ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മീനിന്റെ ശരീരത്തിൽമുഴുവനും മറ്റു മീനുകളുടെ ഫോട്ടോകൾ ഇന്ന് ലഭിച്ച അപ്പൂർവ മത്സ്യത്തെ കാണാം

കീഴരിയൂർ (കോഴിക്കോട്) • മുഴുവൻ വിവിധ മത്സ്യങ്ങളുടെ
ചിത്രപ്പണികളുമായി കൂറ്റൻ പയന്തി' മത്സ്യം. കൊയിലാണ്ടി ഹാർബറിൽനിന്ന്
മത്സ്യബന്ധനത്തിനു പോയ സെന്റർ ബോട്ടുകാർക്ക് കിട്ടിയ പയന്തി മീനാണ് ഹാർബറിനും നാടിനും കൗതുകമായത്. കറുത്ത തൊലിയിൽ സമുദ്രത്തിലെ വിവിധ മത്സ്യങ്ങളുടെ രൂപങ്ങൾ വരച്ചു വച്ചിരിക്കുന്നതു പോലെയായിരുന്നു പയന്തി മത്സ്യം.

ബോട്ട് ഉടമകളിൽ ഒരാളായ ചെറിയമങ്ങാട് തെക്കേതലപ്പറമ്പ് കരുണ ഹൗസിൽ അഭിലാഷ് മത്സ്യം വീട്ടിലേക്കു കൊണ്ടുപോയി. കുടുംബവുമൊത്ത് പയന്തി കറിവച്ചു കഴിച്ചു. എല്ലാ മത്സ്യവും തൊലിപ്പുറത്ത് ഉണ്ടായിരുന്നതു കൊണ്ടാകാം.. നല്ല രുചി ആയിരുന്നു അഭിലാഷ് പറഞ്ഞു.
"വെള്ളിയാഴ്ച പുലർച്ചെ കൊയിലാണ്ടി തീരത്തുനിന്ന് 4 നോട്ടിക്കൽ മൈൽ അകലെയാണ് പയന്തി വലയിൽ കുടുങ്ങിയത്. ആവോലി മീനിനോട് സാദൃശ്യമുള്ള മത്സ്യത്തെ കണ്ടപ്പോൾ കൗതുകം അടക്കാനായില്ല. 25 വർഷമായി കടലിൽ പോകുന്നുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ മൊബൈലിൽ വിഡിയോ പകർത്തി. കരയ്ക്കെത്തിയപ്പോൾ വീട്ടുകാരെ കൂടി കാണിക്കാൻ തോന്നി. പിന്നെ മത്സ്യം വീട്ടിലേക്കെടുത്തു -' അഭിലാഷ് പറഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍


Ads

Latest

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ കണ്ടെത്തി

വേങ്ങര വലിയോറ ചിനക്കലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് റോഡ് ബ്ലോക്ക് ആയി,സമീപ വീടുകളിലെ ആളുകളെ മാറ്റി പാർപ്പിച്ചു

വേങ്ങരയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ video കാണാം

ഊരകം കുന്നത്ത് അടച്ചിട്ട വീട്ടിൽ മോഷണംകുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രാജേഷ് വേങ്ങര പോലീസിന്റെ പിടിയില്‍