ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു അതിന്റെ സത്യാവസ്ഥ ഇതാണ്

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.  ഇതിനു പിന്നിലെ വാസ്തവമിതാണ്. എറണാകുളം ഇടത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കുമായി വൺവേ തെറ്റിച്ചു വന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടക്കാൻ നിർദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്)  ഒടുക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചെല്ലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട് ചെയ്തപ്പോൾ പോലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷൻ 46(2)e  സെലക്ട് ആവുകയും ചെയ്തു. പിഴ അടച്ച ചെല്ലാനിൽ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ്  ഈ ചെലാൻ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത്  ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.  അബദ്ധം മനസിലാക്കിയ പോലീസ് യുവാവിനെ ബന്ധപ്പെട്ട്  ഇക്കാര്യം ബോധ്യപ്പെടുത്തുകയും പു...

AP സുന്നി നേതാവ് അബ്ദുലത്തീഫ് സഅദി പഴശ്ശി മരണപ്പെട്ടു

AP സുന്നി നേതാവ് അബ്ദുലത്തീഫ് സഅദി പഴശ്ശി മരണപ്പെട്ടു കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റും എ പി സുന്നി നേതാവുമായ എൻ അബ്ദുലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു. കെ എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെെകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം

മരിച്ച് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭയ്ക്കും ചന്ദപ്പയ്ക്കും കല്യാണം

മരിച്ച് 30 വർഷത്തിന് ശേഷം ശോഭ, ചന്ദപ്പ എന്നിവർ 'വിവാഹിതരായി'. വ്യാഴാഴ്ച കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് വിചിത്ര വിവാഹം നടന്നത്. കർണാടകയിലെ ചില ഭാഗങ്ങളിൽ ഒരു വിഭാഗം ഇപ്പോഴും പിന്തുടരുന്ന ആചാരമായ 'പ്രേത കല്യാണം' (മരിച്ചവരുടെ വിവാഹം) ആണ് പരമ്പരാഗത ചടങ്ങുകളോടെ നടന്നത്. ജനനസമയത്ത് മരിച്ചവർക്കാണ് ഇങ്ങനെയൊരു വിവാഹ ചടങ്ങ് ഒരുക്കുന്നത്. ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഈ വിവാഹത്തെ ഇവർ കാണുന്നത്.പതിവ് വിവാഹം പോലെ ഔപചാരികമായിരുന്നു​ പ്രേത വിവാഹവും. ഒരേയൊരു വ്യത്യാസം യഥാർഥ വധൂവരന്മാർക്ക് പകരം അവരുടെ പ്രതിമകളാണ് ഉപയോഗിച്ചിരുന്നു എന്നതാണ്. പ്രസവസമയത്ത് മരിച്ചവർക്ക്, ഇ​തുപോലെ മരിച്ച മറ്റൊരു കുട്ടിയെ വിവാഹം കഴിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് കുടുംബങ്ങൾ പരസ്പരം വീട്ടിലേക്ക് പോകും. ചടങ്ങിൽ വിവാഹ ഘോഷയാത്രയും ഉണ്ടാകും. എന്നാൽ, കുട്ടികൾക്കും അവിവാഹിതർക്കും വിവാഹത്തിൽ പ​ങ്കെടുക്കാൻ അനുവാദമില്ല. ചടങ്ങുകൾ മാത്രമല്ല, വിപുലമായ സദ്യയും ഇത്തരം വിവാഹങ്ങൾക്കുണ്ടാകും.

കൊടി പാകിസ്താനില്‍ കെട്ടാന്‍ പറഞ്ഞു'; യുഡിഎഫ് സമരത്തില്‍ ലീഗിന്റെ കൊടി വിലക്കിയതായി ആരോപണം

തിരുവന്തപുരം: യുഡിഎഫ് സമരത്തില്‍ മുസ്ലീം ലീഗിന്റെ കൊടി വിലക്കിയതായി പരാതി. സമര വേദിയില്‍ കെട്ടിയ ലീഗിന്റെ കൊടി കോണ്‍ഗ്രസ് നേതാവ് എടുത്തെറിഞ്ഞതായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീര്‍ ആരോപിച്ചു. ലീഗിന്റെ കൊടി പാകിസ്താനില്‍ കൊണ്ടുപോയി കെട്ടാന്‍ പറഞ്ഞതായും നസീര്‍ ആരോപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാറിനെതിരായണ് പരാതി. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് സമര പരിപാടിക്കിടെയാണ് സംഭവം. 'യുഡിഎഫിന്റെ പരിപാടിയായതിനാലാണ് മുസ്ലീം ലീഗിന്റെ കൊടി അവിടെ സ്ഥാപിച്ചത്. ആര്‍എസ്പിയുടെ കൊടിയും അവിടെയുണ്ടായിരുന്നു. കൊടി കെട്ടിയതിന് പിന്നാലെ സനല്‍കുമാര്‍ ഓടിവന്ന് ലീഗിന്റെ കൊടി എടുത്ത് വലിച്ചെറിയുകയായിരുന്നു. ലീഗിന്റെ കൊടി ഇവിടെ കെട്ടരുതെന്നും മലപ്പുറത്ത് കൊണ്ടുപോയി കെട്ടാനും പറഞ്ഞു. യുഡിഎഫിന്റെ പരിപാടിയല്ലേ ഇതെന്ന് ചോദിച്ചപ്പോള്‍ ലീഗിന്റെ കൊടി ഇവിടെ കെട്ടാന്‍ പറ്റില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു', - നസീര്‍ ആരോപിച്ചു. യുഡിഎഫിലെ രണ്ടാമത്തെ ശക്തി മുസ്ലീം ലീഗാണെന്നും മുന്നണിയുടെ പരിപാടിക്ക് ലീഗിന്റെ കൊടികെട്ടുമെന്നും പറഞ്ഞപ്പോള്‍ ന...

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

PK കുഞ്ഞാലിക്കുട്ടിയുടെ ജേഷ്ടന്റെ ഭാര്യ മരണപ്പെട്ടു.

ടി.കെ റാബിയ കാരാത്തോട്: മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞുവിന്റെയും ജ്യേഷ്ടസഹോദരന്‍ പി.കെ ഹൈദ്രുഹാജിയുടെ ഭാര്യ ടി.കെ റാബിയ (75)നിര്യാതയായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കാരാത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: അഷ്‌റഫ്, ഹമീദ്,റൈഹാനത്ത്, പി.കെ അസ്്‌ലു (വേങ്ങര മണ്ഡലം മുസ്്‌ലിംലീഗ് സെക്രട്ടറി), അജ്മല്‍. മരുമക്കള്‍: സാജിദ, ഷെറീന, യു.ബഷീര്‍ (കോഴിക്കോട്),ഷംസിദ,നസ്‌നി.

UAE യിൽ ശക്തമായ മഴ തുടരുന്നു; ലഭിച്ചത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ

ദുബായ്:  കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. ശക്തമായ മഴയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും റോഡുകള്‍ അടയ്ക്കുകയും ജനങ്ങളോട് വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രാജ്യത്ത് ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഫുജൈറ പോര്‍ട്ട് സ്‌റ്റേഷനില്‍ 255.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂലൈ മാസത്തില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയാണിതെന്നും കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ഫുജൈറ പോര്‍ട്ട് സ്‌റ്റേഷന്‍ കഴിഞ്ഞാല്‍ മസാഫിയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്- 209.7 മില്ലീമീറ്റര്‍. 187.9 മില്ലീമീറ്റര്‍ മഴയുമായി ഫുജൈറ എയര്‍പോര്‍ട്ടാണ് മൂന്നാം സ്ഥാനത്ത്. അതിനിടെ, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ചയും ശക്തമായ കാറ്റും മഴയും തുടര്‍ന്നു. പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വാഹനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നൂറുകണക്കിന...

തേഞ്ഞിപ്പാലം കോഹിനൂർ ബൈക്കപകടത്തിൽ പരിക്കേറ്റ ഇരിങ്ങല്ലൂർ പാലാണി സ്വദേശി മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു പറപ്പൂർ: ഇരിങ്ങല്ലൂർ പാലാണി സ്വദേശിയായ യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.ബുധനാഴ്ച തേഞ്ഞിപ്പാലം കോഹിനൂരിലാണ് അപകടം. പാലാണി മലയം പള്ളി സിദ്ദീഖിൻ്റെ മകൻ റുബ്സാൻ (21) ആണ് മരിച്ചത്.അപകടം നടന്നയുടൻ ചേളാരി സ്വകാര്യ ആസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലുമായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിക്കാണ് മരണപെട്ടത് .ബി.സി.എ കോഴ്സ് കഴിഞ്ഞ് കാക്കഞ്ചേരി കിൻഫ്രയിൽ ട്രൈനിംഗിലായിരുന്നു. സുഹൃത്തിൻ്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ കോഹിനൂരിൽ വെച്ച് ബൈക്ക് കാറിലിടിക്കുകയായിരുന്നു.പരിക്കേറ്റ വേങ്ങര സ്വദേശി കൊട്ടേക്കാട്ട് മുഹമ്മദ് സിനാൻ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സിനാൻ അപകടനില തരണം ചെയ്തിട്ടുണ്ട്. മരണപ്പെട്ട റുബ്സാൻ ഇരിങ്ങല്ലൂർ എം.എസ്.എഫ് യൂനിറ്റ് ഭാരവാഹിയാണ്. മാതാവ് സാജിദ.മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ (30/7/22 ശനി) പാലാണി ജുമാ മസ്ജിദിൽ ഖബറടക്കും.

ഇടുക്കിയിൽ രണ്ടിടത്ത് ഭൂചലനം കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു

ഇടുക്കിയിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 1.48 ന് ശേഷമാണ് രണ്ട് തവണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്.  ജർമൻ ഭൂകമ്പ നിരീക്ഷകരുടെ റിപ്പോർട്ട് അനുസരിച്ച് പുലർച്ചെ 1.48 നാണ് ഭൂചലനം. തീവ്രത 2.4. മൂന്നാറിൽ നിന്ന് 19 കി.മി പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂമിക്കടിയിൽ 5 കി.മി. താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഒരു ഭൂചലനം മാത്രമാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.   എന്നാൽ രണ്ട് ഭൂചലനങ്ങൾ KSEB യുടെ മാപിനികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലെ റിക്ടർ സ്കെയിലാണ് രണ്ട് ഭൂചനവും ചലനം രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 3.1 , 2.95 കുളമാവ്  2.80, 2.75 ആലടി 2.95, 2.93 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റ‍ർ അകലെ കല്യാണത്തണ്ട് മേഖലയാണ് പ്രഭവ കേന്ദ്രമെന്നാണ് നിഗമനം. കല്യാണത്തണ്ട്, ഇരട്ടയാ‍‍ർ, ഇടിഞ്ഞമല, തൊമ്മൻകുത്ത് തുടങ്ങിയ മേഖലകളിൽ ചലനം അനുഭവപ്പെട്ടിട്ടുണ്ട്

യുദ്ധവിമാനം തകർന്ന് വീണു വ്യോമസേനാ വിമാനം രാജസ്ഥാനിൽ തകർ‌ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

യുദ്ധവിമാനം തകർന്ന് വീണു വ്യോമസേനാ വിമാനം രാജസ്ഥാനിൽ തകർ‌ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു ജയ്പുർ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽ തകർന്ന് വീണ് രണ്ടു പൈലറ്റുമാർ‌ മരിച്ചു. ബാർമറിന് സമീപമാണ് അപകടം സംഭവിച്ചത്. മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം അപകടത്തില്‍പ്പെട്ടത്.അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടിട്ടുണ്ട്.സംഭവത്തെ കുറിച്ച് വായുസേന മേധാവി വി.ആര്‍. ചൗധരി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ആശയവിനിമയം നടത്ത. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. #😮 യുദ്ധവിമാനം തകർന്നുവീണു

വില്ലൻ വേഷത്തിൽ എലിപ്പനിയും ഡെങ്കിയും; ഒരാഴ്ചയ്ക്കിടെ കവർന്നത് രണ്ട് ജീവൻ; കൂടെ വൈറലായി വൈറൽ പനിയും; ആശുപത്രികളിൽ തിരക്കോട് തിരക്ക്; വേണം ജാഗ്രത..!

മലപ്പുറം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 20 പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കടുത്ത ഭീഷണി ഉയർത്തുകയാണ് എലിപ്പനി. തുവ്വൂർ,​ വെട്ടത്തൂർ,​ മുതുവല്ലൂർ,​ പൂക്കോട്ടൂർ,​ ഓമാനൂർ,​ കാവന്നൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥീരീകരിച്ചത്. മുൻമാസങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിതരുടെ എണ്ണം ജില്ലയിൽ കൂടിയിട്ടുണ്ട്. മൺസൂൺ മഴ ശക്തിപ്രാപിച്ചതോടെയാണ് എലിപ്പനി,​ ഡെങ്കിപ്പനി രോഗ ബാധിതരുടെ എണ്ണം കൂടിയത്. ഒരാഴ്ചക്കിടെ 22 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഴയൂർ,​ വണ്ടൂർ എന്നിവിടങ്ങളിൽ ഓരോ ‌ഡെങ്കി കേസുകളും സ്ഥിരീകരിച്ചു. മുൻമാസങ്ങളിൽ ഡെങ്കി കേസുകളുടെ എണ്ണം കുറവായിരുന്നു. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ ഡെങ്കി കൊതുകുകൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. പരിസര ശുചീകരണത്തിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിലും ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. കനത്ത മഴയിൽ ജലസ്രോതസ്സുകൾ മലിനമാകാനുള്ള സാഹചര്യം കൂടിയതോടെ അതിസാര രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഒരുദ...

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

  ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. – ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗി...

പ്രതീക്ഷയോടെ തീരം;- ട്രോളിങ് നിരോധനം ഞായറാഴ്ച അവസാനിക്കും..

ട്രോളിങ് നിരോധനം തീരാറായതോടെ കടലിലിറങ്ങാനുള്ള ഒരുക്കത്തിന്റെ തിരക്കിലാണ് തീരം. 52 ദിവസത്തെ വിശ്രമകാലം 31-ന് അർധരാത്രി അവസാനിക്കും. തിങ്കളാഴ്‌ച മുതൽ വലിയ ബോട്ടുകൾക്ക് ചാകരക്കോളുതേടി കടലിൽ ഇറങ്ങാം. മത്സ്യബന്ധന ബോട്ടുകളും ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തുന്നത് ട്രോളിങ് നിരോധന കാലയളവിലാണ്. ദിവസങ്ങൾക്കകം അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കാനുള്ള തിരക്കിലാണ് ബോട്ടുടമകളും തൊഴിലാളികളും. ട്രോളിങ് നിരോധനത്തിനു മുൻപുതന്നെ ഇത്തവണ തീരത്ത് വറുതി പിടിമുറുക്കിയിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതും മീൻലഭ്യത കുറഞ്ഞതുമാണ് മത്സ്യബന്ധനമേഖലയെ പ്രതികൂലമായി ബാധിച്ചത്. കാറ്റും മഴയും മൂലം ട്രോളിങ് നിരോധനത്തിനു മുൻപ് ആഴ്‌ചകളോളം കടലിൽ പോകാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലരും കടക്കെണിയിലാണ്. മറ്റു മാർഗമില്ലാത്തതിനാൽ വീണ്ടും കടം വാങ്ങിയും ലോണെടുത്തുമാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ തുക പലരും കണ്ടെത്തിയത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ സാധനങ്ങളുടെ വിലവർധനയും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ഒരുലക്ഷം രൂപയ്ക്ക് നടത്തിയിരുന്ന പണികൾ ഇത്തവണ ചെയ്തുതീർക്കാൻ ഇരട...

കുമിളിയിൽ മുന്നിടത്ത്‌ ഉരുൾ പൊട്ടി പുറത്ത് വന്ന video കാണാം

കിഴക്കൻ മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് തമിഴ്നാട് കേരള അതിർത്തിയായ കുമളിയോടു ചേർന്ന് മൂന്നിടത്ത് ഉരുൾപൊട്ടി. ഇന്ന് വൈകിട്ടാണ് സംഭവം. ഇതേ തുടർന്ന് കുമളി ടൗണിൽ വെള്ളം കയറി. കൊല്ലംപട്ടട , കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. നിരവധി വീടുകളിൽ വെള്ളം കയറി. ഏക്കർ കണക്കിന് കൃഷിനാശം ഉണ്ട് . ആളപായം സംബന്ധിച്ച് റിപ്പോർട്ടുകൾ ഇല്ല .

ചെമ്മാടൻ നാരായണൻ ധനസഹായ നിധിയിലേക്ക് വാർഡ് മെമ്പർ പണം കൈമാറി

ചെമ്മാടൻ നാരായണൻ ധനസഹായ നിധിയിലേക്ക് പണം കൈമാറി വലിയോറ: തെങ്ങിൽ നിന്ന് വീണു തളർന്ന ചെമ്മാടൻ നാരായണന് സ്ഥലം വാങ്ങി വീട് നിർമ്മിക്കുന്നതിനുള്ള ജനകീയ കമ്മിറ്റിയുടെ ധന സഹായ ഫണ്ടിലേക്ക്  വേങ്ങര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ എ കെ നഫീസ നൽകുന്ന തുക കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...