കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിൽ പെയ്യുന്ന കനത്ത മഴ ഇന്നു രാത്രി വൈകി തന്നെ കുറയാൻ സാധ്യത. ഉപഗ്രഹ ചിത്രത്തിൽ കാണുന്നതുപോലെ ധാരാളം മേഘങ്ങൾ ഇപ്പോൾ അറബിക്കടലിനു മുകളിൽ ഉണ്ട് . ഇവ വടക്കൻ ജില്ലകളിലേക്കാണ് നീങ്ങുന്നത്. തൃശൂർ വടക്കോട്ടാണ് മഴ. എറണാകുളത്തും കൊച്ചിയിലും നല്ല തെളിഞ്ഞ അന്തരീക്ഷം ഉണ്ടാകും.
രാത്രിയോടെ കാറ്റിന്റെ പാറ്റേണിൽ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ മഴ കുറയും. അതിനുമുമ്പ് കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ പലയിടത്തും പ്രാദേശിക വെള്ളക്കെട്ടുകൾ ഉണ്ടാകും. കിഴക്കൻ മേഖലയിലെ മഴ മൂലം പുഴകൾ നിറഞ്ഞു കവിയുന്ന സാഹചര്യമുണ്ടാകും. മഴ തുടരുന്ന സാഹചര്യത്തിൽ നാം പുലർത്തേണ്ട പതിവ് ജാഗ്രത പാലിക്കണമെങ്കിലും ആശങ്കക്ക് ഇപ്പോഴും വകയില്ല.
നാളെ പകൽ മഴ കുറയും എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. വെള്ളം ഒഴുകി പോകാൻ സമയം ലഭിക്കും. എങ്കിലും ഒറ്റപ്പെട്ട മഴ നാളെ രാത്രി വരെ തുടരും . തിങ്കളാഴ്ച മുതൽ കാലാവസ്ഥ കൂടുതൽ പ്രസന്നമാകും. ഗുജറാത്ത് തീരത്തെ ന്യൂനമർദ്ദം തീരം വിടുന്നതോടെ കേരളത്തിൽ മഴ കുറയും. ഒഡിഷയിലെ ന്യൂനമർദ്ദം ശക്തി കുറഞ്ഞുവരികയാണ്. ഡാമുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകുമെങ്കിലും നാളെ കൂടി കഴിഞ്ഞ് അത്തരത്തിൽ തീരുമാനമെടുക്കുന്നത് നന്നാവും (ഫേസ്ബുക്. weathermankerala (മീറ്റബീറ്റവെത്തർ)
വടക്ക് കിഴക്കൻ അറബികടൽ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി( Depression ) ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ തീരത്ത് മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നു.
മൺസൂൺ പാത്തി ( Monsoon Trough ) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യത.
ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര വരെ ന്യുന മർദ്ദ പാത്തി (offshore trough) നിലനിൽക്കുന്നു.
ഇതിന്റെ ഫലമായി
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
2 pm, 16 ജൂലൈ 2022
IMD- KSEOC - KSDMA
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ