ചേറൂർ, സമീറ, റൂബി, ജംഷീറ, റിസാന. സഹോദര ങ്ങൾ: അഹമ്മദ് കുട്ടി, ബീരാൻ കുട്ടി, ഹംസ, അലി, അസിസ്, സൈന, ഖദീജ, നഫീസ,

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വലിയോറ ഈസ്റ്റ് AMUP സ്കൂളിൽ ലഹരി മുക്ത കേരളം പദ്ധതിയുടെ ജാഗ്രത സമിതി രൂപീകരിച്ചു

വലിയോറ ഈസ്റ്റ് എ.എം.യു.പി.സ്കൂളിൽ  ലഹരി മുക്ത കേരളം പദ്ധതിയുടെ  ജാഗ്രത സമിതി രൂപീകരിച്ചു ഉച്ചക്ക്  2.30 ന്ന്  സ്കൂൾ pta പ്രസിഡന്റ് അബ്ദുൾഖാദറിന്റെ  അധ്യക്ഷതയിൽ നടന്ന ജാഗ്രത സമിതി രൂപീകരണ യോഗം  വേങ്ങര HSO മുഹമ്മദ്‌ ഹനീഫ ഉത്ഘാടനം ചെയ്തു  വിവിധ മേഖലകളിലെ ആളുകളെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിച്ചു പരിപാടിയിൽ  ഹെഡ്മാസ്റ്റർ, സ്കൂൾ മാനേജർ,ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ജനപ്രതിനിതികൾ,PTA പ്രധിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിതികൾ, ക്ലബ്ബ്‌ -സാഹുഹിക സംഘടന പ്രതിനിതികൾ, പള്ളി -അമ്പല കമ്മറ്റി പ്രതിനിതികൾ മുതലായവർ പങ്കെടുത്തു

​കോട്ടയ്ക്കലില്‍ MDMA ലഹരിമരുന്നുമായി മൂന്നുപേര്‍ പിടിയില്‍; ബെംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന് വില്പന.‌

കോട്ടക്കൽ: ബെംഗളൂരുവില്‍നിന്ന് വില്പനക്കായി എത്തിച്ച എം.ഡി.എം.എ. ലഹരിമരുന്നുമായി മൂന്നുപേര്‍ കോട്ടയ്ക്കലില്‍ പിടിയില്‍. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26) പെരുമ്പടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍ (29) വെളിയത്ത് ഹാറൂണ്‍ അലി (29) എന്നിവരെയാണ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീമും കോട്ടയ്ക്കല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്ന് 50 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു. ബെംഗളൂരുവില്‍നിന്ന് സിന്തറ്റിക് ലഹരിമരുന്നുകള്‍ മലപ്പുറം ജില്ലയില്‍ എത്തിച്ച് വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് പ്രതികള്‍ വലയിലായത്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ലഹരിമരുന്ന് കടത്തുന്ന ഇത്തരംസംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ലഹരിമാഫിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് പറഞ്ഞു

കോട്ടക്കലിലേത് ഭൂചലനം എന്ന് ജർമൻ ഏജൻസി

മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ഇന്നലെ രാത്രി പത്തരയോടെ  ഉണ്ടായ ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദം ഭൂചലനം ആകാം എന്ന് വിദേശ സ്വകാര്യ ഏജൻസി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.  അന്താരാഷ്ട്ര ഭൂചലന നിരീക്ഷകരായ ജർമൻ സ്വകാര്യ ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ രാത്രി 10. 26നാണ് ആദ്യം പ്രകമ്പനം അനുഭവപ്പെട്ടത്. വീണ്ടും ഭൂമിയിൽനിന്ന് ശബ്ദം ഉണ്ടായി. ചില വീടുകൾക്ക് വിള്ളലുണ്ടാക്കുകയും ചെയ്തു. തുടർന്ന് പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഇറങ്ങി. കോട്ടക്കൽ, സ്വാഗതമാട്, ക്ലാരി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രകമ്പനം അനുഭവപ്പെട്ടത്. എന്നാൽ തീവ്രത എത്രയെന്ന് ഇപ്പോഴും സ്ഥിരീകരണമില്ല. 2.8 തീവ്രതയാണ് ഉള്ളതെന്നും 10 കിലോമീറ്റർ ആഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്നും ജർമൻ ആസ്ഥാനമായ ഏജൻസി വ്യക്തമാക്കിയതായി സ്വകാര്യ കാലാ സ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ അറിയിച്ചു. മലപ്പുറത്തുനിന്ന് 11 കിലോമീറ്റർ തെക്കുപടിഞ്ഞാറെയാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് ഏജൻസിയുടെ നിരീക്ഷണം . ഇന്നലെ രാത്രി മഹാരാഷ്ട്രയുടെ ഉസ്മാനബാദിലും ഭൂചലനം ഉണ്ടായിരുന്നു. 1.6 തീ...

മലപ്പുറം ജില്ലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

മലപ്പുറം- മലപ്പുറം ജില്ലയിലുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, പറപ്പൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്. ശബ്ദം കേട്ടതായും ചിലർ അറിയിച്ചു. മറ്റു അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി മലപ്പുറം:കോട്ടക്കൽ ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി. കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂർ ,ചെറുശ്ശോല മേഖലകളിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തു മണിക്കും 10.05നുമാണ് മുരൾച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാർ ഭീതിയിലായി. ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതൽ കടുത്ത ശബ്ദം വീണ്ടും ഉണ്ടായത്. ന്യൂസ് ലൈവ് ഇടിമിന്നൽ ആണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. ചിലർക്ക് ശരീരത്തിൽ തരിപ്പ് അനുഭവപ്പെട്ടതായും ചിലയിടങ്ങളിൽ വീടുകൾക്ക് വിള്ളൽ വന്നതായും പറയുന്നു. ഭൂമി കുലുക്കമാണെന്ന് ...

കേരളത്തില്‍ നരബലി? തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു

കേരളത്തില്‍ നരബലി? തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു കൊച്ചി: എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവം നരബലിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. ഈ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തിയത്. തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു. തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ക...

മുലായംസിംഗ് യാദവ് അന്തരിച്ചുലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായിരുന്നു

മുലായംസിംഗ് യാദവ് അന്തരിച്ചു ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച്‌ വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ രാം മനോഹര്‍ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാന്‍ എന്ന പത്രമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. കലാലയ പഠനകാലത്ത് മുലായം വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ഒരു പ്രാവശ്യം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും അദ്ദേഹം പങ്...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ ആശുപത്രിയിൽ മർകസു സഖാഫത്തി സുന്നിയ്യ അധികൃതർ രോഗശമനത്തിനായി എല്ലാവരും പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു.

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ ആശുപത്രിയിൽ കോഴി​ക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായി മർകസു സഖാഫത്തി സുന്നിയ്യ അധികൃതർ അറിയിച്ചു. രോഗശമനത്തിനായി എല്ലാവരും പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു.

മുനീറുൽ ഇസ്ലാം മദ്രസ നബിദിന പ്രോഗ്രാം LIVE

LIVE Part 4 Part3  part 2 part 1

നബിദിന റാലിയിൽ രമ്യ ഹരിദാസ് MP പാടുന്നു Ramya Haridas MP

വലിയോറ പുത്തനങ്ങാടിയിൽ നബിദിന പരിപാടിക്ക് 2 ലക്ഷം ഈർക്കിൾ ഉപയോഗിച്ച് നിർമിച്ച കവാടം video കാണാം

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള