നമ്മുടെ വീടുകളിലെത്തുന്ന ഹരിതകർമ്മസേനാംഗങ്ങളോട് മാന്യമായി പെരുമാറണം.അവർ നിങ്ങളുടെ വീടുകളിലെത്തുന്നത് ആക്രിപെറുക്കാനല്ല. വീട്ടിലെ മാലിന്യം നീക്കലല്ല അവരുടെ ജോലി. പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നീക്കാൻ അവർക്ക് സർക്കാരിൽ നിന്ന് ശമ്പളമൊന്നും ലഭിക്കുന്നില്ല. ഇതൊന്നും മനസിലാക്കാതെ ചിലരുടെ ധാർഷ്ട്യവും ധിക്കാരവും മൂലം ഹരിതകർമ്മ സേനാംഗങ്ങൾക്ക് ജോലി ചെയ്യാൻ പറ്റാനാവാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.കഴുകി ഉണങ്ങിയ വൃത്തിയുള്ള പ്ളാസ്റ്റിക്കുകൾ ആണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകേണ്ടത്. (വൃത്തിയുള്ള പ്ളാസ്റ്റിക്കുകളെ മെഷീനിൽ പൊടിച്ചെടുക്കാനാവൂ). ഒപ്പം നിർബന്ധമായും ഓരോ വീട്ടുകാരും 50 രൂപ വീതവും ഷോപ്പുടമകൾ 100 രൂപ വീതവും നൽകുകയും വേണം.
ഒരു വാർഡിലെ മുഴുവൻ പ്ളാസ്റ്റിക്കുകളും ചാക്കിൽ കെട്ടി വാഹനത്തിൽ കയറ്റിവിടുന്നത് ഇവർ തനിച്ചാണ്.ഈ സഹോദരിമാർക്കും കുടുംബമുള്ളതാണ്. അവർക്കും ജീവിക്കണം.പ്ളാസ്റ്റിക്ക് ഉണ്ടേലും ഇല്ലേലും ഇവർ എത്തുമ്പോൾ 50 രൂപ നൽകണം. അത് പിച്ച കാശായിട്ടല്ല നൽകേണ്ടത്.അവർ ചെയ്യുന്ന ജോലിയുടെ മഹത്വം ഏറെ വലുതാണ്.അവരുടെ അഭിമാനത്തെ മുറിവേൽപ്പിക്കുന്ന ഒരു നടപടികളും ഉണ്ടാവരുത്.അവർ ചെയ്യുന്നത് ഒരു പുണ്യകർമ്മമാണ്. ചെയ്യുന്ന ജോലിയുടെ കൂലി ഏതൊരാളുടേയും അവകാശമാണ്. അതിവർക്ക് ലഭിക്കണമെങ്കിൽ നിർബന്ധമായും എല്ലാ വീട്ടുകാരും ഷോപ്പ് ഉടമകളും യൂസർ ഫീ നൽകണം.മാസം 50/100 രൂപ എത്ര ചെറിയ സംഖ്യയാണ്.അത് നൽകാതെ വരുമ്പോൾ 50/100 രൂപ ലാഭിച്ച ചിന്തയിൽ നിങ്ങൾ സന്തോഷിക്കുമ്പോൾ അവരുടെ കണ്ണുകളിലേയ്ക്ക് കൂടി നോക്കണം. അവഗണനയുടെയും ആട്ടിപായ്ക്കലിന്റെയും തെറ്റിദ്ധരിക്കലിന്റേയും കുത്തുവാക്കുകളുടെ യും സങ്കട കഥകൾ ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാനാവും.
മഴയും വെയിലും വകവയ്ക്കാതെ കിലോമീറ്ററുകളോളം നടന്ന് നിങ്ങളുടെ വീട്ടിൽ എത്തി കഷ്ടപ്പെടുന്ന ഇവർക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കേണ്ടതുണ്ട്. പ്ളാസ്റ്റിക്കുകൾ ശരിയായി സംസ്കരിച്ചില്ലേൽ ഭാവിതലമുറയ്ക്കും നമുക്കും നാടിനും ഏറെ ദോഷമാണ്.
വീടുകളിൽ പ്ളാസ്റ്റിക്ക് കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക ശ്വസിക്കുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകും.ഹരിത കർമസേന അംഗങ്ങളോട് സഹകരിച്ചു ഒരു വർഷം കൊണ്ട് തന്നെ നമ്മുടെ വേങ്ങര പഞ്ചായത്തിനെ പ്ലാസ്റ്റിക്ക് മുക്തമാക്കണം.
ഹരിതം വേങ്ങര പദ്ധതി നിങ്ങളുടേത് കൂടി ആണ്...
എല്ലാവരുടെയും സഹകരണം ഉണ്ടാവണം...
ഹസീന ഫസൽ കെ.പി
പ്രസിഡന്റ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ