ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, ഇടുക്കി ജില്ലകളിൽ ഇന്നും കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെയും മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.  തിങ്കളാഴ്ചയോടെ കേരളത്തിൽ കാലവർഷം ദുർബലമാകാനാണ് സാധ്യതയെന്ന് അറിയിപ്പിൽ പറയുന്നു. മലയോരമേഖലയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.  താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അതുമൂലമുള്ള അപകടങ്ങളെ കരുതിയിരിക്കണം. മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല...

ബാക്കിക്കയം ഷട്ടറിൽ വെള്ളം തട്ടി

ഇനി ഉയർത്താൻ കഴിയില്ല ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടർ വരെ വെള്ളം എത്തി *കനത്ത മഴ: തുടരുന്നു*  *വേങ്ങര:* ശക്തമായ മഴയെ തുടർന്ന് കടലുണ്ടി പുഴയിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതോടെ കടലുണ്ടിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ആശങ്കയിലാണ് *മലപ്പുറം* :  മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന മലപ്പുറത്ത് (Malappuram) പരക്കെ നാശനഷ്ടം. വിവിധ ഇടങ്ങളില്‍ ഇന്നലെ ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര, തീരദേശ മേഖലകളിലടക്കം വലിയ തോതില്‍ മഴ പെയ്തു. കാളികാവ്, കൊണ്ടോട്ടി ബ്ലോക്കുകളില്‍ മഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി. മലപ്പുറം വലിയതോട് കരകവിഞ്ഞ് മേല്‍മുറി, മച്ചിങ്ങല്‍ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തിരൂരങ്ങാടി നഗരസഭ ഡിവിഷന്‍ 23 കെ സി റോഡില്‍ മഴയില്‍ വീടിന് മുകളിലേക്ക് മതില്‍ തകര്‍ന്ന് വീണു. വലിയ തൊടിക ഇബ്‌റാഹീമിന്‍റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. തിരൂരങ്ങാടി ആങ്ങാട്ട് പറമ്ബില്‍ മുബശിര്‍, ആങ്ങാട്ട് പറമ്ബില്‍ ആമിന എന്നിവരുടെ വീടുകള്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ശക്തമായ കാറ്റില്‍ മമ്ബുറം പുതിയ പാലത്തിലെ പരസ്യ ബോര്‍ഡുകള്‍ തകര്‍ന്നു വീണു. ഇതേ...

വടക്കൻ ജില്ലകളിലെ മഴ അപ്ഡേറ്റ്

കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിൽ പെയ്യുന്ന കനത്ത മഴ ഇന്നു രാത്രി വൈകി തന്നെ കുറയാൻ സാധ്യത. ഉപഗ്രഹ ചിത്രത്തിൽ കാണുന്നതുപോലെ ധാരാളം മേഘങ്ങൾ ഇപ്പോൾ അറബിക്കടലിനു മുകളിൽ ഉണ്ട് . ഇവ വടക്കൻ ജില്ലകളിലേക്കാണ് നീങ്ങുന്നത്. തൃശൂർ വടക്കോട്ടാണ് മഴ. എറണാകുളത്തും കൊച്ചിയിലും നല്ല തെളിഞ്ഞ അന്തരീക്ഷം ഉണ്ടാകും. രാത്രിയോടെ കാറ്റിന്റെ പാറ്റേണിൽ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ മഴ കുറയും. അതിനുമുമ്പ് കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ പലയിടത്തും പ്രാദേശിക വെള്ളക്കെട്ടുകൾ ഉണ്ടാകും. കിഴക്കൻ മേഖലയിലെ മഴ മൂലം പുഴകൾ നിറഞ്ഞു കവിയുന്ന സാഹചര്യമുണ്ടാകും. മഴ തുടരുന്ന സാഹചര്യത്തിൽ നാം പുലർത്തേണ്ട പതിവ് ജാഗ്രത പാലിക്കണമെങ്കിലും ആശങ്കക്ക് ഇപ്പോഴും വകയില്ല. നാളെ പകൽ മഴ കുറയും എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. വെള്ളം ഒഴുകി പോകാൻ സമയം ലഭിക്കും. എങ്കിലും ഒറ്റപ്പെട്ട മഴ നാളെ രാത്രി വരെ തുടരും . തിങ്കളാഴ്ച മുതൽ കാലാവസ്ഥ കൂടുതൽ പ്രസന്നമാകും. ഗുജറാത്ത് തീരത്തെ ന്യൂനമർദ്ദം തീരം വിടുന്നതോടെ കേരളത്തിൽ മഴ കുറയും. ഒഡിഷയിലെ ന്യൂനമർദ്ദം ശക്തി കുറഞ്ഞുവരികയാണ്. ഡാമുകൾ തുറക്കേണ്ട സാ...

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

വലിയോറ മഞ്ഞാമട് കടവിൽ നിന്ന് ഇന്ന് രാവിലെ പകർത്തിയ ഫോട്ടോ  വലിയോറ പടിക്കപാറ വെള്തടത്ത്‌ കടവിൽ റോഡിലേക്ക് വെള്ളം കയറി റോഡ് ഗതാഗതം തടസ്യപെട്ടു   ........................................    ◼️സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് ഹെക്ടര്‍  സ്ഥലത്തെ കൃഷി നശിച്ചു. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ ആറ് വള്ളങ്ങള്‍ തകര്‍ന്നു.             ◼️വളപട്ടണം ഐഎസ് കേസില്‍ കൊച്ചി എന്‍ഐഎ കോടതി പ്രതികള്‍ക്കു തടവും പിഴയും ശിക്ഷ. ഒന്നാം പ്രതി മിഥിലാജിനും അഞ്ചാം പ്രതി ഹംസയ്ക്കും ഏഴു വര്‍ഷം തടവുശിക്ഷ. ഇരുവരും 50,000 രൂപ വീതം പിഴയടയ്ക്കണം. രണ്ടാം പ്രതി അബ്ദുള്‍ റസാഖിന് ആറു വര്‍ഷം തടവും 30,000 രൂപ പിഴയുമാണു ശിക്ഷ. പിഴ അടച്ചില്ലങ്കില്‍ മൂന്നു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേര...

വേങ്ങര വലിയോറ ചിനക്കലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് റോഡ് ബ്ലോക്ക് ആയി,സമീപ വീടുകളിലെ ആളുകളെ മാറ്റി പാർപ്പിച്ചു

വേങ്ങര വലിയോറ ചിനക്കലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് റോഡ് ബ്ലോക്ക് ആയി, ഇന്ന് രാത്രി മുകൾ ഭാഗത്തെ ഉയർന്ന സ്ഥലത്തെ ഒരു ഭാഗം ഇടിഞ്ഞു താഴേക്ക് പതിക്കുകയായിരുന്നു, വിവരമറിഞ്ഞു വേങ്ങര പോലീസും, പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വാർഡ് മെമ്പർ ഉണ്ണി കൃഷ്ണൻ,വില്ലേജ് ഓഫിസർ, വേങ്ങര  ട്രോമാ കെയർ ലീഡർ വിജയൻ ചേറൂരിന്റെ നേതൃത്വത്തിൽ ട്രോമാ കെയർ വളണ്ടിയർമാർ, നാട്ടുകാർ  സ്ഥലത്തെത്തി സ്ഥിതിഗതികൾ വില ഇരുത്തി, സുരക്ഷ മുൻകരുതലിന്റെ ഭാഗമായി സമീപതുള്ള വീടുകളിലെ ആളുകളെ മാറ്റി പാർപ്പിച്ചു  മണ്ണിടിഞ്ഞ ഭാഗം വിഡിയോയിൽ  കാണാം 

മീനിന്റെ ശരീരത്തിൽമുഴുവനും മറ്റു മീനുകളുടെ ഫോട്ടോകൾ ഇന്ന് ലഭിച്ച അപ്പൂർവ മത്സ്യത്തെ കാണാം

കീഴരിയൂർ (കോഴിക്കോട്) • മുഴുവൻ വിവിധ മത്സ്യങ്ങളുടെ ചിത്രപ്പണികളുമായി കൂറ്റൻ പയന്തി' മത്സ്യം. കൊയിലാണ്ടി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റർ ബോട്ടുകാർക്ക് കിട്ടിയ പയന്തി മീനാണ് ഹാർബറിനും നാടിനും കൗതുകമായത്. കറുത്ത തൊലിയിൽ സമുദ്രത്തിലെ വിവിധ മത്സ്യങ്ങളുടെ രൂപങ്ങൾ വരച്ചു വച്ചിരിക്കുന്നതു പോലെയായിരുന്നു പയന്തി മത്സ്യം. ബോട്ട് ഉടമകളിൽ ഒരാളായ ചെറിയമങ്ങാട് തെക്കേതലപ്പറമ്പ് കരുണ ഹൗസിൽ അഭിലാഷ് മത്സ്യം വീട്ടിലേക്കു കൊണ്ടുപോയി. കുടുംബവുമൊത്ത് പയന്തി കറിവച്ചു കഴിച്ചു. എല്ലാ മത്സ്യവും തൊലിപ്പുറത്ത് ഉണ്ടായിരുന്നതു കൊണ്ടാകാം.. നല്ല രുചി ആയിരുന്നു അഭിലാഷ് പറഞ്ഞു. "വെള്ളിയാഴ്ച പുലർച്ചെ കൊയിലാണ്ടി തീരത്തുനിന്ന് 4 നോട്ടിക്കൽ മൈൽ അകലെയാണ് പയന്തി വലയിൽ കുടുങ്ങിയത്. ആവോലി മീനിനോട് സാദൃശ്യമുള്ള മത്സ്യത്തെ കണ്ടപ്പോൾ കൗതുകം അടക്കാനായില്ല. 25 വർഷമായി കടലിൽ പോകുന്നുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ മൊബൈലിൽ വിഡിയോ പകർത്തി. കരയ്ക്കെത്തിയപ്പോൾ വീട്ടുകാരെ കൂടി കാണിക്കാൻ തോന്നി. പിന്നെ മത്സ്യം വീട്ടിലേക്കെടുത്തു -' അഭിലാഷ് പറഞ്ഞു.

കടലുണ്ടി പുഴയിൽ വെള്ളം വർധിക്കുന്നു മഞ്ഞാമട് കടവിൽ വെള്ളം പള്ളിയുടെ മതിലിൽ തട്ടി

കടലുണ്ടി പുഴയിൽ വെള്ളം വർധിക്കുന്നു മഞ്ഞാമട് കടവിൽ വെള്ളം പള്ളിയുടെ മതിലിൽ തട്ടി   കടലുണ്ടി പുഴയുടെ പരിസര പ്രദേശങ്ങളിലും, കടലുണ്ടി പുഴയിലേക്ക് വെള്ളം ഒഴിക്കി എത്തുന്ന മലപ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്  നിലമ്പുർ വെളിയംതോട് ഭാഗത് തൊടിൽ നിന്നുള്ള വെള്ളം തോട് നിറഞ്ഞ് റോഡിലേക്ക് കയറി

പ്രായപൂർത്തിയാകാതെ വണ്ടി ഓടിച്ചു. 25 വയസ്സുവരെ ലൈസൻസ് നൽകരുതെന്ന് കോടതി

സ്കൂട്ടറിന്റെ രജിസ്ട്രേഷനും ഒരുവർഷത്തേക്ക് റദ്ദാക്കി കോഴിക്കോട് പ്രായപൂർത്തിയാകുന്ന തിനുമുമ്പ് കൂട്ടറുമാ യി കറങ്ങിയയാൾക്ക് 25 വയസ്സുവരെ ലൈ സൻസ് നൽകരുതെ ന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്കൂട്ടറിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദ് ചെയ്യണമെ ന്നും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിട്ടുണ്ട്. 2019-ലാണ് കേസിനാസ്പ ദമായ സംഭവം. പന്നിയങ്കര പോലീസ് വാഹനപരിശോധ നയ്ക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറുമായി പോകു മ്പോൾ പിടികൂടുകയായിരുന്നു. കോടതി 2021 നവംബറിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആർ.ടി.ഒ.യ്ക്ക് ലഭിക്കുന്നത്. അതിന്റെ പശ്ചാത്ത ലത്തിൽ വെള്ളിയാഴ്ച മുതൽ ഒരുവർഷത്തേ ക്കാണ് സ്കൂട്ടറിന്റെ രജി സ്ട്രേഷൻ റദ്ദ് ചെയ്യു കയെന്ന് കോഴിക്കോ ട് ആർ.ടി.ഒ. പി.ആർ. സുമേഷ് പറഞ്ഞു. വാഹനം ചേവായൂർ ടെസ്റ്റ് ഗ്രൗ ണ്ടിലേക്ക് മാറ്റി. സ്കൂളിൽ പഠിക്കു ന്ന കുട്ടികളക്കം നിരവധിപേർ സ്കൂ ട്ടറടക്കമുള്ള വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നത് സ്ഥിരം സംഭവമാണ്. കുട്ടികൾക്കും രക്ഷി താക്കൾക്കുമുള്ള താക്കീതായി ഇതു മാറുമെന്നാണ് മോട്ടോർവാ ഹനവകുപ്പിന്...

കൊണ്ടോട്ടി വെള്ളമ്പ്രം എന്നിവിടങ്ങളിൽ വെള്ളം റോഡിലേക്ക് കയറി

മലപ്പുറം ജില്ലയിൽ മഴ ശക്തമായി തൈടാരുന്നു  യൂണിവേഴ്സിറ്റി പുത്തൂർ പള്ളിയിലെ വീട്ടിലേക്ക് സമീപത്തെ മതിൽ ഇടിഞ്ഞു വീണു  . സംഭവം നടന്നത് രാവിലെ വീട്ടിൽ ഉള്ളവർക്ക് പരികുകളില്ലാതെ രക്ഷപെട്ടു  . വടക്ക് കിഴക്കൻ അറബികടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം( Low Pressure ) ശക്തി പ്രാപിക്കാൻ സാധ്യത  വടക്കൻ  ഒഡിഷക്കും സമീപപ്രദേശത്തിനും  മുകളിലായി  ന്യൂനമർദ്ദം( Low prsssure ) നിലനിൽക്കുന്നു.  മൺസൂൺ പാത്തി ( Monsoon Trough ) അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ  അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്കും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു 8   am, 15 ജൂലൈ 2022 IMD- KSEOC - KSDMA

മരങ്ങൾക് അടിയിലെ മാളത്തിൽ കുടുങ്ങിയ വളർത്തു പൂച്ചക്ക് പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ രക്ഷക്കരായി

             പാണ്ടിക്കാട്    പി കെ എം ഹോസ്പിറ്റലിന് സമീപം സ്വകാര്യ വ്യക്തിയുടെ വളർത്തു പൂച്ചയാണ് മറ്റു മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ മരങ്ങൾക് അടിയിലെ മാളത്തിൽ ഒളിച്ചത്     വീട്ടുകാർ പൂച്ചയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും മാളത്തിൽ മര വേരുകൾക് ഇടയിൽ കുടുങ്ങിയ നിലയിലായതിനാൽ പുറത്തുവരാൻ വളർത്തുപൂച്ചക്ക് ആയില്ല      തുടർന്ന് ട്രോമാ കെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് ലീഡറെ വിവരം അറിയിക്കുകയായിരുന്നു      ഉടൻ സ്ഥലത്തെത്തിയ ട്രോമാ കെയർ പ്രവർത്തകർ സമാന രീതിയിലുള്ള മാളം നിർമിച്ച് വളർത്തു പൂച്ചയെ സുരക്ഷിതമായി മാളത്തിൽ നിന്നും പുറത്തെടുത്തു . ടീം ലീഡർ മുജീബിന്റ  നേത്രത്വത്തിൽ വൈസ് പ്രസിഡന്റ് സക്കീർ  കാരായ വളണ്ടിയർ സബീർ  ഒറവംപുറംഎ ന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

സിനിമാ നാടൻ പ്രതാപ് പോത്തന്‍ അന്തരിച്ചു

-നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.ഭരതന്റെ ആരവമാണ് ആദ്യ ചിത്രം

ആറ് മാസം;മുങ്ങി മരിച്ചത് 47 ആളുകൾ,ഇതിൽ 44 പേരും കുട്ടികൾ..

   ഏറ്റവും കൂടുതൽ മരണങ്ങൾ മലപ്പുറം ജില്ലയിൽ;  ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ.. സംസ്ഥാനത്ത് ആറ് മാസത്തിനിടെ ജലാശയങ്ങളില്‍ മുങ്ങിമരിച്ചത് 47 വിദ്യാര്‍ഥികള്‍. ഇവര പ്രായപൂര്‍ത്തിയാകാത്തവര്‍. ജലാശയങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും നീന്തല്‍ അറിയാത്തതുമാണ് കുട്ടികള്‍ മുങ്ങി മരിക്കുവാനുള്ള പ്രധാന കാരണങ്ങള്‍. ഏപ്രില്‍ 28ന് സംസ്ഥാനത്ത് ഒറ്റ ദിവസം മുങ്ങി മരിച്ചത് ആറ് കൗമാരക്കാരാണ്. *◻️റിപ്പോര്‍ട്ടുകള്‍ പ്രകാരം മുങ്ങിമരണത്തിന്റെ കണക്കുകൾ ഇങ്ങനേ..*  *മലപ്പുറം-13* തൃശൂര്‍-ആറ്, കോട്ടയം-അഞ്ച്,  പാലക്കാട്-മൂന്ന്, കൊല്ലം-രണ്ട്, ആലപ്പുഴ-രണ്ട്, പത്തനംതിട്ട-നാല്, ഇടുക്കി-രണ്ട്, എറണാകുളം-ഒന്ന്, കണ്ണൂര്‍-രണ്ട്, വയനാട്-ഒന്ന്, കോഴിക്കോട്-മൂന്ന്, കാസര്‍കോട്-മൂന്ന് ജീവനുകളാണ് നഷ്ടമായത്. കൂടുതല്‍ മരണങ്ങളും സംഭവിച്ചിട്ടുള്ളത് പുഴയില്‍ കുളിക്കുന്നതിനിടെയാണ്. വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി എത്തി പുഴയില്‍ കുളിക്കുന്നതിനിടെ മരിക്കുന്നതും കുളങ്ങളില്‍ വീണും കോള്‍പാടത്ത് മുങ്ങിയും പാറമടയിലെ വെള്ളക്കെട്ടില്‍ വീണും നീന്തല്‍ പഠിക്കുന്നതിനിടെയും മരിച്ച സംഭവ...

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി വേങ്ങര ഹെൽത്ത് സെന്ററിൽ സൗജന്യ ബൂസ്റ്റർ (കരുതൽ ഡോസ്) വാക്‌സിനേഷൻ നൽകുന്നു

*ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി  സൗജന്യ ബൂസ്റ്റർ (കരുതൽ ഡോസ്) വാക്‌സിനേഷൻ നൽകുന്നു* ▪️ 2022 ജൂലായ് 15 മുതൽ അടുത്ത 75 ദിവസത്തേക്കാണ് വാക്സിനേഷൻ നൽകുന്നതിന് കേന്ദ്രസർക്കാർ  തീരുമാനിച്ചിട്ടുള്ളത്. ▪️18 വയസ്സിന് മുകളിലുള്ള  പൗരന്മാർക്കാണ് ബൂസ്റ്റർ (കരുതൽ) ഡോസ് സൗജന്യമായി നൽകുന്നത്. ▪️കോവിഡ് 2 ഡോസ് വാക്സിനും എടുത്ത് 6 മാസം കഴിഞ്ഞിരിക്കണം ▪️വേങ്ങര സി.എച്ച്.സിയിൽ 18/07/2022 തിങ്കളാഴ്ച മുതൽ ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വ്യാഴം ദിവസങ്ങളിൽ)വാക്സിനേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് *ഹസീന ഫസൽ* (പ്രസിഡന്റ്‌, വേങ്ങര ഗ്രാമ പഞ്ചായത്ത്‌)

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

മഴ ശക്തമായി തുടരുന്നു മലപ്പുറം ജില്ലയിലെ നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം ജില്ലയിലെ നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  ശക്തമായ മഴയെത്തുടർന്ന് നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 15) ന് ജില്ലാകലക്ടർ വി. ആർ പ്രേം കുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അടുത്ത 5ദിവസം ശക്തമായ മഴതുടരും വാർത്ത വായിക്കാൻ ക്ലിക് ചെയുക കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ