ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ


◼️രാജ്യത്ത് വിദ്വേഷ അന്തരീക്ഷം സൃഷ്ടിച്ചതിനു പിന്നില്‍ സുപ്രീം കോടതി വിമര്‍ശിച്ച നൂപുര്‍ ശര്‍മ്മ മാത്രമല്ല, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവരാണെന്നു രാഹുല്‍ ഗാന്ധി എംപി. വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നത് രാജ്യവിരുദ്ധ നടപടിയാണെന്നും രാഹുല്‍ പറഞ്ഞു.

◼️എസ്എഫ്ഐക്കാര്‍ ആക്രമിച്ച എംപി ഓഫീസ് തന്റേതല്ല, ജനങ്ങളുടേതാണെന്ന് രാഹുല്‍ഗാന്ധി എംപി. അക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളോടു പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണം. രാഹുല്‍ഗാന്ധി പറഞ്ഞു. എസ്എഫ്ഐക്കാര്‍ വച്ച വാഴ എടുത്തു മാറ്റിയാണ് രാഹുല്‍ഗാന്ധി ഓഫീസിലെ കസേരയില്‍ ഇരുന്നത്.

◼️ബത്തേരിയില്‍ ബഫര്‍സോണ്‍ വിരുദ്ധ റാലി നയിച്ച് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും സിപിഎമ്മിന്റെയും ആശയങ്ങളില്‍ തന്നെ അക്രമമുണ്ടെന്നും ആക്രമിച്ചു ഭയപ്പെടുത്താനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ തന്നെ ഭയപ്പെടുത്താനോ നിലപാട് മാറ്റാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

◼️സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ 'മെഡിസെപ്' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടക്കം 30 ലക്ഷം പേര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതാണ് മെഡിസെപ്. അരലക്ഷം താല്‍ക്കാലിക ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും. പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപയുടെ പരിരക്ഷ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ലഭിക്കും. 300 ആശുപത്രികളെ എംപാനല്‍ ചെയ്തു. സംസ്ഥാനത്തിനു പുറത്ത് 15 ആശുപത്രികളിലും മെഡിസെപ് ലഭ്യമാകും. 500 രൂപയാണു പ്രതിമാസ പ്രീമിയം. ഓറിയന്റല്‍ ഇന്‍ഷുറന്‍സാണ് മെഡിസെപിന്റെ ഏജന്‍സി.

◼️എകെജി സെന്റര്‍ ആക്രണക്കേസിലെ പ്രതിയെക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും പരിശോധിച്ചെങ്കിലും പ്രതിയിലേക്ക് എത്താനായില്ല. എകെജി സെന്ററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ലോ കോളജ് ജംഗ്ഷനിലൂടെ മുന്നോട്ടു പോയെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. വാഹനത്തിന്റെ നമ്പര്‍ മനസിലാക്കാനായിട്ടില്ല.

◼️എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിനു തത്കാലം കലാപക്കേസില്ല. സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പൊലീസുകാരെല്ലാം അരിച്ചു പെറുക്കിയിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചനയില്ല. പൊലീസുകാര്‍ കാവല്‍ നില്‍ക്കുമ്പോഴാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഇതു സുരക്ഷ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.

◼️കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം വെറും തമാശയായിരുന്നെന്നു പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി ഫലം ദേശീയതലത്തില്‍ വളരെ തമാശയായിരുന്നു. 1,25,509 പേര്‍ക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമര്‍ശം. ഇത്തവണ എ പ്ലസിന്റെ  കാര്യത്തില്‍ നിലവാരം ഉള്ളതാക്കി.  മന്ത്രി പറഞ്ഞു. സ്‌കൂള്‍വിക്കി അവാര്‍ഡ് വിതരണ വേദിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

◼️ബഫര്‍സോണ്‍ വിഷയത്തില്‍ താനയച്ച കത്തിനു മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന രാഹുല്‍ ഗാന്ധി എംപിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്. രാഹുല്‍ ഗാന്ധി ജൂണ്‍ എട്ടിനു മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്   13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. ജൂണ്‍ 23 ന് മുഖ്യമന്ത്രി മറുപടി നല്‍കി. ബഫര്‍ സോണ്‍ വിഷയത്തില്‍ എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് ഉറപ്പു നല്‍കുകയും പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ് കത്തു നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

◼️മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി സി ജോര്‍ജും സ്വപ്ന സുരേഷുമാണ് പ്രതികള്‍.

◼️സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും ഡോളറും തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. കുടുംബ സ്വത്തായി ലഭിച്ച സ്വര്‍ണമാണെന്നും  സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്നയുടെ വാദം. കൊച്ചിയിലെ എന്‍ ഐഎ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സ്വര്‍ണവും ഡോളറും കണ്ടുകെട്ടാന്‍ അനുമതി തേടി എന്‍ഐഐയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്.

◼️സ്വപ്ന പ്രതിയായ സര്‍ക്കാരിനെതിരായ ഗൂഢലോചനക്കേസില്‍ എച്ച്ആര്‍ഡിഎസ് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. എച്ച്ആര്‍ഡിഎസ് ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു ഉള്‍പ്പടെയുള്ളവരുടെ മൊഴിയാണ് എടുത്തത്.

◼️നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷന് മുന്നറിയിപ്പുമായി ഹൈക്കോടതി. ഇല്ലെങ്കില്‍ പ്രോസിക്യൂഷനു ദോഷമാകും, അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കേണ്ടിവരും. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്നറിയാന്‍ കോടതിയുടെ പക്കലുളള മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചത്.

◼️കെഎസ്ആര്‍ടിസിയിലെ സമരത്തിനെതിരെ ഹൈക്കോടതി നലപാടെടുത്തതിനു പിറകേ ഗതാഗത മന്ത്രി ആന്റണി രാജുവും. കെ എസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ സമരം ചെയ്യരുത്. ഡ്യൂട്ടി പരിഷ്‌കരണം ആലോചിക്കുന്നുണ്ട്. സിംഗിള്‍ ഡ്യൂട്ടി സംവിധാനം ശക്തിപ്പെടുത്തും. അഞ്ചാറു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സഹായമില്ലാതെ കെഎസ് ആര്‍ടിസിക്കു പ്രവര്‍ത്തിക്കാനാകും. പ്രതിദിനം ആറു കോടി രൂപ വരുമാനവും അത്രയും തുക ചെലവുമുണ്ട്. മന്ത്രി പറഞ്ഞു.

◼️തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം. ഞായറാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യത.ു കടലാക്രമണത്തിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശം.

◼️മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടമേളം തുടര്‍ന്നതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്കു പുറത്ത് സ്വാഗതമോതാന്‍ നിയോഗിച്ച ചെണ്ടമേള സംഘം കൊട്ടിയത്. പ്രസംഗം നിര്‍ത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോള്‍ ഇതിനെക്കുറിച്ച് താന്‍ സംസാരിക്കുന്നില്ലെന്ന് പറഞ്ഞു. വേദിയിലുണ്ടായിരുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പൊലീസുകാരോടു പറഞ്ഞാണ് ചെണ്ടമേളം നിര്‍ത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.

◼️മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് നിശബ്ദരാക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദി രീതിയാണ് പിണറായിയുടേത്. തനിക്കെതിരേ അഞ്ചു കേസുകളാണ് എടുത്തത്. ഒന്നിലും എഫ്ഐആര്‍ ഇടുന്നില്ല. കോടതിയില്‍ കേസു വന്നെങ്കില്‍ വസ്തുതകള്‍ ബോധ്യപ്പെടുത്താമായിരുന്നു. ചെന്നിത്തല പറഞ്ഞു.

◼️കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വട്ടാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. എകെജി സെന്ററിനു നേരെയുള്ള ബോംബേറ് കണ്ണൂര്‍ ഡിസിസിയില്‍ ആസൂത്രണം ചെയ്തതാണ്. കണ്ണൂരില്‍ ബോംബ് രാഷ്ട്രീയം കളിച്ച സുധാകരന്‍  കെപിസിസിയില്‍ എത്തിയപ്പോഴും അത് തുടരുകയാണെന്നും ജയരാജന്‍ പറഞ്ഞു.

◼️സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാന്‍. സരിതയേയും സ്വപ്നയേയും കൊണ്ടുവന്നത് അവരാണെന്നാണ് സജി ചെറിയാന്‍ ആരോപിച്ചത്. യുഡിഎഫ് കാലത്ത് സരിത പറഞ്ഞതുപോലൊരു കഥയാണ് ഇപ്പോള്‍ സ്വപ്ന പറയുന്നത്. ഈ സ്ത്രീ പറഞ്ഞാല്‍ തകരുന്നതാണോ പിണറായി വിജയന്‍. എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നും മന്ത്രി പരിഹസിച്ചു. ആലപ്പുഴയിലെ എല്‍ഡിഎഫ് റാലിയിലായിരുന്നു മന്ത്രിയുടെ പ്രസംഗം.  

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസിനെതിരെ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി. മതത്തെ ഉപയോഗിച്ച് ഉമ തോമസ് വോട്ട് നേടിയെന്ന് ആരോപിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ദിലീപാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഉമ തോമസ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയില്ലന്നും ഹര്‍ജിയില്‍ പറയുന്നു.

◼️രാഹുല്‍ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും നാളേയും തുടരും. രാവിലെ 11 ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കും. മലപ്പുറം വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കും. മലപ്പുറം ജില്ലയില്‍ നാളെ അഞ്ചു പൊതു പരിപാടികളില്‍ പങ്കെടുക്കും.

◼️ന്യൂസിലാന്‍ഡ് പോലീസില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥ. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ അലീന അഭിലാഷാണ് റോയല്‍ ന്യൂസിലന്‍ഡ് പൊലീസ് കോളേജില്‍ പരിശീലനം പൂര്‍ത്തിയാക്കി പോലീസ് ഓഫീസറായത്. ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍നിന്ന് സൈക്കോളജിയും ക്രിമിനോളജിയും പൂര്‍ത്തിയാക്കിയശേഷമാണ് അലീന പൊലീസില്‍ ചേര്‍ന്നത്. ഉളളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്റെയും പുറവക്കാട്ട് ബോബിയുടെയും മകളാണ് ഇരുപത്തിരണ്ടുകാരിയായ അലീന.

◼️വിഴിഞ്ഞം വില്ലേജ് ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റില്‍. ഒളിവിലായിരുന്ന ബി.കെ. രതീഷിനെയാണ് പിടികൂടിയത്. കെട്ടിട നികുതി ഇനത്തില്‍ 6,30,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 57 പേരുടെ നികുതിയാണ് ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.

◼️കടുവ സിനിമ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാമും നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സമര്‍പ്പിച്ച അപ്പീലിലാണ് ഇടപെടില്ലെന്ന് അറിയിച്ചത്.

◼️വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പാലക്കാട് ജില്ലാ കളക്ടറും ജില്ലാമെഡിക്കല്‍ ഓഫീസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന്  മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.  

◼️അവധിയായ ഒന്നാം തീയതി മദ്യവില്‍പന നടത്തിയ ബിവറേജസ് ജീവനക്കാരനെ അറസ്റ്റു ചെയ്തു. മണ്ണഞ്ചേരി കുന്നപ്പള്ളി തച്ചം വീട്ടില്‍ ഉദയകുമാര്‍ (50) ആണ് 22 കുപ്പി മദ്യം സഹിതം അറസ്റ്റിലായത്.

◼️സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ സ്വദേശിയായ യുവാവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. കോഴിക്കോട് അടിവാരം തലക്കാട് വീട്ടില്‍ മുഹമ്മദ് ഷാഫി (32), പൂനൂര്‍ പിലാത്തോട്ടത്തില്‍ മുനീര്‍ (40) താമരശ്ശേരി തിയ്യര്‍തൊടുക വീട്ടില്‍ ഫാസില്‍ അലി (28) എളേറ്റില്‍ ചീനംതാപൊയില്‍ വീട്ടില്‍ അലി (62) എന്നിവരെയാണ് പിടികൂടിയത്.

◼️പാലക്കാട് ജില്ലയിലെ അഹല്യ ക്യാമ്പസില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിനുനേരെ ആക്രമണമെന്ന് പരാതി. ഉച്ചയോടെ  ബൈക്കിലെത്തിയ നാലംഗ സംഘം ഫ്ളക്സ് ബോര്‍ഡുകളും കമാനങ്ങളും അടിച്ചുതകര്‍ത്തെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

◼️വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിയെ തേപ്പുപ്പെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. മുല്ലൂര്‍ സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്.

◼️അട്ടപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയത് പണത്തിന്റെ പേരിലാണെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ്. തോക്ക് നല്‍കാമെന്നു പറഞ്ഞ് കൊല്ലപ്പെട്ട നന്ദകിഷോറും ഗുരുതര പരിക്കേറ്റ വിനായകനും പ്രതികളില്‍നിന്ന് പണം വാങ്ങിയിരുന്നു. കബളിപ്പിച്ചെന്ന് മനസിലായതോടെ ഇരുവരേയും പ്രതികള്‍ വടികളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മര്‍ദ്ദിച്ചു. പത്തു പ്രതികളും മര്‍ദിച്ചിട്ടുണ്ട്. കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അഷറഫ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

◼️വിതുരയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു. വിതുര സ്വദേശി ബെഞ്ചമിന്‍ (68) ആണ് അറസ്റ്റിലായത്. വീട്ടിലെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.

◼️പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവംമൂലം യുവതി മരിച്ചു. പൂനൂര്‍ സ്വദേശി ഷാഫിയുടെ ഭാര്യ അടിവാരം  ചെമ്പലങ്കോട് ജഫ്‌ലയാണ് (20) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. യുവതി പ്രസവിച്ച കുഞ്ഞിനെ വെന്റിലേറ്ററിലേക്കു മാറ്റി.

◼️അബുദാബിയില്‍ മലപ്പുറം സ്വദേശിനി മരിച്ചത് മര്‍ദ്ദനമേറ്റെന്ന് കുടുംബം. കഴിഞ്ഞ മാസം 11 ന് മരിച്ച കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശി അഫീലയ്ക്കു മര്‍ദനമേറ്റിരുന്നെന്നാണ് ആരോപണം. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് കരയുന്ന വോയ്സ് സന്ദേശവും ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ ഫോട്ടോയും അഫീല അയച്ചിരുന്നെന്നാണു പരാതി.

◼️ബിജെപി ദേശീയ നിര്‍വ്വാഹക സമിതി ഇന്ന് ഹൈദരാബാദില്‍ ആരംഭിക്കും. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള കര്‍മപദ്ധതികള്‍ തയാറാക്കും. തെലങ്കാനയിലും കര്‍ണാടകയിലും നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് യോഗം. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് പ്രവര്‍ത്തകരെ ആവേശഭരിതരാക്കാന്‍ നാളെ  ഹൈദരാബാദില്‍ നടത്തുന്ന മഹാറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും.  

◼️നബി വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കും പോലീസിനുമെതിരെ സുപ്രീംകോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചതിനു പിറകേ, നടപടിയെടുത്തെന്ന് ന്യായീകരിച്ച് ഡല്‍ഹി പോലീസ്. കഴിഞ്ഞ 18 നുു നൂപുര്‍ ശര്‍മയുടെ മൊഴിയെടുത്തെന്നാണ് പൊലീസ് വിശദീകരണം. നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാതെ പോലീസ് പരവതാനി വിരിച്ചിരിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് കലാപങ്ങളിലൂടെ ഒരുപാടു നഷ്ടമുണ്ടാക്കിയ നൂപുര്‍ ശര്‍മ്മ രാജ്യത്തോടു മാപ്പു പറയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.

◼️റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി ഫോണിലൂടെ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് മോദി ആവര്‍ത്തിച്ചു. വ്യാപാര വിഷയങ്ങളും സംസാരിച്ചു.

◼️വ്യോമയാന ഇന്ധനം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ കയറ്റുമതി തീരുവ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. വ്യോമയാന ഇന്ധനത്തിനും പെട്രോളിനും  ലിറ്ററിന് ആറു രൂപയും ഡീസലിന് 13 രൂപയുമാണ് കയറ്റുമതി തീരുവ. കൂടാതെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകള്‍ക്കുണ്ടാകുന്ന അധികനേട്ടത്തിന് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു.

◼️കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. 89 കാരനായ അമരീന്ദര്‍ സിംഗ് ഇപ്പോള്‍ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ്. അടുത്തയാഴ്ച തിരിച്ചെത്തിയ ശേഷം ബിജെപിയില്‍ ചേരുമെന്നാണു റിപ്പോര്‍ട്ട്.

◼️ഉദയ്പൂര്‍ കൊലക്കേസിലെ പ്രതി റിയാസ് അക്താരിയുടെ ബൈക്ക് നമ്പര്‍ മുംബൈ ഭീകരാക്രമണ തീയതിയെ ഓര്‍മിപ്പിക്കുന്ന 2611. അയ്യായിരം രൂപ അധികം നല്‍കിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയതെന്ന് പൊലീസ്.

◼️സിഗരറ്റ് കവറുകള്‍ മാറ്റാന്‍ തീരുമാനിച്ച് കമ്പനികള്‍. പാക്കറ്റിനായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഉപേക്ഷിക്കുകയാണ്. മണ്ണില്‍ അലിഞ്ഞ് പോകാന്‍ കഴിയുന്ന കവറാണ് ഇനി മുതല്‍ സിഗരറ്റ് പാക്കറ്റായി വരികയെന്ന് കമ്പനികള്‍ അറിയിച്ചു.

◼️സിംഗപ്പൂരില്‍ ടോയ്ലറ്റ് മലിനജലം ശുദ്ധീകരിച്ച് പുതിയ ബിയര്‍ പുറത്തിറക്കി. റീസൈക്കിള്‍ ചെയ്ത മലിനജലം ഉപയോഗിച്ച് ന്യൂബ്രൂ എന്ന പേരിലുള്ള ബിയറാണു പുറത്തിറക്കിയത്.

◼️ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനമവസാനിക്കുമ്പോള്‍, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഋഷഭ്പന്തിന്റെയും പുറത്താകാതെ 83 റണ്‍സടിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് തുണയായത്. അഞ്ചിന് 98 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് ആറാം വിക്കറ്റില്‍ 222 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഋഷഭ് പന്ത് - രവീന്ദ്ര ജഡേജ സഖ്യമാണ് രക്ഷകരായത്.

◼️വിവിധ സംസ്ഥാനങ്ങളിലെ പലസ്ഥലങ്ങളിലായി ഫെഡറല്‍ ബാങ്ക് പുതിയ 10 ശാഖകള്‍ തുറന്നു. തമിഴ്‌നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂര്‍, അഴഗുസേനൈ, കാല്‍പുദൂര്‍, സുപള്ളിപ്പട്ട് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള മധുര്‍വാഡയിലും തെലങ്കാനയിലെ സംഗറെഡിയിലും ഗുജറാത്തിലെ മെഹ്‌സാനയിലുമാണ് പുതിയ ശാഖകള്‍ തുടങ്ങിയത്. ബാങ്കിന്റെ പ്രവര്‍ത്തനം രാജ്യത്തുടനീളം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകള്‍ തുറക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷമായ ആസാദി കാ അമൃത് ഉത്സവിനോടനുബന്ധിച്ച്, ആഗസ്റ്റ് 15 ന് 15 പുതിയശാഖകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.  10 ശാഖകള്‍ കൂടി തുറന്നതോടെ ബാങ്കിന്റെ ആകെ ശാഖകളുടെ എണ്ണം 1291 ആയി.

◼️ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ക്രൂഡ് ഓയില്‍ വിതരണക്കാരായി സ്ഥാനമുറപ്പിക്കാനൊരുങ്ങി റഷ്യ. ഇറാഖിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ജൂണ്‍ മാസത്തില്‍ റഷ്യ ഒന്നാമതെത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തില്‍ റഷ്യ മേല്‍ക്കൈ നേടുന്നത്. സൗദി അറേബ്യയാണ് ഇന്ത്യയിലേക്കുള്ള എണ്ണയൊഴുക്കലില്‍ മൂന്നാംസ്ഥാനത്ത്. യുക്രെയിനുമായുള്ള യുദ്ധം തുടരവെയാണ് റഷ്യ- ഇന്ത്യ എണ്ണവ്യാപാരത്തിലുള്ള വന്‍ കുതിച്ചു ചാട്ടം. മേയില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം 7,38,000 ബാരലായിരുന്നത്, ജൂണില്‍ 9,85,000 ബാരലായി ഉയര്‍ന്നു. ഇതിന്റെ 21 ശതമാനവും റഷ്യന്‍ എണ്ണയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

◼️ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടു മെന്‍. 90 ശതമാനവും യുഎഇയില്‍ ചിത്രീകരിച്ച സിനിമയാണിത്. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മോഹന്‍ലാല്‍ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ അപരിചിതരായ രണ്ടു പേര്‍ നടത്തുന്ന ഒരു യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തകളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്.

◼️പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന 'ജവാന്‍'. ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ളിക്സാണ് ജവാന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ചിത്രം ഒടിടിയിലെത്തുക. അടുത്ത വര്‍ഷം ജൂലൈയില്‍ ജവാന്‍ പ്രേക്ഷര്‍ക്ക് മുന്നിലെത്തും. നയന്‍താരയാണ് നായികയായി എത്തുന്നത്.

◼️രാജ്യത്തുടനീളം ഇതുവരെ 2,000 യൂണിറ്റ് വിര്‍ട്ടസ് സെഡാനുകള്‍ വിതരണം ചെയ്തതായി ഫോക്‌സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ അറിയിച്ചു. ഈ മാസം ആദ്യം പുറത്തിറക്കിയ ഫോക്‌സ്വാഗണ്‍ വിര്‍ടസ് 11.22 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്. അടുത്തിടെ, ഒരു ഡീലര്‍ ഒരു ദിവസം 150 യൂണിറ്റ് സെഡാന്‍ ഡെലിവറിചെയ്ത് വിര്‍ടസ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്'സില്‍ ഇടം നേടിയിരുന്നു. ഫോക്സ്വാഗണ്‍ കമ്പനിയുടെ കേരളത്തിലെ ഡീലര്‍ഷിപ്പായ ഇവിഎം മോട്ടോഴ്‌സ് ആന്‍ഡ് വെഹിക്കിള്‍സ് ഇന്ത്യയ്ക്കാണ് ദേശീയ റെക്കോര്‍ഡ് ലഭിച്ചത്. കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍, ജിടി പ്ലസ് വേരിയന്റുകളില്‍ വിര്‍ട്ടസ് ലഭിക്കും.

◼️''ഞാന്‍ ബൈബിളിനെ സ്‌നേഹിക്കുന്നു. അതിന്റെ കവിതയെ സ്‌നേഹിക്കുന്നു. എന്നാല്‍ ഞാനൊരു ക്രിസ്ത്യാനിയല്ല. അതുപോലെ തന്നെ ഒരു ഹിന്ദുവല്ല. ജൈനനുമല്ല. ഞാന്‍ കേവലം ഞാനാകുന്നു. ആ കവിത എനിക്കിഷ്ടമാണ്. യേശു സംസാരിച്ചുകഴിഞ്ഞിട്ട് രണ്ടായിരം വര്‍ഷങ്ങളിലധികമായിരിക്കുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നത്തേയും പോലെ ഇന്നും നവോന്മേഷവും നവജീവനും തുടിക്കുന്നവയാണ്. അവയ്ക്ക് പ്രായമാകുന്നില്ല. അവ പുത്തനും യുവത്വം തുളുമ്പുന്നതുമായി എന്നെന്നും നിലനില്‍ക്കും''. 'അഗ്നിസമാനമായ വചനങ്ങള്‍'. ഓഷോ. സൈലന്‍സ് ബുക്സ്. വില 288 രൂപ.

◼️രാത്രിയില്‍ ലൈറ്റിട്ട് ഉറങ്ങുന്നത് പ്രായമായവരില്‍ പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം. ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ഃ യൂണിവേഴ്‌സിറ്റി ഫെയ്ന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഒരു സംഘംഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഉറക്കത്തിനിടയിലെ വെളിച്ചവും ആരോഗ്യപ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനത്തില്‍ പറയുന്നു. 63-84 പ്രായമുള്ള 552 പേരില്‍ പഠനം വിശകലനം ചെയ്തു. അവര്‍ ഹൃദ്രോഗ അപകടസാധ്യത ഘടകങ്ങളുടെ പ്രൊഫൈലുകളുടെ പരിശോധനയ്ക്കും പ്രവര്‍ത്തനത്തിനും വിധേയരായി.  ഓക്സ്ഫോര്‍ഡ് അക്കാഡമിക് സ്ളീപ്പ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. രാത്രിയിലെ വെളിച്ചം എക്സ്പോഷര്‍ അമിതവണ്ണത്തിന്റെ ഉയര്‍ന്ന വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരുട്ട്  ഉറക്കത്തിന്റെ തടസ്സങ്ങളും കുറയ്ക്കുന്നതായി പഠനത്തില്‍ പറയുന്നു. ലൈറ്റ് എക്സ്പോഷര്‍ ശരീരത്തിന്റെ ആന്തരിക ഉറക്ക ഘടികാരത്തെ മാറ്റാന്‍ പ്രവണത കാണിക്കുന്നു. മാത്രമല്ല, ഉറക്ക-ഉണര്‍വ് ചക്രങ്ങളെ നിയന്ത്രിക്കുകയും ഉറക്കത്തിന്റെ അളവിലും ഗുണനിലവാരത്തിലും ഇടപെടുകയും ചെയ്യുന്ന  സംവിധാനമാണെന്നും ഗവേഷകര്‍ പറയുന്നു. മുറി പൂര്‍ണ്ണമായും ഇരുണ്ടതായിരിക്കുമ്പോള്‍ ശരീരം മെലറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇത് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. പൂര്‍ണ്ണമായ ഇരുട്ട് ശാന്തമായി ഉറങ്ങാനും എളുപ്പമാക്കും. പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ മാത്രമല്ല, വിഷാദരോഗം വരെ കുറയ്ക്കാനും ഇത് സഹായിക്കുന്നതായും പഠനത്തില്‍ പറയുന്നു. മാത്രമല്ല ഇരുട്ടില്‍ ഉറങ്ങുന്നത് കണ്ണുകള്‍ക്ക് ശരിയായ വിശ്രമം നല്‍കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ സത്രത്തിലെത്തിയപ്പോള്‍ വല്ലാതെ വൈകിയിരുന്നു.  വിശപ്പുകൊണ്ട് അയാള്‍ തളര്‍ന്നു.  ഉടമ സ്ഥലത്തില്ലാത്തതിരുന്നതിനാല്‍ ഭാര്യ വന്നു കാര്യങ്ങള്‍ തിരക്കി.  അയാള്‍ പറഞ്ഞു:  എനിക്ക് വല്ലാതെ വിശക്കുന്നു.  ഇവിടെ ഭക്ഷണമില്ലെന്നായിരുന്നു അവരുടെ മറുപടി.  ഉടനെ അയാള്‍ പറഞ്ഞു: എങ്കില്‍ എന്റെ അച്ഛന്‍ ചെയ്തത് എനിക്കും ചെയ്യേണ്ടിവരും.  അയാള്‍ പറഞ്ഞത് കേട്ട് അവര്‍ പേടിച്ചു.  ആ സ്ത്രീ അയാള്‍ക്ക് ഭക്ഷണം നല്‍കി.  ഭക്ഷണം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ അവര്‍ ചോദിച്ചു: താങ്കളുടെ അച്ഛന്‍ എന്താണ് ചെയ്തത്?   ഭക്ഷണമില്ലെന്ന് കേട്ടാല്‍ അച്ഛന്‍ കിടന്ന് ഉറങ്ങുമായിരുന്നു.  നിവൃത്തികേടിനേക്കാള്‍ പരിതാരപകരം നിവൃത്തികേടുകൊണ്ട് കൈ നീട്ടുന്നവരോട് കാണിക്കുന്ന നിര്‍ദാക്ഷിണ്യമാണ്.  ഒരാള്‍ സഹായം തേടുന്നത് അയാളുടെ പോരാട്ടശേഷി അവസാനിച്ചതുകൊണ്ടോ തനിയെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടോ ആയിരിക്കാം.  അവസാന നിമിഷം വരെ തന്റെ ഞെരുക്കങ്ങള്‍ ആരുമറിയാതിരിക്കാന്‍ എല്ലാവരും ശ്രമിക്കും.  എല്ലാവരും ഉപേക്ഷിക്കപ്പെട്ടു നിസ്സാഹായനായിത്തീരുമോ എന്ന പേടികൊണ്ടാണു പലരും തങ്ങളര്‍ഹിക്കുന്നതൊന്നും നേടാന്‍ ഇറങ്ങിത്തിരിക്കാത്തത്. നമുക്ക് അവരുടെ കരം പിടിക്കാം, കരുണകാട്ടാം.  - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

DGP 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു

34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിയും, പോലീസ് ഡയറക്ടർ ജനറലുമായ ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് അവർകൾക്ക് നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു. ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പരേതനായ മെഹബൂബ് പീര സാഹിബിന്‍റേയും ഗൗസുന്നീസ ബീഗത്തിന്‍റേയും മൂത്തമകനായി 1964 ജൂലൈ-10ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ ജനനം.  ഹൈദരാബാദ് എസ്.വി അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി.എച്ച്.ഡിയും ഇഗ്നോയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എയും പൂര്‍ത്തിയാക്കി.  1991 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ക്...

നീറ്റ്, പ്ലസ് 2, എസ്. എസ്. എൽ. സി ജേതാക്കളെ വെൽഫെയർ പാർട്ടി ആദരിച്ചു.

വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. വലിയോറ മേഖല വെൽഫെയർ പാർട്ടി,  പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ,  വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു.    ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട്‌ എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ...

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

KSRTC ട്രാവൽ കാർഡ് കിട്ടിയോ..?

 കെഎസ്ആർടിസി ബസ്സിലെ യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡ്.. ഇല്ലെങ്കിൽ ഇന്ന് ബസ്സിൽ കയറി യാത്ര ചെയ്യുമ്പോൾ കണ്ടക്ടറോട് ഒന്ന് ചോദിക്കൂ കാർഡ് ഉണ്ടോ എന്ന്, അല്ലെങ്കിൽ സ്റ്റാൻ്റിലെ SM office ഓഫീസിൽ ചോദിച്ച് നോക്കൂ. മിക്കവാറും എല്ലാ ഡിപ്പോയിലും വന്നിട്ടുണ്ട്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം. 1. കാർഡിൻ്റെ ചാർജ്ജ് 100 രൂപയാണ് . ഈ കാർഡ് 0 ബാലൻസിൽ ആണ് ലഭിക്കുന്നത് ഒരു വർഷമാണ് കാലാവധി 2. കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങുക.  3. കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. എന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി. 4. കാർഡ് പ്രവർത്തിക്കാതെ വന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും,അഡ്രസ്സും,ഫോൺ നമ്പരും സഹിതം അപേക്ഷ കൊടുക്കുക  5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും. 5. കേടുപാടുകൾ ( ഒടിയുക, പോറൽ, ചുളുങ്ങി ,പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല.  6. മിനിമം റീചാർജ്ജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീ ചാർജ്ജ് ചെയ്യാം. ഓഫർ ഉണ്ട് ഒരു നിശ്ചിത കാലത്തേക്ക...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

കേരളത്തിലെ 15 ഡാമുകളെ പരിചയപ്പെടാം

കേരളത്തിൽ മൊത്തം അറുപതോളം ഡാമുകളുണ്ട്. ഏറ്റവും കൂടുതൽ ഡാമുകളുള്ളത് ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്. ഇത്രയധികം ഡാമുകളിൽ ചിലത് വിനോദസഞ്ചാരത്തിനു യോഗ്യമായവയാണ്. അവയിൽ പ്രധാനപ്പെട്ട 15 ഡാമുകളെ പരിചയപ്പെടാം. 1. നെയ്യാർ ഡാം : തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന;അണക്കെട്ടാണ്നെയ്യാർ അണക്കെട്ട്. 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു. പ്രധാന ആകർഷണങ്ങൾ : ലയൺ സഫാരി, ബോട്ട് യാത്ര, മാൻ പാർക്ക്, സ്റ്റീവ് ഇർവിൻ സ്മാരക മുതല വളർത്തൽ കേന്ദ്രം(മുതലകളെ കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു), നീന്തൽക്കുളം, കാഴ്ചമാടം, കേരളത്തിന്...

വോയിസ്‌ ഓഫ് വേങ്ങരയുടെ 3ാം വാർഷികം ആഘോഷിച്ചു

വേങ്ങരക്കാരുടെ കൂട്ടായ്മ്മയായ വോയിസ്‌ ഓഫ് വേങ്ങര വാട്സ്ആപ്പ് കൂട്ടായ്മ്മ 3ാം വാർഷികം വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവഹിച്ചു. അജ്മൽ പുല്ലമ്പലവൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ കാപ്പൻ മുസ്തഫ സ്വഗതവും, സബാഹ് കുണ്ടുപുഴക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  കുഞ്ഞി മുഹമ്മദ്‌ എന്ന ടി. കെ പുച്ഛിയാപ്പു, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അസീസ് ഹാജി, സെക്രട്ടറി സൈനുദ്ധീൻ ഹാജി, പാലിയേറ്റിവ് പ്രസിഡന്റ് പുല്ലമ്പലവൻ ഹംസ ഹാജി, ടി കെ ബാവ എന്നിവർ ആശംസഅർപ്പിച്ച പരിപാടിയിൽ  ഉണ്ണിയാലുക്കൽ സൈദലവി ഹാജി നന്ദി പറഞ്ഞു. പരിപാടിയിൽ കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ ഫുൾ A+ നേടിയ ഗ്രൂപ്പ് മെമ്പർമാരുടെ കുട്ടികളെ ആദരികുകയും ചെയ്തു   ശേഷം ഗ്രൂപ്പ് മെമ്പർമാർ അവധരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. വേങ്ങരയിലെ പഴയ കാല സൗഹൃദം വീണ്ടെടുക്കാൻ വേങ്ങര നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും എല്ലാ രാഷ്ട്രീയ-മത -സംഘടനയിൽ ഉള്ള എല്ലാ തരം ആളുകളെയും ഉൾപ്പെടുത്തി രാഷ്ട്രീയ -മത -സംഘടനകൾക്കപ്പുറം സ്നേഹം...

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിനെ വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റി മോമോന്റെ നൽകി ആദരിച്ചു

അപകടദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിന് വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റിയുടെ മൊമെന്റോ മെമ്പർ ഉമ്മർ കോയയിൽനിന്ന് യൂണിറ്റ്‌ ലീഡർ ഇല്യാസ് പുള്ളാട്ട് സീകരിച്ചു. ചടങ്ങിൽ  കെ പി. കോയ, അവറാൻ കുട്ടി, നിഷാദ് കെ പി ജാഫർ,ജാഫർ കുറ്റൂർ, യൂണിറ്റ്‌ പ്രവർത്തകരും പങ്കെടുത്തു

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

കൂരിയാട് ദേശീയപാത തകർന്നതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ

മുന്നിലെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീഴുന്നു, ഭൂകമ്പം പോലെ റോഡ് വിണ്ടുകീറി; കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടി' മലപ്പുറം: കൂരിയാട് ദേശീയപാത 66ന്‍റെ ഒരു ഭാഗവും സർവിസ് റോഡും തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. സർവിസ് റോഡിലൂടെ പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് അപകടത്തെ കുറിച്ച് വിവരിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് കല്ലും മണ്ണും വീണതോടെ ഇവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടരയോടെയാണ് സംഭവമെന്ന് ഇവർ പറയുന്നു. 'ഞാനും ജ്യേഷ്ഠനും മറ്റ് രണ്ടുപേരും മലപ്പുറത്ത് പോയി തിരികെ വരികയായിരുന്നു. കൂരിയാട് പാടം പകുതി കഴിഞ്ഞ ഉടനെ സർവിസ് റോഡിൽ മുന്നിലെ കാറിന്‍റെ മുകളിലേക്ക് കല്ലും മണ്ണും വീണു. ഇതോടെ കാറുകൾ നിർത്തി. ആ സമയം തന്നെ സർവിസ് റോഡ് വിണ്ടുകീറിത്തുടങ്ങി. ഭൂകമ്പം ഉണ്ടാകുന്നതുപോലെയായിരുന്നു അത്. കാറിലുണ്ടായിരുന്ന ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ വേച്ചുപോകുന്നുണ്ടായിരുന്നു. കാർ ചരിഞ്ഞ നിലയിലായിരുന്നു. മുന്നിലെ കാറിലുണ്ടായിരുന്നവരോട് ഞങ്ങൾ ഇറങ്ങി വരാൻ പറഞ്ഞു. കാർ അവിടെ ഇട്ട് ...

നീറ്റ്, പ്ലസ് 2, എസ്. എസ്. എൽ. സി ജേതാക്കളെ വെൽഫെയർ പാർട്ടി ആദരിച്ചു.

വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. വലിയോറ മേഖല വെൽഫെയർ പാർട്ടി,  പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ,  വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു.    ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട്‌ എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ...