ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ED യുടെ സമണ്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെടുന്ന തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമണ്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെടുന്ന തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍. ഇഡിയ്‌ക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയും നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. ഇതോടെ ഇഡിയ്‌ക്കെതിരെ രാജ്യശ്രദ്ധയാകര്‍ഷിക്കുന്ന നിയമപോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ് കേരളത്തില്‍. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ടു സമണ്‍സിലും പറഞ്ഞിട്ടില്ല. ഇഡിയുടെ രണ്ടു സമണ്‍സും നിയമവിരുദ്ധമാണ്. ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള അന്വേഷണം ഇഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണ്. കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിയമവിധേയമാണ്. ഇഡിയുടേത് കാടും പടപ്പും തല്ലിയുള്ള അന്വേഷണമാണ്. ഒന്നര വര്‍ഷമായി കിഫ്ബിയില്‍ ഇഡി അന്വേഷണം നടത്തുകയാണ്. ഒരു കുറ്റവും ഇതേവരെ ചുമത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യം ചെയ്ത കുറ്റമെന്ത് എന്ന് പറയണം. അതിനുശേഷമേ നോട്ടീസിന് പ്രസക്തിയുള്ളൂ. കിഫ്ബിയ്ക്കും...

ചൈനയിൽ ‘ലംഗ്യ വൈറസ്’ പടർന്ന് പിടിക്കുന്നു; 35 പേർ നിരീക്ഷണത്തിൽ.langya virus symptoms explained

കൊവിഡിനും കുരങ്ങുവസൂരിക്ക് പിന്നാലെ മറ്റൊരു വൈറസ് കൂടി മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്നു. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് പുതിയ വില്ലൻ. ചൈനയിൽ ഇതിനോടകം 35 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യർക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.  ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധർ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്. എന്താണ് ലംഗ്യ വൈറസ് ? ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടർന്ന് പിടിക്കാം. രോഗ ലക്ഷണങ്ങൾ ചൈനയിൽ രോഗം കണ്ടെത്തിയ 26 പേരിൽ പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, തലവേദന, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ടെത്തി. ഒപ്പം വൈറ്റ് ബ്ലഡ് സെൽസിൽ കുറവ് , കരൾ, കിഡ്‌നി എന്നിവ തകരാറിലാവുക, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു. ചികിത്സ ലംഗ്യ വൈറസ് പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളിൽ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതി...

തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ പ്രവർത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നു

പതിനേഴാം വാർഡിൽ പാണ്ടികശാല തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ പ്രവർത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഗുണ്ഭോക്താക്കളുടെ യോഗം mum മദ്റസപരിസരത്ത് ചേർന്നു.വാട്ടർ അതോറിറ്റി ഓവർസിയർ സലാം സാർ, കോൺട്രാക്ടർ സമീർ,പി. കെ. ഉസ്മാൻഹാജി, തൂമ്പിൽ പൂച്ചി,പാറക്കൽ മുഹമ്മദ്‌ കുട്ടി,നൂറോളം ഗുണഭോക്താക്കളും പങ്കെടുത്തു.

7പാടശേഖര സമിതികൾ ചേർന്ന് കൃഷി ഓഫീസർക്ക് യാത്രയപ്പ് നൽകി

വേങ്ങര പഞ്ചായത്തിലെ 7 പാടാശേഖര സമിതികൾ ചേർന്ന് ഇന്ന് രാവിലെ 10മണിക്ക് വലിയോറ  കാളികടവ് PCM ഔഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വേങ്ങര ബ്ലോക്ക്‌ ADA യായി സർവീസ് ചെയ്തിരുന്ന DD യായി പ്രൊമോഷൻ ലഭിച്ചു പോകുന്ന പ്രകാശൻ പുത്തൻമഠത്തിലിനും വേങ്ങരയിൽ 8 വർഷത്തോളം കൃഷി ഓഫീസറായി സേവനം അനുഷ്ടിച്ചു ട്രാൻസ്ഫറായി പോകുന്ന മുഹമ്മദ്‌ നജീബിനും യാത്രയാപ്പ് നൽകി  യാത്രയാപ്പ് പരിപാടി വേങ്ങര ബ്ലോക്ക്‌ പകുഞ്ചായത് പ്രസിഡന്റ് ബെൻസിറ ഉത്ഘാടനം ചെയ്തു  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു ഹസീന ഫസൽ അദ്ധ്യക്ഷത വഹിച്ചു , ബ്ലോക്ക് വൈസ് പ്രസിഡന്റ് ബഹു പുളിക്കൽ അബൂബ ക്കർ ,  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് TK. കുഞ്ഞിമുഹമ്മദ് എന്ന പൂച്ച്യാ പ്പു , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  PP. സഫീർ ബാബു , പറങ്ങോടത്ത് അസീ സ് , വാർഡ് മെമ്പർമാരായ വി. യൂസഫ ലി , കുറുക്കൻ മുഹമ്മദ് , എ.കെ. ഫീസു ,  ആസ്യ മുഹമ്മദ് , വേങ്ങര സർവീസ് ബാങ്ക് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുട്ടി , പറമ്പിൽ അബ്ദു ഖാദർ എം.എ. അസീ സ് , പൂക്കയിൽ അബ്ദു നാസർ , ശശി കടവത്ത് , ബ്ലോക്ക് സെക്രട്ടറി ഹൈദ്രോ സ് പൊട്ടേങ്ങൽ , കുറുക്കൻ ആലസൻ ഹാജി...

വേങ്ങര വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും

വേങ്ങര വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും. വേങ്ങര വില്ലേജ് ഓഫീസിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തോട് കൂടിയ സ്മാർട്ട്‌ വില്ലേജ് ഓഫീസ് ആക്കുന്നതിന്  'കേരളത്തിലെ സ്മാർട്ട്‌ റവന്യു ഓഫീസുകൾ' പദ്ധതിയിൽ ഉൾപെടുത്തി 50 ലക്ഷം രൂപ അനുവദിച്ചു.ഈ പദ്ധതി യാഥാർഥ്യമാകുന്നതിലൂടെ വേങ്ങര മണ്ഡലത്തിലെ ഏറ്റവും ജനസംഖ്യയുള്ള വില്ലേജ് ആയ വേങ്ങര വില്ലേജ് വഴി ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിലും, വേഗതയിലും സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ വീടിൻറെ സൺഷെഡ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് ബീം മറിഞ്ഞുവീണ് കുടുങ്ങിയ 2 പേരെ രക്ഷപ്പെടുത്തി

നാദാപുരം കക്കംവള്ളി എന്ന സ്ഥലത്ത് , പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ വീടിൻറെ സൺഷെഡ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് ബീം മറിഞ്ഞുവീണ് പരിക്കേറ്റവരെ ഫയർഫോയിസും നാട്ടുകാരും ചേർന്ന്ര ക്ഷപ്പെടുത്തി. അപകടം നടന്ന് രണ്ട് തൊഴിലാളികൾ കോൺക്രീറ്റ് ബീമിൻറെ ഇടയിൽ കാലുകൾ കുടുങ്ങി നിസ്സഹായമായ അവസ്ഥയിലായിരുന്നു  ഉടൻ  ഫയർ ഫോയിസ് എത്തി  സേനയുടെ പരിശ്രമ ഫലമായി രണ്ടുപേരെയും സുരക്ഷിതമായി പുറത്തെടുത്ത് നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു. നാദാപുരത്ത് നിന്നും സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഓഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

വലിയോറ  :62 വർഷം പിന്നിടുന്ന ലോകത്തിലെ ഏറ്റവും  വലിയ ജനാതിപത്യ യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപകദിനത്തിൽ പൂക്കുളം ബസാർ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു. പൂക്കുളം ബസാർ യൂണിറ്റ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് അൻവർ മാട്ടിൽ പതാക ഉയർത്തി. നിയോജകമണ്ഡലം വൈ:പ്രസിഡന്റ് ഗങ്ങാധരൻ ഉദ്ഘാടനം ചെയ്തു, എം.എ അസീസ് ഹാജി, നാസർ എ.കെ.പ്പി, അസീസ് കൈപ്രൻ തുടങ്ങിയവർ ക്വിറ്റ് ഇന്ത്യ-യൂത്ത് കോൺഗ്രസ് ദിന സന്ദേശം നൽകി. കുഞ്ഞിമ്മ് കെ.കെ, പൂച്ചി കൈപ്രൻ, മുസ്തഫ കെ,നവാസ് ഇ, മുനീർ കെ.കെ, ജൂറൈജ് കെ, അഫ്സൽ, ഷറഫു, അർഷദ്, മുസ്തഫ കൈപ്രൻ,കിച്ചു,റഹീസ്, സുഹൈയിൽ,എന്നിവർ സംബന്ധിച്ചു. അലി എ.കെ സ്വാഗതവും കെ എസ്.യു യൂണിറ്റ് പ്രസിഡന്റ് ഉനൈസ് കൈപ്രൻ നന്ദിയും പറഞ്ഞു.

UAE നിന്ന് ഇന്ത്യയിലേക്ക് 330 ദിര്‍ഹം, വമ്പൻ സ്വാതന്ത്ര ദിന ഓഫറുമായി എയർ ഇന്ത്യ

*അബുദാബി:* സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ പുതിയ ഓഫറുമായി എയര്‍ ഇന്ത്യ. എല്ലാ ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് പ്രത്യേക ഓഫറുകള്‍. 2020ഓഗസ്റ്റ് 8 മുതല്‍ 21 വരെയാണ് യാത്രക്കാര്‍ക്ക് ഓഫര്‍ ലഭിക്കുക. 2022ഒക്‌ടോബര്‍ 15 വരെയുള്ള യാത്രയ്ക്കായി പ്രമോഷന്‍ കാലയളവില്‍ വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് ചെക്ക് ഇന്‍ ബാഗേജ് അലവന്‍സായി 35 കിലോയും ഹാന്‍ഡ് ലഗേജ് 8 കിലോഗ്രാമും അനുവദിച്ചിട്ടുണ്ട്. യുഎയില്‍ നിന്ന് ഡല്‍ഹി, മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്ക് ടിക്കറ്റ് നിരക്ക്330 ദിര്‍ഹം വരെ ആയിരിക്കും. ‘വണ്‍ ഇന്ത്യ വണ്‍ ഫെയര്‍’എന്ന സംരംഭത്തിനു കിഴില്‍ ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് സ്റ്റേഷനുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളിലും ആകര്‍ഷമായ വണ്‍ വേ നിരക്കുകളാണ് എയര്‍ ലൈന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ കാര്യത്തില്‍ 50 ശതമാനവും ഗള്‍ഫിന്റെ പുറത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ 56 ശതമാനവും യുഎഇ ഓഫര്‍ സംഭാവന ചെയ്തിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ റീജിയണല്‍ മാനേജര്‍ പിപി സിംഗ് പറഞ്ഞു. ആഴ്ച...

കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരക്കെത്തിച്ചു

കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരക്കെത്തിച്ചു പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഒഴുകിയെത്തിയ യുവതിയുടെ നാലു ദിവസം പഴക്കമുള്ള മൃതദേഹം പോലീസും, ട്രോമാ കെയർ പ്രവർത്തകർ കരക്കെത്തിച്ചു തിരൂരങ്ങാടി മോർച്ചറിയിലേക്ക് മാറ്റി രാവിലെ 7 മണിക്ക് കണ്ടെത്തിയ ബോഡി ഗഫൂർ തമന്ന, സറഫു ചെട്ടിപ്പടി, റാഫി ചെട്ടിപ്പടി, NC നൗഫൽ, ജലാൽ ബാവുജി| ഹുസൈൻ, മജീദ് മുബാറക്എന്നിവരാണ് രക്ഷാപ്രവർത്തനത്തിന്‌നേതൃത്വം നൽകിയത്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

*പ്രഭാത വാർത്തകൾ*    2022 | ഓഗസ്റ്റ് 9 | ചൊവ്വ | 1197 |  കർക്കടകം 24 |  മൂലം 1444 മുഹറം 10                   ➖➖➖➖ ◼️ദേശീയപാതാ റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ടെന്‍ഡര്‍ 21 ാം തീയതി ആയതിനാല്‍ സാവകാശം വേണമെന്ന് ദേശീയ പാത അതോറിറ്റി വാദിച്ചു. എന്നാല്‍ അതിനുമുന്‍പ് താത്കാലിക പണികള്‍ പൂര്‍ത്തിയാക്കണണമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. 90 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ള ദേശീയപാതയിലെ കുഴിയില്‍ വീണ് യാത്രക്കാര്‍ മരിക്കാന്‍ ഇടയാകരുത്. റോഡു തകര്‍ന്നതു കണ്ടാല്‍ ജില്ലാ കളക്ടര്‍ മാത്രമല്ല, വില്ലേജ് ഓഫീസറും റിപ്പോര്‍ട്ടു ചെയ്യണമെന്നാണു വ്യവസ്ഥയെന്ന് ദേശീയപാത അതോറിറ്റി കോടതിയില്‍ ചൂണ്ടിക്കാട്ടി. ◼️ഗവര്‍ണര്‍ ഒപ്പുവച്ചില്ല. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. സംസ്ഥാന സര്‍ക്കാരും കേരള ഗവര്‍ണറും തമ്മില്‍ പോര്. ചീഫ് സെക്രട്ടറി അനുനയ സന്ദര്‍ശനം നടത്തി ഒപ്പിടണമെന്ന് അഭ്യര്‍ത്ഥിച്ചെങ്ക...

പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക റൂൾ കർവ് കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി പ്രധാന അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം ഒഴുക്കിവിടുന്നു

പ്രധാന അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം ഒഴുക്കി വിട്ട് റൂൾ കർവ് കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി  ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഒരു ദിവസം അണക്കെട്ടിൽ പരമാവധി നിലനിർത്താവുന്ന ജലനിരപ്പാണ് റൂൾ ലെവൽ വഴി ശാസ്ത്രീയമായി നിശ്‌ചയിച്ചിട്ടുള്ളത്. നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കി വിടുന്നത്. അണക്കെട്ടുകളിൽ നിന്ന് ജലം ഒഴുക്കുന്നത് കൊണ്ട് തന്നെ നദികളിൽ ഒഴുക്ക് ശക്തമായിരിക്കും. അതിനാൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാൻ പാടില്ല. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിക്കരകളിൽ താമസിക്കുന്നവരും അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവരും പെരിയാറിന്റെയും പമ്പയുടെയും കരകളിലുള്ളവരും ജാഗ്രത തുടരണം. കേരളത്തിന്റെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പ്രധാനപ്പെട്ട അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വരുന്ന ദിവസങ്ങളിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ നീരൊഴുക്ക് ശക്തമായി തന്നെ തുടരാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി ...

പുതിയ7 ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്..! അവ ഏതെല്ലാം എന്ന് അറിയാം

വാട്ട്‌സ് ആപ്പ് പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ചു. ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. *◻️വാട്ട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് പാർട്ടിസിപന്റ്‌സിന് ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റയാണ് ഇത്തരത്തിൽ ലഭ്യമാവുക.* *◻️ഒരാൾ ഗ്രൂപ്പ് ലീവ് ചെയ്താൽ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ.* *◻️വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾക്കും ഇനി റിയാക്ഷൻ നൽകാൻ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണിൽ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പൂർട്ടി പോപ്പർ എന്നിങ്ങനെ എട്ട് ഇമോജികളാണ് ലഭിക്കുക.* *◻️സ്‌പ്പെല്ലിംഗ് ആക്ഷന് വേണ്ടി വാട്ട്‌സ് ആപ്പ് വിൻഡോസിലും പുതിയ ഫീച്ചർ വരും.* *◻️വാട്ട്‌സ് ആപ്പ് സ്റ്റോറേജ് മെച്ചപ്പെടുത്താനുള്ളതാണ് അഞ്ചാം ഫീച്ചർ.* *◻️വാട്ട്‌സ് ആപ്പ് സുരക്ഷ കൂട്ടാനും പുതിയ ഫീച്ചർ വരുന്നുണ്ട്. ലോഗിൻ അപ്രൂവൽ എന്ന സെക്യൂരിറ്റി ഫീച്ചറാകും കൊണ്ടുവരിക.* *◻️ഫോൺ നമ്പറുകൾ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീച്ചർ. വാട്ട്‌സ് ആപ്പിലുള്ളവരിൽ ആർക്കെല്...

ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു ജാഗ്രത വേണം;

  ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. സെക്കന്റിൽ 8.5 കുബിക് മീറ്റർ ജലം കരമാൻതോടിലേക്ക് ഒഴുക്കി വിട്ടു തുടങ്ങി. ഇത് മൂലം പുഴയിലെ ജലനിരപ്പ് 5 സെന്റിമീറ്റർ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലനിരപ്പ് പരിഗണിച്ചു ഘട്ടം ഘട്ടമായി 35 കുബിക് മീറ്റർ വരെ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. ഡാമിലെ 4 ഷട്ടറുകളിൽ ഒന്ന് മാത്രമാണ് 10 സെന്റീമീറ്റർ ഇപ്പോൾ ഉയർത്തിയത്. ബാക്കി ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, ടി.സിദ്ദിഖ് എം.എൽ.എ٫ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 8.10 ഓടെ ഡാം തുറന്നത്. ബാണാസുര ഡാമിന് 201 മില്യൺ കുബിക് മീറ്റർ പരമാവധി സംഭരണ ശേഷിയാണ് ഉള്ളത്. 2018 ലെ മഹാ പ്രളയത്തിനു ശേഷം കേന്ദ്ര ജല കമ്മീഷൻ നിർദ്ദേശാനുസരണം നടപ്പിൽ വരുത്തിയ റൂൾ ലെവൽ പ്രകാരം 181.65 മില്യൺ കുബിക് മീറ്റർ ആണ് ആഗസ്ത് 10 വരെയുള്ള പരമാവധി സംഭരണ ശേഷി. ഇതിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടായാൽ കൂടുതൽ വരുന്ന ജലം സ്പിൽവെ ഷട്ടറുകൾ തുറന്നു നിലവിലെ പുഴയിലേക്ക് ഒഴുക്കി വിടണമെന്നാണ് ചട്ടം. ഇത് പ്രകാരം  ഇന്ന് പുലർച...

ഇടുക്കി - ചെറുതോണി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാൽ *ഇന്ന് (08/08/2022)  02.00 മണി മുതൽ ചെറുതോണി ഡാമിന്റെ ഷട്ടർ നം.2, 3, 4 എന്നിവ 100 സെന്റി മീറ്റർ വീതം ഉയർത്തി 200 ക്യുമെക്സ് വരെ ജലം* പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം.

വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

പ്രധാന  വാർത്തകൾ    2022 | ഓഗസ്റ്റ് 8 | തിങ്കൾ | 1197 |  കർക്കടകം 23 |  തൃക്കേട്ട 1444 മുഹറം 9                ➖➖➖➖ ◼️മലയാളി താരം എല്‍ദോസ് പോളിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. ട്രിപ്പിള്‍ ജംപിലാണ് സ്വര്‍ണം നേടിയത്. മലയാളി താരം അബ്ദുള്ള അബുബക്കര്‍ വെള്ളി നേടി. എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദന പ്രവാഹം. അഭിമാനനേട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ◼️വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ◼️നാലു വര്‍ഷത...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന മീൻ ,koima,koitha

കേരളത്തിലെ പുഴകളിലും തോട്ടിലും പാടത്തും കാണപ്പെടുന്ന ഒരു ചെറിയ മത്സ്യമാണിത്. ഈ മീനിനെ കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടാറുണ്ട്, ആഴം കുറഞ്ഞ വെള്ളത്തിലെ അടിത്തട്ടിലെ, ചെളിയിലും, കല്ലുകൾക്കിടയിലും, ചപ്പുച്ചവരുകൾക്കിടയിലുമാണ് ഈ മത്സ്യം താമസിക്കാറ്.  ഈ മീനിനെ ചൂണ്ടയിൽ കോർത്തു വലിയ മീനുകളെ പിടിക്കാറുണ്ട്, ഭക്ഷ്യയോഗ്യമായ മീനാണെങ്കിലും വളരെ ചെറിയ മത്സ്യമായതുകൊണ്ട് കൂടുതൽ എണ്ണം കിട്ടിയാൽ മാത്രമേ ഇതിനെ തിന്നാറുള്ളു. ഈ മീനിനെ അലങ്കരമൽസ്യമായി ആളുകൾ വളർത്താറുണ്ട്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൂരിയാട് താൽക്കാലിക സംവിധാനം വേണം

വേങ്ങര : കൂരിയാട് തകർന്ന ഹൈവേ ഇനി എന്ന് യാതാർത്യമാകും വർഷങ്ങൾ വേണ്ടി വരും , തൃശൂർ കോഴിക്കോട് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്ര പ്രാദേശിക റോഡുകളിലേക്ക് തിരിച്ച് വിട്ട് എത്ര കാലം തുടരാൻ കഴിയും, മഴ അധികരിക്കുന്നതോടെ പ്രദേശം സ്തംഭിച്ചു പോകുന്ന അവസ്ഥവരും, അതിനാൽ എത്രയും പെട്ടൊന്ന് ബതൽ സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടർ തയ്യാറാക്കണമെന്ന് ഇന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂരിയാട് സന്ദർശിച്ച ഭരണസമിതി ആവശ്യപ്പെട്ടു, ഈ ആവശ്യമുന്നയിച്ച് ബോർഡിൽ പ്രമേയം പാസാക്കി എൻഎച്ച് ഐ യും PWD വകുപ്പിനെയും സമീപിക്കുമെന്ന് പ്രസിഡന്റ് കെ. പി ഹസീനാ ഫസൽ അറിയിച്ചു, വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻമാരായ എ കെ സലീം ,ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ , എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ , ആസ്യാ മുഹമ്മദ്.എ,കെ, ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു ,https://chat.whatsapp.com/IIibxcNDK9BL8Ksh3gPCQ7

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...