ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഴ കനക്കുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിവിധ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു. അതിനാൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മലയോര മേഖലകളിൽ കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ അവിടെയും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. വടക്കൻ കേരളത്തിലെ കടലുണ്ടി (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), ഷിറിയ (കാസർഗോഡ്), കരവന്നൂർ (തൃശൂർ), ഗായത്രി (തൃശൂർ) എന്നി നദികളിലെ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തെക്കൻ കേരളത്തിലെ വാമനപുരം (തിരുവനന്തപുരം), നെയ്യാർ (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), മണിമല (ഇടുക്കി), മീനച്ചിൽ (കോട്ടയം), കോതമംഗലം (എറണാകുളം) എന്നിവിടങ്ങളിലെ നദികളിലെയും  ജലനിരപ്പ് ഉയരുന്നുണ്ട്. റിപ്പോർട്ട് പ്രകാരം, കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെ കീഴിൽ ഉള്ള അണക്കെട്ടുകളിൽ ഇടുക്കി ജില്ലയിലെ ലോവർ പെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകളു...

Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in: അപേക്ഷിക്കേണ്ട വിധം

Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in: അപേക്ഷിക്കേണ്ട വിധം ഔദ്യോഗിക വെബ്സൈറ്റായ hscap. kerala. gov.in തുറക്കുക Kerala Plus One Admission 2022" co ക്ലിക്ക് ചെയ്യുക ജില്ല തിരഞ്ഞെടുക്കുമ്പോൾ ആപ്ലിക്കേഷൻ ഫോം സ്ക്രീനിൽ കാണാം • ആവശ്യമായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുക. ഫീസ് അടയ്ക്കുക ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനു മുൻപ് നൽകിയ വിവരങ്ങൾ ശരിയാണോ എന്നു പരിശോധിക്കുക. അതിനുശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക ബോണസ് പോയിന്റ് സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രവേശനത്തിനുള്ള കാലതാമാസം   വരുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് കാര്യങ്ങൾ. ഒരു വിദ്യാർത്ഥിക്ക് എത്ര ഹയർ സെക്കന്ററി സ്കൂളുകളിലും  പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിക്കാം. ഇപ്രാവശ്യം നിന്തൽ സർട്ടിഫിക്കറ്റിന്ന് 2 പോയിന്റ് ഇല്ല കൂടുതൽ അറിയാം

ഇപ്രാവശ്യം നിന്തൽ അറിയുന്നവർക്ക് 2 പോയിന്റ് ഇല്ല, മറ്റു മാറ്റങ്ങൾ അറിയാം.ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം-പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി

അപേക്ഷ സമർപ്പണം 2022 ജൂലൈ 11 മുതൽ പ്ലസ് വൺ  പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി     സമർപ്പിക്കാവുന്നതാണ്.  അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.  അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  ജൂലൈ 18.  ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂലൈ 21 ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27 മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത്  11 · മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. · മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 20...

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം ; MVD ന്റെ നിർദ്ദേശങ്ങൾ. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

 ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും  പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.💧 റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.   മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം**, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാത...

ലോകത്തിലെ ഏറ്റവും വിലകൂടിയ പച്ചക്കറിയുടെ പേര് അറിയാമോ? കൃഷി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാം

രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പം അനുദിനം ആകാശം മുട്ടുകയാണ്. പെട്രോൾ, ഡീസൽ മുതൽ പച്ചക്കറികൾ വരെയുള്ളവയുടെ വില കുതിച്ചുയരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആളുകളുടെ വീട് കഴിഞ്ഞു പോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. പച്ചക്കറികൾ, ഉരുളക്കിഴങ്ങുകൾ, തക്കാളികൾ, ഉള്ളി എന്നിവയുടെ വിലക്കയറ്റം ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് വ്യത്യസ്തമായൊരു പച്ചക്കറിയെ കുറിച്ചാണ്. അതിൻറെ വില കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും തീർച്ച. ഈ പച്ചക്കറിയുടെ പേര് ഹോപ് ഷൂട്ട്സ് എന്നാണ് അതിന്റെ വില 1000 യൂറോ അതായത് കിലോയ്ക്ക് ഏകദേശം 82,000 രൂപ. ഇത്രയും വിലയേറിയതിനു ശേഷവും ഇതിന് ലോകമെമ്പാടും ആവശ്യക്കാരുണ്ട് എന്നതാണ് ഏറ്റവും രസകരമായ കാര്യം. അതിന്റെ ചില്ലകൾ ശതാവരി ചെടി പോലെയാണെന്ന് നമുക്ക് പറയാം. ഈ പച്ചക്കറി വസന്തകാലത്ത് മാത്രം വളരുന്നു. ഈ പച്ചക്കറി വനങ്ങളിൽ വളരുന്നു. ഈ പച്ചക്കറി മുറിക്കുമ്പോൾ നിശ്ചിത സമയത്തിനുള്ളിൽ മുറിച്ചില്ല എങ്കിൽ കട്ടിയുള്ളതായി മാറുമെന്ന് ഓർമ്മിക്കേണ്ടതാണ്. അതിനുശേഷം അവ കഴിക്കാൻ സാധിക്കില്ല. ഈ പച്ചക്കറിയിൽ പൂക്കളും ഉണ്ട്. അവ കഴിക്കാൻ വളരെ എരിവുള്ളതാണ്. പക്...

UAE യുടെ ഗോൾഡൻ വിസ വലിയോറക്കാരനും ലഭിച്ചു

UAE യിലെ ഗോൾഡൻ വിസ  നമ്മുടെ പ്രദേശത്തുകാരൻ കരസ്ഥമാക്കി. വലിയോറ  ചുള്ളിപ്പറമ്പ് കൂരിടിക്കൽ ( പറങ്ങോടത്ത് ) കുഞ്ഞാമു കാക്കാന്റെ മകൻ ജഅഫർ സാദിഖിന്നാണ് UAE ഗവണ്മെന്റ് വിസ അനുവദിച്ചത്. കോവിഡ് കാലത്തെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് അബൂദാബി ഗവൺമെന്റ് ഈ പുരസ്ക്കാരം നൽകിയത് ...

ബുള്ളറ്റിന്‍റെ ആ നിഗൂഡ രഹസ്യം അറിഞ്ഞ് ആദ്യംബംഗളൂരു സ്വദേശിയായ പ്രസാദ് ഒന്ന് ഞെട്ടി..! പിന്നാലെ MVD ഉപ്പളയിൽ

ബംഗളൂരു സ്വദേശിയാണ് പ്രസാദ്. ഒരു ബുള്ളറ്റുണ്ട്. ബാറ്റില്‍ ഗ്രീന്‍ നിറത്തിലുള്ളത്. 500 സിസി. ബംഗളൂരുവിലും പരിസരങ്ങളിലും കറങ്ങി നടക്കുന്നതിനിടെ ഒരു ദിവസം വീട്ടിലേക്ക് ഒരു ചലാന്‍ വരുന്നു. ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് പിഴ അടക്കണം. വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും പിഴയുമുണ്ട്. പ്രസാദ് ഞെട്ടി. താനെപ്പഴാ സൈലന്‍സര്‍ രൂപ മാറ്റം വരുത്തിയത്? നോക്കി ഒന്നുകൂടെ ഉറപ്പിച്ചു. ഇല്ല സൈലന്‍സറിന് മാറ്റമില്ല. ഹെല്‍മറ്റ് വയ്ക്കാതെ ഒരിക്കലും ഇരുചക്ര വാഹനം ഓടിക്കാത്ത തനിക്കെങ്ങനെ ഇങ്ങനെയൊരു പിഴയെന്ന് ചിന്തിച്ച് ഫൈന്‍ രശീതിലേക്ക് ഒന്നുകൂടി നോക്കിയപ്പോഴാണ് വീണ്ടും ഞെട്ടിയത്. പിഴ വന്നിരിക്കുന്നത് കേരളത്തില്‍ നിന്ന്. കാസര്‍കോട് ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചിട്ടില്ല എന്നാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്. തന്‍റെ ജീവിതത്തില്‍ ഇന്നേവരെ ബുള്ളറ്റുമായി കേരളത്തില്‍ വന്നിട്ടില്ലാത്ത തനിക്കെങ്ങനെ കേരളത്തില്‍ നിന്ന് ഫൈന്‍? കാസര്‍കോട്ടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. താന്‍ കേരളത്തിലേക്കേ വന്നിട്ടില്ലെന്ന് പ്രസാദ് ആണയിട്ടപ്പോള്‍ ഇതെങ്ങനെ സംഭവിച്ചു...

PK കുഞ്ഞാലികുട്ടി ഇന്ന് വേങ്ങര മണ്ഡലത്തിലെ എ പ്ലസ് വിജയികളെ ആദരിക്കും

പരിപാടിയിൽ ശശി തരൂർ പങ്കെടുക്കും. വേങ്ങര:വേങ്ങര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളുടെ ഭാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വേങ്ങര നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥി പ്രതിഭകളെ പി. കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആദരിക്കും.ഇന്ന്  രാവിലെ 9 മണിക്ക് വേങ്ങര പത്തുമൂച്ചി സുബൈദ പാർക്കിൽ വെച്ച് നടക്കുന്ന ചടങ്ങ്  ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. സിജി വേങ്ങര ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർഥികൾക്കായി നടക്കുന്ന  കരിയർ മീറ്റിന്  പ്രശസ്ത കരിയർ ട്രൈനർമാരായ ജലീഷ് പീറ്റർ, നിസാം എ പി എന്നിവർ നേതൃത്വം നൽകും. എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വേങ്ങര മണ്ഡലത്തിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ, ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂളുകൾ, നാക്ക് ആക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയ മലബാർ കോളേജ് ഓഫ്  അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളെ ചടങ്ങിൽ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും. ഡോ. ശശി തരൂർ എം. പി. വിദ്യാർത്ഥികളുമായി സംവദിക്കും.

പള്ളിക്കൽ രാമഞ്ചിറ തോട്ടിൽ കാണാതായ കുട്ടിയുടെ ബോഡി അടുത്തുള്ള പാടത്ത്നിന്ന് ലഭിച്ചു

മലപ്പുറം കൊണ്ടോട്ടി പളളിക്കൽ ബസാർ ആരക്കോട് രാമഞ്ചിറ തോട്ടിൽ കൊളങ്ങോട് ഭാഗത്ത് കാണാതായ കുട്ടിയെ സംഭവസ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്ത് വെച്ച് രാത്രി 11:30ഓടു കൂടി മൃതദേഹം കണ്ടെത്തി.. പള്ളിക്കൽ ബസാർ ആണൂർ ചിറ്റം പള്ളിയാ ളിയിൽ താമസിക്കുന്ന അബ്ദുൽ ബാരിയുടെ മകൻ മുഹമ്മദ് മിഖ്ദാദ് 13 വയസ്സ് ആണ് മരണപ്പെട്ടത്. ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കുട്ടിയെ കാണാതായി എന്ന് അഭ്യൂഹത്താൽ  വൈകുന്നേരം 7മണി മുതൽ  തിരച്ചിൽ ആരംഭിച്ചിരുന്നു, വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രാത്രി വൈകിയും കുട്ടി വീട്ടില്‍ എത്താതായോടെയാണ് അന്യേഷിച്ചപ്പോള്‍ തോട് വക്കില്‍ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടില്‍ തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടില്‍ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല തുടർന്ന്  ഫയര്‍ഫോഴ്സ് , TDRF , ട്രോമകെയര്‍  വളണ്ടിയര്‍മാര്‍ തുടങ്ങിയ  നിരവധി പേരാണ് തിരച്ചിൽ നടത്തുന്നിടെ രാത്രി 11 :30 ഓടെ അടുത്തുള്ള പാടത്ത് നിന്ന്...

മലപ്പുറം പള്ളിക്കൽ ഭാഗത്ത് ഒരു കുട്ടി വെള്ളത്തിൽ പോയി എന്നത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ

കുട്ടിയുടെ ബോഡി അടുത്തുള്ള പാടത്തുനിന്ന് ലഭിച്ചു കൊണ്ടോട്ടി: പളളിക്കല്‍ ബസാര്‍ : ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കുട്ടിയെ കാണാതായി എന്ന് അഭ്യൂഹത്താൽ  വൈകുന്നേരം 7മണി മുതൽ  തിരച്ചിൽ ആരംഭിച്ചു വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രാത്രി വൈകിയും കുട്ടി വീട്ടില്‍ എത്താതായോടെയാണ് അന്യേഷിച്ചപ്പോള്‍ തോട് വക്കില്‍ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടില്‍ തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടില്‍ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ തുടങ്ങിയ തിരച്ചില്‍ ഇപ്പോള്‍ ഫയര്‍ഫോഴ്സ് , TDRF , ട്രോമകെയര്‍  വളണ്ടിയര്‍മാര്‍ തുടങ്ങിയ നിരവധി പേരാണ് തിരച്ചില്‍ നടത്തുന്നത് കുട്ടിയുടെ ബോഡി അടുത്തുള്ള പാടത്തു നിന്ന് ലഭിച്ചു മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ ബസാർ രാമൻ ചിറ ഭാഗത്ത് ഒരു കുട്ടി വെള്ളത്തിൽ പോയി  നാട്ടുകാരും സന്നദ്ധ പ്രവർത്തകരും  തിരച്ചിൽ നടത്തുന്നു ഫയർ ആൻഡ് റെസ്ക്യൂ ടീം സംഭവ സ്ഥലത്തേക്ക് എത്തി തിരച്ചിൽ തുടങ്ങി 

മന്ത്രി സജി ചെറിയാൻ രാജി വച്ചു.കാലവര്‍ഷം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (07) അവധി

മന്ത്രി സജി ചെറിയാൻ രാജി വച്ചു തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ മന്ത്രി സജി ചെറിയാൻ രാജി വച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയും മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സജി ചെറിയാനോട് മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം.  കാലവര്‍ഷം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (07) അവധി  ഇടുക്കി :ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ് ഇ, ഐസി എസ് ഇ  സ്‌കൂളുകള്‍, പ്രഫഷണല്‍ ക...

കണ്ണൂരിൽ കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി

കണ്ണൂരിൽ കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വിദ്യാർഥിനിയെയാണ് സിനിമാ തീയേറ്ററിൽ നിന്ന് കണ്ടെത്തിയത്. സ്‌കൂളധികൃധരെയും മാതാപിതാക്കളെയും പരിഭാന്ത്രിയിലാക്കിയ ഇരുവരെയും ഏറെ നേരത്തെ തിരച്ചിലിനെടുവിലാണ് പൊലീസ് കണ്ടെത്തിയത്.  കഴിഞ്ഞ ദിവസമാണ് സ്‌കൂൾ അധികൃധരെയും നാട്ടുകാരെയും മാതാപിതാക്കളെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാവിലെ വീട്ടിൽ നിന്നും വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരി സ്‌കൂളിലെത്തിയില്ല. അധ്യാപകർ അന്വേഷിച്ചപ്പോൾ കുട്ടി വാനിൽ യാത്ര ചെയ്തിരുന്നു. വിവരമറിഞ്ഞവരെല്ലാം പരിഭ്രാന്തിയിലായി. പൊലീസിൽ പരാതി നൽകി. പൊലീസ് കണ്ണൂർ നഗരം അരിച്ചുപെറുക്കി. ഒടുവിൽ പൊലീസും ഞെട്ടി. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്ക് വരാൻ വാനിൽ കയറിയ വിദ്യാർത്ഥിനി എവിടെ എന്നറിയാതെ സ്‌കൂൾ അധികൃതർ പകച്ചു. പരാതിക്ക് പിന്നാലെ സംശയം തോന്നി ഇടങ്ങളിലെല്ലാം പോലീസ് പരിശോധന. സിറ്റി സ്റ്റേഷനുകളിൽ നിന്ന് സമീപ സ്റ്റേഷനുകളിലേക്ക് വിവരവും കൈമാറി. ഒടുവിൽ വിദ്യാർഥിനിയുടെ വീട്ടിലെ ഫോൺ പരിശോധിച...

കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ ഉറവിടം കേരള പോലീസ് കണ്ടത്തി

വൈറൽ  വീഡിയോയുടെ വാസ്തവം  ട്യൂഷൻ സെന്ററിൽ ഒരു കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. ധാരാളം പേർ ഈ വീഡിയോയെക്കുറിച്ചന്വേഷിക്കാൻ കേരള പോലീസിന്റെ മെസ്സഞ്ചറിൽ അയച്ചുതരുകയുമുണ്ടായി. അന്വേഷണത്തിൽ ഈ സംഭവം  ബീഹാറിലെ പട്നയ്ക്കടുത്തുള്ള ധനറുവ എന്ന വില്ലേജിലെ ട്യൂഷൻ സെൻ്ററിൽ നടന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  വീഡിയോ പുറത്തായതോടെ ഈ അദ്ധ്യാപകനെ  കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കയ്യേറ്റം ചെയ്‌തെന്നും ഇയാൾക്കെതിരെ പോലീസ് കേസെടുത്തെന്നും അവിടെ നിന്നുള്ള  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. #keralapolice #വിരൽവിഡിയോ *അഞ്ച് വയസുകാരനെ ബോധം പോകുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകൻ; എടുത്തിട്ട് പെരുമാറി നാട്ടുകാർ* July 4, 2022Real India Vision അഞ്ച് വയസുകാരനെ ബോധം കെടുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകൻ.ബീഹാറിലെ ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. ബീഹാർ പട്‌നയിലെ ധനറുവ ബ്ലോക്കിലെ ജയ കോച്ചിങ് സെന്ററിലാണ് സംഭവം. ഛോട്ടു എന്ന അധ്യാപകനാണ് കുട്ടിയോട് ക്രൂരത ചെയ്തത്. ആദ്യ...

ചെക്കുകൾക്ക് ഓഗസ്റ്റ്ഒന്നുമുതൽ പോസിറ്റീവ് പേ നിർബന്ധം ; പോസിറ്റീവ് പേ എങ്ങനെ ചെയ്യാം..?

  5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്ക് അടുത്ത ഒന്നാം തിയതി മുതൽ പല ബാങ്കുകളും പോസിറ്റീവ് പേ നിർബന്ധമാക്കുന്നു. പോസിറ്റീവ് പേ സ്ഥിരീകരണം നൽകാത്ത ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കില്ല. ◻️എന്താണ് പോസിറ്റീവ് പേ..!? പോസിറ്റീവ് പേ എന്നത് ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ്. ചെക്ക് നൽകുന്ന സമയത്ത് അക്കൗണ്ട് ഉടമ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ഒത്തുനോക്കി സ്ഥിരീകരിച്ചു ബാങ്ക് ഇടപാടുകൾ നടത്തുന്ന രീതിയാണിത്. പേയ്‌മെന്റ് പ്രോസസിങ് സമയത്ത് ഹാജരാക്കിയ ചെക്ക് ഉപയോഗിച്ച് വിവരങ്ങൾ ക്രോസ്-ചെക്ക് ചെയ്യും. ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങൾ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുൻവശത്തും മറുവശത്തും എഴുതി കൊടുക്കണം. ചെക്ക് നമ്പർ, ചെക്ക് തീയതി, പണം സ്വീകരിക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക മുതലായവ നൽകി പോസിറ്റീവ് പേ സംവിധാനം പൂർത്തിയാക്കാൻ നെറ്റ് ബാങ്കിങിലോ ബാങ്കിങ് ആപ്പിലോ ലോഗിൻ ചെയ്യാം. പോസിറ്റീവ് പേ സംവിധാനംവഴി ചെക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാൻ ബാങ്കുകൾക്ക് സാധിക...

കേരളത്തിലെ വിവിധ ഇനം താറാവുകളെയും അവയുടെ സവിശേഷതകളും വളർത്തലയും അറിയാം

വിവിധയിനം താറാവുകള്‍ താറാവുകള്‍ക്കുള്ള പാര്‍പ്പിടം താറാവിന്‍ കുഞ്ഞുങ്ങളുടെ പരിപാലനം താറാവിന്‍ കുഞ്ഞുങ്ങളുടെ തീറ്റക്രമം മുട്ടത്താറാവുകളുടെ പരിപാലനം താറാവ് രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും രോഗപ്രതിരോധം ചില മാര്‍ഗ്ഗങ്ങള്‍ എല്ലാ രാജ്യങ്ങളിലും താറാവുകളെ വളര്‍ത്തുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട്, ഹംഗറി, ഡെന്മാര്‍ക്ക്, കാനഡ എന്നിവിടങ്ങളിലെല്ലാം താറാവ് വളര്‍ത്തല്‍ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്. ഏകദേശം നാല്പത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ താറാവുകള്‍ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയണ്ടായി. ഇന്ന് നമ്മുടെ ഇടയില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഭക്ഷ്യ സുരക്ഷയില്‍ താറാവുകള്‍ ഗണ്യമായ ഒരു സ്ഥാനം വഹിക്കുന്നു. സന്തുലിതാവസ്ഥയില്‍ പോക്ഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ആഹാരമാണ് താറാവിന്റെ മുട്ടയും ഇറച്ചിയും. താറാവ് മുട്ടകള്‍ക്ക് കോഴി മുട്ടയേക്കാള്‍ താരതമ്യേന വലിപ്പം കൂടുതലാണ്. ഹൃദ്രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അരാക്കിടോണിക് അമ്ലവും, ഒമേഗ 3 കൊഴുപ്പമ്ലവും താറാമുട്ടകളില്‍ അടങ്ങിയിരിക്കുന്നു. സവിശ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല