ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വെള്ളി വാള Malabar patashi fish


കടലുണ്ടിപുഴയിലെ മഞ്ഞമാട് കടവിൽ വലയിട്ടപ്പോൾ അപ്പൂർവമായി കേരളത്തിലെ ശുദ്ധജലത്തിൽ മാത്രം കാണപ്പെടുന്ന വെള്ളി വാള മത്സ്യത്തെ ലഭിച്ചു. വലിയോറ മഞ്ഞാമാട് സ്വദേശി അലിക്കാണ് മീനിനെ ലഭിച്ചത് 
കഴിഞ്ഞ ദിവസങ്ങളിൽ പൈത മഴയെതുടർന്നു കടലുണ്ടിപുഴയിലെ വെള്ളം കലങ്ങിമറിഞ്ഞു വരുന്നത് കണ്ട് വലയിട്ടപ്പോൾ കിട്ടിയ മീനുകളിൽ നിന്നാണ് 4 വെള്ളിവാള കളെ കിട്ടിയത്


കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. (ശാസ്ത്രീയനാമം: സ്യൂഡിയുട്രോപിയസ് മിച്ചെല്ലി) മലബാർ പട്ടാഷി (Malabar patashi) എന്നാണ് ഇംഗ്ലീഷ് നാമം പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ നദികളിൽ ഈ മത്സ്യത്തെ കാണപ്പെടുന്നു ചാലിയാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ, അച്ചൻകോവിൽ എന്നിങ്ങനെയുള്ള നദികളിൽ നിന്ന് വെള്ളിവാള മത്സ്യത്തെ  ലഭിച്ചിട്ടുണ്ട്

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ