‘ഹാഫ് ഷവായയും 3 കുബ്ബൂസും പോരട്ടെ..’: ഹോട്ടലെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് പൊലീസുകാരന്; പിന്നെ സംഭവിച്ചത് police ViralPhoneCall
ഹാഫ് ഷവായും മൂന്ന് കുബ്ബൂസും വേണം, ഹോട്ടലെന്ന് കരുതി കമീഷണറോട് വിളിച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു പോലീസുകാരൻ
കോഴിക്കോട്- ഒരു ഫോണ്‍ സംഭാഷണം കേട്ട് ചിരിക്കുകയാണ് രണ്ടു ദിവസമായി സിറ്റി പോലീസിലെ പല ഉദ്യോഗസ്ഥരും. ഹോട്ടലെന്ന് കരുതി ബാര്‍ബര്‍ ഷോപ്പിലെത്തുന്നതാണ് സിനിമയിലെ രംഗമെങ്കില്‍ ഹോട്ടലെന്ന് കരുതി മേലുദ്യോഗസ്ഥനെ വിളിച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തതാണ് പോലീസ് സേനയിലെ ചിരിസംഭവം. രണ്ടു ദിവസം മുമ്പ് എ.ആര് ക്യാമ്പിലെ ചില പോലീസുകാരെ കണ്ട്രോള് റൂമില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞതോടെ എ.എസ്.ഐ, ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന ഫറോക്ക് അസി. കമീഷണര്‍ എ.എം. സിദ്ദീഖിനെ വിളിച്ച് തങ്ങള്‍ മടങ്ങുകയാണെന്നറിയിച്ചു. ശേഷം എ.എസ്.ഐ ഹോട്ടലിലേക്ക് ഭക്ഷണത്തിന് മൊബൈലില്‍ ഡയല് ചെയ്തപ്പോള്‍ അസി. കമീഷണര്‍ക്ക് തന്നെ വിളി പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഹോട്ടലുകാരനെന്ന ധാരണയില്‍ എ.എസ്.ഐ അസി. കമീഷണറോട് പോലീസുകാരനെന്ന് പരിചയപ്പെടുത്തി, ഫറോക്ക് എത്താറായെന്നും ഹാഫ്…..