വേങ്ങര: കടലുണ്ടിപ്പുഴയിൽ തേർക്കയം പാലംമുതൽ ബാക്കിക്കയം റഗുലേറ്റർ വരെയുള്ള കടലുണ്ടിപ്പുഴയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ തോണിയിൽ വാരി ഒഴിവാക്കി മുസ്തഫയും മുനീറും മാതൃകയായി. ബാക്കികയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തി വെള്ളം സംഭരിക്കുന്നത് മൂലം പുഴയിൽ മാലിന്യങ്ങൾ ഒഴുകിപോവാതെ അടിഞ്ഞു കൂടിയിരുന്നു. ഇതിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരുന്നു ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ഒരു കിലോമീറ്റർ ദൂരത്തിൽ തോണി ഉപയോഗിച്ച് വാരി ഒഴിവാക്കിയത്. ഇതോടെ മാലിന്യങ്ങൾ നിറഞ്ഞ പുഴ ശുചീകരിച്ചു ക്ലീൻ ആവുകയും ചെയ്തു. മാലിന്യസംസ്കരണത്തിനും മറ്റും ധാരാളം ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പുഴ ക്ലീനാക്കാൻ ആരും മുന്നോട്ടു വരാറില്ല. ഈ സാഹചര്യത്തിലാണ് ബാക്കിക്കയം റഗുലേറ്റർ സെക്ടർ ഓപ്പറേറ്റർ കൂടിയായ മുസ്തഫ യുടെ നേതൃത്വത്തിൽ സുഹൃത്തായ മുനീറിനെയും കുട്ടി ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ വാരി ക്ലീൻ ചെയ്തത്. ഇവരുടെ സൽ പ്രവർത്തനത്തെ വാർഡ് മെമ്പർ ആയ യൂസഫലിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ