പെരുവള്ളൂർ: പുത്തൂർ പള്ളിക്കൽ പാത്തിക്കുഴി പാലത്തിനുസമീപം തോട്ടിൽ ഇന്ന് വൈകുന്നേരം 3 :30 തോടെ കാണാതായ വിദ്യാർത്ഥിയെ കണ്ടത്തി. വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാല്‍ നെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. തുടർന്ന് നാട്ടുകാരും ഫയർ ഫോയിസും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തി വൈകുന്നേരം 5:30 തോടെ ബോഡി ലഭിച്ചു. വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാല്‍ (13) നെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഇന്ന് ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമനസേനയും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിതിരച്ചിൽ തുടങ്ങി. വടക്കീൽ മാട് പാലം, കുന്നത്ത് ശങ്കരൻ ചിറ അണക്കെട്ട് എന്നിവിടങ്ങളിൽ തോടിന് കുറുകെ കയർ കെട്ടിയും തിരച്ചിൽ പുരോഗമികുനിടയിലാണ് ബോഡി ലഭിച്ചത്
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ