രാജ്യത്ത് ഇന്ന് ഏറെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. സന്ദേശ കൈമാറ്റത്തിനും വീഡിയോ കോളിനും എല്ലാമായി ഇന്ന് നമ്മളിൽ അധികപേരും ഉപയോഗിക്കുന്നത് വാട്ട്‌സ്ആപ്പ് തന്നെയാണ്. ഇന്ത്യയിൽ ഓരോ മാസവും ലക്ഷക്കണക്കിന് വാട്സാപ് അക്കൗണ്ടുകളാണ് നിരോധിക്കുന്നത്. ഫെബ്രുവരിയിൽ മാത്രം നിരവധി അക്കൗണ്ടുകളാണ് നിരോധിച്ചിട്ടുള്ളത്. ഓരോ മാസവും ഇതുപോലെയുള്ള നിരവധി അക്കൗണ്ടുകൾ നിരോധിക്കുന്നുമുണ്ട്. പുതിയ ഇന്ത്യന്‍ ഐടി നിയമം അനുസരിക്കാനായി കമ്പനി ഇപ്പോള്‍ എല്ലാ മാസത്തെയും കണക്കുകള്‍ പുറത്തുവിടുന്നുണ്ട്.
1,426,000 ഇന്ത്യൻ അക്കൗണ്ടുകൾ ഫെബ്രുവരിയിൽ നിരോധിച്ചതായാണ് വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. കഴിഞ്ഞ മാസം മാത്രം 335 പരാതികളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 1.8 ലക്ഷം അക്കൗണ്ടുകളാണ് 2022 ജനുവരിയിൽ വാട്സാപ് നിരോധിച്ചത്. 2021 ലെ കണക്കുകൾ പ്രകാരമാണ് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള പ്രതികരണമായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു.
28 ദിവസത്തിനിടെയാണ് 14 ലക്ഷത്തോളം അക്കൗണ്ടുകൾ പൂട്ടിച്ചു എന്നാണ് റിപ്പോർട്ടുകൾ. വാട്സ്ആപ്പിലെ മറ്റ് ഉപയോക്താക്കളെ ഉപദ്രവിക്കൽ, വ്യാജ വാർത്തകൾ കൈമാറൽ, തെറ്റായ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച അക്കൗണ്ടുകൾ തുടങ്ങിയവയാണ് നിരോധിച്ചത്. ബ്ലോക്ക് ചെയ്‌ത അക്കൗണ്ടുകളുടെ കണക്കുകളും റിപ്പോർട്ടിൽ കാണിക്കുന്നുണ്ട്. സംവിധാനങ്ങൾ വഴി ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെയും കണക്കുകൾ റിപ്പോർട്ടിൽ കാണിക്കേണ്ടതുണ്ട്. വാട്സാപ്പിന് ഇന്ത്യയിൽ പരാതി സെൽ ഉണ്ട്. ഏതൊരു ഉപയോക്താവിനും ഇമെയിൽ അല്ലെങ്കിൽ സ്നൈൽ മെയിൽ വഴി കംപ്ലയിൻസ് ഓഫിസറെ ബന്ധപ്പെടാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ