വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ പ്രതീകാത്മക മഹാത്മാഗാന്ധി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സന്ദർശിച്ചു 75-ാം സ്വതന്ത്ര ദിനത്തോട് അനുബന്ധിച് പതാക ഉയര്‍ത്തി പൂക്കുളം ബസാർ :സഹന സമരത്തിനൊടുവിൽ രാജ്യം അതിന്റെ ആത്മാവ് തിരിച്ചറിഞ്ഞ ദിവസം 🇮🇳... അതിനോടാനുബന്ധിച് പൂക്കുളം ബസാർ ജവഹർ ബാൽ മഞ്ച് ൻറ്റെ കീഴിൽ പൂക്കുളം ബസാർ മൂന്നാം മൂലയിൽ പതാക ഉയർത്തൽ കർമ്മവും മധുര വിതരണവും നടത്തി. പ്രസ്തുത ചടങ്ങിൽ പതിനാലാം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്, അംഗൻ വാടി വിദ്യാർത്ഥി കളുടെയും നാട്ടുകാരുടെയും സാനിധ്യത്തിൽ പതാക ഉയർത്തി. രാജ്യം 75 ആമത് സ്വാതന്ത്ര്യ ദിനം അഘോഷിക്കുന്ന വേളയിൽ അരീക്കുളം അംഗനവാടിയിൽ വാർഡ് മെമ്പർ ഹസീന ബാനു . സി പി പതാക ഉയർത്തി.
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.