ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തെരുവ് നായ കടിച്ചുചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിമരണപെട്ടു

മലപ്പുറം ചേലേമ്പ്ര തെരുവ് നായ കടിച്ചു പരിക്ക് പറ്റി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നചെലേ കോണത്തും പുറായി താമസിക്കും കൊടമ്പാടൻ റിയാസ് എന്നവരുടെ മകൻ, മുഹമ്മദ് റസാൻ (റിഫു 12 വയസ്സ്) മരണപെട്ടു. ചേലുപ്പാടം AMMAMUP സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു . ജനാസ നമസ്കാരം ഇന്നലെ വൈ: 3 മണിക്ക് ഇളന്നുമ്മൽ ജുമാ മസ്ജിദിൽ നടന്നു മൂന്ന് മാസം മുമ്പ് നായ കടിച്ചതിനെ തുടര്‍ന്ന് കുത്തിവെയ്പ് എടുത്തു. അടുത്ത കുത്തിവെപ്പ് എടുത്തപ്പോള്‍ ഛർദ്ദി ഉണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.ചികിത്സയിലിരിക്കെ ഇന്നലെ മരണപെട്ടു.റാനിയയാണ് അമ്മ.സഹോദരി: ഫില്‍സാ ഫാത്തിമ.

നിങ്ങൾ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഈ ലക്ഷണങ്ങൾ കണ്ടാൽ പിന്നെ വാഹനം ഓടിക്കരുത്

നിങ്ങൾ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല.  കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക. 1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക 2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക 3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക 4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക. 5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക 6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക 7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക 8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോ...

വെള്ളി വാള നമ്മുടെ ജലാഷയങ്ങളിൽ ഇങ്ങനെ ഒരു മത്സ്യം ഉണ്ട്‌

കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. (ശാസ്ത്രീയനാമം: സ്യൂഡിയുട്രോപിയസ് മിച്ചെല്ലി) മലബാർ പട്ടാഷി (Malabar patashi) എന്നാണ് ഇംഗ്ലീഷ് നാമം പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ നദികളിൽ ഈ മത്സ്യത്തെ കാണപ്പെടുന്നു ചാലിയാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ, അച്ചൻകോവിൽ എന്നിങ്ങനെയുള്ള നദികളിൽ നിന്ന് വെള്ളിവാള മത്സ്യത്തെ  ലഭിച്ചിട്ടുണ്ട്  

മരണപെട്ടു

വലിയോറ പുത്തനങ്ങാടി ആയിഷബാദ് സ്വദേശിയും  സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന മൂന്നാംകണ്ടൻ മമ്മുദു എന്നവർ രാത്രി 11 മണിക്ക്മ രണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക്  പുത്തനങ്ങാടി ജുമാ മസ്ജിതിൽ മക്കൾ: മുജീബ്, സാജിദ്, ശിഹാബ്

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന 22 ഇലക്ട്രിക് വീൽചെയറുകളുടെ വിതരണോത്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹികും

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ വകയിരുത്തി ഭിന്ന ശേഷികാർക്ക് നൽക്കുന്ന 22 ഇലക്ട്രിക് വീൽചെയറുകളുടെ  വിതരണം 2022 മെയ് 31 ചൊവ്വ രാവിലെ 10.30 ന് വേങ്ങര ബസ്സ്റ്റാന്റ് സമീപവെച്ച്  വേങ്ങര MLA യും പ്രതിപക്ഷ ഉപനേതാവുമായ   പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കുന്നു.  പരിപാടിക്ക് വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൻസിറ ടീച്ചർ അധ്യക്ഷത വഹിക്കും

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയിൽ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ആന്ധ്ര പ്രദേശിൽ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതോടെ, ഇത് വിപണിയിൽ കിട്ടാനില്ലാത്ത സാഹചര്യമാണ്. ജയ അരിക്ക് സംസ്ഥാനത്ത് ഇന്ന് വില കിലോഗ്രാമിന് 39 രൂപ മുതൽ 42 രൂപ വരെയായിരുന്നു. ഇതേ അരി കഴിഞ്ഞ ആഴ്ച വില 34 രൂപ മുതൽ 38 രൂപ വരെയാണ്. സംസ്ഥാനത്ത് സുരേഖ അരി കിലോഗ്രാമിന് ഇപ്പോൾ വില 37 രൂപയാണ്. കഴിഞ്ഞ ആഴ്ച വില 33.50 രൂപയായിരുന്നു. ഇന്ധന വിലയെ പിൻപറ്റി പലചരക്ക് സാധനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം വില ഉയർന്നതിന് പിന്നാലെയാണ് അരിക്കും വില ഉയരുന്നത്. സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിൽ

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

*പ്രഭാത വാർത്തകൾ*    2022 | മെയ് 20 | വെള്ളി | 1197 |  ഇടവം 6 |  ഉത്രാടം 1443 ശവ്വാൽ 18        ➖➖➖➖➖➖➖➖ ◼️ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ബാധ്യതയില്ലെന്നു സുപ്രീം കോടതി വിധി. ജിഎസ്ടിയില്‍നിന്നു മാറിനില്‍ക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിയമനിര്‍മാണം നടത്താവുന്നതാണ്. ജിഎസ്ടി  നികുതി സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന കോടതി വിധി കേന്ദ്ര സര്‍ക്കാരിനു പൊല്ലാപ്പാകും. വിധിയെ മറികടക്കാനുള്ള വഴി തേടുകയാണ് കേന്ദ്ര ധനമന്ത്രാലയം. വിധിയെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സ്വാഗതം ചെയ്തു. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധിയാണെന്ന് ധനമന്ത്രി പറഞ്ഞു. ◼️പാലക്കാട്ടെ മുട്ടിക്കുളങ്ങരയിലെ പാടത്ത് രണ്ടു പൊലീസുകാര്‍ മരിച്ചത് കാട്ടുപന്നികളെ പിടിക്കാന്‍ വച്ച വൈദ്യുതിക്കെണിയില്‍ കുടുങ്ങിയാണെന്ന് കണ്ടെത്തി. കെണിവച്ച നാട്ടുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണു മരിച്ചത്. ശരീരത്തില്‍ പൊള്ള...

KPCC പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ പ്രതിഷേധ പ്രകടനം video

KPCC പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് വേങ്ങരയിലെ കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ  പ്രതിഷേധ പ്രകടനം നടത്തി Video കാണാം   തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിചെന്ന സിപിഐ (എം) പ്രവർത്തകരുടെ പരാതിയിലാണ് KPCC  പ്രസിഡന്റ്‌ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. 

ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം PK കുഞ്ഞാലികുട്ടി നിർവഹിച്ചു

കേരള ഗവണ്മെന്റ്ന്റെ  "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം  അടക്കാപുരയിൽ വെച്ച്   10 മണിക്ക്  മുൻ മെമ്പർ മർഹൂം എ കെ  ആലി മൊയ്‌ദു ഹാജിയുടെ വീടിനു സമീപംവെച്ച്  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസലിന്റെ അധ്യക്ഷതയിൽ വേങ്ങര മണ്ഡലം  എം എൽ എ pk കുഞ്ഞാലിക്കുട്ടി സാഹിബ് വിത്തിട്ട്  ഉദ്ഘാടനം നിർവഹിച്ചു  പ്രസ്തുത പരിപാടിയിൽ   വാർഡ് മെമ്പർമാർ, ബ്ലോക്ക്‌ മെമ്പർമാർ, വേങ്ങര കൃഷി ഓഫീസർ,നിരവധി  കർഷകരും പദ്ധതിയിൽ ഭാഗവതാവാൻ താൽപര്യമുള്ളവരും പങ്കെടുത്തു

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും കനത്ത മഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും കനത്ത മഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്. ഇതിനോടൊപ്പം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് (18/05/2022) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലെർട്ട് മുന്നയിരിപ്പാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയുണ്ട്. കൂടാതെ ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. നാളെ (19/05/2022) കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലെർട്ടുണ്ട്. യെല്ലോ അലെർട്ടുള്ളത്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ്.  ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലെർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല 18-05-2022 മുതൽ 20-05-202...

ഞങ്ങളും കൃഷിയിലേക്ക് വേങ്ങര പഞ്ചായത്ത്തല ഉത്ഘാടനം നാളെ അടക്കാപുരയിൽ

*അറിയിപ്പ്* "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പതിനാറാം വാർഡ് അടക്കാപുരയിൽ വെച്ച്  19/05/2022 വ്യാഴം നാളെ 10 മണിക്ക്( മുൻ മെമ്പർ മർഹൂം എ കെ  ആലി മൊയ്‌ദു ഹാജിയുടെ വീടിനു സമീപം) വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസലിന്റെ അധ്യക്ഷതയിൽ *ബഹുമാനപ്പെട്ട എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് വിത്തിട്ട്  ഉദ്ഘാടനം നിർവഹിക്കുകയാണ്* പ്രസ്തുത പരിപാടിയിൽ വാർഡിലെ മുഴുവൻ കർഷകരും പദ്ധതിയിൽ ഭാഗവതാ വാൻ താൽപര്യമുള്ളവരും നിർബന്ധമായും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു          *എന്ന്* *വാർഡ് മെമ്പർ* *കുറുക്കൻ മുഹമ്മദ്‌*

വെള്ളി വാള Malabar patashi fish

കടലുണ്ടിപുഴയിലെ മഞ്ഞമാട് കടവിൽ വലയിട്ടപ്പോൾ അപ്പൂർവമായി കേരളത്തിലെ ശുദ്ധജലത്തിൽ മാത്രം കാണപ്പെടുന്ന വെള്ളി വാള മത്സ്യത്തെ ലഭിച്ചു. വലിയോറ മഞ്ഞാമാട് സ്വദേശി അലിക്കാണ് മീനിനെ ലഭിച്ചത്  കഴിഞ്ഞ ദിവസങ്ങളിൽ പൈത മഴയെതുടർന്നു കടലുണ്ടിപുഴയിലെ വെള്ളം കലങ്ങിമറിഞ്ഞു വരുന്നത് കണ്ട് വലയിട്ടപ്പോൾ കിട്ടിയ മീനുകളിൽ നിന്നാണ് 4 വെള്ളിവാള കളെ കിട്ടിയത് കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. (ശാസ്ത്രീയനാമം: സ്യൂഡിയുട്രോപിയസ് മിച്ചെല്ലി) മലബാർ പട്ടാഷി (Malabar patashi) എന്നാണ് ഇംഗ്ലീഷ് നാമം പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ നദികളിൽ ഈ മത്സ്യത്തെ കാണപ്പെടുന്നു ചാലിയാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ, അച്ചൻകോവിൽ എന്നിങ്ങനെയുള്ള നദികളിൽ നിന്ന് വെള്ളിവാള മത്സ്യത്തെ  ലഭിച്ചിട്ടുണ്ട്

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

ബിനോയ് വിശ്വം MP അറസ്റ്റിൽ

വാറങ്കല്‍ ഭൂസമരം: സ: ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തു.. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുവാൻ എത്തിയ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ സ: ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരെ വാറങ്കൽ സുബദാരി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തു. #സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്. ഭരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് #CPI നേതൃത്വത്തില്‍ വാറങ്കലിലെ മട്ടേവാഡ പ്രാന്തപ്രദേശത്തുള്ള നിമ്മയ്യ കുളത്തിന് സമീപമുള്ള സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി സമരമാരംഭിച്ചത്. വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കൈയടക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയായിരുന്നു. വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു അവശേഷിക്കുന്ന 15 ഏക്കറിലധികം സര്‍ക്കാര്‍ ഭൂ...

കണ്ണമംഗലം 19ആം വാർഡ് ഉപതെരഞ്ഞെടുപ്പ്UDF ന് മിന്നും വിജയം ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് വിശേഷങ്ങൾ

കണ്ണമംഗലം 19ആം വാർഡ് ഉതെരഞ്ഞെടുപ്പ് UDF സ്ഥാനാർഥി വിജയിച്ചു   ഇന്നലെ നടന്ന കണ്ണമംഗലം 19ആം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇന്ന്  വോട്ടെണ്ണിയപ്പോൾ  UDF സ്ഥാനാർത്ഥി CK അഹമ്മദ് 273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വിജയത്തെ തുടർന്ന്  UDF പ്രവർത്തകർ അച്ചനംബലം അങ്ങാടിയിൽ വിജയാഹ്ലാദ പ്രകടനം നടത്തി.ആകെ പോൾ ചെയ്തത 967 വോട്ടിൽ, UDF സ്ഥാനാർഥിയായ സി കെ അഹമ്മദിന്ന് 620 വോട്ടും എതിർ സ്ഥാനാർഥി LDF ന്റെ മുഹമ്മദ് ജുനൈദിന്ന് 347 വോട്ടും ലഭിച്ചു, UDF ന്റെ മെമ്പർ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്    വള്ളിക്കുന്ന് ഉപതെരഞ്ഞെടുപ്പ്; സീറ്റ് പിടിച്ചെടുത്ത് എൽ.ഡി.എഫ്  വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് ഒൻപതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ LDF ന്ന്  കൈവിട്ട സീറ്റ് പിടിച്ചെടുത്തു  എൽ.ഡി. എഫ്. 280 വോട്ടിന്റെ ഭൂരിപക്ഷതിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.എം രാധാകൃഷ്ണൻ ജയിച്ചത്.എൽ.ഡി. എഫ് സ്ഥാനാർഥി ക്ക് 808 വോട്ട് ലഭിച്ചു.യു.ഡി. എഫ് സ്ഥാനാർഥി മേലയിൽ വിജയന് 528 വോട്ടും ബി.ജെ.പ്പി സ്ഥാനാർഥി ലതീഷ് ചുങ്കം പള്ളിക്ക് 182 വോട്ടും ലഭിച്ചു. തൃപ്പുണിത...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.