ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തിങ്കളാഴ്ച ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനത്തിൽ മറ്റ് നാശ നഷ്ടങ്ങളുണ്ടായില്ലെന്നാണ് പ്രാഥമിക വിവരം. പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് 256 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. ഏതു തവണ തുടർച്ചയായി ചെറു ചലനങ്ങളുമുണ്ടായി. ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. ആദ്യം റിക്ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനം പിന്നിട് 4.5, 4.6,4.7,4.4,4.6, 3.8 എന്നിങ്ങനെ തീവ്രത വ്യത്യാസപ്പെട്ടിരുന്നു
വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ