ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈകുന്നേരം ഒ പി താത്കാലികമായി കോവിഡ് രോഗികൾക്കായി പരിമിതപ്പെ ടുത്തി

തിരൂരങ്ങാടി :തിരൂരങ്ങാടിതാലൂക്ക് ആശുപ ത്രിയിൽ വൈകുന്നേരം ഒ പി താത്കാലികമായി കോവിഡ് രോഗികൾക്കായി പരിമിതപ്പെ ടുത്തി. ഇതിനെ തുടർന്ന് മറ്റു രോഗികൾക്കുള്ള വൈകുന്നേര ത്തെ ഒപി സർക്കാർ ഉത്തരവി നെ തുടർന്ന് നിർത്തി വെച്ചതാ യ് താലൂക്ക് ആശുപത്രി സൂപ്ര ണ്ട് അറിയിക്കുന്നു.വൈകിട്ട് 4മണി വരെ കോവിഡ് ഒപി ഉണ്ടായിരിക്കും. അതിനു ശേഷം വരുന്നവരെ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഇരുത്തി വാർഡ് ഡ്യൂട്ടിയിലുള്ള ഡോ ക്ടർ പരിശോധിക്കുന്നതാണ്. ആന്റിജൻ, ട്രൂനാറ്റ്, RTPCR പരിശോധനകൾ മുടക്കമില്ലാ തെ ഇപ്പോൾ നടത്തുന്ന രീതിയിൽ തന്നെ 4മണിവരെ തുടരൂന്നതാണ്.ചെറിയ അസുഖങ്ങൾക്ക് ആശുപത്രി യിലേക്ക് അടുത്ത രണ്ടാഴ്ചകാ ലത്തേക്ക് വരുന്നത് കഴിവതും ഒഴിവാക്കാൻ നല്ലവരായ നാട്ടു കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ചെറിയ അസുഖങ്ങൾക്ക് തൊട്ടടുത്ത ആശുപത്രിയിൽ കാണിക്കേ ണ്ടതാണെന്നും സൂപ്രണ്ട് അറി യിക്കുന്നു.

മകന്‍ ഗെയിം കളിച്ചു, സഹകരണ ബാങ്ക് മാനേജരുടെ അക്കൗണ്ടില്‍നിന്ന് പണം പോയി today news

പ്രഭാത വാർത്തകൾ 2022 | ജനുവരി 24 | തിങ്കൾ | 1197 |  മകരം 10 | അത്തം 1443 ജൂമാ: ആഖിർ 20 🔳സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നിയമന അധികാരം കേന്ദ്ര സര്‍ക്കാരിനു മാത്രമാക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാനങ്ങള്‍. ഐഎഎസ് ഉദ്യോഗസ്ഥരും ഈ നീക്കത്തോടു യോജിക്കുന്നില്ല. ഓള്‍ ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന്‍ ചട്ടങ്ങളുടെ ഭേദഗതിയില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര നീക്കം ഫെഡറല്‍ തത്ത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. 🔳ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മാര്‍ഗരേഖ പുറത്തിറക്കിയത്. 🔳നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീംകോടതിയ...

ഇന്നലത്തെ പോലെ ഇന്നും കോവിഡ് റിസൾട്ട്‌ ലഭ്യമാവാത്തതിനുള്ള കാരണം Labsys സർവറിൽ ഉള്ള ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം

ഇന്നലെത്തെ പോലെ ഇന്നും സംസ്ഥാന തലത്തിൽ Labsys സർവറിൽ ഉള്ള ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം ഇന്നത്തെ കോവിഡ് 19 പോസിറ്റീവ് ലിസ്റ്റ് സംസ്ഥാനത്ത് സാധാരണ ടൈമിൽ  Download ചെയുന്ന ടൈമിൽ ഡൌൺലോഡ് ചെയ്യാൻ  സാധിക്കാത്തതിനാൽ  കുറച്ച് ഡിലെ അവൻ സാധ്യത ഉണ്ട്‌   അപ്ഡേറ്റ് ടൈം 5മണി  Video അപ്ഡേറ്റ് ടൈം 6:30

കോവിഡ് വ്യാപനം വേങ്ങര പോലീസ് അറിയിപ്പ്23/1/2022

കോവിഡ് വ്യാപനം വേങ്ങര പോലീസ് അറിയിപ്പ് 23/1/2022

രേഖകൾ ഉണ്ടായിട്ടും പോലീസ് യാത്ര തുടരാൻ അനുവദിച്ചില്ലെന്ന് പരാതി today Lockdown latest news

കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചതേയ്ക്ക് കോളേജ്‌ അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടിൽ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ- ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്‌ഥിരമായി കായംകുളം പോകുന്നത്. വീട്ടിൽ നിന്നും 4 കിലോമീറ്റർ ദൂരത്താണ് ബസ് സ്റ്റോപ്. രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നു. 6.30 ആയിട്ടും ബസ്  കാണാത്തതിനാൽ കാർ എടുത്തു വരാൻ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ് ആയതിനാൽ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറിൽ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65കിലോമീറ്റർ പിന്നിട്ട് ഓച്ചിറ എത്തി. 7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്‌മൂലവും കാണിക്കുകയും മോളുടെ കോളേജിൽ (MSM ...

ഹരിതകർമ്മസേന നാടിന്റെ ആവശ്യമാണ് അവരുടെ മനോവീര്യം തകർക്കരുത്. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്

നമ്മുടെ വീടുകളിലെത്തുന്ന  ഹരിതകർമ്മസേനാംഗങ്ങളോട് മാന്യമായി പെരുമാറണം.അവർ നിങ്ങളുടെ വീടുകളിലെത്തുന്നത് ആക്രിപെറുക്കാനല്ല. വീട്ടിലെ മാലിന്യം നീക്കലല്ല അവരുടെ ജോലി. പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നീക്കാൻ അവർക്ക് സർക്കാരിൽ നിന്ന് ശമ്പളമൊന്നും ലഭിക്കുന്നില്ല. ഇതൊന്നും മനസിലാക്കാതെ ചിലരുടെ ധാർഷ്ട്യവും ധിക്കാരവും മൂലം ഹരിതകർമ്മ സേനാംഗങ്ങൾക്ക് ജോലി ചെയ്യാൻ പറ്റാനാവാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.കഴുകി ഉണങ്ങിയ വൃത്തിയുള്ള പ്ളാസ്റ്റിക്കുകൾ ആണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകേണ്ടത്. (വൃത്തിയുള്ള പ്ളാസ്റ്റിക്കുകളെ മെഷീനിൽ പൊടിച്ചെടുക്കാനാവൂ). ഒപ്പം നിർബന്ധമായും ഓരോ വീട്ടുകാരും 50 രൂപ വീതവും ഷോപ്പുടമകൾ 100 രൂപ വീതവും നൽകുകയും വേണം. ഒരു വാർഡിലെ മുഴുവൻ പ്ളാസ്റ്റിക്കുകളും ചാക്കിൽ കെട്ടി വാഹനത്തിൽ കയറ്റിവിടുന്നത് ഇവർ തനിച്ചാണ്.ഈ സഹോദരിമാർക്കും കുടുംബമുള്ളതാണ്. അവർക്കും ജീവിക്കണം.പ്ളാസ്റ്റിക്ക് ഉണ്ടേലും ഇല്ലേലും ഇവർ എത്തുമ്പോൾ 50 രൂപ നൽകണം. അത് പിച്ച കാശായിട്ടല്ല നൽകേണ്ടത്.അവർ ചെയ്യുന്ന ജോലിയുടെ മഹത്വം ഏറെ വലുതാണ്.അവരുടെ അഭിമാനത്തെ മുറിവേൽപ്പിക്കുന്ന ഒരു നടപടികളും ഉണ്ടാവരുത്.അവർ ചെയ്...

IN T U C വേങ്ങര നിയോജക മണ്ഡലം പ്രസിഡൻറായി MA അസീസിനെയും, മറ്റു മണ്ഡലം പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു

I N T U C വേങ്ങര നിയോജക മണ്ഡലം പ്രസിഡൻറായി എം എ . അസീസിനെയും  INTUC കണ്ണാമംഗലം   മണ്ഡലം പ്രസിഡൻറായി വിജയന്‍ കളങ്ങാടനെയും  വേങ്ങര INTUC  മണ്ഡലം പ്രസിഡൻറായി കൈപ്രൻ ഉമ്മറിനെയും  INTUC ഒതുക്കുങ്ങല്‍,  മണ്ഡലം പ്രസിഡന്റായി  അജ്മല്‍ വെളിയോടിനെയും തിരഞ്ഞെടുത്തു

വേങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി

അറിയിപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും പ്രസിഡന്റിന്റെ ഭർത്താവുമായ ഫസൽ കെ.പി ക്ക് 22/01/2022 ന് കോവിഡ് സ്ഥിരീകരിച്ചതിനാൽ പ്രസിഡന്റിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ രോഗ ശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കാണമെന്ന് അഭ്യർത്ഥിക്കുന്നു. ഹസീന ഫസൽ കെ.പി പ്രസിഡന്റ് വേങ്ങര ഗ്രാമ പഞ്ചായത്ത്

മംഗലാപുരതു നിന്നും ചെന്നൈ പോകുന്ന ട്രെയിനിൽ വെച്ച് യാത്രകരന് ദേഹാസ്വസ്തത

മംഗലാപുരം ചെന്നൈ Mail യാത്രക്കാരൻ ട്രെയിൻ  പരപ്പനങ്ങാടി സ്റ്റേഷൻ കഴിഞ്ഞതിന്ന് ശേഷം  ട്രെയിനുളിൽ അബോധാവസ്ഥയിലാവുകയും വിവരം  അടുത്ത സ്റ്റേഷനായ  Tanur സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും ട്രെയിൻ താനൂർ സ്റ്റേഷനിൽ എത്തുമ്പോയെക്കും സ്റ്റേഷൻ മാസ്റ്ററുടെ നിർദേശപ്രകാരം TRAUMA care TEAM  Tanur Ambulance മായി വന്ന് ട്രെയിനിൽ നിന്ന് ആളെ  Tirur ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി ആളുടെ പേരു വാസുദേവൻ ദുരൈ വെസ്റ്റ് ബംഗാൾ മംഗലാപുരതു നിന്നും ചെന്നൈ പോകുന്ന സമയത്താണ് ട്രെയിനിൽ വെച്ച് പരപ്പങ്ങാടി വെച്ച് ദേഹാസ്വസ്തത ഉണ്ടായത് ഉടനെ താനൂർ RLY സ്റ്റേഷനിൽ വിവരം കിട്ടിയ ഉടനെ സ്റ്റേഷൻ മാസ്റ്റർ ട്രോമ കെയർ ടീമിനെ വിളിക്കുകയായിരുന്നു ട്രൈനിൽ വെച്ച് DR പരിശേധന നടത്തിയെങ്കിലും തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ഉടനെ മാറ്റുകയായിരുന്നു അപസ്മാരo പിടിപെട്ടതാകാമെന്ന് കരുതുന്നു ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ - ആർ ആർ ടി വാർഡ് സമിതി അംഗങ്ങൾക്കുള്ള ഓൺലൈൻ പരിശീലനം covid latest class

 

ഹൈവേയിലൂടെ വാഹനമോടിക്കുമ്പോൾ ഇത്തരം ലൈനുകൾ കാണാറില്ലേ, ഇതാണ് റംപ്​ൾ സ്​ട്രിപ്​സ്​ അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ്​...

ഹൈവേയിലൂടെ വാഹനമോടിക്കുമ്പോൾ ഇത്തരം ലൈനുകൾ കാണാറില്ലേ, ഇതാണ് റംപ്​ൾ സ്​ട്രിപ്​സ്​ അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ്​...❣️ 🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚 വാഹനയാത്രികരുടെ പേടി സ്വപ്​നമായ 'ഹൈവേ ഹിപ്​നോസിസ്​' എന്ന അവസ്ഥയിൽ നിന്നും ഒരു പരിധിവരെ ഡ്രൈവർമാരെ രക്ഷിക്കാനുള്ളതാണിത്, സ❣️ എന്താണ് ഈ  'ഹൈവേ ഹിപ്​നോസിസ്​'.. 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶 ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്​നോട്ടിക്​ അവസ്​ഥയാണ്​. നമ്മൾ ആദ്യം സൂചിപ്പിച്ചതുപോലെ യാത്രക്കിടെ ഡ്രൈവർ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്​. പക്ഷെ സാധാരണ ഉറക്കത്തിൽനിന്ന്​ വ്യത്യസ്​തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. അതുകൊണ്ടുതന്നെ എപ്പോഴാണ്​ നാം ഉറങ്ങുന്നതെന്ന്​ നമ്മുക്കുതന്നെ ധാരണയുണ്ടാകില്ല. നേരായതും തടസരഹിതവുമായ ഹൈവേകളിൽ തുടർച്ചയായി വാഹനമോടിക്കുമ്പോൾ മിക്കപ്പോഴും ഡ്രൈവർ ഹൈവേ ഹിപ്നോസിസ് അഭിമുഖീകരിക്കാറുണ്ട്​. ഇത് ആർക്കും സംഭവിക്കാം. പരിചയസമ്പന്നനായ ഡ്രൈവറും തുടക്കക്കാരനുമൊന്നും ഇതിൽനിന്ന് മുക്...

ഭൂമി വാങ്ങുമ്പോൾ കേൾക്കുന്ന പോക്കുവരവ് എന്താണ് ഇന്ന് അറിയാം

ഭൂമിയിന്‍മേലുള്ള ഉടമസ്ഥാവകാശം മാറുന്നതിനനുസരണമായി  ,  ഭൂ ഉടമകളുടെ പേരില്‍ നികുതി പിരിക്കുന്നതിനായി ,  വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണ് ജമമാറ്റം അഥവാ പോക്കുവരവ് എന്നുപറയുന്നത് .  1966   ലെ ട്രാന്‍സ്ഫര്‍ ഓഫ് റജിസ്ട്രി ചട്ടങ്ങള്‍ പ്രകാരമാണ് .  ജമമാറ്റം നടക്കുന്നത് .  വില്ലേജ് ഓഫീസര്‍ മുമ്പാകെയാണ് പോക്കുവരവിന് അപേക്ഷിക്കേണ്ടത് . 1966 ലെ പോക്കുവരവ് ചട്ടങ്ങള്‍ വഴിയാണ് കേരളസംസ്ഥാനത്ത് നാളത് നടന്നുവരുന്നതെങ്കിലും ടി നടപടികൾ 1908 ലെ ഇന്ത്യൻ രജിസ്ട്രേഷൻ ആക്ട് , 1882 ലെ ട്രാൻസ്ഫർ ഓഫ് പ്രോപ്പ‍ർട്ടീസ് ആക്ട് , 1925 ലെ ഇന്ത്യൻ സക്സഷൻ ആക്ട്, 1956 ലെ ഹിന്ദു മൈനോരിറ്റി ആന്റ് ഗാഡിയൻഷിപ്പ് ആക്ട് , 1899 ലെ ഇന്ത്യൻ സ്റ്റാംപ് ആക്ട്, 1972 ലെ  ഇന്ത്യൻ എവിഡൻസ് ആക്ട്,   1872 ഇന്ത്യൻ കോണ്‍ട്രാക്ട് ആക്ട , 1890  ലെ ഗാർഡിയൻസ് ആന്‍ഡ് വാർഡ് ആക്ട്,- 1964  ലെ കേരള ഭൂപതിവ് നിയമം,  1963  കേരള ഭൂപരിഷ്ക്കരണ നിയമം  എന്നിങ്ങനെ വളരെയധികം നിയമങ്ങളുും ചട്ടങ്ങളുുമായി ബന്ധപ്പെട്ട് കിടക്കുന്ന വളരെ സങ്കീ‍ർണ്ണമായ ഒരു പ്രക്രിയയാണ...

ആ വൈറലായ കയർ ഭുവസ്ത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

വേങ്ങര കുരിയാട് പടത്തിലെ തൊടിന്റെ സൈടുകളിൽ കയർ ഭുവസ്ത്രം ഉപയോഗിച്ചു സൈഡ് ഭിത്തി കെട്ടി സംരക്ഷിച്ച ഫോട്ടോസ് അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു എന്നാൽ ഇപ്പോയും ഇതാ ആ സ്ഥലത്തെ ഫോട്ടോസ് സോമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയപെടുന്നു   അന്ന് മനോഹരമായ കാഴ്ച്ചയായിരുന്നു എന്നാൽ ഇപ്പോൾ ഷെയർ ചെയപെടുന്നത്  അന്നത്തെ സ്ഥലത്ത് കാടുപ്പിടിച്ചു കയർ ഭുവസ്ത്രം കൊണ്ട് ഉണ്ടാക്കിയ തോട് മുഴുവനും കാട് മൂടികിടക്കുന്ന കാഴ്ചയാണ് 

സൗജന്യ കോവിഡ് ചികിത്സ നിർത്തി

തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ നൽകിവന്നിരുന്ന സൗജന്യ ചികിത്സയാണ് നിർത്തിയത്.  കാരുണ്യ ആരോഗ്യ ഇൻഷൂറൻസിൽ അംഗമായവർക്ക് മാത്രമേ ഇനി സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗികളെ വലിയ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം. നിലവിൽ സർക്കാർ ആശുപത്രികളിൽ കോവിഡ് രോഗികളുടെ തിരക്ക് കൂടി വരികയാണ്. ഇതിനിടയിലാണ് സ്വകാര്യ ആശുപത്രികളിലെ സൗജന്യ ചികിത്സ നിർത്തലാക്കിയത്.

വലിയോറ പുത്തനങ്ങാടിയിൽ വീണ്ടും അപകടം CCTV VIDEO കാണാം

  ഇന്ന് രാവിലെ 9 മണിയോടെയാണ്  വലിയോറ പുത്തനങ്ങാടിയിലെ ജംഗ്ഷനിൽ വീണ്ടും വാഹനാപകടം  ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ചത്. മെയിൻ റോഡിലൂടെ വരുകയായിരുന്ന മോട്ടോർ സൈക്കിളും കച്ചേരിപടി ഭാഗത്ത്‌ നിന്ന് വരുകയായിരുന്ന സ്കൂട്ടറും മെയിൽ റോഡിൽ വെച്ച് കുട്ടിഇടിക്കുകയായിരുന്നു, അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാർ റോഡിലേക്ക് തെറിച്ചു വിണെങ്കിലും പരികുകളില്ലാതെ രക്ഷപെട്ടു, മോട്ടോർ സൈക്കിൾന്ന് ചെറിയ പരിക്ക് പറ്റിയെങ്കിലും രണ്ടുപേർക്കും പരാതിഇല്ലാത്തതിനാൽ  രണ്ടുപേരും യാത്ര തുടർന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് കൂയിസറും ബൈക്കും അതിന്ന് മുമ്പ് സൈകിളും ബൈക്കും ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടിടുണ്ട് "അപകട മേഖലയായി" മാറിയ വലിയോറ പുത്തനങ്ങാടി ജംങ്ഷനിൽ ഇന്ന് രാവിലെ 08:59.ന് നടന്ന ബൈക്ക് - സ്കൂട്ടർ അപകടത്തിന്റെ  വലിയോറ പുത്തനങ്ങാടിയിലെ അബുഹാജി അഞ്ചുകണ്ടൻന്റെ  ബിൽഡിങ്ങിലെ CCTV ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണാം കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ സംഭവിച്ച 3 അപകടങ്ങളുടെ cctv ദൃശ്യം കാണാം 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

VVC VALIYORA

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.