മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറുടെ മരണം; പ്രതി പിടിയില്‍ ; നാളെ രാവിലെ മഞ്ചേരിയിൽ ഹർത്താൽ..!മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് പിടിയില്‍. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്.പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമികമായി കരുതുന്നത്.ലീഗ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുള്‍ ജലീലാണ് വെട്ടേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


കൗൺസിലറുടെ മരണം; നാളെ രാവിലെ മഞ്ചേരിയിൽ ഹർത്താൽ..!


മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ  അബ്ദുൽജലീൽ എന്ന കുഞ്ഞാക്കയുടെ  അതിദാരുണമായ കൊലപാതത്തിൽ അനുശോചിച്ചു കൊണ്ട് നാളെ  (31-03-2022 വ്യാഴം) രാവിലെ 06:00 മുതൽ മയ്യിത്ത് ഖബറടക്കം ചെയ്യുന്നത് വരെ മഞ്ചേരിയിൽ ഹർത്താൽ ആചരിക്കും.

Old news 
*ഇന്നലെ രാത്രിയിൽ  മഞ്ചേരി പയ്യനാട് കുട്ടിപ്പാറയില്‍ വച്ചാണ് ആക്രമണം നടന്നത്. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്.  അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര്‍ കാറിലാണ് ഉണ്ടായിരുന്നത്. തര്‍ക്കത്തിന് പിന്നാലെ  കാറിനെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്‍റെ പിറകിലെ ചില്ല്  ആദ്യം  തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ  വാളെടുത്ത്  വെട്ടി. തലക്കും നെറ്റിയിലുമാണ് ആഴത്തില്‍ മുറിവേറ്റത്.*  

*തലയ്ക്ക് മാരകമായ പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും തുടർ ചികിത്സ നൽകുകയും ചെയ്തു. പിന്നീട്  അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുള്‍ ജലീല്‍ മഞ്ചേരി നഗരസഭയിലെ പതിനാറാം വാര്‍ഡ് മുസ്ലീം ലീഗ്  കൗൺസിലറാണ്. ആക്രമണത്തിന് രക്ഷപെട്ട പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.*

*മയ്യിത്ത് പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാളെ രാവിലെ പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവരും. തുടർന്ന് ഉച്ചക്ക് ഒരു മണിയോടെ മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്ക്കാരം നടക്കും.

today news

കൂടുതൽ‍ കാണിക്കുക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ