ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും കനത്ത മഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും കനത്ത മഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്. ഇതിനോടൊപ്പം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് (18/05/2022) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലെർട്ട് മുന്നയിരിപ്പാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയുണ്ട്. കൂടാതെ ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. നാളെ (19/05/2022) കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലെർട്ടുണ്ട്. യെല്ലോ അലെർട്ടുള്ളത്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ്.  ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലെർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല 18-05-2022 മുതൽ 20-05-202...

ഞങ്ങളും കൃഷിയിലേക്ക് വേങ്ങര പഞ്ചായത്ത്തല ഉത്ഘാടനം നാളെ അടക്കാപുരയിൽ

*അറിയിപ്പ്* "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പതിനാറാം വാർഡ് അടക്കാപുരയിൽ വെച്ച്  19/05/2022 വ്യാഴം നാളെ 10 മണിക്ക്( മുൻ മെമ്പർ മർഹൂം എ കെ  ആലി മൊയ്‌ദു ഹാജിയുടെ വീടിനു സമീപം) വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസലിന്റെ അധ്യക്ഷതയിൽ *ബഹുമാനപ്പെട്ട എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് വിത്തിട്ട്  ഉദ്ഘാടനം നിർവഹിക്കുകയാണ്* പ്രസ്തുത പരിപാടിയിൽ വാർഡിലെ മുഴുവൻ കർഷകരും പദ്ധതിയിൽ ഭാഗവതാ വാൻ താൽപര്യമുള്ളവരും നിർബന്ധമായും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു          *എന്ന്* *വാർഡ് മെമ്പർ* *കുറുക്കൻ മുഹമ്മദ്‌*

വെള്ളി വാള Malabar patashi fish

കടലുണ്ടിപുഴയിലെ മഞ്ഞമാട് കടവിൽ വലയിട്ടപ്പോൾ അപ്പൂർവമായി കേരളത്തിലെ ശുദ്ധജലത്തിൽ മാത്രം കാണപ്പെടുന്ന വെള്ളി വാള മത്സ്യത്തെ ലഭിച്ചു. വലിയോറ മഞ്ഞാമാട് സ്വദേശി അലിക്കാണ് മീനിനെ ലഭിച്ചത്  കഴിഞ്ഞ ദിവസങ്ങളിൽ പൈത മഴയെതുടർന്നു കടലുണ്ടിപുഴയിലെ വെള്ളം കലങ്ങിമറിഞ്ഞു വരുന്നത് കണ്ട് വലയിട്ടപ്പോൾ കിട്ടിയ മീനുകളിൽ നിന്നാണ് 4 വെള്ളിവാള കളെ കിട്ടിയത് കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. (ശാസ്ത്രീയനാമം: സ്യൂഡിയുട്രോപിയസ് മിച്ചെല്ലി) മലബാർ പട്ടാഷി (Malabar patashi) എന്നാണ് ഇംഗ്ലീഷ് നാമം പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ നദികളിൽ ഈ മത്സ്യത്തെ കാണപ്പെടുന്നു ചാലിയാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ, അച്ചൻകോവിൽ എന്നിങ്ങനെയുള്ള നദികളിൽ നിന്ന് വെള്ളിവാള മത്സ്യത്തെ  ലഭിച്ചിട്ടുണ്ട്

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

ബിനോയ് വിശ്വം MP അറസ്റ്റിൽ

വാറങ്കല്‍ ഭൂസമരം: സ: ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തു.. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുവാൻ എത്തിയ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ സ: ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരെ വാറങ്കൽ സുബദാരി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തു. #സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്. ഭരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് #CPI നേതൃത്വത്തില്‍ വാറങ്കലിലെ മട്ടേവാഡ പ്രാന്തപ്രദേശത്തുള്ള നിമ്മയ്യ കുളത്തിന് സമീപമുള്ള സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി സമരമാരംഭിച്ചത്. വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കൈയടക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയായിരുന്നു. വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു അവശേഷിക്കുന്ന 15 ഏക്കറിലധികം സര്‍ക്കാര്‍ ഭൂ...

കണ്ണമംഗലം 19ആം വാർഡ് ഉപതെരഞ്ഞെടുപ്പ്UDF ന് മിന്നും വിജയം ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് വിശേഷങ്ങൾ

കണ്ണമംഗലം 19ആം വാർഡ് ഉതെരഞ്ഞെടുപ്പ് UDF സ്ഥാനാർഥി വിജയിച്ചു   ഇന്നലെ നടന്ന കണ്ണമംഗലം 19ആം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇന്ന്  വോട്ടെണ്ണിയപ്പോൾ  UDF സ്ഥാനാർത്ഥി CK അഹമ്മദ് 273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വിജയത്തെ തുടർന്ന്  UDF പ്രവർത്തകർ അച്ചനംബലം അങ്ങാടിയിൽ വിജയാഹ്ലാദ പ്രകടനം നടത്തി.ആകെ പോൾ ചെയ്തത 967 വോട്ടിൽ, UDF സ്ഥാനാർഥിയായ സി കെ അഹമ്മദിന്ന് 620 വോട്ടും എതിർ സ്ഥാനാർഥി LDF ന്റെ മുഹമ്മദ് ജുനൈദിന്ന് 347 വോട്ടും ലഭിച്ചു, UDF ന്റെ മെമ്പർ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്    വള്ളിക്കുന്ന് ഉപതെരഞ്ഞെടുപ്പ്; സീറ്റ് പിടിച്ചെടുത്ത് എൽ.ഡി.എഫ്  വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് ഒൻപതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ LDF ന്ന്  കൈവിട്ട സീറ്റ് പിടിച്ചെടുത്തു  എൽ.ഡി. എഫ്. 280 വോട്ടിന്റെ ഭൂരിപക്ഷതിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.എം രാധാകൃഷ്ണൻ ജയിച്ചത്.എൽ.ഡി. എഫ് സ്ഥാനാർഥി ക്ക് 808 വോട്ട് ലഭിച്ചു.യു.ഡി. എഫ് സ്ഥാനാർഥി മേലയിൽ വിജയന് 528 വോട്ടും ബി.ജെ.പ്പി സ്ഥാനാർഥി ലതീഷ് ചുങ്കം പള്ളിക്ക് 182 വോട്ടും ലഭിച്ചു. തൃപ്പുണിത...

കൂരിയാട് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു

കൂരിയാട് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു വേങ്ങര കുരിയാട് ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് ചീരങ്ങൻ മുഹമ്മദ്‌ കൂട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള പുഴയോട് ചേർന്ന് നിൽക്കുന്ന ബിൽഡിങ്ങിന്റെ മതിലും  സംരക്ഷണ ഭിത്തിയും രാവിലെ 8മണിയോടെ പുഴയിലേക്ക് ഇടിഞ്ഞു വീണു,  15മീറ്ററോളം നീളത്തിൽ പുഴയിലേക്ക് വീണു  ആളപായമില്ല ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംഗിന്റെ പിറകിലെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത് ദിവസവും നിരവധി തൊഴിലാളികൾ ഇരിക്കുന്ന സ്ഥലമാണ് രാവിലെ തുടങ്ങിയ ചാറ്റൽ മഴ കാരണം തൊഴിലാളികൾ പുറത്ത് ഇറങ്ങാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി ഇന്നത്തെ പ്രധാനവാർത്തകൾ വിലക്കയറ്റവും നാണ്യപ്പെരുപ്പവും റിക്കാര്‍ഡോടെ കുതിക്കുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 15.38 ശതമാനമായി ഉയര്‍ന്നു. 17 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും വര്‍ധിച്ചതാണു കാരണം. മാര്‍ച്ചു മാസത്തില്‍ 14.55 ശതമാനമായിരുന്നു നാണ്യപ്പെരുപ്പ നിരക്ക്. ◼️സംസ്ഥാനത്തെ അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്...

റോഡ് നവീകരണത്തെ ചൊല്ലി നാട്ടുകാരും കുടുംബവും തമ്മിൽ തല്ല്.

 വളന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഈങ്ങേങ്ങൽപട-രാമൻകാവ് റോഡ് കോൺക്രീറ്റുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷമുണ്ടായത്. കഴിഞ്ഞ 25 വർഷമായി നിർമ്മിച്ച റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത രീതിയിലായിരുന്നു പഞ്ചായത്ത് ആസ്തിയുള്ള ഈ റോഡ് പ്രദേശത്തെ ഒരു കുടുംബത്തിന്റെ തടസ്സം മൂലം നവീകരിക്കാനോ യാത്രാ യോഗ്യമാക്കാനോ സാധിച്ചിരുന്നില്ല. തുടർന്ന് പ്രദേശവാസികൾ ചേർന്ന് ഫണ്ട് ശേഖരിച്ച് കോൺക്രീറ്റ് ചെയ്യാൻ വേണ്ടി എത്തിയപ്പോഴായിരുന്നു സംഘർഷം ഉണ്ടായത്. കോൺക്രീറ്റ് ജോലി തടസ്സപ്പെടുത്തിയ കുടുംബം കോൺക്രീറ്റിൽ കിടന്നും വാക്കേറ്റമുണ്ടാക്കിയും സംഘർഷം സൃഷ്ടിക്കുകയായിരുന്നു. വാക്കേറ്റം പിന്നീട് കൈയാങ്കളിയിലെത്തി. റോഡ് നവീകരണത്തിന് എത്തിയവരെ കല്ലെറിഞ്ഞു ഇരുമ്പു കൊണ്ടും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കമുള്ളവരാണ് റോഡ് നവീകരണത്തിന് എത്തിയവരെ ആക്രമിച്ചത്. തുടർന്ന് കല്പകഞ്ചേരി പോലീസിന്റെ സാന്നിധ്യത്തിലാണ് നാട്ടുകാർക്ക് കോൺക്രീറ്റ് ജോലി പൂർത്തിയാക്കാൻ സാധിച്ചത്

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ ?വീഡിയോ വൈറലായി കോട്ടക്കലിൽ ബസ് ഡ്രൈവറുടെ അഹന്തയ്ക്ക് കിട്ടിയത് മുട്ടൻപണി

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ ?വീഡിയോ വൈറലായി  കോട്ടക്കലിൽ ബസ് ഡ്രൈവറുടെ അഹന്തയ്ക്ക് കിട്ടിയത് മുട്ടൻപണി ഡിവൈഡർ മറികടന്ന് എതിർ വശത്ത് കൂടി ബസ് ഓടിച്ച ബസ് ഡ്രൈവറുടെ ലൈസൻസ്മോട്ടോർ വാഹന വകുപ്പ് ചെയ്തു. തിരൂർ കാളികാവ് റൂട്ടിലോടുന്ന ആർ.ടി.സി ബസിലെ ഡ്രൈവർ കാളി കാവ് സ്വദേശി മുബഷീറിന്റെ ലൈസൻസ് ആണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം കോട്ട യ്ക്കൽ ചങ്കുവെട്ടിയിൽ വച്ചാണ് സംഭവം. തിരൂരിൽനിന്നും യാത്രക്കാരുമായി കാളികാവി ലേക്ക് പോവുകയായിരുന്നു ചങ്കുവെട്ടിയിലെത്തിയ ബസ്റോഡിലെ ഗതാഗതക്കു രുക്ക് പോലും പരിഗണിക്കാ തെ റോഡ് നിയമങ്ങൾ ലംഘി കെ സുരേഷ് ച്ചും ഡിവൈഡർ മറികടന്നും എതിർദിശയിലൂടെ വരികയായിരുന്നു. മൂന്ന് സ്പെഷാലിറ്റി ആശുപത്രികൾ സ്ഥിതിചെയ്യു ന്ന ചങ്കുവെട്ടിയിൽ മറ്റു വാഹ നങ്ങൾക്കും യാത്രക്കാർക്കും അപകടകരമാകുന്ന രീതിയിൽ ബസ് ഓടിച്ചുവന്ന  ഡ്രൈവർക്കെതിരേ അപ്പോൾത്തന്നെ പ്രതിഷേധമുയർന്നിരു ന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രച രിച്ചതോടെ മലപ്പുറം എൻ ഫോഴ്സ്മെന്റ് ആർ.ടി .ടി.ഒ കെ. കുമാറിന്റെ നിർദേശപ്രകാരം എം.വി.ഐമാ രായ സജി തോമസ്, ടി.വി രഞ്ജിത്ത്, എ.എം.വി.ഐ വി ജീഷ് വാലേര...

കേരളത്തിന്റെ മുകളിൽ ചക്രവാതചുഴി കേരളത്തിൽ മഴ തുടരും

Home WEATHER NEWS AND ANALYSIS കഴിഞ്ഞ ദിവസം അറബിക്കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴി ഇന്ന് കേരളത്തിനു മുകളിലെത്തി. അന്തരീക്ഷത്തിന്റെ ലോവർ, മിഡ് ലെവലിൽ ചക്രവാത ചുഴിയുടെ സാന്നിധ്യം ദ്യശ്യമാണ്. ഇത് എറണാകുളം ജില്ല മുതൽ കാസർകോട് വരെ മഴക്ക് അനുകൂല സാഹചര്യം ഒരുക്കും. വൈകിട്ടും രാത്രിയിലും തെക്കൻ കേരളത്തിലും മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തി നിലവിലുള്ളതിനാൽ കർണാടകയിലും വടക്കൻ കേരളത്തിലും ശക്തമായ മഴ നൽകാൻ പര്യാപ്തമാണ്. കാസർകോട്, കണ്ണൂർ ജില്ലകളിലും കോഴിക്കോടിന്റെ വടക്കും ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ മഴ കടലിൽ പെയ്തു പോകുന്ന ട്രന്റ്  തുടരുന്നതിനാൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നത്. വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിയോടെ മഴ ലഭിക്കും. തീരദേശത്ത് ശക്തമായതോ   ഇടത്തരമോ ആയ മഴക്കാണ് അടുത്ത 24 മണിക്കൂറിൽ സാധ്യത.  കാലവർഷം   പുരോഗമിക്കുന്നു ഇന്നലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തിയ കാലവർഷം ഇന്ന് കൂടുതൽ മേഖലകളിലേക്ക് പുരോഗമിച്ചു. അടുത്ത 2 ദിവസത്തിനകം കാല വർഷം ശ്രീലങ്കയിലും ആൻഡമാൻ...

കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനംksrtclowfloor

കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും ഗതാഗതവകുപ്പും സംയുക്തമായാണ് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടേതാണ് ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളിലേക്ക് മാറ്റാനുള്ള ആശയത്തിന് പിന്നില്‍. ഈ ആശയം ഗതാഗതമന്ത്രി അംഗീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ രണ്ട് ബസുകളാണ് ഇതിനായി വിട്ടുനല്‍കുന്നത്. നേരത്തെ മുന്നൂറിലധികം ബസുകളിറങ്ങിയതില്‍ 75ഓളം ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് സ്‌കൂളിലേക്കായി പരിഗണിക്കുന്നത്.

പ്രായം 30 & 60 വയസിനോട്നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്....ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു...

പ്രായം 30 & 60 വയസിനോട്നോട് അടുക്കുന്ന  നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്.... ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു... മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നു എൽ. ഇ. ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേക്ക് ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിലൂടെ ആയിരുന്നു... നിങ്ങൾ ന്യൂജെൻ തലമുറയോട് ഒന്നു ചോദിച്ചോട്ടെ... മനം കുളിർക്കെ നിങ്ങൾ മഴ നനഞ്ഞിട്ടുണ്ടോ....  പുതുമഴയിൽ നനഞ്ഞു നിൽക്കുന്ന പ്രണയിനിയെ കണ്ടിട്ടുണ്ടോ...  വഴിവക്കിലെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങാ ഉപ്പും മുളകും കൂട്ടി തിന്നിട്ടുണ്ടോ... പൂഴി മണ്ണിൽ കിടന്നു ഉരുണ്ടിട്ടുണ്ടോ...  ചെളി വെള്ളത്തിൽ കുളിച്ചിട്ടുണ്ടോ ഞങ്ങൾ ജനിച്ചു വളർന്ന കാലഘട്ടം എന്ത് കൊണ്ടും വേറിട്ടതായിരുന്നു. പൊതു ഗതാഗതം പേരിനു മാത്രം ഉള്ളപ്പോൾ ഞങ്ങൾ നടന്നു നീങ്ങിയ ദൂരവും കണ്ട കാഴ്ചകളും നിരവധിയായിരുന്നു ഞങ്ങളെ അയല്പക്കത്തുള്ളവർ മാത്രം അല്ല , നാലോ അഞ്ചോ കിലോമീറ്റർ ചുറ്റുവട്ടത്തുള്ളവർക്കൊക്കെ അറിയാമായിരുന്നു.  വഴിയിൽ വച്ച് എന്ത് തല്ലുകൊള്ളിത്തരം കാട്ടിയാലും അത് ചോദിക്കാനും പറയാ...

റിഫയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് rifa mehnu latest news

കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്നുവിന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തൂങ്ങിമരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. ദുബൈയിലാണ് റിഫ ആത്മഹത്യ ചെയ്തത്. അവിടെവെച്ച് പോസ്റ്റ്‌മോർട്ടം നടത്തിയെന്നായിരുന്നു ഭർത്താവായ മെഹ്നാസ് പറഞ്ഞത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ ദുരൂഹത വർധിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്. റിഫയുടെ കഴുത്തിൽ ഒരു പാടുള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചു. എന്നാൽ ഇത് തൂങ്ങിമരിച്ചപ്പോൾ കയർ കുരുങ്ങി ഉണ്ടായതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ഭർത്താവ് മെഹ്നാസിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുള്ളതായാണ് പൊലീസ്...

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മരണാർത്ഥം മെഗാസ്റ്റാർ മമ്മൂട്ടിയുടെ കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, നേത്രചികിത്സാ രംഗത്തെ പ്രഗൽഭരായ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയും സംയുക്തമായി നടത്തുന്നസൗജന്യ നേത്ര ചികിത്സ ക്യാമ്പ് നാളെ

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മരണാർത്ഥം മലയാളത്തിന്റെ മെഗാസ്റ്റാർ പത്മശ്രീ മമ്മൂട്ടിയുടെ കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, നേത്രചികിത്സാ രംഗത്തെ പ്രഗൽഭരായ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നാളെ 2022 മെയ്17 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 2 മണി വരെ മലപ്പുറം കോട്ടപ്പടി ഗവ:ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്നു രജിസ്റ്റർ ചെയ്യുന്നതിനായി വിളിക്കുക 9447257392, 9447393002,9744410000  ഇത്‌ വരെ രെജിസ്റ്റർ ചെയ്യാത്തവർക്ക് നാളെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.

കറന്റിന്റെ ഒളിച്ചു കളിയിൽ പ്രധിഷേധിച്ചു KSEB ഓഫീസിലേക്ക് യൂത്ത് ലീഗിന്റെ മാർച്ച്‌ പോലീസ് തടയുന്നു

 കറന്റിന്റെ ഒളിച്ചു കളിയിൽ പ്രധിഷേധിച്ചു KSEB ഓഫീസിലേക്ക് യൂത്ത് ലീഗിന്റെ മാർച്ച്‌ പോലീസ് തടയുന്നു വേങ്ങര കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അനാസ്ഥ വെടിയണം - യൂത്ത് ലീഗ് വേങ്ങര: അടിക്കടിയുണ്ടാകുന്ന അപ്രഖ്യാപിത പവർകട്ടിലും പൊതുജനങ്ങളുടെ പരാതികളിൽ തീർപ്പ് കൽപിക്കാതെ അലംഭാവം കാണിക്കുന്ന വേങ്ങര കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ധിക്കാരത്തിലും പ്രതിഷേധിച്ച് വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ വേങ്ങര കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വേങ്ങര ബസ്സ്റ്റാൻറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ ,ജനറൽ സെക്രട്ടറി ഫത്താഹ് മൂഴിക്കൽ, പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ പറമ്പിൽ കാദർ, എൻ.ടി മുഹമ്മദ് ശരീഫ് ,കുറുക്കൻ അലവിക്കുട്ടി, ടി.വി ഇഖ്ബാൽ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി വി.കെ റസാഖ് എന്നിവർ സംസാരിച്ചു.  പ്രതിഷേധ പ്രകടനത്തിന് ഫിറോസ് കണ്ണാട്ടിൽ, റഹീം ഇ.വി, സാദിഖ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള