ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു
പറപ്പൂർ: ഇരിങ്ങല്ലൂർ പാലാണി സ്വദേശിയായ യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.ബുധനാഴ്ച തേഞ്ഞിപ്പാലം കോഹിനൂരിലാണ് അപകടം. പാലാണി മലയം പള്ളി സിദ്ദീഖിൻ്റെ മകൻ റുബ്സാൻ (21) ആണ് മരിച്ചത്.അപകടം നടന്നയുടൻ ചേളാരി സ്വകാര്യ ആസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലുമായിരുന്നു.
ഇന്ന് വൈകുന്നേരം 6 മണിക്കാണ് മരണപെട്ടത് .ബി.സി.എ കോഴ്സ് കഴിഞ്ഞ് കാക്കഞ്ചേരി കിൻഫ്രയിൽ ട്രൈനിംഗിലായിരുന്നു. സുഹൃത്തിൻ്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ കോഹിനൂരിൽ വെച്ച് ബൈക്ക് കാറിലിടിക്കുകയായിരുന്നു.പരിക്കേറ്റ വേങ്ങര സ്വദേശി കൊട്ടേക്കാട്ട് മുഹമ്മദ് സിനാൻ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സിനാൻ അപകടനില തരണം ചെയ്തിട്ടുണ്ട്. മരണപ്പെട്ട റുബ്സാൻ ഇരിങ്ങല്ലൂർ എം.എസ്.എഫ് യൂനിറ്റ് ഭാരവാഹിയാണ്. മാതാവ് സാജിദ.മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ (30/7/22 ശനി) പാലാണി ജുമാ മസ്ജിദിൽ ഖബറടക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ