വളരെ നിർണ്ണായകമായ ഒരു തീരുമാനമാണ് ഇന്നലെ ഉണ്ടായത്. അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണ്ണ സുരക്ഷ യുൾപ്പെടെയുള്ള ഉറപ്പുകൾ ലഭിച്ചതിനെത്തുടർന്ന് 10 മാസത്തിനുശേഷം ഇന്ത്യൻ എംബസിയിലെ ടെക്‌നി ക്കൽ ടീം കാബൂളിലെത്തി പ്രവർത്തനമാരംഭിച്ചു. ജൂൺ 2 ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് ജോയിന്റ് സെ ക്രട്ടറി ജെ.പി.സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതി നിധി സംഘം കാബൂളിലെത്തി താലിബാൻ ഭരണ കൂടവുമായി ചർച്ച നടത്തിയശേഷമാണ് എംബസി തുറ ക്കാനുള്ള തീരുമാനം ഉണ്ടായത്. അഫ്‌ഗാൻ സൈന്യത്തിന് പരിശീലനം നൽകാനുള്ള താലിബാൻ നിർദേശവും ഇന്ത്യ ഗൗരവത്തോടെ പരി ശോധിക്കുകയാണ്. തീവ്രവാദം അഫ്‌ഗാൻ മണ്ണിൽ ഇനിയുണ്ടാകില്ലെന്നും തീവ്രവാദികൾക്ക് അഭയമോ സംരക്ഷണമോ നൽകി ല്ലെന്നുമുള്ള താലിബാൻ സർക്കാരിന്റെ ഉറപ്പിനെ ത്തുടർന്ന് അവിടെ വീണ്ടും എംബസ്സി തുറക്കുന്ന 15 മത്തെ രാജ്യമാണ് ഇന്ത്യ. റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാൻ,തുർക്കി,ഖത്തർ,സൗദി അറേബ്യാ, ഇൻഡോ നേഷ്യ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ നേരത്തെതന്നെ അവരവരുടെ എംബസികൾ അവിടെ പ്രവർത്ത നമാരംഭിച്ചിരുന്നു.അമേരിക്ക, കാബൂളിലെ ഖത്തർ എംബസിയിലാണ് ഇപ്പോൾ താൽക്കാലിക പ്രവർത്തനം നടത്തുന്നത്. ഭൂകമ...
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.