മഴ ശക്തമായി തുടരുന്നു മലപ്പുറം ജില്ലയിലെ നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ശക്തമായ മഴയെത്തുടർന്ന് നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 15) ന് ജില്ലാകലക്ടർ വി. ആർ പ്രേം കുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.