*♨️ BREAKING NEWS*
അജ്ഞാതരുടെ വെട്ടേറ്റ മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ അന്തരിച്ചു
മലപ്പുറം മഞ്ചേരിയില്‍ വെട്ടേറ്റ നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീല്‍ മരിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പയ്യനാട് വച്ചാണ് ആക്രമണമുണ്ടായത്.
അജ്ഞാതരായ അക്രമികളുടെ വെട്ടേറ്റ് ഗുതുതരാവസ്ഥയിലായിരുന്ന മഞ്ചേരി മുനിസിപ്പൽ കൗൺസിലർ (വാർഡ് 16 കിഴക്കേത്തല) തലാപ്പിൽ അബ്ദുൽ ജലീൽ (പട്ടാളം കുഞ്ഞാൻ) മരണപ്പെട്ടു
കിഴക്കേതല 16ആം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാനാണ് കഴിഞദിവസം രാത്രി 10 മണിയോടെ ബൈക്കിലെത്തിയ അക്ഞാതസംഘത്തിൻ്റെ വെട്ടേറ്റത്. പാലക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കൗൺസിലറുടെ വാഹനം കുട്ടി പറയിൽ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. ആദ്യം മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജലീലിനെ പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ അത്യ ഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിൻ്റെ പിറക് വശത്തെ ചില്ല് തകർത്ത നിലയിലാണ്