കൊണ്ടോട്ടി: കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺഷുഗർ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ 2 പേരെ കൊണ്ടോട്ടി SI നൗഫലിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടി. കൊണ്ടോട്ടി കുമ്മിണി പറമ്പ് സ്വദേശി വളപ്പിൽ ജംഷാദ് അലി (33) കോഴിക്കോട് മായനാട് സ്വദേശി കമ്മണപറമ്പ നജ്മു സാക്കിബ്(33) എന്നിവരേയാണ് ഇന്ന് കൊണ്ടോട്ടി ബസ്റ്റാൻ്റ് പരിസരത്തുനിന്നും പിടികൂടിയത്. അന്തർദേശീയ മാർക്കറ്റിൽ 20 ലക്ഷത്തോളം രൂപ വില വരുന്ന, 1/2 കിലോഗ്രാം ബ്രൗൺ ഷുഗർ ഇവരിൽ നിന്നും കണ്ടെടുത്തു. വിഷു= ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വില്പനക്കായി രാജസ്ഥാനിൽ നിന്ന് ആണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നത്.ഇവരെ ചോദ്യം ചെയ്തതിൽ സമാന രീതിയിൽ മയക്കുമരുന്ന് കടത്തികൊണ്ടു വന്നിരുന്നതായി മനസിലായിട്ടുണ്ട്. പിടിയിലായ നജ്മു സാക്കിബ് 3 വർഷം മുൻപ് ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടു വരുന്നതിനിടെ അവിടെ പിടിയിലായി 2 വർക്ഷത്തോളം ജയിലിലായി 6 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചതിന് ജംഷാദ് അലിയുടെ പേരിൽ ക...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.