ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

കള്ളന്‍ വീട്ടില്‍ തന്നെ';പള്ളി വികാരിയുടെ വീട്ടില്‍ മോഷണം നടത്തിയത് മകന്‍ അറസ്റ്റിൽ

  വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്  കോട്ടയം പാമ്പാടിയില്‍ പള്ളി വികാരിയുടെ വീട്ടില്‍ നടന്ന മോഷണ കേസില്‍ പ്രതി പിടിയില്‍. വികാരിയുടെ മകന്‍ ഷൈനോ നൈനാനെയാണ് പൊലീസ് പിടികൂടിയത്. പാമ്പാടി പൊലീസാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷൈനോ കുറ്റം സമ്മതിച്ചത്. 50 പവന്‍ സ്വര്‍ണ്ണമാണ് ഷൈനോ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കടം വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ഷൈനോ സമ്മതിച്ചു. അതിവിദഗ്ധമായ രീതിയിലാണ് ഷൈനോ മോഷണം നടത്തിയത്. മോഷണം നടക്കുന്ന സമയത്ത് മൊബൈല്‍ ഒരു മണിക്കൂറോളം ഷൈന്‍ ഫ്‌ളൈറ്റ് മോഡില്‍ ഇട്ടിരുന്നു. ഇതിനൊപ്പം മുളക് പൊടി വിതറി വീട് അലങ്കോലമാക്കുകയും അലമാര തുറന്നിടുകയും അടുക്കള വാതില്‍ പൊളിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഷൈന്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കച്ചേരിപ്പടി പുത്തനങ്ങാടി റോഡിലെ എളാപ്പ സ്റ്റോർ ഉടമ കാവുങ്ങൽ അഹമ്മദ്‌ കാക്ക മരണപെട്ടു

മരണ വാര്‍ത്ത കച്ചേരിപ്പടി പുത്തനങ്ങാടി റോഡിലെ എളാപ്പ സ്റ്റോർ ഉടമയും വലിയോറ ചിനക്കല്‍ മനാട്ടി സ്വദേശിയുമായ  കാവുങ്ങല്‍ അഹമ്മദ് കാക്ക മരണപെട്ടു കാവുങ്ങല്‍ സംസുവിന്റെ ജേഷ്ഠനാണ്  മയ്യത്ത് നിസ്കാരം  ഇന്ന് രാത്രി 9മണിക്ക് വലിയോറ ചിനക്കല്‍ ജുമാമസ്ജിതില്‍

പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു

കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. യുവതിയെയും ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.  ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തിയത്. യുവതി മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടർക്ക് മനസിലായി. കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും  പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കുഞ്ഞിന്റെ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം ഭർത്താവ...

സ്വകാര്യ ഭൂമിയിൽ തള്ളിയ ഇ-മാലിന്യം നീക്കാൻ ശ്രമം ;കുഴിവെട്ടി മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

വേങ്ങര: ആഴ്ചകൾക്ക് മുമ്പ് സ്വകാഭൂമിയിൽ തള്ളിയ ലോഡുക ണക്കിന് ഇ-മാലിന്യം ഭൂവുടമയുടെ നേതൃത്വത്തിൽ കുഴിയിൽ തള്ളാനുള്ള ശ്രമം പൊലീസ് സഹായത്തോടെ നാട്ടുകാർ തടഞ്ഞു. വേങ്ങര ഗ്രാമപഞ്ചായത്തിൽ പാകടപുറയ പരപ്പൻ ചിനയിലാണ് ഓഡിറ്റോറിയത്തിനു പിറകിലായി ഉപയോഗം കഴിഞ്ഞ ലോഡുകണക്കിന് കമ്പ്യൂട്ടറുക ളുടെയും അനുബന്ധ ഉപകരണ ങ്ങളുടെയും ഇ-മാലിന്യം തള്ളി യിരുന്നത്. ഇവയിലുള്ള മെർക്കുറി ഉൾപ്പെ ടെയുള്ള രാസമാലിന്യങ്ങൾ, നിർത്താതെ പെയ്യുന്ന മഴവെള്ളത്തിൽ ഒഴുകി ജലാശയങ്ങളിൽ എത്തുമോ എന്ന്, അന്നുതന്നെ നാട്ടുകാർ ആശങ്കപ്പെട്ടിരുന്നു. കുടിവെള്ളത്തിനുപയോഗി ക്കുന്ന കിണറുകളിൽ മെർക്കുറി എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവും.  വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ടി.കെ. കുഞ്ഞിമുഹമ്മദിന്റെ വാർഡിലാണ് മാലിന്യം ത ള്ളിയത്. അനധികൃതമായി മാലിന്യം തള്ളിയതിനെതിരെ ആരോഗ്യ വകുപ്പിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ടെന്ന് ആദ്ദേഹം മാധ്യമത്തോട് പറഞ്ഞു. അതേസമയം, ഇ -മാലിന്യം ഗ്രാമ  പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫണ്ട്‌  യോഗപ്പെടുത്തി നാമമാത്രമായ കൂലി ചുമത്തി നീക്കാമെന്ന പ ഞ്ചായത്തിന്റെ അഭ്യർഥന സ്ഥലമുടമ...

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ    2022 | ഓഗസ്റ്റ് 11 | വ്യാഴം | 1197 |  കർക്കടകം 26 |  ഉത്രാടം, തിരുവോണം 1444 മുഹറം 12              ➖➖➖➖ ◼️എന്‍ഫോഴ്സമെന്റിനെതിരേ നിയമയുദ്ധം. കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസകും അഞ്ച് എംഎല്‍എമാരും കേരള ഹൈക്കോടതിയെ സമീപിച്ചു. ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റിന്റെ നടപടികള്‍ വിലക്കണമെന്നാണ് തോമസ് ഐസകിന്റെ ഹര്‍ജിയിലെ വാദം. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, എം.എല്‍ എ മാരായ ഐബി സതീഷ്, എം. മുകേഷ്, മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. മസാല ബോണ്ട് വഴി പണം സമാഹരിച്ച് നടത്തുന്ന 73,000 കോടി രൂപയുടെ വികസന പദ്ധതികളെ തകര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇന്നു പരിഗണിക്കും. ◼️മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്നും എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകില്ല. ഹാജരാകണമെന്ന് ആവശ്യപ്പെ...

ED യുടെ സമണ്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെടുന്ന തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമണ്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെടുന്ന തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍. ഇഡിയ്‌ക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയും നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. ഇതോടെ ഇഡിയ്‌ക്കെതിരെ രാജ്യശ്രദ്ധയാകര്‍ഷിക്കുന്ന നിയമപോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ് കേരളത്തില്‍. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ടു സമണ്‍സിലും പറഞ്ഞിട്ടില്ല. ഇഡിയുടെ രണ്ടു സമണ്‍സും നിയമവിരുദ്ധമാണ്. ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള അന്വേഷണം ഇഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണ്. കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിയമവിധേയമാണ്. ഇഡിയുടേത് കാടും പടപ്പും തല്ലിയുള്ള അന്വേഷണമാണ്. ഒന്നര വര്‍ഷമായി കിഫ്ബിയില്‍ ഇഡി അന്വേഷണം നടത്തുകയാണ്. ഒരു കുറ്റവും ഇതേവരെ ചുമത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യം ചെയ്ത കുറ്റമെന്ത് എന്ന് പറയണം. അതിനുശേഷമേ നോട്ടീസിന് പ്രസക്തിയുള്ളൂ. കിഫ്ബിയ്ക്കും...

ചൈനയിൽ ‘ലംഗ്യ വൈറസ്’ പടർന്ന് പിടിക്കുന്നു; 35 പേർ നിരീക്ഷണത്തിൽ.langya virus symptoms explained

കൊവിഡിനും കുരങ്ങുവസൂരിക്ക് പിന്നാലെ മറ്റൊരു വൈറസ് കൂടി മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്നു. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് പുതിയ വില്ലൻ. ചൈനയിൽ ഇതിനോടകം 35 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യർക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.  ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധർ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്. എന്താണ് ലംഗ്യ വൈറസ് ? ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടർന്ന് പിടിക്കാം. രോഗ ലക്ഷണങ്ങൾ ചൈനയിൽ രോഗം കണ്ടെത്തിയ 26 പേരിൽ പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, തലവേദന, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ടെത്തി. ഒപ്പം വൈറ്റ് ബ്ലഡ് സെൽസിൽ കുറവ് , കരൾ, കിഡ്‌നി എന്നിവ തകരാറിലാവുക, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു. ചികിത്സ ലംഗ്യ വൈറസ് പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളിൽ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതി...

തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ പ്രവർത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നു

പതിനേഴാം വാർഡിൽ പാണ്ടികശാല തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ പ്രവർത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഗുണ്ഭോക്താക്കളുടെ യോഗം mum മദ്റസപരിസരത്ത് ചേർന്നു.വാട്ടർ അതോറിറ്റി ഓവർസിയർ സലാം സാർ, കോൺട്രാക്ടർ സമീർ,പി. കെ. ഉസ്മാൻഹാജി, തൂമ്പിൽ പൂച്ചി,പാറക്കൽ മുഹമ്മദ്‌ കുട്ടി,നൂറോളം ഗുണഭോക്താക്കളും പങ്കെടുത്തു.

7പാടശേഖര സമിതികൾ ചേർന്ന് കൃഷി ഓഫീസർക്ക് യാത്രയപ്പ് നൽകി

വേങ്ങര പഞ്ചായത്തിലെ 7 പാടാശേഖര സമിതികൾ ചേർന്ന് ഇന്ന് രാവിലെ 10മണിക്ക് വലിയോറ  കാളികടവ് PCM ഔഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വേങ്ങര ബ്ലോക്ക്‌ ADA യായി സർവീസ് ചെയ്തിരുന്ന DD യായി പ്രൊമോഷൻ ലഭിച്ചു പോകുന്ന പ്രകാശൻ പുത്തൻമഠത്തിലിനും വേങ്ങരയിൽ 8 വർഷത്തോളം കൃഷി ഓഫീസറായി സേവനം അനുഷ്ടിച്ചു ട്രാൻസ്ഫറായി പോകുന്ന മുഹമ്മദ്‌ നജീബിനും യാത്രയാപ്പ് നൽകി  യാത്രയാപ്പ് പരിപാടി വേങ്ങര ബ്ലോക്ക്‌ പകുഞ്ചായത് പ്രസിഡന്റ് ബെൻസിറ ഉത്ഘാടനം ചെയ്തു  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു ഹസീന ഫസൽ അദ്ധ്യക്ഷത വഹിച്ചു , ബ്ലോക്ക് വൈസ് പ്രസിഡന്റ് ബഹു പുളിക്കൽ അബൂബ ക്കർ ,  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് TK. കുഞ്ഞിമുഹമ്മദ് എന്ന പൂച്ച്യാ പ്പു , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  PP. സഫീർ ബാബു , പറങ്ങോടത്ത് അസീ സ് , വാർഡ് മെമ്പർമാരായ വി. യൂസഫ ലി , കുറുക്കൻ മുഹമ്മദ് , എ.കെ. ഫീസു ,  ആസ്യ മുഹമ്മദ് , വേങ്ങര സർവീസ് ബാങ്ക് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുട്ടി , പറമ്പിൽ അബ്ദു ഖാദർ എം.എ. അസീ സ് , പൂക്കയിൽ അബ്ദു നാസർ , ശശി കടവത്ത് , ബ്ലോക്ക് സെക്രട്ടറി ഹൈദ്രോ സ് പൊട്ടേങ്ങൽ , കുറുക്കൻ ആലസൻ ഹാജി...

വേങ്ങര വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും

വേങ്ങര വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും. വേങ്ങര വില്ലേജ് ഓഫീസിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തോട് കൂടിയ സ്മാർട്ട്‌ വില്ലേജ് ഓഫീസ് ആക്കുന്നതിന്  'കേരളത്തിലെ സ്മാർട്ട്‌ റവന്യു ഓഫീസുകൾ' പദ്ധതിയിൽ ഉൾപെടുത്തി 50 ലക്ഷം രൂപ അനുവദിച്ചു.ഈ പദ്ധതി യാഥാർഥ്യമാകുന്നതിലൂടെ വേങ്ങര മണ്ഡലത്തിലെ ഏറ്റവും ജനസംഖ്യയുള്ള വില്ലേജ് ആയ വേങ്ങര വില്ലേജ് വഴി ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിലും, വേഗതയിലും സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ വീടിൻറെ സൺഷെഡ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് ബീം മറിഞ്ഞുവീണ് കുടുങ്ങിയ 2 പേരെ രക്ഷപ്പെടുത്തി

നാദാപുരം കക്കംവള്ളി എന്ന സ്ഥലത്ത് , പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ വീടിൻറെ സൺഷെഡ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് ബീം മറിഞ്ഞുവീണ് പരിക്കേറ്റവരെ ഫയർഫോയിസും നാട്ടുകാരും ചേർന്ന്ര ക്ഷപ്പെടുത്തി. അപകടം നടന്ന് രണ്ട് തൊഴിലാളികൾ കോൺക്രീറ്റ് ബീമിൻറെ ഇടയിൽ കാലുകൾ കുടുങ്ങി നിസ്സഹായമായ അവസ്ഥയിലായിരുന്നു  ഉടൻ  ഫയർ ഫോയിസ് എത്തി  സേനയുടെ പരിശ്രമ ഫലമായി രണ്ടുപേരെയും സുരക്ഷിതമായി പുറത്തെടുത്ത് നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു. നാദാപുരത്ത് നിന്നും സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഓഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

വലിയോറ  :62 വർഷം പിന്നിടുന്ന ലോകത്തിലെ ഏറ്റവും  വലിയ ജനാതിപത്യ യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപകദിനത്തിൽ പൂക്കുളം ബസാർ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു. പൂക്കുളം ബസാർ യൂണിറ്റ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് അൻവർ മാട്ടിൽ പതാക ഉയർത്തി. നിയോജകമണ്ഡലം വൈ:പ്രസിഡന്റ് ഗങ്ങാധരൻ ഉദ്ഘാടനം ചെയ്തു, എം.എ അസീസ് ഹാജി, നാസർ എ.കെ.പ്പി, അസീസ് കൈപ്രൻ തുടങ്ങിയവർ ക്വിറ്റ് ഇന്ത്യ-യൂത്ത് കോൺഗ്രസ് ദിന സന്ദേശം നൽകി. കുഞ്ഞിമ്മ് കെ.കെ, പൂച്ചി കൈപ്രൻ, മുസ്തഫ കെ,നവാസ് ഇ, മുനീർ കെ.കെ, ജൂറൈജ് കെ, അഫ്സൽ, ഷറഫു, അർഷദ്, മുസ്തഫ കൈപ്രൻ,കിച്ചു,റഹീസ്, സുഹൈയിൽ,എന്നിവർ സംബന്ധിച്ചു. അലി എ.കെ സ്വാഗതവും കെ എസ്.യു യൂണിറ്റ് പ്രസിഡന്റ് ഉനൈസ് കൈപ്രൻ നന്ദിയും പറഞ്ഞു.

UAE നിന്ന് ഇന്ത്യയിലേക്ക് 330 ദിര്‍ഹം, വമ്പൻ സ്വാതന്ത്ര ദിന ഓഫറുമായി എയർ ഇന്ത്യ

*അബുദാബി:* സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ പുതിയ ഓഫറുമായി എയര്‍ ഇന്ത്യ. എല്ലാ ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് പ്രത്യേക ഓഫറുകള്‍. 2020ഓഗസ്റ്റ് 8 മുതല്‍ 21 വരെയാണ് യാത്രക്കാര്‍ക്ക് ഓഫര്‍ ലഭിക്കുക. 2022ഒക്‌ടോബര്‍ 15 വരെയുള്ള യാത്രയ്ക്കായി പ്രമോഷന്‍ കാലയളവില്‍ വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് ചെക്ക് ഇന്‍ ബാഗേജ് അലവന്‍സായി 35 കിലോയും ഹാന്‍ഡ് ലഗേജ് 8 കിലോഗ്രാമും അനുവദിച്ചിട്ടുണ്ട്. യുഎയില്‍ നിന്ന് ഡല്‍ഹി, മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്ക് ടിക്കറ്റ് നിരക്ക്330 ദിര്‍ഹം വരെ ആയിരിക്കും. ‘വണ്‍ ഇന്ത്യ വണ്‍ ഫെയര്‍’എന്ന സംരംഭത്തിനു കിഴില്‍ ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് സ്റ്റേഷനുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളിലും ആകര്‍ഷമായ വണ്‍ വേ നിരക്കുകളാണ് എയര്‍ ലൈന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ കാര്യത്തില്‍ 50 ശതമാനവും ഗള്‍ഫിന്റെ പുറത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ 56 ശതമാനവും യുഎഇ ഓഫര്‍ സംഭാവന ചെയ്തിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ റീജിയണല്‍ മാനേജര്‍ പിപി സിംഗ് പറഞ്ഞു. ആഴ്ച...

കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരക്കെത്തിച്ചു

കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരക്കെത്തിച്ചു പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഒഴുകിയെത്തിയ യുവതിയുടെ നാലു ദിവസം പഴക്കമുള്ള മൃതദേഹം പോലീസും, ട്രോമാ കെയർ പ്രവർത്തകർ കരക്കെത്തിച്ചു തിരൂരങ്ങാടി മോർച്ചറിയിലേക്ക് മാറ്റി രാവിലെ 7 മണിക്ക് കണ്ടെത്തിയ ബോഡി ഗഫൂർ തമന്ന, സറഫു ചെട്ടിപ്പടി, റാഫി ചെട്ടിപ്പടി, NC നൗഫൽ, ജലാൽ ബാവുജി| ഹുസൈൻ, മജീദ് മുബാറക്എന്നിവരാണ് രക്ഷാപ്രവർത്തനത്തിന്‌നേതൃത്വം നൽകിയത്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

*പ്രഭാത വാർത്തകൾ*    2022 | ഓഗസ്റ്റ് 9 | ചൊവ്വ | 1197 |  കർക്കടകം 24 |  മൂലം 1444 മുഹറം 10                   ➖➖➖➖ ◼️ദേശീയപാതാ റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ടെന്‍ഡര്‍ 21 ാം തീയതി ആയതിനാല്‍ സാവകാശം വേണമെന്ന് ദേശീയ പാത അതോറിറ്റി വാദിച്ചു. എന്നാല്‍ അതിനുമുന്‍പ് താത്കാലിക പണികള്‍ പൂര്‍ത്തിയാക്കണണമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. 90 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ള ദേശീയപാതയിലെ കുഴിയില്‍ വീണ് യാത്രക്കാര്‍ മരിക്കാന്‍ ഇടയാകരുത്. റോഡു തകര്‍ന്നതു കണ്ടാല്‍ ജില്ലാ കളക്ടര്‍ മാത്രമല്ല, വില്ലേജ് ഓഫീസറും റിപ്പോര്‍ട്ടു ചെയ്യണമെന്നാണു വ്യവസ്ഥയെന്ന് ദേശീയപാത അതോറിറ്റി കോടതിയില്‍ ചൂണ്ടിക്കാട്ടി. ◼️ഗവര്‍ണര്‍ ഒപ്പുവച്ചില്ല. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. സംസ്ഥാന സര്‍ക്കാരും കേരള ഗവര്‍ണറും തമ്മില്‍ പോര്. ചീഫ് സെക്രട്ടറി അനുനയ സന്ദര്‍ശനം നടത്തി ഒപ്പിടണമെന്ന് അഭ്യര്‍ത്ഥിച്ചെങ്ക...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള