സ്കൂട്ടറിന്റെ രജിസ്ട്രേഷനും ഒരുവർഷത്തേക്ക് റദ്ദാക്കി
കോഴിക്കോട് പ്രായപൂർത്തിയാകുന്ന തിനുമുമ്പ് കൂട്ടറുമാ യി കറങ്ങിയയാൾക്ക് 25 വയസ്സുവരെ ലൈ സൻസ് നൽകരുതെ ന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്കൂട്ടറിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദ് ചെയ്യണമെ ന്നും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിട്ടുണ്ട്.
2019-ലാണ് കേസിനാസ്പ ദമായ സംഭവം. പന്നിയങ്കര പോലീസ് വാഹനപരിശോധ നയ്ക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറുമായി പോകു മ്പോൾ പിടികൂടുകയായിരുന്നു. കോടതി 2021 നവംബറിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആർ.ടി.ഒ.യ്ക്ക് ലഭിക്കുന്നത്. അതിന്റെ പശ്ചാത്ത ലത്തിൽ വെള്ളിയാഴ്ച മുതൽ ഒരുവർഷത്തേ ക്കാണ് സ്കൂട്ടറിന്റെ രജി സ്ട്രേഷൻ റദ്ദ് ചെയ്യു കയെന്ന് കോഴിക്കോ ട് ആർ.ടി.ഒ. പി.ആർ. സുമേഷ് പറഞ്ഞു.
വാഹനം ചേവായൂർ ടെസ്റ്റ് ഗ്രൗ ണ്ടിലേക്ക് മാറ്റി. സ്കൂളിൽ പഠിക്കു ന്ന കുട്ടികളക്കം നിരവധിപേർ സ്കൂ ട്ടറടക്കമുള്ള വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നത് സ്ഥിരം സംഭവമാണ്. കുട്ടികൾക്കും രക്ഷി താക്കൾക്കുമുള്ള താക്കീതായി ഇതു മാറുമെന്നാണ് മോട്ടോർവാ ഹനവകുപ്പിന്റെ പ്രതീക്ഷ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ