ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും കനത്ത മഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും കനത്ത മഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്. ഇതിനോടൊപ്പം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് (18/05/2022) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലെർട്ട് മുന്നയിരിപ്പാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയുണ്ട്.

കൂടാതെ ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. നാളെ (19/05/2022) കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലെർട്ടുണ്ട്. യെല്ലോ അലെർട്ടുള്ളത്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ്. 

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലെർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

18-05-2022 മുതൽ 20-05-2022 വരെ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ  60 കിലോമീറ്റര്‍ വേഗതയിലും  ശക്തമായ കാറ്റിനും  മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ ഈ ഭാഗങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കേരള തീരത്ത്  (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന്  (മെയ് 18) രാത്രി 11.30 വരെ 3 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
 
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം. etc.) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കുക. മത്സ്യത്തൊഴിലാളികൾക്കുള്ള മൽസ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല. 

മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വലിയോറ പാടം തീരദേശ പാത നിർമ്മാണം പൂർത്തീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു

വേങ്ങര:  വലിയോറ പാടം തീരദേശ പാത നിർമ്മാണം പൂർത്തീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു നിലവിലുള്ള വലിയോറ പാടം കനാൽ റോഡ് ബാക്കിയുള്ളവ കോൺക്രീറ്റ് ചെയ്യുക,  തുടർന്നുള്ള റോഡിന് ആവശ്യമായ സ്ഥലം കണ്ടെത്തി തീരദേശപാത പൂർത്തീകരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു യോഗത്തിൽ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ തുമ്പിൽ സക്കീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ എംപി അഹമ്മദ്,  മുഹമ്മദ് ഹനീഫ  കെ കെ,   മെഹബൂബ പി എൻ,    ഹമീദലി യു,  അഡ്വ. സി, അബ്ദുൽ ഹമീദ്, കെ ശശികുമാർ, ടി കുഞ്ഞബ്രാൻ ടി അലവിക്കുട്ടി കുഞ്ഞിക്കുട്ടൻ .എ, അബ്ദുൽ കരീം എം  ചെളി അഹമ്മദ്.  എന്നിവർ സംസാരിച്ചു ഹമീദലി. യു സ്വാഗതവും,  മുസ്തഫ കെ.  നന്ദിയും പറഞ്ഞു

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

വലിയോറയിൽ അതിശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ;

വലിയോറയിൽ അതിശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ; പാറക്കൽ അശ്റഫിന്റെ വീടിനു മീതെ മണ്ണും കല്ലും പതിച്ചു, വാഹനത്തിന് കേടുപാടുകൾ വേങ്ങര: ഇന്നലെ വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിൽ വേങ്ങര വലിയോറയിൽ വൻ മണ്ണിടിച്ചിൽ. വലിയോറ പ്രദേശത്ത് പാറക്കൽ അശ്റഫിന്റെ വീടിന്റെ പരിസരത്തേക്കും അവിടെ നിർത്തിയിട്ടിരുന്ന വാഹനത്തിന് മുകളിലേക്കുമാണ് കല്ലും മണ്ണും പതിച്ചത്. വൈകുന്നേരത്തോടെ പെയ്‌ത കനത്ത മഴയെത്തുടർന്ന് സമീപത്തെ ഉയർന്ന പ്രദേശത്തുനിന്ന് വലിയ തോതിൽ മണ്ണും കല്ലും കുത്തിച്ചൊരിയുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ മണ്ണിടിച്ചിലിൽ അശ്റഫിന്റെ വീടിൻ്റെ പരിസരവും മുറ്റവും പൂർണ്ണമായും മണ്ണിൽ മൂടുകയും, വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു‌. എന്നാൽ വലിയ ശബ്ദത്തോടെ മണ്ണും കല്ലും പതിച്ചെങ്കിലും ആളപായം ഒഴിവായത് വലിയ ആശ്വാസമായി. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികാരികൾ ariyichu

വേങ്ങരയിൽ സംഘടിപ്പിക്കുന്ന സരസ് മേളയുടെ പ്രചാരണത്തിന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും

 കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക്  വിപുലമായ പ്രചാരണം നല്‍കാന്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പി കെ നവാസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സരസ് മീഡിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗ്രാമീണ വനിതാ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്കും സംരംഭക മികവിനും ദേശീയതലത്തില്‍ വിപണനാവസരമൊരുക്കുന്ന പതിനാലാമത് ദേശീയ സരസ് മേള 2026 ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങര കൂരിയാട് നടക്കും. കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. സ്വാഗതസംഘം ഓഫീസ് വേങ്ങരയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും എല്ലാ പഞ്ചായത്തുകളിലും  യുവജന സംഘടനകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ മാരത്തോണ്‍ ഓട്ടമത്സരം നടത്തും. വേങ്ങര പഞ്ചായത്തിലും ജില്ലയിലെ 12 നഗരസഭകളിലും ഫ്‌ളാഷ് മോബ് നടത്തും. ഷൂട്ടൗട്ട് മത്സരം, വനിതാ ഫുട്‌ബോള്‍ മത്സരം എന്നിവയും സംഘടിപ്പിക്കും. പരിസ്ഥിതി സൗഹൃദമായ തരത്തില്‍ ബാനറുകളും പോസ്റ്ററുകളും മറ്റു പ്രചാരണ സാമഗ്രികളും സ്ഥാപിക്കും. മേള നടക്കുന്ന ദിവസങ്ങളില്‍  കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നതിനുള്ള ആവശ്യം സര്‍ക്കാരിന് സമര...

VVC വലിയോറ വിജയികളായി

വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് കേരളോത്സവം 2026 ൽ വേങ്ങര പഞ്ചായത്തിന്ന് വേണ്ടി കളിച്ച VVC വലിയോറ വിജയികളായി 

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ചെടിയെക്കുറിച്ച്

ഓണം അടുക്കാറാകുമ്പോൾ കുറ്റി കാടുകളിലും വഴിയോരങ്ങളിലും നടക്കുമ്പോൾ പൂന്തോട്ടങ്ങളിലെ പൂകളെക്കാൾ നമ്മെ ആകർശിച്ച ഒന്നാണ് ഈ കൊച്ചു പർപ്പിൾ പൂക്കളും അതിന്റെ പച്ചപ്പും! കേരളത്തിൽ സാധാരണയായി 'കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ഈ ചെടിയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കൗതുകകരമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണുന്നത്." ഈ ചെടിയുടെ കായ്കൾ വിളഞ്ഞുനിൽക്കുമ്പോൾ നമ്മൾ പതുക്കെ തൊട്ടാൽപ്പോലും, അത് പെട്ടെന്ന് പൊട്ടിത്തെറിച്ച് വിത്തുകൾ ദൂരേക്ക് തെറിച്ചുപോകും. അതായത് വിത്ത് പുറത്തുവിടാൻ ഇതിന് ഒട്ടും 'ക്ഷമയില്ല'! അതുകൊണ്ടുതന്നെ ഇതിനെ ഇംഗ്ലീഷിൽ 'ടച്ച്‌ മി നോട് '  എന്നും വിളിക്കാറുണ്ട്." [ "വളരെ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള മണ്ണും പകുതി തണലുമുള്ള അന്തരീക്ഷവുമാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടാണ് മഴക്കാലത്ത് നമ്മൾ വീട്ടുപറമ്പുകളിലും തോടുകളുടെ വശങ്ങളിലും ഇവ പെട്ടെന്ന് വളർന്നു പന്തലിക്കുന്നത് കാണുന്നത്. ചെറുതെങ്കിലും തേനീച്ചകളെയും മനോഹരമായ ചിത്രശലഭങ്ങളെയും ആകർഷിക്കാൻ ഈ പൂക്കൾക്ക് പ്രത്യേക കഴിവുണ്ട്....

വേൾഡ് റെക്കോർഡ് അംഗീകാരം നേടി ഫിദ. എം

കോഴിക്കോട്: ആൽക്കമൈൻഡ് അക്കാദമിയുടെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 22-ന് കോഴിക്കോട് സംഘടിപ്പിച്ച വേൾഡ് റെക്കോർഡ് അറ്റംപ്റ്റിൽ ടെലികൈനസിസ് (Telekinesis) വിഭാഗത്തിൽ പങ്കെടുത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഫിദക്ക് ഔദ്യോഗിക വേൾഡ് റെക്കോർഡ് അംഗീകാരം ലഭിച്ചു. ഭൗതിക വസ്തുക്കളെ നേരിട്ട് സ്പർശിക്കാതെ ചലിപ്പിക്കുന്നതായി അവതരിപ്പിക്കുന്ന ടെലികൈനസിസ് പ്രകടനത്തിലൂടെയാണ് റെക്കോർഡ് അറ്റംപ്റ്റിൽ പങ്കാളിയായത്. വിജയകരമായി പൂർത്തിയാക്കിയ റെക്കോർഡ് ശ്രമം വേൾഡ് റെക്കോർഡ് അധികൃതർ പരിശോധിച്ച് അംഗീകരിച്ചതിനെത്തുടർന്ന് ഔദ്യോഗിക അംഗീകാരവും സർട്ടിഫിക്കറ്റും ലഭിക്കുകയായിരുന്നു. ഈ നേട്ടത്തിന്റെ ഭാഗമായി 2026 നവംബർ 7-ന് കോഴിക്കോട് കിംഗ് ഫോർട്ട് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. സുബൈർ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആൽക്കെമൈൻഡ് അക്കാദമി ഫൗണ്ടറും ഡയറക്ടറുമായ ഡോ. അൻസാർ അബ്ബാസ് ചടങ്ങിന് നേതൃത്വം നൽകി. നിരവധി വിശിഷ്ടാതിഥികളും പ്രമുഖ മെന്റലിസ്റ്റുകളും പങ്കെടുത്ത ചടങ്ങിൽ വിസ്മയകരമായ മെന്റലിസം പ്രകടനങ്ങളും ...

കൂടുതൽ വാർത്തകൾ

വലിയോറ പാടം തീരദേശ പാത നിർമ്മാണം പൂർത്തീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു

വേങ്ങര:  വലിയോറ പാടം തീരദേശ പാത നിർമ്മാണം പൂർത്തീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു നിലവിലുള്ള വലിയോറ പാടം കനാൽ റോഡ് ബാക്കിയുള്ളവ കോൺക്രീറ്റ് ചെയ്യുക,  തുടർന്നുള്ള റോഡിന് ആവശ്യമായ സ്ഥലം കണ്ടെത്തി തീരദേശപാത പൂർത്തീകരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു യോഗത്തിൽ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ തുമ്പിൽ സക്കീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ എംപി അഹമ്മദ്,  മുഹമ്മദ് ഹനീഫ  കെ കെ,   മെഹബൂബ പി എൻ,    ഹമീദലി യു,  അഡ്വ. സി, അബ്ദുൽ ഹമീദ്, കെ ശശികുമാർ, ടി കുഞ്ഞബ്രാൻ ടി അലവിക്കുട്ടി കുഞ്ഞിക്കുട്ടൻ .എ, അബ്ദുൽ കരീം എം  ചെളി അഹമ്മദ്.  എന്നിവർ സംസാരിച്ചു ഹമീദലി. യു സ്വാഗതവും,  മുസ്തഫ കെ.  നന്ദിയും പറഞ്ഞു

വേൾഡ് റെക്കോർഡ് അംഗീകാരം നേടി ഫിദ. എം

കോഴിക്കോട്: ആൽക്കമൈൻഡ് അക്കാദമിയുടെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 22-ന് കോഴിക്കോട് സംഘടിപ്പിച്ച വേൾഡ് റെക്കോർഡ് അറ്റംപ്റ്റിൽ ടെലികൈനസിസ് (Telekinesis) വിഭാഗത്തിൽ പങ്കെടുത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഫിദക്ക് ഔദ്യോഗിക വേൾഡ് റെക്കോർഡ് അംഗീകാരം ലഭിച്ചു. ഭൗതിക വസ്തുക്കളെ നേരിട്ട് സ്പർശിക്കാതെ ചലിപ്പിക്കുന്നതായി അവതരിപ്പിക്കുന്ന ടെലികൈനസിസ് പ്രകടനത്തിലൂടെയാണ് റെക്കോർഡ് അറ്റംപ്റ്റിൽ പങ്കാളിയായത്. വിജയകരമായി പൂർത്തിയാക്കിയ റെക്കോർഡ് ശ്രമം വേൾഡ് റെക്കോർഡ് അധികൃതർ പരിശോധിച്ച് അംഗീകരിച്ചതിനെത്തുടർന്ന് ഔദ്യോഗിക അംഗീകാരവും സർട്ടിഫിക്കറ്റും ലഭിക്കുകയായിരുന്നു. ഈ നേട്ടത്തിന്റെ ഭാഗമായി 2026 നവംബർ 7-ന് കോഴിക്കോട് കിംഗ് ഫോർട്ട് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. സുബൈർ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആൽക്കെമൈൻഡ് അക്കാദമി ഫൗണ്ടറും ഡയറക്ടറുമായ ഡോ. അൻസാർ അബ്ബാസ് ചടങ്ങിന് നേതൃത്വം നൽകി. നിരവധി വിശിഷ്ടാതിഥികളും പ്രമുഖ മെന്റലിസ്റ്റുകളും പങ്കെടുത്ത ചടങ്ങിൽ വിസ്മയകരമായ മെന്റലിസം പ്രകടനങ്ങളും ...

കാഴ്ചകളുടെ പരിമിതികളെ കളിമികവുകൊണ്ട് അതിജീവിച്ച്; വേങ്ങരയിൽ കാഴ്ചപരിമിതരുടെ സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

കാഴ്ചകളുടെ പരിമിതികളെ കളിമികവുകൊണ്ട് അതിജീവിച്ച് കായികലോകത്ത് പുതിയ ചരിത്രമെഴുതി കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ (KFB) സഹകരണത്തോടെ വേങ്ങര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന കാഴ്ചപരിമിത വോളിബോൾ ചാമ്പ്യൻഷിപ്പ് വലിയോറ വി.വി.സി ഗ്രൗണ്ടിൽ ആവേശകരമായി നടന്നു. കണ്ണഞ്ചിക്കുന്ന പോരാട്ടവീര്യം കണ്ട ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രമുഖ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 40 കാഴ്ചപരിമിത താരങ്ങൾ മാറ്റുരച്ചു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 'ട്രിംപ് ട്രാകേൽസ്' ചാമ്പ്യന്മാരായപ്പോൾ, 'എബിലിറ്റി അവഞ്ചേഴ്സ് ബി' ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫികളും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു വിതരണം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാഴ്ചപരിമിതരുടെ കായികരംഗത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ മുൻനിർത്തി സംസ്ഥാന കായിക കോച്ച് എം.വി. രാജൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമായി; 'വിദ്യ വേങ്ങര 360' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി

 മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രവും വിപ്ലവകരവുമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'വിദ്യ വേങ്ങര 360' പദ്ധതിക്ക് തുടക്കമായി. പത്തുമൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച സ്ഥാപനമേധാവികളുടെ വിപുലമായ സംഗമത്തിൽ തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നേരിട്ടെത്തി നിർദ്ദേശങ്ങൾ കേൾക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. എൽ.പി. തലം മുതൽ കോളേജ് തലം വരെയുള്ള നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മേധാവികളും പ്രിൻസിപ്പൽമാരും സംഗമത്തിൽ അണിനിരന്നു. ഭാവിയിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും സ്കൂളുകളിൽ നടപ്പിലാക്കേണ്ട നവീന പദ്ധതികളെക്കുറിച്ചും 10 ഗ്രൂപ്പുകളായി തിരിഞ്ഞ് അധ്യാപകർ വിശദമായ ചർച്ചകൾ നടത്തി. ഇപ്രകാരം രൂപീകരിച്ച നിർദ്ദേശങ്ങളും തീരുമാനങ്ങളും യോഗത്തിൽ മന്ത്രിക്ക് കൈമാറി. തുടർന്ന് അധ്യാപകർ മുന്നോട്ടുവെച്ച ആശയങ്ങൾക്ക് മന്ത്രി കൃത്യമായ മറുപടികളും നിർദ്ദേശങ്ങളും നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റുമാരായ കെ.എം. ഗഫൂർ, ടി.കെ. യൂനുസ് എന്നിവർ ചേർന്ന...