വേങ്ങര പഞ്ചായത്തിലെ വലിയോറ മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രത്തിലെലേക്ക് ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന്നും മറ്റും 25/3/22 (മാർച്ച് 25) മുതൽ 31/3/22 (മാർച്ച് 31 ) വരെനടത്തിയ നൂറ് രൂപ ചലഞ്ചിലൂടെ നിങ്ങൾ നൽകിയത് 135463.57 രൂപ
വേങ്ങര പഞ്ചായത്തിലെ വലിയോറ മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രത്തിലെലേക്ക് ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന്നും മറ്റും 25/3/22 (മാർച്ച് 25) മുതൽ 31/3/22 (മാർച്ച് 31 ) വരെ
നടത്തിയ നൂറ് രൂപ ചലഞ്ചിലൂടെ നിങ്ങൾ നൽകിയത് 135463.57 രൂപ
ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന് നൂറ് രൂപ മുതൽ മുകളിലോട്ട് വലിയ സംഖ്യ നൽകിയവരുണ്ട്. ഇതിലേക്ക് സഹായിച്ചവർക്കും ഷെയർ ചെയ്തവർക്കും പിന്തുണ നൽകിയവർക്കും സംഘാടകർ ഒരായിരം
നന്ദി അറിയിച്ചു
വേങ്ങര പഞ്ചായത്തിലെ വലിയോറ മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രം ജീവിതത്തിൽ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് പല കാരണങ്ങളാലും മാറ്റി നിർത്തപെട്ട സ്ത്രീകളുടെ ആശാകേന്ദ്രമാണ്. ആരാരുമില്ലാത്തവർക്ക് ഒരു അഭയസ്ഥാനമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇവരുടെ ഭക്ഷണത്തിൻ്റെ മുഴുവൻ കാര്യങ്ങളും വഹിക്കുന്നത് പന്ത്രണ്ടാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ്. തീർത്തും നിർദ്ധനരായവർ അതിൽ ചെറിയ കുട്ടികൾ മുതൽ മാനസിക വൈകല്യമുള്ള സ്ത്രീകൾ വരെയുണ്ട്. യൂത്ത് ലീഗ് കമ്മിറ്റി ഭക്ഷണ വിതരണം ഏറ്റെടുതത്ത് മുതൽ നല്ല ഭക്ഷണമാണ് നൽകി വരുന്നത്. ഭക്ഷണത്തിന് പുറമേ അവിടെ പഠിക്കുന്ന വിദ്യാർത്ഥിനികളുണ്ട് അവരുടെ പഠന ചെലവും വഹിക്കാൻ ഉദേശിക്കുന്നുണ്ട്. നൂറ് രൂപ ചലഞ്ചിലൂടെ സമാഹരിച്ച തുക ഈ ആവശ്യങ്ങൾക്കായി ഉപയോഗിക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ