ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

മലപ്പുറത്ത് യുവാവിന്റെകയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു..! iphone

  മലപ്പുറം:കോക്കൂരില്‍ യുവാവിന്റെ കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിലാലിന്റെ ഐഫോണ്‍ 6 പ്‌ളസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്. മൊബൈല്‍ ഹാങ് ആയതിനെ തുടര്‍ന്ന് സര്‍വീസിന് നല്‍കാന്‍ പോകുന്നതിനിടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പെട്ടെന്ന് ചൂടാവുകയായിരുന്നു. ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിര്‍ത്തി പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തെങ്കിലും മൊബൈലിനകത്ത് നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ മൊബൈല്‍ പുറത്തേക്ക് എറിയുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് മൊബൈല്‍ പൊട്ടി തെറിച്ചത്.മൊബൈല്‍ പുറത്തേക്ക് എറിഞ്ഞത് കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. മൊബൈല്‍ പൂര്‍ണ്ണമായും തകര്‍ന്നത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ബാറ്ററി ഷോര്‍ട്ട് ആയതാവാം മൊബൈല്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് നിഗമനം. മൊബൈല്‍ നഷ്ടപ്പെട്ടെങ്കിലും തരനാരിഴക്ക് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവാവ്.

പറപ്പൂരിൽ അനധികൃതമണല്‍ തോണികള്‍ പിടികൂടി നശിപ്പിച്ചു.

വേങ്ങര:വേങ്ങര പൊലീസ് എസ്എച്ച് ഒ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ അനധികൃത മണല്‍ തോണികള്‍ പിടികൂടി നശിപ്പിച്ചു. പറപ്പൂര്‍ ഭാഗത്തു നിന്നും കടലുണ്ടി പുഴയില്‍ വേങ്ങര പൊലീസ് മൂന്ന് അനധികൃത മണല്‍ തോണികളാണ് പിടികൂടി നശിപ്പിച്ചത്. പറപ്പൂരിലെ വിവിധ ഭാഗങ്ങളിൽ കടലുണ്ടിപ്പുഴയിൽ അനധികൃത മണൽ മണൽക്കടത്ത് സജീവമാണെന്ന്  നിരവധി മാധ്യമങ്ങളിൽ   കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അനേഷണത്തിലാണ് തോണികൾ പിടികൂടാനായത്. വട്ടപറമ്പ് പടിഞ്ഞാറേ പാടംതോട് വഴിയും ഇല്ലി പ്പിലാക്കൽ മുച്ചറാണി കടവിലും കല്ലക്കയത്തുമാണ് വലിയ തോതിൽ മണൽകടത്ത് നടന്നിരുന്നത് . ഇതിനായി  നിരവധി അനധികൃത മണൽ തോണികൾ പുഴയിലുണ്ടായിരുന്നു.

ഇന്ത്യൻ ഗ്രാൻറ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം AP അബൂബക്കർ മുസലിയാർ നാളെ തിരൂരങ്ങാടി ടൗൺ സുന്നി ജൂമാ മസ്ജിദ് ഉദ്ഘാടനം ചെയ്യപ്പെടും

ഇന്ത്യൻ ഗ്രാൻറ് മുഫ്തി സുൽത്താനുൽ ഉലമ ബഹു :കാന്തപുരം AP അബൂബക്കർ മുസലിയാർ നാളെ ( 19-06-2022 ) വൈ: 7 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന തിരൂരങ്ങാടി ടൗൺ സുന്നി ജൂമാ മസ്ജിദ് . Photo: Basheer Kaderi.

സഹകരണ ബാങ്കുകൾവഴിയുള്ള ക്ഷേമപെൻഷൻവിതണത്തില്‍ അട്ടിമറി; മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്തു

സഹകരണ ബാങ്കുകൾവഴിയുള്ള ക്ഷേമപെൻഷൻവിതണത്തില്‍ അട്ടിമറി; മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്തു തിരുവനന്തപുരം :സഹകരണബാങ്കുകൾവഴി ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിൽ ക്രമക്കേടെന്ന് അക്കൗണ്ടന്റ് ജനറൽ. സഹകരണ ബാങ്കുകൾ പെൻഷൻ വിതരണത്തിന് ചുമതലപ്പെടുത്തുന്ന ചില ഏജന്റുമാർ മരിച്ചവരുടെ പെൻഷൻ തട്ടിയെടുക്കുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. വിതരണംചെയ്യാത്ത പണം സർക്കാരിലേക്ക്‌ തിരിച്ചടയ്ക്കുന്നതിലും സഹകരണബാങ്കുകൾക്ക് വീഴ്ചയുണ്ട്‌. അക്കൗണ്ടന്റ് ജനറൽ ഇത് സർക്കാരിനെ അറിയിച്ചതിനെത്തുടർന്ന് ക്രമക്കേട് തടയാൻ ധനവകുപ്പ് നടപടി തുടങ്ങി. സഹകരണബാങ്കുകൾവഴി പെൻഷൻ നൽകാൻ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആറ് സഹകരണബാങ്കുകളുടെ പരിധിയിലാണ് ബയോമെട്രിക് പരിശോധന ആദ്യം നടപ്പാക്കുന്നത്. പെൻഷൻ വാങ്ങുന്നവരുടെ വിരലടയാളം ബയോമെട്രിക് ഉപകരണത്തിൽ പതിപ്പിക്കും. അവരുടെ ആധാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിരലടയാളവുമായി അത് പൊരുത്തപ്പെട്ടാലേ പെൻഷൻ ലഭിക്കൂ.

ഈ മത്സ്യം ഇതിൽ കൂടുതൽ വളരില്ല കരിങ്കണ എന്നാണ് പേര് കൂടുതൽ അറിയാം Pseudosphromenus cupanus

 മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്,എന്നാൽ ഈ മത്സ്യം  രണ്ട് ഇഞ്ചികുടുതൽ വളരാത്ത കരിങ്കണ   Pseudosphromenus cupanus എന്ന മത്സ്യമാണ്. ഈ മത്സ്യത്തെ പ്രധാനമായും കാണപ്പെടുന്നത് പാടങ്ങളിലെ തൊടുകളിലും കുഴികളിലുംമാണ്. തൊടുകളിലെ വെള്ളത്തിനടിയിലെ ചപ്പുച്ചവറുകൾക്കിടയിലാണ് ഇവയുടെ പ്രധാന ആവസവ്യവസ്ഥ.അതുകൊണ്ട് ഈ മത്സ്യത്തെ വെള്ളം കുറയുന്ന സമയത്ത് മാത്രമേ കൂടുതലായി കാണുവാൻ കഴിയുള്ളു, പുഴകളിലും മറ്റും ഈ മത്സ്യം ഉണ്ടങ്കിലും വെള്ളം കൂടുതൽ ഉള്ളത് കൊണ്ട് ഇവയെ കൂടുതലായി കാണാൻ പ്രയാസമാണ് എന്നിരുന്നാലും വെള്ളം കുറഞ്ഞ ഏരിയയിലെ വെള്ളത്തിന്റെ അടിയിലെ ചപ്പുചവറുകൾക്കിടയിലും കല്ലുകൾക്കിടയിലും ഇവയെ കാണാൻ കഴിയുന്നു. അക്വാറിയ മത്സ്യമായ ഫൈറ്റർ മത്സ്യത്തെ പോലിരിക്കുന്നതിനാൽ ഇതിനെ ചിലയിടങ്ങളിൽ നാടൻ ഫൈറ്റർ എന്ന് വിളിക്കാറുണ്ട്, ഇവക്ക് ചെളിനിറഞ്ഞ വെള്ളങ്ങളിൽ പോലും ഇവക്ക് ജീവിക്കാൻ സാധിക്കുന്നു കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യ...

abiu fruit അഭിയു പഴത്തെകുറിച്ച് അറിയാം

തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നുമെങ്കിലും മുട്ടപ്പഴത്തിന്റെ ചവർപ്പില്ല. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക്‌ ആസിഡും നേരിയതോതിലുണ്ട്‌.സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്നതാണ് ശാസ്‌ത്രനാമം. പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറു കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയിൽ വളരാൻ യോജിച്ചതാണ്. സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. വെള...

ഭിക്ഷാടകയുടെ വേഷത്തിലെത്തി മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീ പിടിയിൽ

ഭിക്ഷാടകയുടെ വേഷത്തിലെത്തി മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീ പിടിയിൽ പത്തനംതിട്ട: ഇളമണ്ണൂരിൽ മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് ഭിക്ഷാടകയുടെ വേഷത്തിൽ കുട്ടിയുടെ വീട്ടിലെത്തിയത്. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാവിലെ പത്ത്മണിയോടെയാണ് സംഭവം. ഇളമണ്ണൂർ ചക്കാലയിൽ റോജിയുടെയും ബിന്ദുവിന്റെയും മകൻ അലനെയാണ് വീട്ടിലെത്തിയ നാടോടി സ്ത്രീഅതകി വിദഗ്ധമായി തട്ടികൊണ്ട് കടത്തികൊൺണ്ട് പോകാൻ ശ്രമിച്ചത്. വീടിനോട് ചേർന്ന് വര്‍ക്ക് ഷോപ്പ് നടത്തുന്ന അച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി.  ഈ സമയത്താണ് ഭിക്ഷാടനത്തിനായി നാടോടി സ്ത്രീ എത്തിയത്. അച്ഛൻ റോജി പണം നൽകാൻ എടുക്കാൻ വീടിനകത്തേക്ക് പോയ സമയത്താണ് നാടോടി സ്ത്രീ കുട്ടിയുടെ കൈപിടിച്ച് വിലിച്ച് റോഡിലേക്കിറങ്ങി. തൊട്ടടുത്ത് ജോലിചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും ചില നാട്ടുകാരും കുട്ടിയുടെ കരച്ചിൽ കേട്ട് പിന്നാലെ എത്തിയതോടെ നാടോടി സ്ത്രീ ഓടാൻ ശ്രമിച്ചു.  നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പൊ...

പുഴയിൽ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ 3 പേര്‍ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവര്‍.

പുഴയിൽ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ 3 പേര്‍ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവര്‍. മലപ്പുറം: പുഴയില്‍ കുളിയ്ക്കുന്നതിനിടെ അച്ഛനും പെണ്‍മക്കളും ഒഴുക്കില്‍പ്പെട്ടു മരണമുഖത്തുനിന്നും മൂന്നുപേരെ രക്ഷപ്പെടുത്തി ഓട്ടോഡ്രൈവര്‍. നിലമ്പൂര്‍ ഓട്ടോസ്റ്റാന്‍ഡിലെ ചിറക്കടവില്‍ വില്‍സണ്‍ (55)ആണ് ഹീറോ ആയിരിക്കുന്നത്. രാമംകുത്തിലെ 52 വയസ്സുകാരനെയും, 20, 16 വയസ്സുള്ള പെണ്‍കുട്ടികളെയുമാണ് വില്‍സണ്‍ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇന്നലെ 12.30ന് കുതിരപ്പുഴയില്‍ രാമംകുത്ത് ചെക്ഡാമിനു സമീപം ഭാര്യയെയും മക്കളെയും കൂട്ടി കുളിക്കുന്നതിനിടെയായിരുന്നു അപകടം. നീന്തുന്നതിനിടെ 16 വയസ്സുകാരി കയത്തില്‍ ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാര്ൻ സഹോദരിയും പിന്നാലെ പിതാവും പുഴയിലേക്ക് ചാടി അപകടത്തില്‍ പെടുകയായിരുന്നു. ഭാര്യ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും വിജന സ്ഥലമായതിനാല്‍ ആരും കേട്ടില്ല. യുവതി ഓടി 150 മീറ്റര്‍ അകലെ വില്‍സണിന്റെ വീട്ടിലെത്തി സഹായം അഭ്യര്‍ഥിച്ചു. ഉടന്‍ ഓടി പുഴയോരത്തെത്തി. പുഴയുടെ മധ്യത്തില്‍ പിതാവും ഒരു മകളും ചെക്ഡാമിന്റെ ഭിത്തിയില്‍ പിടിച്ച് ഒഴുക്കില്‍ ആടിയുലഞ്ഞു കിടക്കുകയായിരുന്നു. ഏതു നിമിഷവും ...

ലൈഫ് ഭവന പദ്ധതിയിൽ ചേരാൻ അപീൽ കൊടുക്കേണ്ടത് ഇങ്ങനെ

വീട് വാസയോഗ്യമല്ലാത്തവർക്ക് അപ്പീലിൽ വീട് ലഭിക്കണമെങ്കിൽ LSGD AE യുടെ UNFIT സർട്ടിഫിക്കറ്റ് അപ്പീൽ പരിശോധന സമയത്ത്  ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാക്കണം. അപേക്ഷകർ അതാത് വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് എത്രയും വേഗം കരസ്ഥമാക്കുക.          സ്ഥലം അധികം ഉള്ള കാരണത്താൽ വീടിന്റെ അപേക്ഷ നിരസിച്ചവർ വില്ലേജ് ഓഫീസിൽ നിന്നും 25 സെന്റിൽ താഴെയാണ് ഭൂമി കൈവശമുള്ളു എന്ന സർട്ടിഫിക്കറ്റ് വാങ്ങി ബ്ലോക്കിൽ എത്രയും വേഗം ഹാജരാക്കുക.             4 ചക്ര വാഹനം ഉണ്ടെന്ന കാരണത്താൽ അപേക്ഷ നിരസ്സിച്ചവർ സ്വന്തമായി വാഹനമില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാകുക.        ലൈഫ് ഭവന പദ്ധതിയിൽ ഒരു റേഷൻ കാർഡ് ഒരു കുടുംബം ആയി പരിഗണിക്കുന്നതിനാൽ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ റേഷൻ കാർഡിലെ എല്ലാ അംഗങ്ങൾക്കും ബാധകമാണ്. പ്രത്യേക ശ്രദ്ധയ്ക്ക്: ----------------------------------       ബ്ലോക്കിലെ BDO യുടെ നേതൃത്വത്തിലുള്ള 4 അംഗ ഉദ്യോഗസ്ഥ സംഘമാണ് അപ്പീൽ പരിശോധിക്കുന്നത്. അവർ രേഖകൾ വച്ചാണ് പരിശോധിക്കുന്നത്. അർഹത തെ...

KFON വലിയോറയിലും എത്തി K-ഫോണിനെ കുറിച്ചറിയാം

KFON ന്റെ മെയിൽ ലൈൻ വലിക്കുന്ന ജോലി വലിയോറ പുത്തനങ്ങാടിയിൽ എത്തി. എന്താണ് KFON എന്ന് അറിയാൻ ചുവടെയുള്ള വീഡിയോ കാണുക   

വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് ഒരാളെ മ്യൂട്ട് ചെയ്യാം' വോയിസ് കോളില്‍ പുതുമകളുമായി വാട്സാപ്പ്

വോയിസ് കോളില്‍ വീണ്ടും പുതുമയുമായ വാട്സാപ്പ്. ആൻഡ്രോയിഡിലും ഐഒഎസിലുമാണ് ഗ്രൂപ്പ് വോയ്‌സ് കോൾ വാട്സാപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. വാട്സാപ്പ് കോളില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ മറ്റുള്ളവരെ മ്യൂട്ടാക്കാനോ,അവര്‍ക്ക് മെസെജുകള്‍ അയയ്ക്കാനോ കഴിയും. നേരത്തെ ഗ്രൂപ്പ് കാളില്‍ എട്ടുപേര്‍ പങ്കെടുക്കാമെന്നത് മാറ്റി 32 ആക്കി വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അപ്ഡേറ്റ്. ഇന്നലെയാണ് വാട്സാപ്പ് പുതിയ അപ്ഡേറ്റ് സംഭവിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കോളിലുള്ള ഒരാളെ മ്യൂട്ടാക്കാനോ, മെസെജ് അയയ്ക്കാനോ ആയി ആ വ്യക്തിയുടെ നെയിംകാര്‍ഡ് അമര്‍ത്തി പിടിക്കണം. അപ്പോള്‍ കാണിക്കുന്ന ഓപ്ഷന്‍സില്‍ ഒരു പോപ്പ്അപ്പ് മെനു ദൃശ്യമാകും. ആരെങ്കിലും മ്യൂട്ടാക്കാന്‍ മറന്നാല്‍ ഈ സംവിധാനം അവിടെ സഹായകമാകും. ഒരു കോളിനിടെ ഒരാളെ മനഃപൂർവ്വം മ്യൂട്ടാക്കാനും ഈ സംവിധാനം ദുരുപയോഗം ചെയ്യാം. എന്നിരുന്നാലും, പങ്കെടുക്കുന്നയാൾക്ക് അൺമ്യൂട്ട് ബട്ടൺ അമർത്തി ഏത് സമയത്തും സ്വയം അൺമ്യൂട്ട് ചെയ്യാനുമവസരമുണ്ട്. ഗ്രൂപ്പ് വോയ്‌സ് കോളുകളിൽ പങ്കെടുക്കുന്നവരെ മ്യൂട്ടാക്കാനും സന്ദേശമയയ്‌ക്കാനുമുള്ള ഓപ്ഷനുകൾക്ക് പുറമേ, ...

കൂടല്ലൂരിൽ കണ്ടെത്തിയ ഗുഹയിലെ ഖനനം കൂടുതൽ ചരിത്ര ശേഷിപ്പുകൾ കണ്ടെത്തി.

തൃത്താല :  ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ  പൈപ്പിടുന്നതിന് വേണ്ടി കുഴിയെടുക്കവേ വീടിൻറെ മതിലിനോട് ചേർന്ന് കണ്ടെത്തിയ  മഹാശില കാലഘട്ടത്തിലെ ഗുഹയിൽ  ഖനന പ്രവർത്തനങ്ങൾ പുരോഗമിക്കവെ ഗുഹയിൽ കണ്ടെത്തിയ അറയിൽ നിന്ന്  കൂടുതൽ മഹാശില സംസ്കാര ശേഷിപ്പുകൾ കണ്ടെത്തി.കോഴിക്കോട് പഴശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ.കൃഷ്ണരാജ്, വി.എ.വിമൽകുമാർ, ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ്  ഇവിടെ ഖനനം പുരോഗമിക്കുന്നത്  ഗുഹയിലേക്കുള്ള പ്രവേശന വഴിയിലെ മണ്ണു മാറ്റിയപ്പോഴാണ്  മൂന്ന് കൽപ്പാളികൾ  കണ്ടെത്തിയത്. രണ്ട് അറകൾ നേരത്തേതന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കവാടങ്ങളിലേക്ക് കടക്കുന്ന ഇടനാഴിക്ക് പതിവിൽ നിന്നു വ്യത്യസ്തമായി ത്രികോണാകൃതിയാണുള്ളത്. അതിലേക്ക് ഇറങ്ങുന്നതിന് കൽപടവുകളും ചെങ്കല്ലിൽ തീർത്തിട്ടുണ്ട്. ചൊവ്വാഴ്ച്ച ചെങ്കല്ല് ഗുഹയ്ക്ക് മുൻവശത്ത് നടത്തിയ ഖനനത്തിൽ മഹാശില സംസ്കാര ശേഷിപ്പുകളായ നന്നങ്ങാടി കണ്ടെത്തിയിരുന്നു. ഗുഹയുടെ കാവടത്തിന് ഒന്നര അടി മുന്നോട്ട് മാറിയാണ് നന്നങ്ങാടി കണ്ടെത്തിയിത്. ചെങ്കൽ മേഖലയിൽ കല്ല് വെട്ടി ഗുഹയുണ്ടാക്കി അതിന് മുൻ വശത്ത് നന്നങ്ങാടി ...

തോട്ടിലെ വെള്ളത്തിൽ വിഷം കലക്കി മീൻ പിടിക്കുന്നു: പോലീസിൽ പരാതി നൽകി

തോട്ടിലെ വെള്ളത്തിൽ വിഷം കലക്കി മീൻ പിടിക്കുന്നു: പോലീസിൽ പരാതി നൽകി വേങ്ങര: വേങ്ങര പഞ്ചായത്തിലെ കുറ്റൂർ പാടത്ത് തോട്ടിൽ നിന്നും മീൻ പിടിക്കുന്നതിനായി തോട്ടിലെ വെള്ളത്തിൽ വിഷം കലർത്തിയതിനെ തുടർന്ന് മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതായി കാണപ്പെട്ടതിനെ തുടർന്ന് വേങ്ങര പോലീസിൽ പരാതി നൽകി. തോട്ടിൽ വിഷം കലർത്തി മീൻ പിടിക്കാൻ തുനിഞ്ഞ സാമൂഹ്യ ദ്രോഹികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷ ലഭിക്കാൻ വേണ്ടത് ചെയ്യണമെന്ന് അഖിലേന്ത്യാ കിസാൻ സഭ വേങ്ങര മണ്ഡലം പ്രസിഡന്റ് എ.പി അബൂബക്കർ പരാതിയിൽ ആവിശ്യപ്പെട്ടു. പ്രഭാത വാർത്തകൾ 2022 | ജൂൺ 18 | ശനി | 1197 |  മിഥുനം 4 |  തിരുവോണം, അവിട്ടം 1443ദുൽഖഅദ് 18 🌹🦚🦜➖➖➖➖➖ ◼️അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി കലാപം. ബിഹാറില്‍ ഇന്നു ബന്ദ. ഇന്നലേയും രാജ്യവ്യാപകമായി അക്രമങ്ങളുണ്ടായി. ഉത്തര്‍പ്രദേശ് അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷന്‍ അക്രമികള്‍ തീയിട്ടു. പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ കത്തിച്ചു.  ബിഹാറിലും ഹരിയാനയിലും വ്യാപക അക്രമമുണ്ടായി. ബിഹാറില്‍ അഞ്ചു ട്രെയിനുകള്‍ കത്തിച്ചു. നളന്ദയില്‍ ഇസ്ലാംപൂര്‍ - ഹാതിയ എക്സ്പ്രസിനു തീ...

സ്കൂൾ ബാത്‌റൂമിൽ വീണു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

കൊളപ്പുറത്ത് സ്കൂൾ ബാത്‌റൂമിൽ വീണു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു കൊളപ്പുറം: സ്കൂൾ ബാത്റൂമിൽ നിന്നിറങ്ങുന്നതിനിടെ വീണു പരിക്കേറ്റ വിദ്യാർഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെ ഹുസൈൻ തങ്ങളുടെ മകൻ ഷർശാദ് തങ്ങൾ (6) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്കൂൾ ബാത്റൂമിൽ പോയി മടങ്ങുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. തിരൂരങ്ങാടി, കോട്ടക്കൽ ആശുപത്രികളിലെ ചികിത്സക്ക് ശേഷം പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. 🔳🔳🔳🔳🔳🔳🔳  ഇന്നത്തെ പ്രഭാത വാർത്തകൾ 2022 | ജൂൺ 18 | ശനി | 1197 |  മിഥുനം 4 |  തിരുവോണം, അവിട്ടം 1443ദുൽഖഅദ് 18 🌹🦚🦜➖➖➖➖➖ ◼️അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി കലാപം. ബിഹാറില്‍ ഇന്നു ബന്ദ. ഇന്നലേയും രാജ്യവ്യാപകമായി അക്രമങ്ങളുണ്ടായി. ഉത്തര്‍പ്രദേശ് അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷന്‍ അക്രമികള്‍ തീയിട്ടു. പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ കത്തിച്ചു.  ബിഹാറിലും ഹരിയാനയിലും വ്യാപക അക്രമമുണ്ടായി. ബിഹാറില്‍ അഞ്ചു ട്രെയിന...

ഇത് കുട്ടിക്കളിയല്ലേ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പലർക്കും തെറ്റി. ബുദ്ധിരാക്ഷസന്മാരെപ്പോലും കുഴപ്പിച്ച ചിത്രമാണിത്. ഒന്ന് ശ്രമിക്കാമോ?

നിങ്ങളെ ചിന്തിപ്പിച്ച് കുഴപ്പിക്കുന്ന ചിത്രങ്ങൾ എപ്പോഴെങ്കിലും മുന്നിൽപ്പെട്ടിട്ടുണ്ടോ? നിങ്ങൾ തിരയുകയും ആ ചിത്രങ്ങളിൽ ദൃശ്യമല്ലാത്തതും എന്നാൽ അവിടെത്തന്നെയുള്ളതുമായ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ടോ? എന്തിനാണ് ഈ ആശയക്കുഴപ്പമുണ്ടാക്കുന്ന ചിത്രങ്ങൾ നിർമ്മിക്കുന്നതെന്ന് ചിന്തിച്ചാൽ, അത് നിങ്ങളുടെ തലച്ചോറിനെ പരീക്ഷിക്കാനാണ് എന്നാണു ഉത്തരം. അതാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) കൊണ്ട് ഉദ്ദേശിക്കുന്നതും.  ഈ ചിത്രങ്ങൾ ഒപ്റ്റിക്കൽ ഇല്ല്യൂഷൻസ് എന്ന് എന്നറിയപ്പെടുന്നു. അവ പലപ്പോഴും നിങ്ങളുടെ ബുദ്ധിശക്തി പരിശോധിക്കുന്നതിനാണ് നിർമ്മിച്ചിരിക്കുന്നത്. അത് നിങ്ങളുടെ കണ്ണുകളെ വെല്ലുവിളിക്കുക മാത്രമല്ല, നിങ്ങളുടെ ക്ഷമ പരീക്ഷിക്കാനും ഉപകരിക്കും. അടുത്തിടെ, ഇന്റർനെറ്റിൽ ഒരു പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതിൽ മഞ്ഞ നിറമുള്ള കോഴിക്കുഞ്ഞുങ്ങൾക്കിടയിൽ നിന്നും അഞ്ച് നാരങ്ങകൾ കണ്ടെത്തുന്നതാണ് നിങ്ങളുടെ ലക്‌ഷ്യം. കിട്ടിയില്ലെങ്കിൽ ക്ലൂ ഇതാ പിടിച്ചോ (തുടർന്ന് വായിക്കുക) ഈ ചിത്രങ്ങൾ ഒപ്റ്റിക്കൽ ഇല്ല്യൂഷൻസ് എന്ന് എന്നറിയപ്പെടുന്നു. അവ പലപ്പോഴും നിങ്ങളുടെ ബുദ്ധിശക്തി...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള