ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കൊണ്ടോട്ടിയിൽ ലോറി ബസ്സിൽ ഇടിച്ച്ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മലപ്പുറം കൊണ്ടോട്ടി - കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലെ യാത്രക്കാർക്കും,ലോറി ഡ്രൈവർക്കും അടക്കം 16 പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക നിഗനമനം. ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം ഉണ്ടായത്. VIDEO കാണാം

കിടക്കുമ്പോൾ തലയണയ്‌ക്കരികില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചു;- യുവതി മരണപ്പെട്ടു

  സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതി മരിച്ചു. ഡല്‍ഹി എന്‍സിആറിലാണ് സംഭവം. ഒരു ടെക് യൂട്യൂബറാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചൈനീസ് സ്മാര്‍ട്ട് ഫോണായ റെഡ്മി 6എ പൊട്ടിത്തെറിച്ച്‌ തന്റെ ആന്റി മരിച്ചുവെന്ന് ട്വീറ്റില്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും യൂട്യൂബര്‍ പങ്കുവെച്ചിട്ടുണ്ട്. ഫോണില്‍ സംസാരിച്ചതിന് ശേഷം കിടക്കുമ്ബോള്‍ യുവതി ഫോണ്‍ തലയണയ്‌ക്കരികില്‍ വെച്ചിരുന്നു. രാവിലെ വീട്ടില്‍ എത്തിയവരാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സമീപത്ത് ചോരയുണ്ടായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. ഫോണ്‍ വിളിക്കാനും യൂട്യൂബ് വീഡിയോകള്‍ കാണാനും മാത്രമാണ് യുവതി ഫോണ്‍ ഉപയോഗിച്ചിരുന്നത് എന്നും യൂട്യൂബര്‍ പറയുന്നുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്വം കമ്ബനി ഏറ്റെടുക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്ബനിയായ ഷയോമി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വലിയോറ ഇരു കുളം ബാപ്പുട്ടി തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ വാഹനാപകടത്തിൽ മരണപെട്ടു

വലിയോറ ഇരു കുളം ബാപ്പുട്ടി തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ.) 42 വയസ് ഇന്ന്  പുലർച്ചെ 3.30 ന് വെളിമുക്കിൽവെച്ചുണ്ടായ  വാഹന അപകടത്തിൽ മരണപെട്ടു .  മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ, കൂടെയുള്ള ഒരു കുട്ടിയും (മുസ്ല്യാർ ) മരിച്ചിട്ടുണ്ട്. .കുഞ്ഞിമോൻ തങ്ങൾ വലിയോറ ഇരുകുളത്തെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ 2.45  ന് കോഴിക്കോട് ഓമശ്ശേരിയിലെ ദർസിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വെളിമുക്കിൽ വെച്ച് നാഷണൽ ഹൈ വേ വികസന പ്രവർത്തിയുടെ വാഹനത്തിൽ ഇടിച്ച് ആണ്‌ അപകടം സംഭവിച്ചിരിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ ദർസ് വിദ്യാർത്ഥിയും മരണപെട്ടിരിക്കുന്നു.തങ്ങളുടെ മയ്യിത്ത് നിസ്കാരം  13 സെപ്തംബർ  ഉച്ചക്ക് 2 മണിയോട് കൂടി ഇരു കുളം ജുമാ മസ്ജിദിൽ നടത്താനാവും. മരണപെട്ടു ദർസ് വിദ്യാർത്ഥി 

ഇന്നത്തെ പ്രഭാത വാർത്തകൾ

    ◾സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നു ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. ധനമന്ത്രി പറഞ്ഞു. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍, ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയവ അടക്കം കേരളം ഓണക്കാലത്ത് ചെലവിട്ടത് 15,000 കോടി രൂപയാണ്. ◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തിരുവനന്തപുരത്ത് ആവേശോജ്വല സ്വീകരണം. നേതാക്കളും പ്രവര്‍ത്തകരും അടക്കം അനേകം പേരാണു യാത്രയില്‍ അണിചേരുന്നത്. രാഹുലിന്റെ യാത്രയ്ക്ക് അഭിവാദ്യമേകാന്‍ റോഡിന് ഇരുവശത്തും അനേകം പ്രവര്‍ത്തകരും നാട്ടുകാരും കാത്തുനിന്നു. ഉച്ചയ്ക്കു പൗരപ്രമുഖരുമായും ജനകീയ സമര നേതാക്കളുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 14 വരെ തിരുവനന്തപുരം ജില്ലയിലാണു പര്യടനം. ◾കേരളത്തില്‍ ബിജെപിയുടെ കര്‍മപദ്ധതികളിലും വളര്‍ച്ചയിലും അതൃപ്തി പ്രകടിപ്പിച്ച് ബിജെപി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നരേന്ദ്രമോദി നീരസം പ്രക...

രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തി .

ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്. വേങ്ങര പറമ്പിൽ പടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലിൽ ഇന്ന്  രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തി. PK കുഞ്ഞാലികുട്ടിയും,അബ്ബാസലി ശിഹാബ് തങ്ങളും, ക്ഷേത്ര ഭാരവാഹികളും നിരവതി നാട്ടുകാരും പങ്കെടുത്തു. പത്ത് വർഷം മുമ്പ് അച്ഛൻ ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് പാലക്കാട് സ്വദേശിയായ ഗിരിജ. പിന്നെ ഒരു നാട് മുഴുവൻ അവർക്ക് താങ്ങും തണലുമായി. ദിവസങ്ങളായി തങ്ങളുടെ വളർത്തു മോളുടെ കല്യാണത്തിനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ ചെറുപ്പം. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കി, ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്; പത്ത് വർഷം മുമ്പ് വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് ഗിരിജ

ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്; പത്ത് വർഷം മുമ്പ് വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് ഗിരിജ

ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്. വേങ്ങര പറമ്പിൽ പടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലിൽ നാളെ രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തും. പത്ത് വർഷം മുമ്പ് അച്ഛൻ ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് പാലക്കാട് സ്വദേശിയായ ഗിരിജ. പിന്നെ ഒരു നാട് മുഴുവൻ അവർക്ക് താങ്ങും തണലുമായി. ദിവസങ്ങളായി തങ്ങളുടെ വളർത്തു മോളുടെ കല്യാണത്തിനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ ചെറുപ്പം. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കി, വിവാഹ സുദിനം കാത്തിരിക്കുകയാണ് മുസ്ലിം ലീഗ്, മുസ്‌ലിം യൂത്ത്ലീഗ് പ്രവർത്തകർ    ഗിരിജ ദമ്പതികൾക്ക് സ്നേഹത്തിൽ പൊതിഞ്ഞ മംഗളാശംസകൾ.... നാടൊരുങ്ങിയൊരു മാംഗല്യം: ഗിരിജക്ക് രാകേഷ് നാളെ മിന്നുചാർത്തും വേങ്ങര: വലിയോറ മനാട്ടിപറമ്പ് റോസ് മാനർ അഗതിമന്ദിരത്തിലെ അന്തേവാസി ഗിരിജക്ക് നാടൊരുങ്...

തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായവിദ്യാർത്ഥിയുടെ ബോഡി കണ്ടത്തി

പെരുവള്ളൂർ:  പുത്തൂർ പള്ളിക്കൽ പാത്തിക്കുഴി പാലത്തിനുസമീപം തോട്ടിൽ ഇന്ന് വൈകുന്നേരം 3 :30 തോടെ കാണാതായ വിദ്യാർത്ഥിയെ കണ്ടത്തി. വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാല്‍  നെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. തുടർന്ന് നാട്ടുകാരും ഫയർ ഫോയിസും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തി  വൈകുന്നേരം 5:30 തോടെ ബോഡി ലഭിച്ചു. വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാല്‍ (13) നെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.  ഇന്ന് ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമനസേനയും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിതിരച്ചിൽ തുടങ്ങി. വടക്കീൽ മാട് പാലം, കുന്നത്ത് ശങ്കരൻ ചിറ അണക്കെട്ട് എന്നിവിടങ്ങളിൽ തോടിന് കുറുകെ കയർ കെട്ടിയും തിരച്ചിൽ പുരോഗമികുനിടയിലാണ് ബോഡി ലഭിച്ചത് 

പിതാവിനൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ കുഞ്ഞ് ഒഴുക്കിൽപ്പെട്ടു.കാണാതായി

      തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയ 12 കാരനെ ഒഴുക്കിൽ പെട്ടു കാണാതായി. പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം.ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. പെരുവള്ളൂർ പഞ്ചായത്ത് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാനെയാണ് കാണാതായത്. ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയാണ്. തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായവിദ്യാർത്ഥിയുടെ ബോഡി കണ്ടത്തി   read more...

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

BREAKING NEWS ന്യൂഡൽഹി: മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഹാഥ്‌റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണം അതിന് ശേഷം കേരളത്തിലേക്ക് പോകാമെന്നാണ് സുപ്രിംകോടതി ഉത്തരവിൽ പറയുന്നത്. രാജ്യവ്യാപകമായി വർഗീയ സംഘർഷങ്ങളും ഭീകരതയും വളർത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും ജാമ്യം നൽകരുതെന്നും യുപി സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രിംകോടതിയിലെത്തിയ സിദ്ദീഖ് കാപ്പന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യു.പി സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നത്.

എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും  ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായാണ് ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ,എഡ്വേ‍ർ‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിന്‍റെ സുവ‍‍ർണ ജൂബിലിയാഘോഷിച്ചു. 2012 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോ‍ർഡ് മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.

ഓഡോമീറ്റര്‍ വിച്ഛേദിച്ച് ഡീലർ ഓടിച്ച പുതിയ വാഹനം പിടികൂടി; ലക്ഷം രൂപ പിഴ

കോട്ടക്കൽ :പ്രമുഖ ഓട്ടോമൊബൈല്‍ ഡീലര്‍ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ രജിസ്‌ട്രേഷനില്ലാതെ (ടി.സി.ആര്‍) സ്‌പീഡോമീറ്റര്‍ വിചേ്‌ഛദിച്ച്‌ സര്‍വീസ്‌ നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ്‌ വിഭാഗം പിടികൂടി ഒരു ലക്ഷം രൂപ പിഴ ചുമത്തി. തിരൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക്‌ വാഹനമോടിച്ചു കൊണ്ടുപോകുന്നതിനിടെ കോട്ടക്കലില്‍ വെച്ചാണ്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്‌.ഡീലര്‍ വാഹനം നിരത്തില്‍ ഇറക്കുമ്ബോള്‍ വേണ്ട രേഖകളും ഉണ്ടായിരുന്നില്ല. പതിവ്‌ വാഹന പരിശോധനയ്‌ക്കിടയിലാണ്‌ നിയമലംഘനം മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. ടി.സി.ആര്‍ അഥവാ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ്‌ വാഹനമോടിച്ചത്‌. ഒറിജിനല്‍ ടി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാതെ വാഹനം ഒരു ഷോറൂമില്‍ നിന്ന്‌ മറ്റൊരു ഷോറൂമിലേക്ക്‌ മാറ്റുവാന്‍ പാടില്ല എന്നാണ്‌ ചട്ടം. വിശദ പരിശോധനയില്‍ വാഹനത്തിന്റെ സ്‌പീഡോമീറ്റര്‍ വിചേ്‌ഛദിച്ചതായും കണ്ടെത്തി.വാഹനം തിരൂരിലെ ഷോ റൂമില്‍ നിന്നും പെരിന്തല്‍മണ്ണയിലെ ഷോ റൂമിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. സ്‌പീഡോമീറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി ക്ലസ്‌റ്റര്‍ മീറ്...

ഓണം വാരാഘോഷത്തിന് മലപ്പുറം ജില്ലയില്‍ വര്‍ണാഭമായ തുടക്കം

മലപ്പുറം: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന ഓണം വാരാഘോഷത്തിന് ജില്ലയില്‍ വര്‍ണാഭമായ തുടക്കം. മലപ്പുറം ടൗണ്‍ഹാളില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. അതിദരിദ്രരായ ആളുകളില്ലാത്ത കേരളം ആറ് മാസത്തിനകം പൂര്‍ത്തിയാകും. ഇതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചുട്ടുണ്ട്. ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് വര്‍ഷം മുഴുവന്‍ സൗജന്യ ഭക്ഷണം നല്‍കും. വീടില്ലാത്ത എല്ലാവര്‍ക്കും വീടുകള്‍ അനുവദിക്കും. 3.45 ലക്ഷം പേരാണ് കേരളത്തില്‍ ഭവനരഹിതരായിട്ടുള്ളത്. ഇതില്‍ 38000 പേര്‍ക്ക് ഷിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ വീട് അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ലൈഫ് പദ്ധതി വഴി വീട് നല്‍കും. സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഓണത്തിന് മുമ്പായി എല്ലാവര്‍ക്കും ആനുകൂല്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ അനുവദിച്ചു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്യുന്നതിനായി 100 കോടി രൂപ അനുവദിച്ചു. 60 വയസ്സിന് മുകളിലുള്ള പട്ടിക വര്‍ഗവിഭാഗത്തില്‍ പെട്ടവര...

മഞ്ഞാമാട് പാലത്തിന്റെ സമീപം മരം വീണ് റോഡ് ബ്ലോക്കായി

മഞ്ഞാമാട് പാലത്തിന്റെ സമീപം മരം വീണ് റോഡ് ബ്ലോക്കായി നാട്ടുകാർ നിമിഷനേരം കൊണ്ട്  മരം വെട്ടി മാറ്റി റോഡ് ഗതാഗതയോഗ്യമാക്കി  ഇന്ന് 11.30 തോടെയാണ് മരം റോഡിന് കുറുകെ വീണത് നാട്ടുകാർ മരം വെട്ടി മാറ്റുന്നു  മരം വെട്ടിമാറ്റിയതിന്ന് ശേഷം വാഹനങ്ങൾ റോഡിലൂടെ കടന്ന് പോകുന്നു 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO

കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ  കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.