ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പുതിയ സാമ്പത്തിക വര്‍ഷം ഇന്ന് ആരംഭിക്കുമ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത്

പുതിയ സാമ്പത്തിക വര്‍ഷം ഇന്ന്  ആരംഭിക്കുമ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് ഇന്ന്  മുതല്‍ തുടക്കമാകുന്നത്. കുടിവെള്ളം മുതല്‍ ആവശ്യമരുന്നുകള്‍ക്ക് വരെ വില കൂടുമ്പോള്‍ വഴി തടയാന്‍ ടോളുകളും നിരവധിയാണ്. കേന്ദ്ര ബജറ്റിന്റെ ഭാഗമായുള്ള പുതിയ നികുതി നിര്‍ദേശങ്ങളും ഒന്നു മുതല്‍ നിലവില്‍ വരും. ഭൂമിക്ക് വിലകൂടും ഭൂമിയുടെ ന്യായവില ഉയര്‍ത്താനുള്ള ബജറ്റ് തീരുമാനം നാളെ മുതല്‍ നടപ്പാകുന്നതിനൊപ്പം ഭൂനികുതിയും ഭൂമിയുടെ രജിസ്‌ട്രേഷന്‍ നിരക്കും ഉയരും. ഈ സാമ്പത്തികവര്‍ഷം മുതല്‍ ഭൂനികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ആര്‍ അഥവാ 2.47 സെന്റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തില്‍ 8.1 ആര്‍ വരെയും നഗരസഭകളില്‍ 2.43 ആര്‍ വരെയും കോര്‍പറേഷനുകളില്‍ 1.62 ആര്‍ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനിയുടെ ന്യായവിലയും വര്‍ധിക്കും. ഇതിന് അനുസൃതമായി രജിസ്‌ട്രേഷന്‍ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വര്‍ധിക്കും. പുതുക്കിയ ബസ്, ഓട്ടോടാക്‌സി നിരക്കും പ്രാബല്യത്തില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബസ്, ഓട്ടോടാക്‌സി നിരക്ക് വര്‍ധനയും ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. കൂടാതെ ഡീസല്‍ വ...

വീട് പുതുക്കി പണിയാൻ സാമ്പത്തിക സഹായം ലഭിക്കും തീർച്ചയായും ഇത്തരം കാര്യങ്ങൾ ആർക്കുമറിയില്ല കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം

വീട് പുതുക്കി പണിയാൻ സാമ്പത്തിക സഹായം ലഭിക്കും തീർച്ചയായും ഇത്തരം കാര്യങ്ങൾ ആർക്കുമറിയില്ല കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം നിങ്ങളെല്ലാവരുടെയും സുഹൃത്തുക്കൾക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ഈ അറിയിച്ചു കൊടുക്കുക കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം പണിയുവാൻ നിങ്ങൾക്ക് സാമ്പത്തികമായ സഹായം ലഭ്യമാണ് എങ്ങനെയാണ് തുക ലഭിക്കുക എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വിശദമായ കാര്യങ്ങൾ എല്ലാവരും മനസ്സിലാക്കുക കൂടുതൽ വിശദാംശങ്ങൾ എന്താണെന്ന് പരിശോധിക്കാം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ മറക്കരുത്.

നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു

Step 3: Place this code wherever you want the plugin to appear on your page. 51 റോഡുകളുടെ ഉദ്‌ഘാടനം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു Posted by Chief Minister's Office, Kerala on Thursday, 31 March 2022 നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ചെമ്മാട് ദാറുല്‍ഹുദാ പ്രസിഡന്റുമായിരുന്ന വാളക്കുളം സി.എച്ച് ഐദറൂസ് മുസ്ലിയാരുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (83) വിടപറഞ്ഞിരിക്കുന്നു.

إنا لله وإنا إليه راجعون സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ചെമ്മാട് ദാറുല്‍ഹുദാ പ്രസിഡന്റുമായിരുന്ന വാളക്കുളം സി.എച്ച് ഐദറൂസ് മുസ്ലിയാരുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (83) വിടപറഞ്ഞിരിക്കുന്നു. Dr.ബഹാവുദ്ധീൻ മുഹമ്മദ്‌ നദ് വി കൂരിയാടിന്റെ ഭാര്യാ മാതാവും സി.എച്ച് ത്വയ്യിബ് ഫൈസി, സി.എച്ച് ശരീഫ് ഹുദവി എന്നിവരുടെ മാതാവുമാണ്.  ജനാസ നിസ്‌കാരം ഇന്ന്  വൈകീട്ട് 5.30 ന് പുതുപ്പറമ്പ് ജുമാ മസ്ജിദില്‍ നടക്കും.  പരേതയുടെ പാരത്രിക ജീവിതം നാഥന്‍ ധന്യമാക്കട്ടെ. മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

വേങ്ങര അഖിലേന്ത്യാ സെവൻസ്‌ ഫുട്‍ബോൾ ടൂർണമെന്റ് ; റിയൽ എഫ് സി തെന്നല ജേതാക്കളായി

വേങ്ങര: വേങ്ങരയുടെ കാൽപന്തുത്സവമായി ഒരുമാസക്കാലം നീണ്ടുനിന്ന ഒന്നാമത് കു .പൊ .പാ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം കാണാൻ ഒരുക്കിയ ഗാലറിയും തികഞ്ഞില്ല.ബാരിക്കേഡുകള്‍ ഭേദിച്ച് ടച്ച്ലൈന്‍ വരെ ഇരുന്നാണ് കളിക്കമ്പക്കാര്‍ ഇന്നലെ ഫൈനൽ മത്സരം കണ്ടത്. ഫൈനൽ മത്സരത്തിൽ കശ്മീർ ക്ലബ് കിളിനക്കോടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി റിയൽ എഫ് സി തെന്നല ജേതാക്കാളായി. ഒരു പതിറ്റാണ്ടിനു ശേഷമാണ് വേങ്ങരയിൽ അഖിലേന്ത്യാ സെവൻസ് നടക്കുന്നത്.അതുകൊണ്ടുതന്നെ വലിയ ആവേശത്തോടെയാണ് ഫുട്‍ബോൾ ആരാധകർ വേങ്ങരയിലെ കാൽപ്പന്തു കളിയെ വരവേറ്റത്..

കടലുണ്ടിപ്പുഴയിൽ നിന്നും മാലിന്യം വാരിഒഴിവാക്കി മുസ്തഫയും മുനീറും മാതൃകയായി

വേങ്ങര: കടലുണ്ടിപ്പുഴയിൽ തേർക്കയം പാലംമുതൽ ബാക്കിക്കയം റഗുലേറ്റർ വരെയുള്ള  കടലുണ്ടിപ്പുഴയിൽ നിന്നും  പ്ലാസ്റ്റിക് മാലിന്യങ്ങൾ തോണിയിൽ വാരി ഒഴിവാക്കി മുസ്തഫയും മുനീറും മാതൃകയായി. ബാക്കികയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തി വെള്ളം സംഭരിക്കുന്നത് മൂലം പുഴയിൽ മാലിന്യങ്ങൾ ഒഴുകിപോവാതെ  അടിഞ്ഞു കൂടിയിരുന്നു. ഇതിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരുന്നു ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ഒരു കിലോമീറ്റർ  ദൂരത്തിൽ തോണി ഉപയോഗിച്ച് വാരി ഒഴിവാക്കിയത്. ഇതോടെ മാലിന്യങ്ങൾ നിറഞ്ഞ പുഴ ശുചീകരിച്ചു ക്ലീൻ ആവുകയും ചെയ്തു. മാലിന്യസംസ്കരണത്തിനും  മറ്റും ധാരാളം ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പുഴ ക്ലീനാക്കാൻ ആരും മുന്നോട്ടു വരാറില്ല. ഈ സാഹചര്യത്തിലാണ് ബാക്കിക്കയം റഗുലേറ്റർ സെക്ടർ ഓപ്പറേറ്റർ കൂടിയായ മുസ്തഫ യുടെ നേതൃത്വത്തിൽ സുഹൃത്തായ മുനീറിനെയും കുട്ടി ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ വാരി ക്ലീൻ ചെയ്തത്. ഇവരുടെ സൽ പ്രവർത്തനത്തെ വാർഡ് മെമ്പർ ആയ യൂസഫലിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

തോട്ടിൽ വീശുവല ഉപയോഗിച്ചു മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് ഓറഞ്ച് നിറത്തിലുള്ള പള്ളത്തി

കോട്ടയം ജില്ലയിലെ കുറവിലങ്ങാട്കാളികാവിലെ എബിൻ തോമസിന്ന് തോട്ടിൽ വീശുവലഉപയോഗിച്ചു മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് ഓറഞ്ച് നിറത്തിലുള്ള പള്ളത്തി, സാധാരണ കാണുന്ന പള്ളതിയിൽ നിന്നും നിറത്തിലുള്ള മാറ്റത്തിൽ കൗതുകം തോന്നി ഫോട്ടോ എടുത്ത് മിനിനെ തൊട്ടിലേക്ക് തന്നെ തുറന്ന് വിട്ടു,

മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറുടെ മരണം; പ്രതി പിടിയില്‍ ; നാളെ രാവിലെ മഞ്ചേരിയിൽ ഹർത്താൽ..!

മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് പിടിയില്‍. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്.പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമികമായി കരുതുന്നത്.ലീഗ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുള്‍ ജലീലാണ് വെട്ടേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൗൺസിലറുടെ മരണം; നാളെ രാവിലെ മഞ്ചേരിയിൽ ഹർത്താൽ..! മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ  അബ്ദുൽജലീൽ എന്ന കുഞ്ഞാക്കയുടെ  അതിദാരുണമായ കൊലപാതത്തിൽ അനുശോചിച്ചു കൊണ്ട് നാളെ  (31-03-2022 വ്യാഴം) രാവിലെ 06:00 മുതൽ മയ്യിത്ത് ഖബറടക്കം ചെയ്യുന്നത് വരെ മഞ്ചേരിയിൽ ഹർത്താൽ ആചരിക്കും. Old news   ...

വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെ പിന്മാറില്ല; മിനിമം ചാര്‍ജ് 12 രൂപയാക്കണം

പ്രൈവറ്റ് ബസ് മേഖലയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒട്ടും പര്യാപ്തമായ നിരക്ക് വര്‍ധനവല്ലെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ടി ഗോപിനാഥ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ല. സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ട്വന്റിഫോറിനോട് പ്രതികരിച്ചു. ’72 രൂപ ഡീസല്‍ വിലയുള്ളപ്പോഴാണ് മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന നിര്‍ദേശം വന്നത്. 30 കൊല്ലം മുമ്പത്തെ കാര്യം ഇന്ന് പ്രസക്തി നല്‍കി പറയാകാനാകില്ല. അന്നത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണവും ഇന്ന് ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും നോക്കണം. ഇന്ന് സ്വകാര്യ ബസുകളില്‍ 70ശതമാനം യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികളാണ്. ഈ നിരക്കില്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ മാറ്റം വരുത്താതെ സ്വകാര്യ ബസ് മേഖല മുന്നോട്ടുകൊണ്ടുപോക...

അജ്ഞാതരുടെ വെട്ടേറ്റ മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ അന്തരിച്ചു

*♨️ BREAKING NEWS*  അജ്ഞാതരുടെ വെട്ടേറ്റ മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ അന്തരിച്ചു മലപ്പുറം മഞ്ചേരിയില്‍ വെട്ടേറ്റ നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീല്‍ മരിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പയ്യനാട് വച്ചാണ് ആക്രമണമുണ്ടായത്. അജ്ഞാതരായ  അക്രമികളുടെ വെട്ടേറ്റ്  ഗുതുതരാവസ്ഥയിലായിരുന്ന മഞ്ചേരി മുനിസിപ്പൽ  കൗൺസിലർ (വാർഡ് 16  കിഴക്കേത്തല) തലാപ്പിൽ  അബ്ദുൽ ജലീൽ (പട്ടാളം  കുഞ്ഞാൻ) മരണപ്പെട്ടു കിഴക്കേതല 16ആം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാനാണ് കഴിഞദിവസം രാത്രി 10 മണിയോടെ ബൈക്കിലെത്തിയ അക്ഞാതസംഘത്തിൻ്റെ വെട്ടേറ്റത്. പാലക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കൗൺസിലറുടെ വാഹനം കുട്ടി പറയിൽ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു.  ആദ്യം മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജലീലിനെ പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ അത്യ ഹിത വിഭാഗത്തില...

വേങ്ങരയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് ആട്ചത്തു 4പേർക്ക് പരിക്ക്

വേങ്ങര: പറമ്പിൽ പടിയിൽ പിക്കപ്പു ലോറിയും 2 ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് നാല് പേർക്ക് പരിക്ക്,പരിക്കേറ്റവരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരാടും ചത്തു, അപകടത്തിൽ പരിക്കേറ്റ  വേങ്ങര ഉരകം സ്വദേശികളായ റഷീദ് 27,മുജീബ് 45 എന്നിവർ  നിലവിൽ അൽ സലാമ ആശുപത്രിയിൽ ചികിത്സയിലും  ഗുരുതരമായി പരിക്കേറ്റ പട്ടാമ്പി സ്വദേശിയായ ആളെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിക്ക് മാറ്റി, മറ്റൊരാൾ  നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്നാണ് അറിയാൻ സാധിച്ചത്.   Step 3: Place this code wherever you want the plugin to appear on your page. വേങ്ങരയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് 1ആട് ചത്തു നാലു പേർക്ക് പരിക്ക് വേങ്ങരയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് 1ആട് ചത്തു നാലു പേർക്ക് പരിക്ക് Posted by Fishinkerala by UNAISvaliyora on Wednesday, 30 March 2022

155 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഒരു കുപ്പി; തുറക്കണോ വേണ്ടയോ എന്ന സംശയത്തിൽ ശാസ്ത്രജ്ഞർ

325-350 എ.ഡി കാലഘട്ടത്തിലെ ഒരു കുപ്പി. ‘സ്‌പെയർ വൈൻ ബോട്ടിൽ’ എന്നാണ് പേര്. പക്ഷേ പേരിൽ മാത്രമേ ‘വീഞ്ഞ് ‘ ഉള്ളു. ഈ കുപ്പി ഇതുവരെ തുറക്കുകയോ, ഇതിൽ എന്താണെന്ന് സ്ഥിരീകരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. കുപ്പി തുറക്കണോ വേണ്ടയോ എന്നുള്ള ചർച്ചയിലാണ് ശാസ്ത്രലോകം. 155 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഈ കുപ്പിയിൽ എന്താണ് എന്നത് സംബന്ധിച്ച് നിഗമനങ്ങൾ മാത്രമാണ് ഇപ്പോളും ഉള്ളത്.  വർഷം 1867…ജർമനിയിലെ സ്‌പെയറിന് സമീപം, ഇന്ന് റിനേലൻഡ്-പാലറ്റൈനേറ്റ് എന്നറിയപ്പെടുന്ന പ്രദേശത്ത് നിന്ന് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ ധനികന്റെ ശവകൂടീരം തുറക്കുന്നത് അന്നാണ്. ശവകുടീരത്തിൽ രണ്ട് സാർകോഫാഗികളാണ് കണ്ടെത്തിയത്. റോമൻ ശവകുടീരങ്ങളിൽ മൃതദേഹം അടക്കുന്ന കല്ലുകൊണ്ടുള്ള ശവപ്പെട്ടിയാണ് സാർകോഫഗസ്. ഇതിൽ ധാരാളം ചിത്രപ്പണികളും കൊത്തുപണികളും ചെയ്തിരിക്കും.ഒരു പുരുഷന്റേയും, സ്ത്രീയുടേയും സാർക്കോഫാഗികളാണ് കണ്ടെത്തിയത്. പുരുഷന്റെ സാർക്കോഫാഗസിൽ നിന്ന് പത്ത് പാത്രങ്ങളും, സ്ത്രീയുടെ സാർക്കോഫാഗസിൽ നിന്ന് ആറ് ചില്ല് കുപ്പികളും കണ്ടെത്തി.ഇതിൽ ഒരു കുപ്പിൽ മാത്രമാണ് ദ്രാവകം കണ്ടെത്തിയത്. ബാക്കി അഞ്ച് കുപ്പികള...

പണിമുടക്ക് എന്തിനെന്ന് ചോദിച്ചപ്പോൾ മുങ്ങിയതല്ല,വൈറൽ വിഡിയോയിലെ DYFI നേതാവിൻ്റെ പ്രതികരണം

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദേശീയ പണിമുടക്കിനിടെ ഒരു വിഡിയോ വൈറലായിരുന്നു. പണിമുടക്ക് എന്തിനെന്ന് ബൈക്ക് യാത്രക്കാരൻ ചോദിക്കുമ്പോൾ അതിനു മറുപടി പറയാതെ വാഹനത്തിൻ്റെ ഹോണടി കേട്ട് സ്ഥലത്തുനിന്ന് പോകുന്ന ഒരു യുവാവിൻ്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ വിഡിയോയിലെ യുവാവ് ഇപ്പോൾ വിശദീകരണക്കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവ് പ്രജീഷാണ് വിഡിയോയിൽ ഉള്ളത്. പണിമുടക്ക് എന്തിനെന്ന് ചോദിച്ചപ്പോൾ തടിതപ്പിയതല്ലെന്നും തിരികെ വന്നപ്പോൾ ബൈക്കിലെ യുവാക്കൾ സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നും പ്രജീഷ് പറയുന്നു. പ്രജീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: ഞാൻ പ്രജീഷ്.  വയനാട്ടിലെ ഒരു തോട്ടം തൊഴിലാളി കുടുംബത്തിൽ നിന്നുള്ള തൊഴിലാളിയാണ്. എന്റെ പേരിലുളള ഒരു വീഡിയോ ഇപ്പോൾ ഈ നാട്ടിലെ അരാഷ്ട്രീയ വാദികളും തൊഴിലാളി വിരുദ്ധരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്തിനാണ് പണിമുടക്ക് എന്ന് ഒരു വഴിയാത്രക്കാരൻ ചോദിക്കുമ്പോൾ എനിക്ക് ഉത്തരം മുട്ടി ഞാൻ തടിതപ്പി എന്ന പേരിലാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്. അരാഷ്ട്രീയ വാദികളും, തൊഴിലാളി വിരുദ്ധരും, ചില തൽപ്പര കക്ഷികളും  ചേർന്ന് ഈ വീഡിയോ...

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വിവയിക്കാം today news

◼️ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന എല്‍ഡിഎഫ് യോഗം ഇന്ന്. പുതിയ മദ്യനയത്തിലും തീരുമാനമുണ്ടാകും. എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടുന്നത് ഒഴിവാക്കുക, ഐടി മേഖലയില്‍ പബ് അനുവദിക്കുക തുടങ്ങിയ വിഷയങ്ങളിലും തീരുമാനമുണ്ടാകും. കെ റെയില്‍ വിഷയവും ചര്‍ച്ചയാകും. ◼️ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു. ◼️യുദ്ധം അവസാനിക്കുന്നു. യുക്രെയിനും റഷ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ പുരോഗതി. സുരക്ഷ ഉറപ്പാണെങ്കില്‍ നാറ്റോയില്‍ ചേരില്ലെന്ന് യുക്രെയിന്‍ സമ്മതിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ് നഗരങ്ങളില്‍ ആക്രമണം കുറയ്ക്കാമെന്നു റഷ്യ ഉറപ്പു നല്‍കി. തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോകന്റെ ഓഫീസില്‍ ആരംഭിച്ച സമാധാന ചര്‍ച്ചയിലാണ് പുരോഗതി. ◼️രണ്ടു ദിവസത്തെ പൊതുപണിമുടക്കിനു സമാപനം. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് പൊലീസ് നോക്കിനില്‍ക്കേ ജീവനക്കാരെ സമരക്കാര്‍ മര്‍ദ്ദിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിവാദമായതോടെ പോലീസ് അമ്പതോളം പേര്‍ക്കെതിരേ കേസെടുത്തു...

ഇരുചക്ര വാഹനം റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ

വേങ്ങര: വലിയോറ-പാണ്ടികശാല റോഡിൽ മുതലമാട്‌ ഇറക്കത്തിൽ KL65A4225 എന്ന റെജിസ്ട്രേഷൻ നമ്പറിലുള്ള (ഹോണ്ട സ്കൂട്ടർ) ഇരുചക്ര വാഹനം ഉടമസ്തനില്ലാതെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ട് മൂന്ന് ദിവസത്തിലധികമായതായി പരിസരവാസികൾ പരാതിപെട്ടു. മോഷണ ശ്രമത്തിനിടയിലോ മറ്റോ വാഹനം വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട് മോഷ്ടക്കൾ കളഞ്ഞുകടന്നതാണോ എന്നും പരിസരവാസികൾ സംശയം പ്രകടിപ്പിക്കുന്നു. ബന്ധപ്പെട്ട പോലീസ് അധികാരികൾ എത്രയും വേഗത്തിൽ ഈ വാഹനം ഈ പ്രദേശത്ത് നിന്നും സ്റ്റേഷനിലേക്ക് മാറ്റി അന്വേഷണം നടത്തി യഥാർത്ഥ ഉടമയെ കണ്ടെത്തി ഈ വിഷയത്തിലുള്ള ദുരൂഹത അവസാനിപ്പിക്കണമെന്നും പ്രദേശവാസികൾ അറിയിച്ചു.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

മിനി ഊട്ടി ഏരിയയിൽ വൻതീപിടുത്തം Live

/AVvXsEinLIleDYwy28P2ny6mCM6FZljW-uvKHJSIVZrr3SviQ3Pnbv_wFPsFGqW837dDhx_ivMi55uKCky5oYA7Vojw4Q6Vl0Dt5zWvt4PFe671R4Oa8LPV-Z26tZ59TfdcLURbspfHD4nUiUk8XaSRzONx2ldxnT7EGLwZWf145IWhgk3HYepqoTAoHaMZzvO8A" imageanchor="1" style="margin-left: 1em; margin-right: 1em;"> തീപ്പിടുത്തം മലപ്പുറം മിനി ഊട്ടി മൈലാടിയിൽ ചെരുപ്പ് ഫാക്ടറിയിൽ തീപ്പിടുത്തം. വലിയ രീതിയിലുള്ള പുക പ്രദേശത്ത് വ്യപിക്കുന്നതായി അറിയുന്നു. ആളപായം ഉള്ളതായി വിവരം ഇല്ല. ഫയർഫോഴ്സ് സംഭവ സ്ഥലത് എത്തി തീ അണക്കാൻ ശ്രമം തുടങ്ങി                           ....

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

കരിപ്പൂർ വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ ആൾ മരണപെട്ടു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരണപെട്ടു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിരിന്നു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്.  അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...! മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന 30 വയസ്സുകാരനാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ഇബ്രാഹിംകുഞ്ഞ് സാഹിബ് മരണപ്പെട്ടു

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.  2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതി...

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി.കാണാനായ 6 വയസ്സുകാരൻ സുഹാനെവീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാനായ 6 വയസ്സുകാരൻ സുഹാനെ വീട്ടിൽ നിന്ന്  അരകിലോമീറ്ററോളം അകലെ ഒരു   കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് താഹിത ദമ്പതികളുടെ മകൻ  സുഹാൻ (6) നെ യാണ് മരിച്ച നിലയിൽ കണ്ടത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്. കാണാതായി 21 മണിക്കൂറുകൾക്ക് ശേഷമാണ് സുഹാന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.  ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി  വീടിനു പുറത്തേക്കിറങ്ങിയ  സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള