ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും നാളെ അവധി

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും നാളെ അവധി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശമുണ്ട്

‘ഹാഫ് ഷവായയും 3 കുബ്ബൂസും പോരട്ടെ..’: ഹോട്ടലെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് പൊലീസുകാരന്‍; പിന്നെ സംഭവിച്ചത് police ViralPhoneCall

  ഹാഫ് ഷവായും മൂന്ന് കുബ്ബൂസും  വേണം, ഹോട്ടലെന്ന് കരുതി കമീഷണറോട് വിളിച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു പോലീസുകാരൻ  കോഴിക്കോട്- ഒരു ഫോണ്‍ സംഭാഷണം കേട്ട് ചിരിക്കുകയാണ് രണ്ടു ദിവസമായി സിറ്റി പോലീസിലെ പല ഉദ്യോഗസ്ഥരും. ഹോട്ടലെന്ന് കരുതി ബാര്‍ബര്‍ ഷോപ്പിലെത്തുന്നതാണ് സിനിമയിലെ രംഗമെങ്കില്‍ ഹോട്ടലെന്ന് കരുതി മേലുദ്യോഗസ്ഥനെ വിളിച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തതാണ് പോലീസ് സേനയിലെ ചിരിസംഭവം. രണ്ടു ദിവസം മുമ്പ് എ.ആര്‍ ക്യാമ്പിലെ ചില പോലീസുകാരെ കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞതോടെ എ.എസ്.ഐ, ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന ഫറോക്ക് അസി. കമീഷണര്‍ എ.എം. സിദ്ദീഖിനെ വിളിച്ച് തങ്ങള്‍ മടങ്ങുകയാണെന്നറിയിച്ചു. ശേഷം എ.എസ്.ഐ ഹോട്ടലിലേക്ക് ഭക്ഷണത്തിന് മൊബൈലില്‍ ഡയല്‍ ചെയ്തപ്പോള്‍ അസി. കമീഷണര്‍ക്ക് തന്നെ വിളി പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലുകാരനെന്ന ധാരണയില്‍ എ.എസ്.ഐ അസി. കമീഷണറോട് പോലീസുകാരനെന്ന് പരിചയപ്പെടുത്തി, ഫറോക്ക് എത്താറായെന്നും ഹാഫ്…..

ആൻഡമാൻ ദ്വീപിൽ ഇന്ന് ഏഴു തവണ ഭൂചലനം

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തിങ്കളാഴ്ച  ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനത്തിൽ മറ്റ് നാശ നഷ്ടങ്ങളുണ്ടായില്ലെന്നാണ് പ്രാഥമിക വിവരം. പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് 256 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. ഏതു തവണ തുടർച്ചയായി ചെറു ചലനങ്ങളുമുണ്ടായി. ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. ആദ്യം റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനം പിന്നിട് 4.5, 4.6,4.7,4.4,4.6, 3.8 എന്നിങ്ങനെ തീവ്രത വ്യത്യാസപ്പെട്ടിരുന്നു

20-ഓളം തെരുവുനായ്ക്കളെ;കാണാതായിആട്ടിറച്ചിയെന്ന പേരില്‍ വില്‍പ്പനക്ക്ന്ന് ആരോപണം

20-ഓളം തെരുവുനായ്ക്കളെ;കാണാതായി ആട്ടിറച്ചിയെന്ന പേരില്‍ വില്‍പ്പനക്ക്ന്ന് ആരോപണം കോലഞ്ചേരി:പട്ടിമറ്റത്ത് തെരുവുനായ്ക്കളെ കാണാതായി. ഇരുപതോളം നായ്ക്കളാണ് ഇവിടെനിന്ന് അപ്രത്യക്ഷമായത്. ഹോട്ടലുകളില്‍നിന്നുകിട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിച്ചായിരുന്നു ഇവയുടെ വാസം. ഇവയെ കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടായില്‍ കുടുംബക്ഷേത്രത്തിന് പിന്നിലെ റബ്ബര്‍ തോട്ടത്തില്‍നിന്ന് സൊസൈറ്റി റോഡിലേക്ക് കടക്കുന്ന നടപ്പുവഴിയില്‍ പ്‌ളാസ്റ്റിക് കയര്‍ കൊണ്ടുണ്ടാക്കിയ നിരവധി കുടുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ സംഘടനയായ അനിമല്‍ ലീഗല്‍ ഫോഴ്‌സാണ് കുന്നത്തുനാട് പോലീസില്‍ പരാതി നല്‍കിയത്. ജില്ലയിലെ ചില മേഖലകളില്‍ ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന ആരോപണം നിലനില്‌ക്കെയാണ് നായ്ക്കളെ കൂട്ടത്തോടെ കാണാതായതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ഹോട്ടലുകളിലേക്ക് ഇറച്ചിയായി ഉപയോഗിക്കാനാണ് തെരുവുനായ്ക്കളെ പിടികൂടുന്നതെന്ന ആരോപണമാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്.കുന്നത്തുനാട് പോല...

മണ്ണാർക്കാടുള്ള അരുവിയിൽ നിന്നും പുതിയമത്സ്യത്തെ കണ്ടെത്തി, new fish

പാലക്കാട് മണ്ണാർക്കാടുള്ള  അരുവിയിൽ നിന്നും പുതിയമത്സ്യത്തെ കണ്ടെത്തി, കോട്ടയം ഗവൺമെന്റ് കോളജിൽ അസോസിയേറ്റ് പ്രഫസർ മാവേലിക്കര തടത്തിലാൽ സ്വദേശി ഡോ. മാത്യൂസ് പ്ലാമൂട്ടിലാണ് ത്സ്യത്തെ കണ്ടെത്തി ശാസ്ത്രീയ നാമം നൽകിയത്. ഓസ്റ്റിയോ കീലിക്ത്യസ് ഇലൻസ് എന്നാണ് മത്സ്യത്തിന്റെ ശാസ്ത്രനാമം. പുതിയ കണ്ടെത്തൽ വിശദീകരിക്കുന്ന ഗവേഷണ ലേഖനം അന്താരാഷ് ശാസ്ത്ര ജേർണലായ ബയോ സയൻസ് റിസേർച്ചിൽ പ്രസിദ്ധീകരിച്ചു. മത്സ്യത്തിന്റെ ഉടലിനും ചിറകുകൾക്കും മഞ്ഞയും പച്ചയും ചുവപ്പു നിറങ്ങളുമാണുള്ളത്, മുതുക്, ചിറക് എന്നിവ കറുത്തതും. അതിന്റെ അരിക് ചുവന്നതുമാണ്. മത്സ്യത്തിന്റെ ആറു സാംപിളുകൾ  ജന്തു ശാസ്ത്ര  മ്യൂസിയമായ സുവോളജിക്കൽ സവേ ഓഫ് ഇന്ത്യയിൽ സൂക്ഷി ച്ചിട്ടുണ്ട്. കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം മത്സ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ Click ചെയുക

കനത്ത മഴ; മലപ്പുറത്ത്‌ അതീവ ജാഗ്രത മുന്നറിയിപ്പ്

* മഴ കനക്കുന്നു: അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, മറ്റ് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് * * പുറപ്പെടുവിച്ച സമയം : 5.30PM, 03-07-2022 * സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ  ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. നാളെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്* ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അഞ്ചാം തിയത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  അതിശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മൺസൂൺ പാത്തി  തെക്കോട്ട് മാറി. തെക്കൻ ജാർഖണ്ഡിന് മുകളിലും സമീപപ്രദേശങ്ങളിലുമായി  ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത്  ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ ഭാഗമായി അറബികടലിൽ  പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ...

മലപ്പുറം ജില്ലയിൽ അടുത്ത 3 ദിവസം അതിശക്തമായ മഴക്ക് സാധ്യത ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം 12 ജില്ലകളില്‍ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജാര്‍ഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലൊടുകൂടിയ വ്യപകമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു  മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായി. ഇതോടെ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിന്റെ ഫലമായി അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത 5 ദിവസം ശക്തമായ മഴക്കും ജൂലൈ 3 മുതല്‍ 6 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ 03-07-2022 മുതല്‍ 07-07-2022 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ 03-07-2022 മുതല്‍ 07-07-202...

മിനി ഊട്ടിയിൽ പുതുതായി തുടങ്ങിയ ഗ്ലാസ് ബ്രിഡ്ജിൽ കയറാനുള്ള ചാർജ് എത്രയാ? video കാണാം

  Part 1 Part 2

മിനി ഊട്ടിയിൽ പുതുതായി തുടങ്ങിയ ഗ്ലാസ് ബ്രിഡ്ജ്

റെഡ് അലേർട്ട് ആയതിനാൽ മിസ്റ്റി ലാന്റ് നാച്ചൊൽ പാർക്കിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നു റെഡ് അലേർട്ട് പിൻവലിക്കുന്ന മുറയ്ക്ക് തുറന്ന് പ്രവർത്തിക്കുന്നതാണ് കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മലപ്പുറം ബ്ളോക്കിൽ മൊറയൂർ ഗ്രാമ പഞ്ചായത്തിലെെ അരിമ്പ്ര മലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ  സ്ഥലമാണ് മിനി ഊട്ടി. യഥാർത്ഥ ഊട്ടിയുടെ അത്രത്തോളം മനോഹാരിത ഇല്ലെങ്കിലും മലകളും കുന്നുകളും കൊണ്ട് പ്രകൃതി രമണീയമായ പച്ചപ്പു നിറഞ്ഞ സ്ഥലമാണ് മിനി ഊട്ടി മഴയുള്ള വൈൈകുന്നേരങ്ങളിലും അതിരാവിലയും  കോടമഞ്ഞ് നിറഞ്ഞു നിൽക്കുന്നതു കാണാാൻ ധാരാാളം സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. ഈ പ്രദേശത്തു സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന നാച്ചുറൽ പാർക്കാണ് MISTY LAND    ഇവിടെയാണ്  മലപ്പുറം ജില്ലയിലെ ആദ്യത്തെ ഗ്ലാസ്‌ ബ്രിഡ്ജ് തുടങ്ങിയിരിക്കുന്നത്   MISTY LAND പാർക്കിലേക്ക് പ്രവേശിക്കാൻ 20 രൂപയാണ് ഫീസ്  . ഈ പാർക്കിൽ കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ നിരവധി റൈടുകളും മറ്റും ഉണ്ട്‌  ഇവക്കെല്ലാം ഓരോന്നിൽ ...

ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ ◼️രാജ്യത്ത് വിദ്വേഷ അന്തരീക്ഷം സൃഷ്ടിച്ചതിനു പിന്നില്‍ സുപ്രീം കോടതി വിമര്‍ശിച്ച നൂപുര്‍ ശര്‍മ്മ മാത്രമല്ല, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവരാണെന്നു രാഹുല്‍ ഗാന്ധി എംപി. വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നത് രാജ്യവിരുദ്ധ നടപടിയാണെന്നും രാഹുല്‍ പറഞ്ഞു. ◼️എസ്എഫ്ഐക്കാര്‍ ആക്രമിച്ച എംപി ഓഫീസ് തന്റേതല്ല, ജനങ്ങളുടേതാണെന്ന് രാഹുല്‍ഗാന്ധി എംപി. അക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളോടു പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണം. രാഹുല്‍ഗാന്ധി പറഞ്ഞു. എസ്എഫ്ഐക്കാര്‍ വച്ച വാഴ എടുത്തു മാറ്റിയാണ് രാഹുല്‍ഗാന്ധി ഓഫീസിലെ കസേരയില്‍ ഇരുന്നത്. ◼️ബത്തേരിയില്‍ ബഫര്‍സോണ്‍ വിരുദ്ധ റാലി നയിച്ച് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും സിപിഎമ്മിന്റെയും ആശയങ്ങളില്‍ തന്നെ അക്രമമുണ്ടെന്നും ആക്രമിച്ചു ഭയപ്പെടുത്താനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ തന്നെ ഭയപ്പെടുത്താനോ നിലപാട് മാറ്റാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ◼️സര്‍ക്കാര്‍ ജീവനക്കാ...

നീന്തൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് താത്കാലികമായി നിർത്തിവെച്ചു. നാളെ മുതൽ നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല

നീന്തൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് താത്കാലികമായി നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട് . നാളെ മുതൽ നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല അറിയിപ്പ്  എസ്എസ്എൽസി പരീക്ഷ പാസായി തുടർപഠനത്തിന് തയ്യാറായി നിൽക്കുന്ന  വിദ്യാർഥികൾക്ക് ബോണസ് മാർക്ക് നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വന്നതോടുകൂടി ആശയക്കുഴപ്പത്തിലായ സ്പോർട്സ് കൗൺസിൽ താൽക്കാലികമായി സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന്റെ ഭാഗമായി നീന്തൽടെസ്റ്റ് നിർത്തി വച്ചിരിക്കുന്നു എന്നാണ് അനൗദ്യോഗികമായ അറിയിപ്പ് ലഭിച്ചത്, ആയതിനാൽ നാളെ നീന്തികാണിക്കാൻ പോകുന്ന വിദ്യാർത്ഥികൾ നാളത്തെ പത്ര റിപ്പോർട്ട് അടിസ്ഥാനത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക. ഇപ്ഡേറ്റ് സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ  നിർദ്ദേശപ്രകാരം   ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീന്തൽ പ്രാവീണ്യ പരിശോധന നിർത്തിവെച്ചിരിക്കുന്നു. നാളെയും മറ്റന്നാളുമായി (01/07/2022, 02/07/2022) പൊന്മളയിലെയും മേൽമുറിയിലെയും  നീന്തൽ കുളങ്ങളിലായി തീരുമാനിച്ചിരുന്ന നീന്തൽ പ്രാവീണ്യ പരിശോധന ഉണ്ടായിരിക്കുന്നതല്ല. സെക്...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

*പ്രഭാത വാർത്തകൾ* 2022 | ജൂൺ 29 | ബുധനാഴ്ച | 1197 |  മിഥുനം 15 |  തിരുവാതിര 1443ദുൽഖഅദ് 29 🌹🦚🦜➖➖➖➖ ◼️സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം സഭ വോട്ടിനിട്ടു തള്ളി. പ്രതിപക്ഷത്തെയും സംഘപരിവാറിനേയും കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തു കേസില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്നും ഗൂഡാലോചനയുണ്ടെന്നും വാദിച്ചു. ശുദ്ധമെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി നിയമസഭയെ ഇളക്കി മറിച്ചു. ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഭയില്‍ ഉണ്ടായിരുന്നില്ല. ◼️മകള്‍ക്കെതിരേ ആക്ഷേപമുന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'മകളെക്കുറിച്ചു പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ വിചാരമെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതിന് വേറെ ആളെ നോക്കണം. ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. വീട്ടിലിരിക്കുന്നവരെ വ...

പ്ലസ് ടു പരീക്ഷ അറബിയിൽ 200ൽ 200 മാർക്കും നേടി ടി. അനുമിത്ര

പ്ലസ് ടു പരീക്ഷ അറബിയിൽ 200ൽ 200 മാർക്കും നേടി മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തലൂർ സ്വദേശി ടി. അനുമിത്ര. എടവണ്ണ ജാമിഅ നദ്‌വിയ്യ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. എടവണ്ണ ചാത്തലൂർ സ്വദേശി സുരേഷ് ബാബു-ദിവ്യ ദമ്പതികളുടെ മകളായ അനുമിത്ര 92 ശതമാനം മാർക്കാണ് പ്ലസ് ടുവിന് കരസ്ഥമാക്കിയത്. അറബി അക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത് പ്ലസ് വണ്ണിന്ന് ചേർന്നത് മുതലാണ് എന്നിട്ടും ഈ വിജയം നേടിയെടുക്കാൻ കഴിഞ്ഞു 

ഗണേഷ്‌കുമാർ MLA ക്ക് അമ്മ ജനറൽ സെക്രട്ടറി ശ്രീ.ഇടവേള ബാബുവിൻ്റെ തുറന്ന മറുപടി..

ശ്രീമാൻ കെ.ബി ഗണേഷ്‌കുമാർ MLA ക്ക് അമ്മ ജനറൽ സെക്രട്ടറി ശ്രീ.ഇടവേള ബാബുവിൻ്റെ തുറന്ന മറുപടി.. ബഹുമാനപ്പെട്ട ശ്രീ. കെ. ബി. ഗണേഷ്കുമാർ,  26.06.2022 ൽ നടന്ന " അമ്മ" ജനറൽ ബോഡി മീറ്റിംഗിന് ശേഷം, പത്രസമ്മേളനത്തിൽ, "അമ്മ" ഒരു ക്ലബ്ബ് ആണ് എന്ന് ഞാൻ പറഞ്ഞതിനെ വിമർശിച്ചു കൊണ്ടുള്ള താങ്കളുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഈ കത്ത് എഴുന്നത്.  ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാൻ കരുതുന്നില്ല. CLUB എന്ന വാക്കിന് " AS ASSOCIATION DEDICATED TO A PARTICULAR INTREST OR ACTIVITY " എന്നാണ് അർത്ഥം.   WIKIPEDIDIA യിൽ പറയുന്നത് :- A club is an association of people united by a common interest or goal. A service club, for example, exists for voluntary or charitable activities. There are clubs devoted to hobbies and sports, social activities clubs, political and religious clubs, and so forth. ആ അർത്ഥത്തിൽ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് "അമ്മ" ഒരു ക്ലബ്ബ് തന്നെയല്ലേ  ? അത്രയേ ഞാൻ ഉദ്ദേശിച്ചിട്ടുള്...

വേങ്ങര CHC യിൽ കിടത്തിച്ചികിൽസ ഉടൻ പുനരാരംഭിക്കും

വേങ്ങര CHC യിൽ കിടത്തിച്ചികിൽസ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ബോക്ക് പ്രതിനിധി സംഘം  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുകയെ സന്ദർശിച്ചു. വേങ്ങര ആസ്പത്രിയിൽ കിടത്തിച്ചികിൽസ ഉടൻ തുടങ്ങാൻ പ്രതിനിധിസംഘത്തിന്റെ  സാന്നിദ്ധ്യത്തിൽ CHC യിലെ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.ഈ ആവശ്യം ഉന്നയിച്ച് എം.എൽ.എയും ബ്ലോക്കും നിരന്തരം സമ്മർദ്ദം ചെലുത്തി വരികയായിരുന്നു.പുതിയ തീരുമാനം നിരവധി പാവപ്പെട്ട രോഗികൾക്ക് ആശ്വാസം പകരും

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

രോഗബാധിതരിൽ പകുതിയിലേറെയും രണ്ട് ഡോസുമെടുത്തവർ today covid latest news

സംസ്ഥാനത്ത് രണ്ട് വാക്സി നമെടുത്തവരിൽ കൊവിഡ് കൂടുതൽ സ്ഥിരീകരിക്കുന്നത് ആശങ്ക പരത്തുന്നു. ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ചവരിൽ 58ശതമാനവും രണ്ട് ഡോസ് വാക്സിനും സ്വീ കരിച്ചവരാണ്. തങ്ങൾ സുര ക്ഷിതരാണ് എന്ന ധാരണയിൽ ഇത്തരക്കാർ സാമൂഹിക അക ലവും മറ്റ് കൊവിഡ് നിയന്ത്രണ ങ്ങളും ലംഘിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെ ന്നാണ് ആരോഗ്യവിദഗ്ധർ ചൂ ണ്ടിക്കാട്ടുന്നത്. അതേസമയം, രണ്ട് ഡോസ് എടുക്കുക മാത്രമല്ല മാസങ്ങളായി രണ്ട് മാസ്കും സാമൂഹിക അകലവും പാലിച്ചിട്ടും കൊവിഡ് പോസിറ്റീവായി എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപികുന്നവരുമുണ്ട്  പടരുന്നത് ഒമിക്രോൺ: ആരോഗ്യമന്ത്രി സംസ്ഥാനത്ത് കാവിഡിന്റെ അതിതീവ്ര വ്യാപന മാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഒന്നും രണ്ടും തരംഗ ത്തിൽ നിന്നും വിഭിന്നമായി കൊവിഡ് മൂന്നാം തരംഗ ത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗം വ്യപി ക്കുന്നവരുടെ എണ്ണവും അനുദിനം വർധിച്ചുവരികയാണ്. ബൂസ്റ്റർ ഡോസ് എടുത്തിട്ടും രോഗം ബാധിച്ചവരുമുണ്ട്.  വ്യാപനതോത് 2.68 ആയിരുന്നപ്പോൾ ഇപ്പോഴത്ത് 3.12 ആണ്. ഡെൽറ്റ വൈറസിനേക്കാൾ അതി തീവ്ര വ്യാപന ശേഷി മിക ാണിനുണ്ടെന...

ഈ മത്സ്യത്തെ കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ് ഗൗരമി എന്നി പേരുകളിൽ പ്രവിളിക്കാറുണ്ട് Climbing Perch, Anabas testudineus

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് കരിപ്പിടി. ഇംഗ്ലീഷിൽ Climbing Perch എന്ന് വിളിക്കുന്നു. ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം: Anabas testudineus എന്നാണ്. ഈ മത്സ്യത്തെ  കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ്  ഗൗരമി  എന്നി പേരുകളിൽ പ്രാദേശികമായി വിളിക്കാറുണ്ട്. ഏഷ്യയിൽ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ ശുദ്ധജല ജലാശയങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരിനമാണിത് ഇവയുടെ ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ കണ്ടുവരുന്ന കരിപ്പിടികൾക്ക് ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കു...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള