ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വിവയിക്കാം today news


◼️ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന എല്‍ഡിഎഫ് യോഗം ഇന്ന്. പുതിയ മദ്യനയത്തിലും തീരുമാനമുണ്ടാകും. എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടുന്നത് ഒഴിവാക്കുക, ഐടി മേഖലയില്‍ പബ് അനുവദിക്കുക തുടങ്ങിയ വിഷയങ്ങളിലും തീരുമാനമുണ്ടാകും. കെ റെയില്‍ വിഷയവും ചര്‍ച്ചയാകും.

◼️ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു.
◼️യുദ്ധം അവസാനിക്കുന്നു. യുക്രെയിനും റഷ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ പുരോഗതി. സുരക്ഷ ഉറപ്പാണെങ്കില്‍ നാറ്റോയില്‍ ചേരില്ലെന്ന് യുക്രെയിന്‍ സമ്മതിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ് നഗരങ്ങളില്‍ ആക്രമണം കുറയ്ക്കാമെന്നു റഷ്യ ഉറപ്പു നല്‍കി. തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോകന്റെ ഓഫീസില്‍ ആരംഭിച്ച സമാധാന ചര്‍ച്ചയിലാണ് പുരോഗതി.

◼️രണ്ടു ദിവസത്തെ പൊതുപണിമുടക്കിനു സമാപനം. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് പൊലീസ് നോക്കിനില്‍ക്കേ ജീവനക്കാരെ സമരക്കാര്‍ മര്‍ദ്ദിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിവാദമായതോടെ പോലീസ് അമ്പതോളം പേര്‍ക്കെതിരേ കേസെടുത്തു.

◼️പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് പാടൂരിലെ കെഎസ്ഇബി ഓഫീസില്‍ സമരാനുകൂലികളുടെ അതിക്രമം. ഉച്ചയോടെ ബൈക്കുകളിലും ഓട്ടോറിക്ഷയിലുമെത്തിയ മുപ്പതംഗ സംഘമാണ് അതിക്രമം നടത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് എന്‍ജിനിയര്‍ കുഞ്ഞുമുഹമ്മദ്, ഓവര്‍സിയര്‍ മനോജ്, ലൈന്‍മാന്‍മാരായ നടരാജന്‍ ആറുമുഖന്‍ വര്‍ക്കര്‍മാരായ അഷറഫ്, കുട്ടപ്പന്‍, രാമന്‍കുട്ടി, അപ്രന്റിസ് സഞ്ജയ് എന്നിവരെ മര്‍ദ്ദിച്ചു. ഓഫീസ് സാധനങ്ങള്‍ കേടുവരുത്തി. പരിക്കേറ്റവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️മൂന്നാറില്‍ പണിമുടക്കുകാര്‍ വഴിതടഞ്ഞതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എംഎല്‍എ രാജയെ  കൈയ്യേറ്റം ചെയ്ത പൊലീസ് എസ്ഐ സാഗറിനെ സ്ഥലംമാറ്റി. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്കു മാറ്റി എസ്പിയാണ് ഉത്തരവിട്ടത്.  

◼️ജോലിക്കെത്തിയ അധ്യാപകരെ പൊതുപണിമുടക്ക് അനുകൂലികള്‍ മര്‍ദ്ദിച്ചു. കോഴിക്കോട് അത്തോളി  ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേശീയ അധ്യാപക പരിഷത്ത് കൊയിലാണ്ടി ഉപജില്ല പ്രസിഡന്റ് ബിജു,  സുബാഷ് എന്നീ അദ്ധ്യാപകരെ പ്രാദേശിക സിപിഎം നേതാക്കള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.

◼️നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്തു. ദിലീപിന്റെ സുഹൃത്തായ വ്യവസായി ശരത്തിനെയും ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച പള്‍സര്‍ സുനി  പകര്‍ത്തിയ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ തേടിയാണ് പോലീസിന്റെ ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തത്.

◼️പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം  കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടക്കായി ലഭിച്ച കേന്ദ്രസഹായം എത്രയാണെന്ന് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍. മാവോയിസ്റ്റ് വേട്ടക്കായി കേരളത്തിനു പണം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം. കേരളത്തിലെ മാവോയിസ്റ്റ് വേട്ട കേന്ദ്രഫണ്ട തട്ടാനുള്ള വ്യാജഏറ്റുമുട്ടല്‍ കൊലപാതകമാണെന്നു തുടക്കംമുതലേ ആരോപണമുണ്ടായിരുന്നു.
◼️ഭരതനാട്യം നര്‍ത്തകി വി.പി. മന്‍സിയക്ക് വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂര്‍ എംപി. ഇത്തരം സംഭവങ്ങള്‍ ഹിന്ദു മതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിന് ദോഷം ചെയ്യും. ക്ഷേത്രങ്ങള്‍ക്ക് അകത്തുള്ള ചട്ടങ്ങള്‍ മനസിലാക്കാം. എന്നാല്‍ ക്ഷേത്ര പരിസരത്ത് കലകള്‍ അവതരിപ്പിക്കുന്നത് മതത്തിന്റെ പേരില്‍ വിലക്കിയത് മോശമാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

◼️ഫോണിലൂടെ സ്ത്രീയെ ശല്യം ചെയ്തതിന് കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയ യുഎഇയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍. ബാലരാമപുരം സ്വദേശി പ്രണവിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പൊലീസ് പിടികൂടിയത്. അയല്‍വാസിയായ സ്ത്രീയെ ഫോണിലൂടെ ശല്യപ്പെടുത്തിയതിനാണ് കേസ്.

◼️അനധികൃത സ്വത്തു സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിക്കുവേണ്ടി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ച സിപിഎം നേതാവ് അറസ്റ്റിലായി. പാലക്കാട് വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിയും സംഘവും അറസ്റ്റു ചെയ്തത്.

◼️സംസ്ഥാന തൊഴില്‍ വകുപ്പ് മികച്ച തൊഴിലിടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ എക്സലന്‍സ് പുരസ്‌കാരം എട്ടു  സ്ഥാപനങ്ങള്‍ക്ക്. ഭീമ ജ്വല്ലറി, എംകെ സില്‍ക്സ് പാലക്കാട്, കീസ് ഹോട്ടല്‍ തിരുവനന്തപുരം, സുരി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് കോട്ടയം, സേഫ് സോഫ്റ്റ് വെയര്‍ പാലക്കാട്, നെക്സാ കൊല്ലം, ഡിഡിആര്‍സി എസ്ആര്‍എല്‍ തിരുവനന്തപുരം, ആലുക്കാസ് റിയല്‍റ്റേഴ്സ് തൃശൂര്‍ എന്നീ സ്ഥാപനങ്ങളാണ് പുരസ്‌കാരം നേടിയത്. 85 സ്ഥാപനങ്ങള്‍ നേരത്തെ ഏര്‍പ്പെടുത്തിയ വജ്ര പുരസ്‌കാരത്തിനും 117 സ്ഥാപനങ്ങള്‍ സുവര്‍ണ പുരസ്‌കാരത്തിനും അര്‍ഹരായി. നാളെ രാവിലെ പത്തിന് തിരുവനന്തപുരത്തു മഹാത്മാ അയ്യന്‍കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 1361 അപേക്ഷകരില്‍ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

◼️കെ റെയില്‍ എംഡി റയില്‍വേയില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയതാണെന്ന് മറക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍. ജനങ്ങളെ ദ്രോഹിച്ചാല്‍ കേന്ദ്രം തിരിച്ചു വിളിക്കും. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ നടത്തിയ കെ റെയില്‍ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. കരുണ പാലിയേറ്റീവ് കെയര്‍ മന്ത്രി സജി ചെറിയാന്റെ പൊയ്മുഖമാണെന്നും അദ്ദേഹം പറഞ്ഞു.

◼️സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സേതുവിനും എന്‍.എസ്. മാധവനും. അമ്പതിനായിരം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ഇന്നു വൈകുന്നേരം നാലിന് എറണാകുളത്തെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ സമ്മാനിക്കും.

◼️പള്ളിത്തര്‍ക്കത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്റെ നിയമനിര്‍മ്മാണ നിര്‍ദ്ദേശത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രമേയം പാസാക്കി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനു പകരം പൊതുജനാഭിപ്രായം തേടുന്നത് കോടതിയോടുള്ള അവഹേളനമാണ്. ഇക്കാര്യങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണമെന്നും സഭ  ആവശ്യപ്പെട്ടു.

◼️വീടിനു മുകളില്‍ തെങ്ങുവീണ് വൃദ്ധ മരിച്ചു. മലപ്പുറം കരുളായി കോളനിയിലെ മൊരടന്‍ ചക്കിയാണ് മരിച്ചത്.

◼️സംസ്ഥാനത്ത്  ഹയര്‍ സെക്കന്ററി പരീക്ഷ ഇന്നും എസ്എസ്എല്‍സി പരീക്ഷ നാളേയും ആരംഭിക്കും. 4,27,407 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയും  4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയും എഴുതും. 

◼️എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കാനിരിക്കേ, പാലക്കാട്ടെ എസ്എസ്എല്‍സി വിദ്യാര്‍ഥിനി വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് മുസലിയാരകത്ത് വീട്ടില്‍ ഷെറിന്‍ ആണു മരിച്ചത്.

◼️പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. പമ്പാവാലി ആലപ്പാട്ട് പാപ്പിക്കയത്തില്‍ കുളിക്കുന്നതിനിടെയാണ് നാറാണംതോട് അമ്പലപ്പറമ്പില്‍ വിനോദിന്റെ മകള്‍ നന്ദന (17) മുങ്ങി മരിച്ചത്.

◼️എറണാകുളം കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 80 കിലോയോളം കഞ്ചാവാണ്  പിടിച്ചെടുത്തത്. ആലുവ സ്വദേശി കബീര്‍, എടത്തല സ്വദേശി നജീബ്, വരാപ്പുഴ സ്വദേശികളായ മനു ബാബു, മനീഷ് എന്നിവര്‍ അറസ്റ്റിലായി. കഞ്ചാവ് വാങ്ങാനെത്തിയ രണ്ടു പേരും പിടിയിലായി.

◼️ചാവക്കാട് കടപ്പുറം തൊട്ടാപ്പില്‍ കാറിലിടിച്ച് കുതിരക്ക് ഗുരുതര പരിക്ക്. കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസ്സുകാരനും പരിക്കേറ്റു. പരിക്കേറ്റ മുനക്കക്കടവ് സ്വദേശി  സുഹൈലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️2016 മുതല്‍ 2020 വരെ രാജ്യത്ത് 3,400 വര്‍ഗീയ കലാപ കേസുകള്‍  രജിസ്റ്റര്‍ ചെയ്തെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്.  ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരം.  2020-ല്‍ 857 വര്‍ഗീയ കലാപ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

◼️മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള 300 എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും മുംബൈയില്‍ വീട് നല്‍കാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നീക്കത്തിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പകരം നിയമസഭാംഗങ്ങള്‍ക്കായി പ്രത്യേക ക്വാട്ട അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.

◼️ഉത്തര്‍പ്രദേശ് കുശിനഗറില്‍ മുസ്ലീം യുവാവ് ബാബര്‍ അലിയെ(20) കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയുടെ വിജയാഘോഷത്തില്‍ പങ്കെടുത്തതിനാണ് ബാബറിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ബാബറിന്റെ ബന്ധുക്കള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

◼️ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ മെയ് ഒന്നിനു നിലവില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ദുബായില്‍ നടന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച ഇന്ത്യ - യുഎഇ, ബിസിനസ് - ടു - ബിസിനസ് മീറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുഎഇ വിദേശ വ്യാപാര സഹമന്ത്രി എച്ച് ഇ താനി അല്‍ സെയൂദി ചടങ്ങില്‍ പങ്കെടുത്തു.

◼️കൊവിഡ് വ്യാപിച്ചതോടെ ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. വീടിനു പുറത്തിറങ്ങരുതെന്ന് വിലക്കേര്‍പ്പെടുത്തി.

◼️സൗദി അറേബ്യയില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്ലാത്ത  ജീവനക്കാരെ കണ്ടെത്താന്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ പരിശോധന. ഇന്‍ഷ്വറന്‍സ് ഇല്ലാത്ത ഓരോ ജീവനക്കാരനും 2000 റിയാല്‍ മുതല്‍ 20,000 റിയാല്‍ വരെയാണ് പിഴ ഈടാക്കാകുക. സ്ഥാപനത്തിലെ ഒരു ജീവനക്കാരന് ഇന്‍ഷൂറന്‍സ് പുതുക്കണമെങ്കില്‍ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഉണ്ടാകണമെന്ന ചട്ടവും നിലവിലുണ്ട്.

◼️പ്രമുഖ അമേരിക്കന്‍ പാക്കേജ് ഡെലിവറി കമ്പനിയായ ഫെഡക്സ് കോര്‍പറേഷനു മലയാളി സാരഥി. മുന്‍ ഡിജിപി സി സുബ്രഹ്‌മണ്യത്തിന്റെ മകനും തിരുവനന്തപുരം സ്വദേശിയുമായ രാജ് സുബ്രഹ്‌മണ്യമാണ് ഫെഡക്സിന്റെ പുതിയ സിഇഒ. 30 വര്‍ഷംമുമ്പ് സാധാരണ ജീവനക്കാരനായി ഫെഡക്സില്‍ ചേര്‍ന്ന രാജ് ഏതാനും വര്‍ഷമായി ഫെഡക്സ് സ്ഥാപകന്‍ ഡബ്ള്യു സ്മിത്തിന്റെ വിശ്വസ്തനായിരുന്നു.

◼️ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധസെഞ്ചുറി നേടിയ നായകന്‍ സഞ്ജു സാംസണും മൂന്ന് വിക്കറ്റെടുത്ത യൂസ്വേന്ദ്ര ചാഹലും രാജസ്ഥാന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

◼️ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യത ഉറപ്പാക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വടക്കന്‍ മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.

◼️കേരളത്തില്‍ ഇന്നലെ 17,846 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 3,555 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,028 കോവിഡ് രോഗികള്‍. നിലവില്‍ 31,197 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.98 കോടി കോവിഡ് രോഗികളുണ്ട്.

◼️രാജ്യത്ത് കഴിഞ്ഞ വര്‍ഷം 4ജി മൊബൈല്‍ താരീഫ് നിരക്കില്‍ ഉണ്ടായ വര്‍ധനവ് പുതിയ ഉപഭോക്താക്കളുടെ വരവിനെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബര്‍- ഡിസംബര്‍ കാലയളവില്‍ 32.10 മില്യണ്‍ ഉപഭോക്താക്കളെയാണ് ടെലികോം കമ്പനികള്‍ക്ക് നഷ്ടമായത്. അതില്‍ 28.14 മില്യണ്‍ ഉപഭോക്താക്കളും നഷ്ടമായത് റിലയന്‍സ് ജിയോയ്ക്ക് ആണ്. അതേ സമയം എയര്‍ടെല്‍ ഉപഭോക്താക്കളുടെ എണ്ണം 1.5 മില്യണ്‍ വര്‍ധിച്ചു. വോഡാഫോണ്‍ ഐഡിയയുടെ ഇക്കാലയളവിലെ നഷ്ടം 5.55 മില്യണ്‍ ഉപഭോക്താക്കളാണ്. ഇപ്പോള്‍ ഒരുമാസം മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം 4 മില്യണില്‍ നിന്ന് 8 മില്യണിലേക്ക് ഉയര്‍ന്നിട്ടുണ്ട്. താരതമ്യേന നിരക്ക് കുറഞ്ഞ മൊബൈല്‍ നെറ്റുവര്‍ക്കിലേക്ക് ജനം മാറുകയാണ്.

◼️റഷ്യയില്‍ നിന്നും റെക്കോര്‍ഡ് തുകക്ക് സൂര്യകാന്തി എണ്ണ വാങ്ങി ഇന്ത്യ. 45,000 ടണ്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയത്. ഭക്ഷ്യഎണ്ണക്ക് ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ നടപടി. യുക്രെയ്‌നില്‍ നിന്നുള്ള വിതരണം നിലച്ചതോടെയാണ് വന്‍ വിലക്ക് എണ്ണ വാങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമായത്. റഷ്യയുമായുള്ള കരാര്‍ ഭക്ഷ്യ എണ്ണയുടെ ക്ഷാമം പരിഹരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. യുക്രെയ്‌നൊപ്പം ഇന്തോനേഷ്യ പാംഒയില്‍ ഇറക്കുമതിക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിതോടെയാണ് ഇന്ത്യയില്‍ ഭക്ഷ്യഎണ്ണകള്‍ക്ക് വലിയ ക്ഷാമം അനുഭവപ്പെട്ടത്. പല വ്യവസായികളും ടണ്ണിന് 1.6 ലക്ഷമെന്ന റെക്കോര്‍ഡ് തുകക്കാണ് ഭക്ഷ്യഎണ്ണ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.

◼️തെലുങ്കില്‍ നിന്ന് മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രം കൂടി വരുന്നു. വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജെജിഎം എന്നാണ് പേരിട്ടിരിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രോജക്റ്റിന്റെ പ്രഖ്യാപനം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വിജയ് ദേവരകൊണ്ട മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമായിരിക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പുരി ജഗന്നാഥ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നു.  മാസ് എന്റര്‍ടെയ്നര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

◼️പുതിയ മലയാള ചിത്രങ്ങളുടെ റിലീസ് തീയതികള്‍ പ്രഖ്യാപിച്ച് മുന്‍നിര ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ. ടൊവീനോ തോമസ് നായകനായ ആഷിക് അബു ചിത്രം നാരദന്‍, ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് ഒരുക്കിയ വെയില്‍, ജോജു ജോര്‍ജ്, വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ എം ഒരുക്കിയ പട എന്നിവയുടെ റിലീസ് തീയതികളാണ് ആമസോണ്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ആദ്യം എത്തുക പടയാണ്. മാര്‍ച്ച് 30 ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. ഏപ്രില്‍ 8നാണ് ആഷിക് അബുവിന്റെ നാരദന്‍ സ്ട്രീമിംഗ് ആരംഭിക്കുക. ഏപ്രില്‍ 15ന് ആണ് ഷെയ്ന്‍ നിഗത്തിന്റെ വെയില്‍ സ്ട്രീമിംഗ് ആരംഭിക്കും.

◼️ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ടൈഗര്‍ സ്‌പോര്‍ട്ട് 660 ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.95 ലക്ഷമാണ് രൂപ എക്‌സ്‌ഷോറൂം വില. സഫയര്‍ ബ്ലാക്ക് ഉള്ള ലൂസെര്‍ണ്‍ ബ്ലൂ, ഗ്രാഫൈറ്റിനൊപ്പം കൊറോസി റെഡ്, ബ്ലാക്ക് വിത്ത് ഗ്രാഫൈറ്റ് എന്നിങ്ങനെ മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ വാഹനം ലഭിക്കും. പുതിയ ട്രയംഫ് ടൈഗര്‍ സ്‌പോര്‍ട് 660 ന് കരുത്ത് പകരുന്നത് നിലവിലെ അതേ 660 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍-3 സിലിണ്ടര്‍ എഞ്ചിനാണ്. അത് ട്രൈഡന്റ് 660-നും കരുത്ത് പകരുന്നു. ഈ മോട്ടോര്‍ 10,250 ആര്‍പിഎമ്മില്‍ 80 എച്ച്പി പവറും 6,250 ആര്‍പിഎമ്മില്‍ 64 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സ് ആണ് ട്രാന്‍സ്മിഷന്‍.  

◼️ചിത്രഗുപ്തന്‍ കണക്ക് തെറ്റിയപ്പോള്‍ പരലോകത്ത് അഞ്ചു വര്‍ഷം മുമ്പേ എത്തിച്ചേരേണ്ടി വന്നത് കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവ്. അതോടെ പരലോകത്ത് ഉണ്ടായ മാറ്റങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ രചന. 'ഒന്നാം മരണം'. എന്‍ ബി സന്തോഷ്. സൈകതം ബുക്സ്. വില 180 രൂപ.

◼️പൊടിയും അഴുക്കുമെല്ലാം കഴുകിക്കളഞ്ഞ് ചര്‍മത്തെ വൃത്തിയുള്ളതാക്കാന്‍ കുളി നല്ലതാണെങ്കിലും കുളിയുടെ എണ്ണം കൂട്ടിയാല്‍ അത് ചര്‍മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചൂടുകാലത്തായാലും തണുപ്പു കാലത്തായാലും ഒരുപാടു തവണ കുളിക്കുന്നത് നല്ലതല്ല. ഒരുപാട് പ്രാവശ്യം കുളിക്കുമ്പോള്‍ ചര്‍മത്തിലെ എണ്ണമയം കൂടുതല്‍ നഷ്ടപ്പെട്ട് വരണ്ടതാകാനുള്ള സാധ്യതയുണ്ട്. ദിവസവും ഒരു നേരം കുളിക്കുന്നതാകും അഭികാമ്യം. വരണ്ട ചര്‍മമുള്ളവര്‍ കുളിക്കുമ്പോള്‍ സാധാരണ സോപ്പിനു പകരം ക്ലെന്‍സിങ് ലോഷന്‍ ചേര്‍ന്ന ഷവര്‍ ജെല്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ചൂടുകുരു പോലെയുള്ള അസ്വസ്ഥതകളുള്ള സാഹചര്യത്തില്‍ സോപ്പുപയോഗിക്കാതെ രണ്ടു തവണ കുളിക്കുന്നതിലും തെറ്റില്ല. നാട്ടില്‍ ഏറ്റവും സുലഭവും വിലക്കുറവുള്ളതും  മികച്ച ഗുണമുള്ളതുമാണ് വെളിച്ചെണ്ണ. അത് നല്ലൊരു മോയിസ്ചറൈസറാണ്. വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡുകള്‍, ആന്റിഫംഗല്‍, ആന്റി ബാക്റ്റീരിയല്‍, ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ എന്നിവയും വെളിച്ചെണ്ണയിലുണ്ട്. അതുകൊണ്ടു തന്നെ ചൊറിച്ചില്‍, അലര്‍ജി, ഫംഗല്‍ ഇന്‍ഫെക്ഷന്‍സ് അങ്ങനെ പലവിധത്തിലുള്ള ത്വക്രോഗങ്ങളെ തടയാനുള്ള കഴിവ് വെളിച്ചെണ്ണയ്ക്കുണ്ട്. ശരിക്കും എണ്ണ പുരട്ടേണ്ടത് കുളിക്കുന്നതിനു മുന്‍പല്ല. കുളിച്ചതിനു ശേഷമാണ്. അങ്ങനെ പറയാന്‍ കാരണമുണ്ട്. കുളിക്കുന്നതിനു മുന്‍പ് എണ്ണ പുരട്ടുമ്പോള്‍ ത്വക്കിനു മുകളില്‍ എണ്ണ ഒരു പാളിപോലെ നില്‍ക്കുന്നതിനാല്‍ വെള്ളത്തിന് ചര്‍മവുമായി നേരിട്ട് സമ്പര്‍ക്കം വരില്ല. കുളിക്കമ്പോള്‍ സോപ്പും ലോഷനുമുപയോഗിച്ച് എണ്ണ കഴുകിക്കളയുന്നതിനാല്‍ എണ്ണയില്‍ നിന്നുള്ള ഗുണങ്ങള്‍ ചര്‍മത്തിന് ലഭിക്കുകയുമില്ല.

*ശുഭദിനം*
*കവിത കണ്ണന്‍*
ന്യൂസിലാന്റിലുള്ള ഓക്‌സന്റില്‍ നിന്ന് 60 മൈല്‍ അകലെ ഒരു ഗുഹയുണ്ട്.  പ്രകാശം പരത്തുന്ന ജീവികളുടെ ഗുഹയെന്നാണ് അത് അറിയപ്പെടുക.  ആ ഗുഹയില്‍ ലക്ഷോപലക്ഷം ജീവികളുണ്ട്.  അവയെല്ലാം സ്വയം പ്രകാശിക്കും.  നമ്മുടെ നാട്ടിലെ മിന്നാമിനുങ്ങിനെപോലെ.  ആ ജീവികളുടെ പ്രകാശംകൊണ്ട് നമുക്ക് പുസ്തകം വായിക്കാന്‍പോലുമാകുമത്രേ.. പക്ഷേ, ആ ഗുഹയില്‍ കയറാന്‍ ഒരു നിബന്ധനുണ്ട്.  ഒരു നേരിയ ശബ്ദംപോലുമുണ്ടാക്കാതെ വേണം ആ ഗുഹയില്‍ പ്രവേശിക്കാന്‍.  ശബ്ദമുണ്ടാക്കിയാല്‍ ആ കൊച്ചുജീവികള്‍ അവയുടെ പ്രകാശം മറച്ചുകളയും. അങ്ങിനെ പ്രകാശത്തില്‍ മുങ്ങി നിന്ന ആ ഗുഹ ഇരുട്ടിലായിപ്പോകും.   നന്മയുടെ പ്രതീകമാണ് വെളിച്ചം.  നമ്മുടെ ചുറ്റും ആ വെളിച്ചമുണ്ട്.  പക്ഷേ അവ നമ്മുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ നമ്മുടെ സഹകരണം ആവശ്യമാണ്.  നമുക്ക് സമ്മതമല്ലെങ്കില്‍, നമ്മുടെ മനസ്സാക്ഷി നന്മയുടെ പക്ഷം ചേരുന്നില്ലെങ്കില്‍ ആ പ്രകാശം ഒരിക്കലും നമ്മുടെ ഉള്ളിലേക്ക് കടന്നുവരികയില്ല.  അതുപോലെ നമ്മിലോരോരുത്തരിലും അനന്തര്‍ലീനമായികിടക്കുന്ന ഒരു വെളിച്ചമുണ്ട്.  നമ്മുടെ നല്ല ചിന്തകളും നല്ല പ്രവൃത്തികളുമാണ് ആ വെളിച്ചത്തിനാധാരം.  അത് തെളിയിക്കണോ കെടുത്തണോ എന്ന് നമുക്ക് സ്വയം തീരുമാനിക്കാം.  നമ്മുടെ മനസ്സാണ് അതിന്റെ സ്വിച്ച്‌ബോര്‍ഡ്.  നന്മ പ്രവര്‍ത്തിക്കുന്നതിനും നന്മയുടെ വെളിച്ചം ചുറ്റും പടരുന്നതിനും ആ സ്വിച്ച് നമുക്ക് 'ഓണ്‍' ചെയ്തു തന്നെ സൂക്ഷിക്കാം. വലിയ പ്രകാശമില്ലെങ്കിലും ഒരു മെഴുകുതിരി വെട്ടം പോലെ മറ്റുള്ളവര്‍ക്കും പ്രകാശമാകാന്‍ ശ്രമിക്കാം. - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ശുദ്ധജല കൊഞ്ചുകൾ

കേരളത്തിലെ പുഴകളിലും   തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ  ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്.     ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ്  ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത്    ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ്  ഇവ പ്രധാനമായും ജീവിക്കുന്നത്.  പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു.   കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ചെടിയെക്കുറിച്ച്

ഓണം അടുക്കാറാകുമ്പോൾ കുറ്റി കാടുകളിലും വഴിയോരങ്ങളിലും നടക്കുമ്പോൾ പൂന്തോട്ടങ്ങളിലെ പൂകളെക്കാൾ നമ്മെ ആകർശിച്ച ഒന്നാണ് ഈ കൊച്ചു പർപ്പിൾ പൂക്കളും അതിന്റെ പച്ചപ്പും! കേരളത്തിൽ സാധാരണയായി 'കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ഈ ചെടിയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കൗതുകകരമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണുന്നത്." ഈ ചെടിയുടെ കായ്കൾ വിളഞ്ഞുനിൽക്കുമ്പോൾ നമ്മൾ പതുക്കെ തൊട്ടാൽപ്പോലും, അത് പെട്ടെന്ന് പൊട്ടിത്തെറിച്ച് വിത്തുകൾ ദൂരേക്ക് തെറിച്ചുപോകും. അതായത് വിത്ത് പുറത്തുവിടാൻ ഇതിന് ഒട്ടും 'ക്ഷമയില്ല'! അതുകൊണ്ടുതന്നെ ഇതിനെ ഇംഗ്ലീഷിൽ 'ടച്ച്‌ മി നോട് '  എന്നും വിളിക്കാറുണ്ട്." [ "വളരെ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള മണ്ണും പകുതി തണലുമുള്ള അന്തരീക്ഷവുമാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടാണ് മഴക്കാലത്ത് നമ്മൾ വീട്ടുപറമ്പുകളിലും തോടുകളുടെ വശങ്ങളിലും ഇവ പെട്ടെന്ന് വളർന്നു പന്തലിക്കുന്നത് കാണുന്നത്. ചെറുതെങ്കിലും തേനീച്ചകളെയും മനോഹരമായ ചിത്രശലഭങ്ങളെയും ആകർഷിക്കാൻ ഈ പൂക്കൾക്ക് പ്രത്യേക കഴിവുണ്ട്....

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...