ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ    2022 | ജൂൺ 10 | വെള്ളി | 1197 |  ഇടവം 27 |  ചിത്തിര 1443 ദുൽഖഅദ് 10          ➖➖➖➖➖ ◼️സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരേ കലാപശ്രമത്തിനും ഗൂഡാലോചനയ്ക്കും സര്‍ക്കാരെടുത്ത കേസ് അന്വേഷിക്കാന്‍ പന്ത്രണ്ടംഗ പ്രത്യേക സംഘം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനന്‍ അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കും, കണ്ണൂര്‍ അഡീഷണല്‍ എസ്പി സദാനന്ദനും പത്ത് അസിസ്റ്റന്റ് കമ്മീഷണര്‍മാരും ഒരു ഇന്‍സ്പെക്ടറും സംഘത്തിലുണ്ട്. മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിലാണ് അന്വേഷണം. ◼️സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയ്ക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. ◼️രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 18 ന്. ജൂലൈ 21 ന് വോട്ടെണ്ണും. എംപിമാരും എംഎല്‍എമാരും അടക്കം ആകെ 4,809 വോട്ടര്‍മാരാണുള്ളത്. 776 എംപിമാരും 4,033 എംഎല്‍എമാരും. എംപിമാരും എംഎല്‍എമാരും ചേര്‍ന്നുള്ള വോട്ട് മൂല്യം...

പോലീസ് സേനയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാന മായി മാറിയിരിക്കുകയാണ് അടിമാലി SI ശ്രീ സന്തോഷ് KM

നമ്മുടെ പോലീസ് സേനയിൽ സാമൂഹ്യപ്രതിബദ്ധത യും അർപ്പണബോധവും സർവ്വോപരി മനുഷ്യത്വവു മുള്ള നിരവധി ഉദ്യോഗസ്ഥരുണ്ടെന്നത് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചുരുക്കം ചിലർ മാത്രമാണ് ഇതിനപവാദമായിട്ടുള്ളതെന്ന കാര്യം പറയാതെ തരമില്ല.  പ്രണയ നൈരാശ്യത്തെ തുടർന്ന് മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച തലമാലി സ്വദേശി നി യെയാണ് അടിമാലി എസ്ഐയും സംഘവും വളരെ പ്രശംസനീയമായ രീതിയിൽ അനുനയിപ്പിച്ച് താഴെയി റക്കിയത്. അതീവ ദുർഘടമായ വഴികളും വഴുവഴുക്കൻ പാറക്കെട്ടുകളും കടന്നാണ് പെൺകുട്ടി  അഗാധമായ കൊക്കയിലേക്കുചാടാനായി കുതിരയളക്കുടി മലമുക ളില്‍ കയറി നിലയുറപ്പിച്ചത്. തലമാലി സ്വദേശിയായ 26-കാരിയും പ്രദേശവാസി യായ യുവാവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തി ലായിരുന്നു. അടുത്തിടെ യുവാവ് ഈ ബന്ധത്തില്‍നിന്ന് പിന്മാറി മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇതിനെത്തുടര്‍ന്നുണ്ടായ മാനസികപ്രയാസത്തിലാണ് യുവതി ജീവനൊടുക്കാനായി തീരുമാനിക്കുന്നത്. വീട്ടില്‍നിന്നിറങ്ങിയ യുവതി നേരേ മലമുകളിലേക്കാ ണ് പോയത്. ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ രാവിലെയാണ് യുവതിയെ അവർ മലമുകളില്‍ കണ്ടെത്തിയത്. എന്നാല്‍ എന്ന...

വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

*പ്രഭാത വാർത്തകൾ*   2022 | ജൂൺ 9 | വ്യാഴം | 1197 |  ഇടവം 26 |  അത്തം 1443 ദുൽഖഅദ് 9          ➖➖➖➖➖ ◼️സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പണി തുടങ്ങി. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്കു നീട്ടി. സ്വപ്നയ്ക്കെതിരേ മുന്‍മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ സ്വപ്നയ്ക്കും പി.സി. ജോര്‍ജിനുമെതിരേ കേസെടുത്തു. ഗുഡാലോചന നടത്തിയെന്നും കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചും കേസെടുത്തിട്ടുണ്ട്. സ്വപ്നയെ സഹായിച്ചിരുന്ന സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സരിത്തിനെ വിജിലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വിട്ടയച്ചു. ◼️പരിസ്ഥിതിലോല മേഖലയുടെ അതിര്‍ത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹര്‍ജി നല്‍കും. ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനിടെ 2019 ല്‍ വനങ്ങളുടെ ചുറ്റളവില്‍ പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ വരെ സംരക്ഷിത മേഖലയാക്കാമെന്ന ഒന്നാം പിണറായി സര്‍ക്കാറി...

കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മോഷണ ശ്രമം നടത്തുന്ന CCTV VIDEO

 കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മോഷണ ശ്രമം നടത്തുന്ന CCTV VIDEO 

ഇനി 515 അംഗങ്ങളെ ചേർക്കാം ; ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് WhatsApp new update

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്. മെസേജുകള്‍ക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ പ്രാബല്യത്തില്‍ വരും. ഇനി മുതല്‍ 2 ജിബി വരെയുള്ള ഫയലുകള്‍ അയയ്ക്കുവാനും 512 അംഗങ്ങളെ ഒറ്റ ഗ്രൂപ്പില്‍ ചേര്‍ക്കുവാനും സാധിക്കും. സമൂഹമാധ്യമങ്ങളിലെ പ്രമുഖനായ വാട്‌സാപ് ഉപയോക്താക്കള്‍ക്കായി നിരവധി ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ ഏറെ കാലമായി കാത്തിരുന്ന ഫീച്ചറുകളാണ് ഇപ്പോള്‍ വാട്‌സാപ് അവതരി്പ്പിച്ചിരിക്കുന്നത്. ഓരോ സന്ദേശങ്ങള്‍ക്കും ഇമോജികള്‍, സന്ദേശത്തിനുള്ളില്‍ പ്രതികരിക്കാവുന്ന ഇമോജി റിയാക്ഷന്‍സ് എന്നിവ നിലവില്‍ വരും. ഒരു വാട്‌സാപ് ഗ്രൂപ്പില്‍ 512 അംഗങ്ങളെ അംഗങ്ങളാക്കാം. ഈ ഫീച്ചർ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിൽ ലഭ്യമായികൊണ്ടിരിക്കുന്നു,512 അംഗങ്ങളെ ചെക്കൻ പല ഗ്രൂപ്പുകളിലും ഇപ്പോൾ കഴിയുന്നുണ്ട്,   നിലവില്‍ അത് 256 പേരായിരുന്നു. ഗ്രൂപ്പിലെ സന്ദേശങ്ങള്‍ അഡ്മിനു ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. 2 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണയായി അയയ്ക്കാം. നിലവില...

കടലുണ്ടിപുഴയിൽ വെള്ളം താഴ്ന്ന് മണപൊന്തി

കേരളത്തിൽ കാലവർഷം എത്തി ഒരാഴ്ച്ചത്തോളം ആയിട്ടും കടലുണ്ടി പുഴ ദിനംപ്രതിവറ്റി വരളുന്നു . കഴിഞ്ഞ കടുത്ത വേനലിൽപോലും  മുന്ന് മീറ്ററിൽ കൂടുതൽ വെള്ളം ഉള്ള സ്ഥള്ളത് ഇപ്പോൾ വെള്ളം എല്ലാം വറ്റി മണൽകാണുന്ന അവസ്ഥഎത്തി, കേരളത്തിൽ കലാസർഷം എത്തി ആദ്യദിനങ്ങളിൽ മഴ പെയ്തത് കണ്ട് വലിയോറ ബാക്കിക്കയം അണകെട്ടിന്റെഷട്ടറുകൾ ഉയർത്തി വെള്ളം എല്ലാം ഒഴികികളയുകയായിരുന്നു. എന്നാൽ പിന്നീട് കാര്യമായ മഴ ലഭിച്ചില്ല ഇതുകാരണം ദിനം പ്രതിപുഴയിലെ വെള്ളം താഴ്ന്ന്കൊണ്ടിരുന്നു , ഇന്ന് തൊട്ട് പല ഇടങ്ങളിലും പുഴയുടെ അടിത്തട്ട് കണ്ട്തുടങ്ങി. എന്നാൽ പുഴയിൽ വെള്ളം കുറവാണെങ്കിലും ആദ്യദിനങ്ങളിൽ പൈത മഴകരണം വീടുകളിലെ കിണറുകളിൽ ആവിശ്യത്തിന് വെള്ളം ഉള്ളത് അസോശകരമാണ്. വരും ദിവസങ്ങൾ ശക്തമായ മഴ ലഭിക്കും എന്നപ്രതിക്ഷയിലാണ് നാട്ടുകാർ ഇല്ലങ്കിൽ വലിയോറ പാണ്ടികശാലയിലെ ബാക്കിക്കയം അണകെട്ടിന്റെ ഷട്ടറുകൾ വീണ്ടും താഴ്ത്തേണ്ടി വരും. കാലാവസ്ഥവകുപ്പ് അടുത്ത അഞ്ചുദിവസങ്ങളിൽ മഴയുണ്ടാവും എന്ന മുന്നറിയിപ്പ് നൽകിയിടുണ്ട് 

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വോഷണം നേരിടണമെന്ന് ആവശ്യപെട്ട് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഇന്ന് വേങ്ങരയിൽ പ്രതിഷേധാഗ്നി സംഘടിപ്പിക്കും

പ്രിയ സഹപ്രവർത്തകരെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെച്ച്  അന്വോഷണം നേരിടണമെന്ന് ആവശ്യപെട്ട്  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റികൾ പഞ്ചായത്ത് തലത്തിൽ പ്രധിഷേധം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി  വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമിറ്റി ഇന്ന് വൈകീട്ട് 7 മണിക്ക് വേങ്ങര ബസ്സ്റ്റാൻറ്റിൽ നിന്ന് പന്തം കൊളുത്തി പ്രകടനം നടത്തും, അതുപോലെ ഊരകം പഞ്ചായത്ത്  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കുറ്റാളൂരിലും പ്രധിഷേധപ്രകടനം നടത്തും 

വേങ്ങര ഗ്രാമ പഞ്ചായത്ത് കാക്കുംബർ സിറ്റിയിൽ പുതുതായി ആരംഭിച്ചഅങ്കണവാടിയുടെ ഉത്ഘാടനവും പ്രവേശനോത്സവവും നടന്നു

ഇന്ന് രാവിലെ 9:30ന്ന് അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയിൽ വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പപൂച്യാപ്പുവിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ  വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട്‌ അസീന ഫസൽ ഉത്ഘാടനം നിർവഹിച്ചു. പ്രവേശനോത്സവതോട് അനുബന്ധിച്ചു  വലിയോറ കാക്കുംമ്പർ സിറ്റിയിലെ BM arts and sports club   അങ്കണവാടി അലങ്കരികുകയും  മധുരപലഹാരങ്ങൾ വിതരണം ചെയുകയുംചെയ്തു. പതിനഞ്ചാം വാർഡ് മെമ്പർ AK നഫീസ  സൂപ്പർ വൈസർ, അങ്കണവാടി ടീച്ചർ, സഹീർ അബ്ബാസ്, ഇബ്രാഹിം AK എന്നിവർ സംസാരിച്ചു. പരിപാടിക്ക് പതിനാറാം വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌ സാഹിബ്‌ സ്വാഗതവും BM പ്രധിനിധി അജ്മൽ നന്ദിയും അറിയിച്ചു

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

പ്രഭാത വാർത്തകൾ   2022 | ജൂൺ 8 | ബുധൻ | 1197 |  ഇടവം 25 |  ഉത്രം 1443 ദുൽഖഅദ് 8           ➖➖➖➖➖ ◼️കറന്‍സി കടത്തിയെന്നും 'ബിരിയാണിച്ചെമ്പ്' വീട്ടിലെത്തിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയന്‍ 2016 ല്‍ ദുബായ് സന്ദര്‍ശിച്ചപ്പോള്‍  കറന്‍സി അടങ്ങിയ ബാഗ് കടത്തിയെന്നും പിന്നീട് എംബസിയില്‍നിന്നു പലതവണ കനമുള്ള ലോഹങ്ങളടങ്ങിയ ബിരിയാണിച്ചെമ്പ് ക്ലിഫ് ഹൗസിലേക്ക് എത്തിച്ചെന്നുമാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍,  സെക്രട്ടറി സി.എം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണം. ജില്ലാ ജഡ്ജിക്കു നല്‍കിയ രഹസ്യമൊഴിയില്‍ എല്ലാം വിശദമായി ഉണ്ടെന്നും അവയെല്ലാം വെളിപ്പെടുത്തുന്നില്ലെന്നും സ്വപ്ന പറഞ്ഞു. നേരത്തെ അന്വേഷണ ഏജന്‍സികളോടു പറഞ്ഞിരുന്ന വിവരങ്ങളാണ് ഇവയെന്നും സ്വപ്ന വെളിപ്പെടുത്തി. ◼️'201...

കുതിച്ചുയര്‍ന്ന്കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 2000 യിരവും കടന്നു

സംസ്ഥാനത്ത് കൊവിഡ്  വീണ്ടും കുതിച്ചുയരുന്നു. ഇന്ന് കേസുകൾ രണ്ടായിരവും കടന്നു. 2271 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 2 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ ഇന്ന് 622 കേസുകളുണ്ടായി. തിരുവനന്തപുരത്ത് 416 പേര്‍ക്കും രോഗബാധയുണ്ടായി.  കേരളമടക്കമുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഒരിടവേളത്ത് ശേഷം വീണ്ടും കേസുകളുയരുകയാണ്. ദില്ലി, മുംബൈ, ഹരിയാന ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടി. പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീൻ ഉറപ്പാക്കാനും മാസ്‍കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.  രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിന് മുകളിലാണ്. പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊവിഡ് വ്യാപനം പിടിച്ചു നിർത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി പരിശോധന കൂട്ടി ക്വാറന്റൈൻ...

ഹണി ട്രാപ്പിലൂടെ യുവാവിന്റെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍.

ഹണി ട്രാപ്പിലൂടെ യുവാവിന്റെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പൊള്ളേത്തൈ ദേവസ്വം വെളി വീട്ടില്‍ സുനീഷ്, ഭാര്യ സേതുലക്ഷ്മി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രവാസിയും തൊടുപുഴ സ്വദേശിയുമായ യുവാവാണ് ദമ്പതികളുടെ തട്ടിപ്പിന് ഇരയായത്.യുവാവുമായി ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട സേതുലക്ഷ്മി ഭര്‍ത്താവുമായി ചേര്‍ന്ന് യുവാവിനെ കണിച്ചുകുളങ്ങരയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ശേഷം പരാതിക്കാരനെ കിടപ്പുമുറിയില്‍ കയറ്റി സേതുലക്ഷ്മിയുമായുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയശേഷം ഭര്‍ത്താവ് ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചു. എടിഎം, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ പിടിച്ചെടുക്കുകയും എടിഎമ്മിന്റെ രഹസ്യ നമ്പര്‍ വാങ്ങി അക്കൗണ്ടിലുണ്ടായിരുന്ന പണം പിന്‍ വലിക്കുകയും ചെയ്തു.പണം തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെയാണ് യുവാവ് മാരാരിക്കുളം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ പിടികൂടി. പ്രതികള്‍ സമാനമായ രീതിയില്‍ പലരേയും കബളിപ്പിച്ചതായി മാരാരിക്കുളം എസ്എച്ച്ഒ പറഞ്ഞു.

പൂക്കോട്ടുംപാടം ഫുട്ബോൾ ടൂർണമെന്റിൽ ഗ്യാലറി തകർന്നു

മലപ്പുറം പൂക്കോട്ടുംപാടം ഫുട്‌ബോൾ മത്സരത്തിനിടെ ഗാലറി തകർന്നുവീണു; ഒരു കുട്ടി ഉൾപടെ 7 പേർക്ക് പരിക്ക് മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്. കനത്ത മഴയിൽ ഗാലറിക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. മലപ്പുറം: പൂക്കോട്ടുംപാടം ഗവണ്മെന്റ് സ്‌കൂൾ ഗ്രൗണ്ടിലെ ഐസിസി സൂപ്പർ സെവൻസ് ഫുട്ബാൾ മൽസരത്തിനിടെ ഗാലറി തകർന്ന് വീണു. ഒരു കുട്ടി ഉൾപ്പെടെ പത്ത്കാണികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാത്രി ഒമ്പത് മണിയോടെ മത്സരം ആരംഭിച്ചതിന് ശേഷമാണ് അപകടം. മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്. കനത്ത മഴയിൽ ഗാലറിക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. പൂക്കോട്ടുംപാടം ഫുട്ബോൾ ഗാലറി തകർന്നു കാണികൾക്ക് പരിക്ക് നിലവിൽ പരിക്കേറ്റവരെ നിലമ്പൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട് സ്കൂൾ ഗ്രൗണ്ടിലെ സ്റ്റേടിയതിന്റെ ഒരുഭാഗം തകരുകയായിരുന്നു, അപകടത്തിൽ ചെറിയ പരിക്കുകൾ പറ്റിയവരെ ഹോസ്പിറ്റലിൽ എത്തിച്ചു കഴിഞ്ഞ ദിവസങ്ങളിലായി പൈതമഴയെതുടർന്നു...

വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയെ റോഡ്സൈഡിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി, അജ്ഞാത വാഹനമിടിച്ചാണെന്ന് സംശയം

വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയെ  റോഡ്സൈഡിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി, അജ്ഞാത വാഹനമിടിച്ചാണെന്ന് സംശയം മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിൽ ഒരാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി നടരാജനെയാണ് റോഡരികിൽ മരണപ്പെട്ട  നിലയിൽ കണ്ടെത്തിയത്. വെന്നിയൂർ കെഎസ്ഇബി ഓഫീസിനും അങ്ങാടിക്കും ഇടയില് ദേശീയപാതക്കരികിൽ  ആണ് ഇയാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിവേറ്റ പാടുണ്ട്. അജ്ഞാത വാഹനമിടിച്ച് ആണ് മരണപ്പെട്ടത് എന്ന് സംശയം. ഇടിച്ചിട്ട വാഹനം നിർത്തിയിട്ടില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെ ആണ് സംഭവം

മഴക്കാലം കരുതലോടെ ശുചീകരണ യജ്ഞം പദ്ധതി പരപ്പിൽ പാറയുവജന സംഘം (PYS) -ന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും വിജയകരമായി നടപ്പിലാക്കി.

മഴക്കാലം കരുതലോടെ  ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മഴക്കാലം കരുതലോടെ എന്ന പ്രമേയത്തിൽ മഴക്കാല രോഗങ്ങളിൽ നിന്നും പകർച്ചവ്യാധി രോഗങ്ങളിൽ നിന്നും ഒരു സമൂഹത്തെ രക്ഷിച്ച് ആരോഗ്യമുള്ള ജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച ശുചീകരണ യജ്ഞം പദ്ധതി പരപ്പിൽ പാറയുവജന സംഘം (PYS) -ന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും വിജയകരമായി നടപ്പിലാക്കി. ജൂൺ 4, 5 ദിവസങ്ങളിലായി ആസൂത്രണം ചെയ്ത ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പ്രദേശത്തെ മുഴുവൻ വീടുകളും പരിസരവും നാട്ടുകാരുടെ സഹായത്തോടെ  ശുചീകരിക്കുകയും കൊതുകുകൾ വസിക്കാൻ ഇടയാക്കുന്ന കെട്ടിനിൽകുന്ന വെള്ളം നീക്കം നീക്കം ചെയ്യുകയും പൊതു ഇടങ്ങളായ റോഡുകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്ങാടികൾ എന്നിവ ക്ലബ്ബ് മെമ്പർമാരുടെയും പ്രവർത്തകരുടെയും സഹായത്തോടെയാണ് ശുചീകരിച്ചത്. ജൂൺ 5 ന് നടന്ന പൊതുസ്ഥല ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റ നിയന്ത്രണത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് നേതൃത്വം നൽകി പ്രവർത്തിക്ക് തുടക്കം കുറിച്ചു. ക്ലബ്ബ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.