ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹൈവേയിലൂടെ വാഹനമോടിക്കുമ്പോൾ ഇത്തരം ലൈനുകൾ കാണാറില്ലേ, ഇതാണ് റംപ്​ൾ സ്​ട്രിപ്​സ്​ അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ്​...

ഹൈവേയിലൂടെ വാഹനമോടിക്കുമ്പോൾ ഇത്തരം ലൈനുകൾ കാണാറില്ലേ, ഇതാണ് റംപ്​ൾ സ്​ട്രിപ്​സ്​ അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ്​...❣️
🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚
വാഹനയാത്രികരുടെ പേടി സ്വപ്​നമായ 'ഹൈവേ ഹിപ്​നോസിസ്​' എന്ന അവസ്ഥയിൽ നിന്നും ഒരു പരിധിവരെ ഡ്രൈവർമാരെ രക്ഷിക്കാനുള്ളതാണിത്, സ❣️
എന്താണ് ഈ  'ഹൈവേ ഹിപ്​നോസിസ്​'..
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶

ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്​നോട്ടിക്​ അവസ്​ഥയാണ്​. നമ്മൾ ആദ്യം സൂചിപ്പിച്ചതുപോലെ യാത്രക്കിടെ ഡ്രൈവർ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്​. പക്ഷെ സാധാരണ ഉറക്കത്തിൽനിന്ന്​ വ്യത്യസ്​തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. അതുകൊണ്ടുതന്നെ എപ്പോഴാണ്​ നാം ഉറങ്ങുന്നതെന്ന്​ നമ്മുക്കുതന്നെ ധാരണയുണ്ടാകില്ല.
നേരായതും തടസരഹിതവുമായ ഹൈവേകളിൽ തുടർച്ചയായി വാഹനമോടിക്കുമ്പോൾ മിക്കപ്പോഴും ഡ്രൈവർ ഹൈവേ ഹിപ്നോസിസ് അഭിമുഖീകരിക്കാറുണ്ട്​. ഇത് ആർക്കും സംഭവിക്കാം. പരിചയസമ്പന്നനായ ഡ്രൈവറും തുടക്കക്കാരനുമൊന്നും ഇതിൽനിന്ന് മുക്​തരല്ല.​ വളരെ അപകടകരമായ അവസ്​ഥയാണിത്​. ഉയർന്ന വേഗതയിൽ ദാരുണമായ അപകടമായിരിക്കും ഹൈവേ ഹിപ്​നോസിസി​െൻറ ഫലമായി ഉണ്ടാവുക.❣️
*ശാസ്​​ത്രീയവശം*
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
സാഹചര്യം ഗുരുതരമാണെന്ന്​ എല്ലാവർക്കും മനസിലായിട്ടുണ്ടാകും. ഹൈവേ ഹിപ്​നോസിസിന്​ ശാസ്​ത്രീയമായ ചില കാരണങ്ങളും കണ്ടെത്തിയിട്ടുണ്ട്​. പലപ്പോഴും ദീർഘമായി റോഡ് യാത്ര ചെയ്യുന്നവർക്ക് റോഡിന്റെ ഭൂരിഭാഗവും, അല്ലെങ്കിൽ കണ്ട കാഴ്​ച്ചകളിലധികവും ഓർമ്മിക്കാനാവില്ല. പ്രത്യേകിച്ച് ഇടവേളകളില്ലാതെ തുടർച്ചയായി വാഹനമോടിക്കുമ്പോൾ ഇത് സാധാരണമാണ്​. ഇതിനുകാരണം ചില മസ്​തിഷ്​ക പ്രവർത്തനങ്ങളാണ്​.❣️ ഒരു വ്യക്തി ഇന്ദ്രിയങ്ങളുടെ പിന്തുണയില്ലാതെ കാർ ഓടിക്കുന്ന അവസ്ഥയാണ് ഹൈവേ ഹിപ്നോസിസി​െൻറ കുറഞ്ഞ രൂപം. നമ്മുടെ തലച്ചോർ സൃഷ്​ടിക്കുന്ന പ്രതീതി യാഥാർഥ്യങ്ങളാണ്​ ഇതിനുകാരണം. മനുഷ്യന്റെ മസ്​തിഷ്​കം ഏറെ സങ്കീർണ്ണമാണ്. ദീർഘദൂരം ഡ്രൈവ് ചെയ്യുമ്പോൾ, സ്റ്റിയറിങും ആക്​സിലലേറ്ററും നിയന്ത്രിക്കുന്നതുപോലുള്ള തുടർച്ചയായ കർമങ്ങൾ ബ്രെയിൻ സ്വയമേവ ഏറ്റെടുക്കുന്നു. വളരെ സുഗമമായി നടക്കുന്ന പ്രക്രിയ നാം ചിലപ്പോൾ അറിയണമെന്നുതന്നെയില്ല.❣️ ഇതുതന്നെയാണ്​ ഹൈവേഹിപ്​നോസിസി​െൻറ അടിസ്​ഥാന കാരണവും.
തടസങ്ങളില്ലാത്ത റോഡ്, സുഖപ്രദമായ ഡ്രൈവർ സീറ്റ്, പശ്ചാത്തല സംഗീതം തുടങ്ങിയവ നമ്മുടെ തലച്ചോറിനെ ട്രാൻസ് പോലെയുള്ള അവസ്​ഥയിലേക്ക്​ നയിക്കും. നമ്മുടെ മനസ്സ് എത്രത്തോളം ജാഗ്രതയുള്ളതാണ്​ എന്നതിനെ ആശ്രയിച്ച് ഹൈവേ ഹിപ്​നോസിസ്​ നീണ്ടുനിൽക്കും. ഇത്​ ചില സെക്കൻഡുകളിൽ തുടങ്ങി നിരവധി മിനിറ്റുകൾ നിലനിൽക്കാം.❣️ ഡ്രൈവർ ഹൈവേ ഹിപ്നോസിസിലൂടെ കടന്നുപോകുമ്പോൾ, കൂടുതൽ ജോലിയില്ലാത്തതിനാൽ തലച്ചോറിന്റെ ഒരു ഭാഗം അടച്ചുപൂട്ടാൻ തുടങ്ങുന്നു. മസ്​തിഷ്​കം ഊർജ്ജം ലാഭിക്കാൻ തുടങ്ങുകയും എല്ലാ പ്രവർത്തികളും യാന്ത്രികമാവുകയും ചെയ്യും. ഈ സമയത്ത് നമ്മുടെ കാലും കൈകളും വാഹനത്തെ നിയന്ത്രിക്കുന്നു.❣️ അത് ഡ്രൈവർക്ക് മനസ്സിലാകണമെന്നില്ല. വാഹനത്തിന് മുന്നിൽ എന്തെങ്കിലും തടസംവന്നാൽ മസ്​തിഷ്​കം ഉണരും. എന്നാൽ ഡ്രൈവർ പ്രതികരിക്കുമ്പോഴേക്കും സമയം വൈകിയിരിക്കും. ഹൈവേയിലെ അതിവേഗ അപകടങ്ങളിൽ ഭൂരിഭാഗവും ഇക്കാരണത്താലാണ്​ സംഭവിക്കുക.
ഡ്രൈവറുടെ മസ്​തിഷ്​കം എപ്പോൾ ഹിപ്നോസിസിലേക്ക് പോകുമെന്ന് പ്രവചിക്കുക അസാധ്യമാണ്.❣️ എന്നാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നമ്മുക്ക്​ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഹൈവേകളിൽ ചെറു ഹംപുകൾ ചേർത്തുവച്ചിരിക്കുന്നത്​ കണ്ടിട്ടില്ലേ. ഹൈവേ ഹിപ്​നോസിസ്​ തടയാനാണിത്​. റംപ്​ൾ സ്​ട്രിപ്​സ്​ അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ്​ എന്ന്​ വിളിക്കുന്ന ഇവ ഒരുപരിധിവരെ ഫലപ്രദവുമാണ്​.

 ഇതുകൂടാതെ യാത്രകളിൽ സ്വയം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾകൂടി പരിശോധിക്കാം.❣️

1. ലോങ്​ ഡ്രൈവുകൾക്കിടയിൽ ഇടവേളകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. 60-90 മിനിറ്റ് ഡ്രൈവ് ചെയ്​തശേഷം ഒരു ബ്രേക്ക്​ എടുക്കുക. നമ്മുടെ തലച്ചോറിന് ഇടവേളയുമില്ലാതെ ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിനാൽ യത്രക്കിടയിൽ ബ്രേക്കുകൾ അനിവാര്യമാണ്​.

2. അതിരാവിലെയോ അർധരാത്രിക്കുശേഷമോ വാഹനമോടിക്കുന്നത് ഉറക്കം വരുത്താനുള്ള സാധ്യത വർധിപ്പിക്കും. വിശ്രമത്തിനായി ശരീരം തലച്ചോറിനെ അടച്ചുപൂട്ടാൻ ശ്രമിക്കും. കഴിയുമെങ്കിൽ അത്തരം സമയങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണം.❣️

3. ഉയർന്നതോതിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുക (എനർജി ഡ്രിങ്ക്​സ്​), എസി ഓഫ് ചെയ്​ത്​ വാഹനം ഒാടിക്കുക, സഹായി ഒപ്പമുണ്ടെങ്കിൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയവയും നല്ലതാണ്​.❣️

4. ഒ​ന്നോ രണ്ടോ മണിക്കൂറുകളുടെ ഇടവേളയിൽ വാഹനം വശങ്ങളിലേക്ക്​ നിർത്തി സോഷ്യൽ മീഡിയകൾ പരിശോധിക്കുക, ഗെയിമുകൾ കളിക്കുക, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതും ഹൈവേ ഹിപ്​നോസിസ്​ തടയാൻ മികച്ച മാർഗമാണ്​.❣️

🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷

കടപ്പാട്  :

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം video

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം .വെള്ളിയാഴ്ചരാത്രി11:15 ന്നാണ്അപകടംസംഭവിച്ചത്, ബസ് 10 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്,അപകടം നടന്ന ഉടൻ നാട്ടുകാരും,മറ്റുവാഹനങ്ങളിലെ യാത്രകരും ചേർന്ന് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തു അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റി ബസിൽ യാത്രക്കാർ കുറെ പേര് ഉണ്ടങ്കിലും എല്ലാവരും ചെറിയ പരുകുകളോടെ രക്ഷപെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ,കോഴിക്കോട്നിന്ന് എറണാകുളംപോകുന്ന ബസാണ് അപകടത്തിൽ പെട്ടത് പരിക്ക്പ റ്റിയവരെ കുടുതലും തിരുരങ്ങാടി താലൂക്ക് ബോസ്പിറ്റലിലേക്കാണ് കൊണ്ട് വന്നിടുള്ളത് *🚫ദേശീയ പാത തലപ്പാറ യിൽ കെ. എസ്. ആർ. ടി.സി. ബസ് വയലിലേക്ക് മറിഞ്ഞു വൻ ദുരന്തം ഒഴിവായി.80 ഓളം പേർക്ക് പരിക്ക്.* തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ കെ.എസ്. ആർ.ടി.സി.ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളടക്കം എൺപതോളം പേർക്ക് പരിക്ക് പറ്റി. ഇന്നലെ രാത്രി 11മണിക്കാണ് അപകടം നടന്നത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.തലപ്പാറ ദേശീയപാത നിർമാണം നടക്കുന്ന റോഡിൽ തലപ്പാറ പാലം കഴിഞ്ഞ്

വേങ്ങര സൂര്യകാന്തി പാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു video കാണാം

 വേങ്ങര സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ കൂരിയാട് കാട്ടുപാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു. കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷന് സമീപമുള്ള രണ്ടേക്കർ വയലിൽ വിരിഞ്ഞ സൂര്യകാന്തിയാണ് അഗ്രോഫെസ്റ്റിന്റെ പ്രധാന ആകർഷണം. VIDEO ഇതോടൊപ്പം ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലിപ്പൂക്കളുമുണ്ട്. പച്ചക്കറികളും വിവിധ ഇനത്തിലുള്ള തണ്ണിമത്തനും കണിവെള്ളരി അടക്കമുള്ള വിഭവങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്. കർഷകരായ പള്ളിയാളി അബു (45), മേലയിൽ അബ്ദു റിയാസ് (36), പള്ളിയാളി ഹംസ (50), സനൽ അണ്ടിശ്ശേരി (34) എന്നീ കർഷകരാണ് ഭൂമി പാട്ടത്തിനെടുത്ത് വിത്തിറക്കിയത്. കർഷകർ വേങ്ങര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ.ടി. അബ്ദുൽനാസറിന് അഗ്രോ ഫെസ്റ്റിന്റെ ലോഗോ നൽകി മേള ഉദ്ഘാടനംചെയ്തു. പി.പി. സഫീർബാബു, മടപ്പള്ളി ആരിഫ, ബാങ്ക് സെക്രട്ടറി സി. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കോട്ടക്കൽ പുത്തൂരിൽ പടക്കങ്ങൾ കൊണ്ട് പോകുന്ന വാഹനം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി അപകടം

കോട്ടക്കൽ പുത്തൂർ ബൈപാസിൽ പടക്കങ്ങൾ കൊണ്ട് പോകുന്ന വാഹനം നിയത്രണംവിട്ട് സമീപത്തെ കടയിലേക്ക് പാഞ്ഞു കയറി അപകടം. ഡ്രൈവർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നു. വാഹനത്തിൽ നിറയെ പടക്കങ്ങൾ ആയതിനാൽ കട്ടറുകൾ ഉപയോഗിച്ച് കട്ട് ചെയ്താൽ തീപൊരി പടകങ്ങളിൽ വീണ് വൻ അപകടം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ പടക്കങ്ങൾ വാഹനത്തിൽ നിന്ന് മാറ്റി കൊണ്ടിരിക്കുകയാണ് ഇതിനെ തുടർന്ന് റോഡിൽ വൻ ഗതാഗതകുരിക്ക് തുടരുന്നു. സ്ഥലത്ത് പോലീസ്, ഫയർ ഫോയിസ്, നാട്ടുകാർ രക്ഷപ്രവർത്തനം നടത്തുന്നു  അപ്ഡേറ്റ് : ഡ്രൈവറെ വാഹനത്തിൽനിന്ന് പുറത്തെടുത്തു ഹോസ്പിറ്റലിലെക്ക് മാറ്റി ഡ്രൈവർ മരണപെട്ടു

ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു. തിരൂരങ്ങാടി: വയനാട് ഇന്നലെ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫിൽസ (12)  വയസ്സ് മരണപ്പെട്ടു. ഇന്നലെ മരണപെട്ട കെ.ടി ഗുൽസാർ മാഷിന്റെ അനിയൻ ജാസിറിന്റെ മകളാണ്  തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച വാഹനം വയനാട്ടിൽ അപകടത്തിൽ പെട്ടു

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.