ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മൂക്കിലും കഫം മാറുന്നില്ല..ചുമയുമുണ്ട് . ഈ കഫം ഇളകിപോകാൻ ചില മാർഗ്ഗങ്ങൾ : വീഡിയോ കാണാം

  ഒമൈക്രോൺ കോവിഡ് വന്നുമാറിയവരിൽ ഏറ്റവും കൂടുതൽ കാണുന്നത് തൊണ്ടയിലും മൂക്കിലും സൈനസിലും കഫമാണ്. സംസാരിക്കുമ്പോൾ ചുമ, കഫം. ഇത് കുട്ടികളും മുതിർന്നവരിലും ഒരുപോലെ ഇപ്പോൾ കാണുന്നുണ്ട്. ഈ കഫം എളുപ്പത്തിൽ ഇളകിപോകാൻ ചില സിമ്പിൾ മാർഗ്ഗങ്ങൾ . വിശദമായി അറിയുക. താഴെ കൊടുത്തരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണഉദ്ഘാടനം PK കുഞ്ഞാലികുട്ടി നിർവഹിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത്‌ ഹരിത കർമ്മ സേന അംഗങ്ങൾ ക്കുള്ള യൂണിഫോം വിതരണഉദ്ഘാടനം  ബഹു പ്രതിപക്ഷ  ഉപനേതാവും വേങ്ങര നിയോജക മണ്ഡലം MLA യുമായ  പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ്‌ നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്  ഹസീന ഫസൽ,വേങ്ങര പഞ്ചായത്ത്വാ സെക്രട്ടറി,വാർഡ് മെമ്പർമാർ,ഹരിത കർമ്മ സേന അംഗങ്ങൾ പങ്കെടുത്തു 

തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയും സമാനരീതിയിൽ കടപ്പുറത്ത് സ്രാവ് കരക്കടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്രാവ് കരക്കടിഞ്ഞ തുമ്പ കടപ്പുറത്ത് തന്നെയാണ് ഇന്നും സ്രാവ് കുരുങ്ങി കരയിലെത്തിയത്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലയിലാണ് സ്രാവ് കുരുങ്ങിയത്. വല കരയിലേക്ക് വലിക്കുമ്പോഴാണ് സ്രാവ് കുരുങ്ങിയ കാര്യം ശ്രദ്ധയിൽ പെടുന്നത്. തീരത്തേക്ക് കൂടുതൽ അടുക്കും മുമ്പുതന്നെ സ്രാവ് കുടുങ്ങിയ കാര്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് വല മാറ്റി സ്രാവിനെ കടലിലേക്ക് തിരിച്ചയക്കുകയായിരുന്നു.നേരത്തെ കരക്കടിഞ്ഞ സ്രാവിനെ മൃഗസംരക്ഷണ വകുപ്പും മറ്റും എത്തി കുഴിച്ചിടുന്ന പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ വീണ്ടും ഒരു സ്രാവ് കൂടി കരക്കടിഞ്ഞത്. കൂടുതൽ സ്രാവുകൾ ഈ മേഖലയിൽ ഉണ്ടാകും എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

മഞ്ഞാമാട് -മിനിബസർ റോഡിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മഞ്ഞാമാട് -മിനിബസർ  റോഡിൽ റോഡ് പണി നടക്കുന്നതിനാൽ ഇതിലൂടെ യുള്ള വാഹന ഗതാഗതം തൽകാലികമായി നിറുത്തിവെച്ചിരിക്കുന്നു.ഇപ്പോൾ ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ടങ്കിലും റോഡ്പണി  പുരോഗമിക്കുന്നതിനനുസരിച്ചു പൂർണ്ണമായും അടക്കാൻ സാധ്യതയുണ്ട് അത് കൊണ്ട് കോട്ടക്കൽ ഭാഗത്തേക്ക്  പോകേണ്ട വാഹനങ്ങൾ മറ്റു വഴികളിലൂടെ പോകേണ്ടതാണ് 

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടർ  പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറിയാന്‍ ഫിലിപ്പ് എ.കെ ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ കെ.പി.സി.സി സെക്രട്ടറിയായിരുന്നു. കെ.എസ്.യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൊബൈൽ നമ്പർ ഉപയോഗിച്ച് ആളുടെ സ്ഥലം കണ്ടെത്താനാകും mobile number tracker app

 മൊബൈൽ നമ്പർ ഉപയോഗിച്ച് ആളുടെ സ്ഥലം കണ്ടെത്താനാകും പോർട്ടബിൾ നമ്പർ ട്രാക്കർ അല്ലെങ്കിൽ ഫോൺ നമ്പർ ലൊക്കേറ്റർ - ഏത് ഫോൺ തുകയുടെയും ഏരിയ എളുപ്പത്തിലും വേഗത്തിലും കണ്ടെത്താൻ മൊബൈൽ ചെക്കിംഗ് ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കുന്നു. ടെലിഫോൺ നമ്പർ ട്രാക്കർ ആപ്പ് GPS വഴി പ്രവർത്തിക്കുന്നു, ഒരു ലൊക്കേഷന്റെ മാപ്പ് ഉപയോഗിച്ച് അത്യാധുനിക ഫ്രെയിംവർക്ക് സ്ഥലം കണ്ടെത്താൻ. ടെലിഫോൺ വൈഡ് അസോർട്ട്‌മെന്റ് ഫൈൻഡർ നിങ്ങൾക്ക് ജിപിഎസ് പിന്തുടരുന്ന അത്യാധുനിക സിം വൈഡ് അസോർട്ട്‌മെന്റ് ടാക്കിൾ വാഗ്ദാനം ചെയ്യുന്നു. ഈ ആപ്ലിക്കേഷൻ Android ടെലിഫോണുകൾക്കായുള്ള ഒരു സെൽഫോൺ സെൽ ഫോൺ ട്രാക്കറായതിനാൽ നിങ്ങൾക്ക് ഒരു സെൽ ശേഖരത്തിൽ ഏത് പ്രദേശവും കണ്ടെത്താനാകും. ചെറിയ പ്രിന്റും ഗാഡ്‌ജെറ്റിന്റെ അത്യാധുനിക ലൊക്കേലും ഉള്ള ഏത് സെൽഫോണും കണ്ടെത്താൻ നമ്പറുകളിൽ സ്തംഭിക്കുക എന്നതാണ് ഞങ്ങളുടെ ആപ്ലിക്കേഷന്റെ പ്രധാന വിശദീകരണം. ഒരു അവ്യക്ത വ്യക്തി നിങ്ങളെ വിദേശത്തേക്ക് വിളിക്കുകയും ഞങ്ങളുടെ ട്രാക്കർ ആപ്ലിക്കേഷനിലെ ഗസ്റ്റ് ഐഡി ശേഖരണത്തിൽ പ്രവേശിച്ച് അവരുടെ  പ്രദേശം മെലഡി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ Isd codes can be lo...

ഓട്ടോ ഡ്രൈവർ ഓട്ടോ സുന്ദരമാക്കാൻ ഉപയോഗിച്ച സാധനം ഇതാണ് scratch remover

കഴിഞ്ഞ ദിവസം FISHinKERALA BY UNAISvaliyora എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്ത വിഡിയോകണ്ട്  ആ ഓട്ടോ ക്ലീൻ ചെയുന്നതിന്ന് വേണ്ടി ഓട്ടോ ഡ്രൈവർ ഉപയോഗിക്കുന്ന വസ്തുവിന്റെ പേരും അത് എവിടുന്ന് ലഭിക്കും എന്നൊക്കെ ചോദിച്ചു നിരവധി പേരാണ് ബന്ധപ്പെടുന്നത്  എന്നാൽ യഥാർത്ഥത്തിൽ ഞാൻ റോഡിലൂടെ പോകുന്ന വഴി റോഡ് സൈഡിൽ ഒരു ഓട്ടോ ഡ്രൈവർ ഓട്ടോ ക്ലീൻ ചെയുന്നത് കണ്ടപ്പോൾ അതിന്ന് നല്ല നിറവും തിളക്കവും കണ്ടപ്പോൾ ഞാൻ video എടുത്ത് അദ്ദേഹത്തിന്റെ അടുത്തേക്ക് പോയ video യാണ് നിങ്ങൾ എല്ലാവരും കണ്ടത് പോസ്റ്റ്‌ ചെയ്തു മണികൂറുകൾക്ക്അകം  കാൽലക്ഷ്യതോളം പേർ വീഡിയോ കണ്ടു.  വീഡിയോ കണ്ട എല്ലാർക്കും അറിയേണ്ടത് അവർ ഉപയോഗിക്കുന്ന വസ്തുവിന്റെ പേരും ആ സാധനം എവിടുന്ന് ലഭിക്കും എന്നാണ്  മുകളിൽ ഉള്ള ഫോട്ടോയിൽ ഉള്ള DEPOOL എന്ന താണ് അത്   ഇതിന്റെ   ചെറിയ ബോട്ടിൽന്ന് 60 രൂപ ആണെന്നാണ് പറഞ്ഞത്  ( ഈ വസ്തു വാങ്ങിയാൽ നിങ്ങൾക്ക് ഉപയോഗിക്കാൻ ഉദ്ദേശിച്ചകാര്യം നടക്കും എന്ന് ഉറപ്പുണ്ടങ്കിൽ മാത്രം വാങ്ങുക  ഏതെങ്കിലും ഒരു വീഡിയോ മാത്രം കണ്ട് എടുത്ത് ചാടി അബ...

പുത്തനങ്ങാടി കച്ചേരിപടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

പുത്തനങ്ങാടി കച്ചേരിപടി റോഡിൽ റോഡ് പണി നടക്കുന്നതിനാൽ ഇതിലൂടെ യുള്ള വാഹന ഗതാഗതം തൽകാലികമായി നിറുത്തിവെച്ചിരിക്കുന്നു. കച്ചേരിപടിയിലേക്ക് പോകേണ്ട വാഹനങ്ങൾ മറ്റു വഴികളിലൂടെ പോകേണ്ടതാണ് 

മുസ്ലിം സഹോദരന്‍ മരിച്ചതിന് പിന്നാലെ ക്ഷേത്രോത്സവം റദ്ദാക്കി; മലപ്പുറത്ത് സൗഹാര്‍ദത്തിന്റെ മാതൃക

മുസ്ലിം സഹോദരന്‍ മരിച്ചതിന് പിന്നാലെ ക്ഷേത്രോത്സവം റദ്ദാക്കി; മലപ്പുറത്ത് സൗഹാര്‍ദത്തിന്റെ മാതൃക തിരൂര്‍: ക്ഷേത്രോത്സവം (temple) നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം (Muslim Brother) കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം (Utsav) റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ (Tirur)  തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം (Utsav) ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു.വൈലത്തൂർ ന്യൂസ്‌.മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരു്ക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെ്ച്ചു. ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തില്‍ ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു. നാട്ടിലെ കാരണവരും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായ ഹൈദര്‍ മരിച...

സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചു ഉത്തരയുടെ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമായി sayyidസ് munavvarali shihab thangal fb post

സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചു  ഉത്തരയുടെ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമായി ആശ്വാസവും സന്തോഷവും നിറഞ്ഞൊരു വീടു കൈമാറുന്ന ധന്യ മുഹൂർത്തത്തിനു ഇന്നു സാക്ഷ്യം വഹിച്ചു. രണ്ടുവർഷങ്ങൾക്ക് മുമ്പാണ് എളാപ്പ സാദിഖലി ശിഹാബ് തങ്ങളുടെ ഫോണിലേക്ക് ആലപ്പുഴ കുട്ടനാട് കൈനകരി സ്വദേശിനിയായ ഉത്തരയുടെ വിളിയെത്തുന്നത്. രോഗികളായ മാതാപിതാക്കളോടൊപ്പം ചെറിയ വീട്ടിൽ വളരെ ബുദ്ധിമുട്ടിയാണ് അവർ ജീവിച്ചിരുന്നത്. എന്റെ മക്കളെയെങ്കിലും സുരക്ഷിതമായി കിടത്താൻ ഒരു വീടുവേണമെന്ന ആവശ്യമാണ് വളരെ പ്രതീക്ഷയോടെ അവർ എളാപ്പയോട് പറഞ്ഞത്. ലൈഫ് ഭവന പദ്ധതി പ്രകാരം പണം ലഭിച്ചെങ്കിലും ഒരു വീടാക്കി മാറ്റാൻ മാത്രം അത് പര്യാപ്‌തമായിരുന്നില്ല. അദ്ദേഹം ഉടൻ തന്നെ ആലപ്പുഴ ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളെ ബന്ധപ്പെടുകയും അവർക്ക് വീടു ലഭിക്കാനാവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കമാൽ എം. മാക്കിയിലും അദ്ദേഹത്തിൻറെ സുഹൃത്ത് വി.എസ് ഹാർഡ്‌വെയേഴ്സ് ഉടമ ശംസുവും അവിടെ ചെന്ന് അവർക്ക് വീടു നൽകുമെന്ന ഉറപ്പുനൽകി. ജില്ലയിലെ മറ്റു ലീഗ് പ്രവർത്തകരും തങ്ങളുടെ സ്വന്തം വീടെന്ന പോലെ പ്രയത്നിച്ചപ്പോൾ മഴയെയും ഇഴജന്തുക്കള...

AK ബാവ സ്മാരക വോളിബോൾ രണ്ടാം വാർഷിക മത്സരതിന്റെ സ്വാഗതസംഘം രൂപീകരിച്ചു.

വലിയോറ വോളി ക്ലബ്ബിന്റെ പ്രസിഡന്റ്ആയിരുന്ന എ കെ ബാവയുടെ സ്മരണർത്ഥം വി വി സി വലിയോറ സംഘടിപ്പിക്കുന്ന  എ കെ ബാവ സ്മാരക വോളിബോൾ രണ്ടാം വാർഷിക മത്സരം നടത്തുന്ന തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.   ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വലിയോറ ഈസ്റ്റ് എ എം  യുപിസ്കൂളിൽ  വെച്ച് ചേർന്ന യോഗത്തിൽ    ചെള്ളി ബാവ, AK നസീർ,MA അസീസ്, ആലികുട്ടി, പൂക്കയിൽ നാസർ, AK അലവി ബാപ്പു, മടപള്ളി അബുബക്കർ, മണ്ടോടൻ നാസർ, കരീം,ബാവുണ്ണി, കുഞ്ഞിമാനു,സധീഷ്,VVC കളിക്കാർ ഉൾപ്പെട്ട സ്വാഗതസംഘം രുപികരിച്ചു.ഇതിൽനിന്ന് സ്വാഗതസംഘം ചെയർമാനായി AK നസീറിനെയും, വൈസ് ചെയർമാനയി MA അസീസിനെയും, കൺവീനറായി  ചെള്ളി ബാവയെയും,ജോയിൻ കോൺവീനറായി ആലികുട്ടിയെയും, ട്രഷററായി പൂക്കയിൽ നാസറിനെയും,തിരഞ്ഞെടുത്തു. മത്സരത്തിന്റെ  വിജയത്തിനായി വിവിധ സബ്കമ്മറ്റിക്കളും  രുപീകരിച്ചു  കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ് 

ഇന്ന് അതിരാവിലെ ആകാശത്ത്‌ കണ്ട വെളിച്ചത്തിന്റെ സത്യാവസ്ഥ ഇതാണ്. അന്യഗ്രഹ ജീവികളാണോ.. പറക്കും തളികയാണോ...ഒന്നുമല്ല...ശ്രീഹരിക്കൊട്ടയിൽ നിന്നും കാലത്ത് 5.45 ന് വിക്ഷേപിച്ച PSLV c52 റോക്കറ്റ് ആണ്

വടക്ക് കിഴക്കേ ചക്രവാളത്തിൽ അൽപ്പസമയം മുമ്പ് കണ്ട ദൃശ്യമാണിത്... ആൾക്കാർ അമ്പരപ്പോടെ തലങ്ങും വിലങ്ങും ഫോട്ടോ ഇടുന്നു... ഇതെന്തോന്ന്... അന്യഗ്രഹ ജീവികളാണോ.. പറക്കും തളികയാണോ... ഒന്നുമല്ല... ശ്രീഹരിക്കൊട്ടയിൽ നിന്നും കാലത്ത് 5.45 ന് വിക്ഷേപിച്ച PSLV c52 റോക്കറ്റ് ആണ്... അതിന്റെ ഒന്നാം ഘട്ടം വേർപെട്ട് കഴിഞ്ഞു ചെരിഞ്ഞു ബ്രഹ്മണപഥത്തിലേക്കുള്ള കുതിപ്പാണിത്.... .എന്തായാലും PSLV ലോഞ്ച് നേരിട്ട് കാണാൻ കഴിഞ്ഞ എല്ലാ ഭാഗ്യവാന്മാർക്കും അഭിനന്ദനങ്ങൾ... ഇത് ഇത്ര ദൂരെന്ന് കാണുമോ... എന്താ സംശയം.... നാനൂറു കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന അന്താരാഷ്ട്ര ബഹിരകാശാനിലയം നമുക്ക് കാണാൻ കഴിയും... നല്ല തെളിഞ്ഞ ആകാശം, തടസ്സങ്ങളില്ലാത്ത കാഴ്ച.. ഇത് രണ്ടും ഉണ്ടങ്കിൽ, രാത്രിയിൽ ശ്രീഹരിക്കൊട്ടയിൽ നടക്കുന്ന ലോഞ്ച് ഇവിടെനിന്നു തന്നെ കാണാം... അതാ കണ്ടത്... അതിനടുത്ത് നല്ലൊരു തെളിഞ്ഞ പൊട്ട് കണ്ടില്ലേ... മാറ്റാരുമല്ല... പെരുമീൻ എന്ന് പഴമക്കാർ വിളിക്കുന്ന മ്മടെ ശുക്രൻ കുഞ്ഞാണത്... പിന്നേ... ഇത് രണ്ടാഴ്ച മുന്നേ അനൗൺസ് ചെയ്ത ലോഞ്ച് ആണ്... ഇന്ന് കൊച്ചുവെളുപ്പാൻ കാലത്ത് ഇങ്ങനൊരു സംഭവം നടക്കാൻ പോകുന്നുണ്ട് എന്ന് ഇന്നലെ...

ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയായി സംശയം. babu mala

ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയായി സംശയം. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങി.  ഇവരെ അന്വേഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മല മുകളിലേക്ക് പോയതായാണ് പ്രദേശവാസികള്‍ പറഞ്ഞത്.എത്ര പേരാണ് മല മുകളിലേക്ക് പോയതെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. കുര്‍മ്പാച്ചിമലയില്‍ കുടുങ്ങിയയാളെ കണ്ടെത്തി  പാലക്കാട്: കുര്‍മ്പാച്ചിമലയില്‍ വീണ്ടും ആളുകള്‍ കയറിയെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരാളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണന്‍ എന്നയാളാണ് കുര്‍മ്പാച്ചി മലയില്‍  കയറിയത്. വനംവകുപ്പ്  നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയ...

പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ചിറക് യൂണിറ്റ് സംഗമം സംഘടിപ്പിച്ചു.

പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ചിറക് യൂണിറ്റ് സംഗമം സംഘടിപ്പിച്ചു.  പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക് യൂണിറ്റ് സംഗമം ഞായർ 13/02/2022 വൈകുന്നേരം 4 മണിക്ക് മുൻ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് സാഹിബിന്റെ വീട്ടിൽ വെച്ച് നടന്നു. ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ.ടി അസീസ് ഹാജി പതാക ഉയർത്തി. പരിപാടിയുടെ ഉദ്ഘാടനം വേങ്ങര നിയോജക മണ്ഡലം ജിദ്ദ കെ.എം.സി.സി പ്രസിഡന്റ്‌ പറങ്ങോടത്ത് റഷീദ് നിർവ്വഹിച്ചു.  ടി.പി.എം ബഷീർ (ജില്ലാ പഞ്ചായത്ത് മെമ്പർ), അഡ്വ: തൊഹാനി (ഹരിത മലപ്പുറം ജില്ല പ്രസിഡന്റ്‌) എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ അസീസ് പറങ്ങോടത്ത്( STU ജില്ലാ വൈസ് പ്രസിഡന്റ്‌), കുറുക്കൻ മുഹമ്മദ്‌, ഹാരിസ് മാളിയേക്കൽ, ഫത്താഹ് മൂഴിക്കൽ, എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത് എന്നിവർ സംസാരിച്ചു.

മമ്മുട്ടിക്ക് മാത്രമല്ല മമ്മിക്കാകും കഴിയും ഇമ്മാതിരി ഫോട്ടോഷൂട്ട്‌ കൊടുവള്ളിക്കാരൻ mammikka

മമ്മുട്ടിക്ക് മാത്രമല്ല മമ്മിക്കാകും കഴിയും ഇമ്മാതിരി ഫോട്ടോഷൂട്ട്‌ കൊടുവള്ളി വെണ്ണക്കാട് പാറക്കടവിൽ മമ്മിക്ക ഇപ്പോൾ ഹീറോയാണ്. നാട്ടുകാരുടെ മാത്രമല്ല, ഈ മേക്ക്ഓവർ ഫോട്ടോ കണ്ട സാമൂഹ്യ മാധ്യമങ്ങളിലെ ലക്ഷക്കണക്കിന് പേരുടെയും ഹീറോ. പൊടുന്നനെയാണ് മമ്മിക്കയുടെ ലെവൽ മാറിയതെന്ന് നാട്ടിലെ ന്യൂജൻ പിള്ളേർ തന്നെ പറയുന്നു. മമ്മി ഹീറോയാടാ....എന്ന കമന്റാണ് ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും വരുന്ന കമന്റുകളിലധികവും. ഇനി മമ്മിക്കായുടെ ജീവിതം മാറ്റിമറിച്ച കഥ പറയാം. ഒരൊറ്റ ഫോട്ടോ ഷൂട്ടോടെയാണ് കോഴിക്കോട് വെണ്ണക്കാട് സ്വദേശി മമ്മിയെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തത്. കൂലിവേലയും കഴിഞ്ഞ് മുഷിഞ്ഞ വേഷത്തിൽ മീനും പച്ചക്കറിയും വാങ്ങി നടന്നകലുന്ന മമ്മിക്കയുടെ ചിത്രമാണ് അതുവരെ നാട്ടുകാരുടെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ കോട്ടും സൂട്ടുമണിഞ്ഞ് കൈയ്യിൽ ഐ പാഡുമായി ഇരിക്കുന്ന മമ്മിക്കയുടെ കിടിലൻ ലൂക്കിലുള്ള ഫോട്ടോ കണ്ട് നാട്ടുകാർ ആദ്യം ഞെട്ടി, പിന്നെ ഫേസ്ബുക്കിലെ കാഴ്ചക്കാരും.ഒരു സ്ഥാപനത്തിന്റെ പരസ്യത്തിനായി അണിയറപ്രവർത്തകർ മമ്മിക്കയെ മോഡലാക്കുകയായിരുന്നു. വെണ്ണക്കാട് സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷരീക്ക് വയലിൽ ആണ്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...