ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബുർജ് ഖലീഫയുടെ രൂപസാദിർശ്യത്തിൽ വെട്ടി ഒരുക്കിയ വാഴ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു viral photo

ബുർജ് ഖലീഫയുടെ രൂപസാദിർശ്യത്തിൽ വെട്ടി ഒരുക്കിയ വാഴ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ബുർജ് ഖലീഫ കാണണമെന്നുള്ള വീട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊടുത്ത ഞാൻ, അങ്ങനെ വിട്ടിൽ ബുർജ് ഖലീഫ പണിതു,ഇനി വിട്ടുകർ ബുർജ് ഖലീഫ കാണണം എന്ന് പറയില്ല എന്നീ നിരവധി തലകെടോടെയാണ്  ഫോട്ടോ ഷെയർ ചെയപെടുന്നത്, ആരോ തമാശക്ക് ചെയ്ത കലാ രൂപം സോഷ്യൽ മിഡിയ ഏറ്റെടുത്തിരിക്കുകയാണ് 

BREAKING NeWS മലപ്പുറം ജില്ലയിലും ഒമിക്രോൺ സ്ഥിരീകരിച്ചു

  മലപ്പുറത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഒമാനിൽ നിന്നെത്തിയ 36 കാരൻ മംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ് ഈ വ്യക്തി. ഒമിക്രോൺ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല.  മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താൽ നിലവിൽ സംസ്ഥാനത്ത് എട്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും. സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്‌ക് പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്കും ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിർദേശങ്ങൾ. നിലവിൽ ഹൈ റിസ്‌ക് അല...

നാളെ ഞായറാഴ്ച വേങ്ങര ഹെൽത്ത് സെന്ററിലെ വാക്സിനേഷൻ ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾ

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 *നാളെ (19/12/21 ഞായർ )* *CHC വേങ്ങര വാക്‌സിനേഷൻ ക്യാമ്പ്* ▪️▪️▪️▪️▪️▪️▪️▪️  💉 *കൊവിഷീൽഡ്*        🔴 *ഒന്നാം ഡോസും*         🔴 *സെപ്റ്റംബർ 25 നോ  അതിന് മുമ്പോ FIRST Dose എടുത്തവർക്കുള്ള രണ്ടാം ഡോസും.*  🔸 *രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ 16 മുതൽ 23 വരെ   ( 16, 17, 18, 19, 20, 21, 22, 23) വാർഡുകൾക്ക്*  1️⃣0️⃣0️⃣ *ഡോസ് വീതം*  🕤 *വാർഡ് 16, 17, 18 - രാവിലെ 9.30 മുതൽ  10.30 വരെ*   🕥 *വാർഡ് 19, 20, 21 - രാവിലെ 10.30  മുതൽ 11.30 വരെ*   🕦 *വാർഡ് 22, 23 - രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ*  *ക്യു പാലിച്ച് വാക്‌സിൻ സെന്ററിൽ  നിന്നും രാവിലെ  9.30 മുതൽ ടോക്കൺ സ്വീകരിക്കുക.* 🚨 *വിളിക്കുന്ന സമയം സ്ഥലത്തില്ലാത്ത ടോക്കൺ പിന്നീട് പരിഗണിക്കില്ല.* ➖➖➖➖➖➖➖➖➖➖➖➖➖➖ 🛑 *വാക്സിനേഷന് വരുന്നവരുടെ*         *പ്രത്യേക  ശ്രദ്ധക്ക്*  🟥 *നിർബന്ധമായും അതാത് വാർഡിന് നിശ്ചയിച്ച സമയത്തിന് മുമ്പ് സി.എച്ച്. സിയി...

രാജവെമ്പാലയെ പിടികൂടി

നിലമ്പൂർ:  കവളമുക്കട്ട യിലെ വീട്ടുവളപ്പിൽ കാണപ്പെട്ട രാജവെമ്പാലയെ പിടികൂടി.       സ്നേക്ക് റെസ്ക്യൂ സർട്ടിഫിക്കറ്റ് ഉള്ള ട്രോമാകെയർ വളണ്ടിയർ കൂടിയായ രാമൻകുത്ത് സ്വദേശി അഷ്റഫാണ്  രാജവെമ്പാലയെ പിടികൂടിയത്.*         പാലത്തിങ്കൽ സലീമിന്റെ വീട്ടുവളപ്പിൽ കാണപ്പെട്ട ഉഗ്രവിഷമുള്ള രാജവെമ്പാലയെ വീട്ടുകാർ അറിയിച്ചതനുസരിച്ച് അഷറഫ് എത്തുകയും വളരെ സാഹസികമായി പാമ്പിനെ പിടികൂടുകയും, ആർ ആർ ടിയെ അറിയിച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.     ഇതിനുമുമ്പും  ഉഗ്രവിഷമുള്ള നിരവധി പാമ്പുകളെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിട്ടുള്ള അഷ്‌റഫ് പിടികൂടുന്ന മുപ്പത്തിരണ്ടാമത് രാജവെമ്പാലയാണിത്.

ഇന്നത്തെ പ്രഭാത വാർത്തകൾ today latest news

2021 | ഡിസംബർ 18 | 1197 |  ധനു 3 | ശനി |രോഹിണി 1443 ജുമാ :ഊല 13 🔳ചില തീരുമാനങ്ങള്‍ തെറ്റായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ തെറ്റായിരുന്നെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ഏറെ മാറ്റങ്ങളുണ്ടായതായി സര്‍ക്കാരിന്റെ വിമര്‍ശകര്‍ പോലും പറയുമെന്നും അമിത് ഷാ പറഞ്ഞു. ഈ സര്‍ക്കാരിനെതിരെ ഒരു ആരോപണം പോലും ഉയര്‍ന്നില്ല. ഇന്ത്യന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 🔳ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടക്ക ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന ഉറപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ - സെപ്തംബര്‍ പാദവാര്‍ഷികത്തില്‍ 8.4 ശതമാനം വളര്‍ച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ 94ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന രാജ്യമാ...

വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിന്നും വൻസന്ന്യാഹം ayanad tiger latest news

വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജ്ജിത ശ്രമങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.  കടുവാ സന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ ശക്തമായ ഫീല്‍ഡ് പട്രോളിംഗ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ 100 മുതല്‍ 125-ഓളം വനം വകുപ്പ് ജീവനക്കാര്‍ രാവും പകലും പ്രദേശത്ത് പട്രോളിംഗ് നടത്തി വരുന്നു.  127 വാച്ചര്‍മാര്‍, 66 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, 29 ഫോറസ്റ്റര്‍മാര്‍, 8 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, 5 ഡി.എഫ്.ഒമാര്‍, ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരെയാണ് കടുവയെ പിടികൂടുന്നതിനായുള്ള പ്രത്യേക യജ്ഞത്തിനായി വനം വകുപ്പ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ, സീനിയര്‍ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് മയക്കുവെടി വെക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയും മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തി വരുന്നുണ്ട്. പ്രദേശത്ത് ഇതിനകം 36 ക്യ...

പുഴ ദിനംപ്രതി വറ്റിവരളുന്നു മുൻകരുതൽ എടുത്തില്ലങ്കിൽ വരാൻ പോകുന്നത് വലിയ ദുരിതമവും

പേമാരി പെയ്തൊഴിഞ്ഞു, പ്രളയം കെട്ടടങ്ങി. നവകേരളത്തെ സ്വപ്നംകാണുന്ന മലയാളിയുടെ മുന്നിൽ മറ്റൊരു ദുരന്തം അവതരിക്കാൻ പോകുകയാണോ. വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ കേരളത്തിൽ നാവ് നനയ്ക്കാൻ വെള്ളം കിട്ടാത്ത ഗതികേട് വരുമോ എന്നതാണ് ആശങ്ക. ഏതായാലും ചൂട് കൂടുന്നു. വെള്ളം കുറയുന്നു. ഇത് ഒരു സൂചനയാണ്‌. വ്യക്തമായ സൂചന. വരൾച്ച വാതിൽക്കൽവന്ന് മുട്ടുന്നു എന്നതിന്റെ സൂചന. വിദഗ്ധർ വിരൽ ചൂണ്ടുന്നതും ഈ സാധ്യതയിലേക്കു തന്നെ. തുലാവർഷം കനത്ത് പെയ്തൊഴിഞ്ഞപോയേക്കും പുഴകളിൽ വെള്ളം വറ്റാൻ തുടങ്ങി, കേരളത്തിൽ ഒരു  വരൾച്ചയിലേക്ക് നിങ്ങുകയാണോ . ഇനി എന്ത് എന്നതാണ് ഇപ്പോൾ പ്രസക്തം. ഒരു കാര്യം നാം ചെയ്തേ പറ്റൂ. മുൻകൂട്ടിക്കാണാനും മുൻകരുതലെടുക്കാനും നമുക്ക് കഴിയണം. പുഴക്ക് കുറുകെ നിർമിച്ച ചെക്ക് ഡാമുകളുടെ ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കണം, ഒഴുയികിഎത്തിയ വെള്ളം എല്ലാം ഒഴുകി ഒഴുകിപോയി  കടലിൽ എത്തിയതിന്നു ശേഷം വെള്ളം തടഞ്ഞുനിർത്തേണ്ട മാർഗങ്ങൾ ആരാഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ തന്നെ ഉചിതമായ തീരുമാനങ്ങൾ എടുക്കണം, പുഴയിൽ വെള്ളം കുറയുന്നത് പുഴയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന കുടിവ...

മുസ്ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ്‌ മരണപ്പെട്ടു

മുസ്ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ്‌ മരണപ്പെട്ടു.72 വയസായിരുന്നു. അസുഖത്തെ തുടർന്ന് രണ്ടാഴ്ചയോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു.വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌, ടി ടി കെ എം ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ, എ എം എൽ പി സ്കൂൾ പറപ്പൂർ ഈസ്റ്റ്‌ മാനേജർ, മലബാർ ഇംഗ്ലീഷ് സ്കൂൾ വൈസ് ചെയർമാൻ, പറപ്പൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ലിഫ്റ്റ് പൊട്ടിവീണ് അപകടം ഒരാൾ മരിച്ചു.

ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു.  മലപ്പുറം കോട്ടക്കലിൽ ഗോഡൗണിൽ സാധനങ്ങൾ കയറ്റി ഇറക്കുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ഒരാൾ മരിച്ചു. മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കൽ അട്ടീരിയിലെ സ്വകാര്യമാർക്കറ്റിങ്ങ് കമ്പനിയിലെ ലിഫ്റ്റ് ആണ് പൊട്ടിവീണത്. അപകടത്തെ തുടർന്ന് ആട്ടിരി പള്ളിപ്പുറം സ്വദേശിയും ഇപ്പോൾ കോട്ടൂരിൽ താമസിക്കുന്ന പരേതനായ പരവക്കൽ കുഞ്ഞിമുഹമദിന്റെ മകൻ മുസ്തഫ (50) മരണപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. പരിക്കേറ്റ ആട്ടീരി കാച്ചപ്പാറ സ്വദേശി കൈതക്കൽ മുജീബി(37) നെ ചെങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മരിച്ച മുസ്തഫയുടെ മാതാവ്: റുഖിയ. ഭാര്യ: മുജീറ. മക്കൾ: മുർഷിദ, അഫ്സാർ മഷ്ഹൂദ്, ഖബറടക്കം വെള്ളിയാഴ്ച്ച പാലപ്പുറം ജുമുഅതു പള്ളി ഖബറിസ്ഥാനിൽ.

സി പി ഐ (എം) കോട്ടക്കൽ ഏരിയ കമ്മിറ്റി വേങ്ങരയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

മത സാഹോദര്യത്തിന്റെ കാവലാളാവുക നാടിന്റെ ശാന്തികാക്കുക  സി പി ഐ (എം) കോട്ടക്കൽ ഏരിയ കമ്മിറ്റി വേങ്ങരയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി  ജില്ലാ സെക്രട്ടറിയേറ്റ്സെ അംഗം VP അനിൽ ഉദ്ഘാടനം നിർവഹിച്ചു  ടി അലവിക്കുട്ടി അധ്യക്ഷനായ പരിപാടിയില്‍ സി പി ഐ എം കോട്ടക്കല്‍ ഏരിയാ സെക്രട്ടറി തയ്യില്‍ അലവി,സി ഐ ടി യു ജില്ലാ സെക്രട്ടറി കബീര്‍ മാസ്റ്റര്‍,ഷക്കീല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരൂർ ശിഹാബ്‌ തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ2022 ഫെബ്രുവരി 26നു ശനിയാഴ്ച നാടിനു സമർപ്പിക്കും.

2022 ഫെബ്രുവരി 26നു ശനിയാഴ്ച തിരൂർ ശിഹാബ്‌ തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നാടിനു സമർപ്പിക്കും. 8 ഏക്കറയോളം സ്ഥലത്ത്‌ 80 കോടി രൂപ ചിലവഴിച്ച്‌  ഒന്നരലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. പൂർണ്ണമായും എയർ കണ്ടീഷൻ സൗകര്യം, നവീനമായ സൗകര്യങ്ങളോടെ അഞ്ച്‌ ഓപ്പറേഷൻ തിയേറ്ററുകൾ, അന്തർ ദേശീയ നിലവാരമുള്ള ലബോറട്ടറികൾ. 24 മണിക്കൂർ പ്രവർത്തിക്കുന്ന വിദഗ്ദ ഡോക്ടർമാരടങ്ങുന്ന ട്രോമാകെയർ ടീം, അത്യന്താധുനിക റേഡിയോളജി വിഭാഗം. അമ്മക്കും കുഞ്ഞിനും സുരക്ഷയൊരുക്കുന്ന പ്രസവ ശിശുരോഗ വിഭാഗങ്ങൾ, ലോക പ്രശസ്ത മെഡിക്കൽ സർവ്വകലാശാലകളുമായി സഹകരിച്ച്‌ പദ്ധതികൾ, വിദഗ്ദ ഡോക്ടർ മാരുടെ സേവനം,  എല്ലാ നിലകളിലേക്കും ലിഫ്റ്റ്‌ സൗകര്യം, മികച്ച ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ഹെലിപ്പാഡ്‌, വിശാലമായ കാർ പാർക്കിംഗ്‌ സൗകര്യം എന്നിവ പ്രത്യാകതകളാണു. 5000ത്തിലധികം സഹകാരികളുടെ സഹകരണ ത്തോടെ ഭീമമായ വായ്പാ ബാദ്ധ്യതകളില്ലാതെപദ്ധതി യാഥാർത്ഥ്യമാകുന്നു. 2022 ഫെബ്രുവരി  26 നു ശനിയാഴ്ച ഭാഷാപിതാവിന്റെ മണ്ണിൽ തിരൂർ പുഴയുടെ ഓരത്ത്‌ ഏറ്റിരിക്കടവിൽ  സ...

VVC വലിയോറയുടെ കളിക്കാരൻ നാജി അഹമ്മദിന്ന് നാഷണൽ ലവൽ കളിക്കാൻ സെലക്ഷൻ ലഭിച്ചു

VVC വലിയോറയുടെ കളിക്കാരൻ നാജി അഹമ്മദിന്ന് അണ്ടർ 19 ജൂനിയർ വോളിബോൾ ടീമിന്റെ ഓൾ ഇന്ത്യ സായിയുടെ ടീമിൽ  നാഷണൽ  ലവൽ കളിക്കാനുള്ള സെലക്ഷൻ   ലഭിച്ചു.  VVC വലിയോറയുടെ  അഭിമാന താരം  നാജി അഹമ്മദിന് വലിയോറ കാരുടെയും VVC   വലിയോറയുടെ  അംഗങ്ങളുടെയും  ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

വോയ്‌സ് മെസേജ് അയക്കും മുമ്പ് കേൾക്കാം പുതിയ ഫീച്ചർ ലഭിക്കാൻ Read more

വോയ്‌സ് മെസേജ് ഇനി കൈവിട്ട് പോവില്ല, അയക്കും മുമ്പ് കേൾക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ് ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ശബ്‌ദ സന്ദേശങ്ങൾ. പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറയാൻ ഇത് സഹായിക്കും. ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന 'വോയ്സ് മെസേജ് പ്രിവ്യൂ' ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. അയക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. കഴിഞ്ഞ ദിവസം അറിയാത്ത ആളുകൾക്ക് ഓൺലൈൻ സ്റ്റാറ്റസോ ലാസ്റ്റ് സീനോ കാണാൻ കഴിയാത്ത പുതിയ സ്വകാര്യതാ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ വോയ്‌സ് മെസ്സേജ് പ്രിവ്യൂ ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സ്വകാര്യതാ ഫീച്ചർ വന്നതോടെ ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്നവരെക്കുറിച്ച് ആകുലപ്പെടാതെ ചാറ്റ് ചെയ്യാം, സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ അവസാനമായി കണ്ടതും ഓൺലൈൻ പ്രവർത്തനങ്ങളും എല്ലാവരിൽ നിന്നും അല്ലെങ്കിൽ കോൺടാക്റ്റ് ലിസ്റ്റി...

VVC ക്ക് വേണ്ടി കളിച്ച് വിജയികളായ വനിതാ ടീമിനെ VVC യുടെ സെക്രട്ടറി ചെള്ളി ബാവ വടകരയിൽ പോയി VVC ക്ലബ്ബിന്റെ ഉപഹാരവും അനുമോദനവും സ്വീകരണവും നൽകി

കഴിഞ്ഞ ദിവസം അരിയല്ലൂരിൽ വെച്ച് മലപ്പുറം ജില്ലാ അസോസിയേഷൻ  കമ്മിറ്റി നടത്തിയ മലപ്പുറം ജില്ല  സബ്ജൂനിയർ വോളിബോൾ  ജമ്പ്യാൻഷിപ്പിൽ  പെൺകുട്ടികളുടെ വിഭാഗത്തിൽ VVC വലിയോറക്ക് വേണ്ടി   വടകരയിൽ നിന്നും വന്ന് വി വി സി വലിയോറക്ക് വേണ്ടി കളിച്ച് ഒന്നാം സ്ഥാനം നേടിക്കൊടുcത്ത കളികാർക്ക്  VVC യുടെ സെക്രട്ടറി ചെള്ളി ബാവ  വടകരയിൽ പോയി VVC ക്ലബ്ബിന്റെ  ഉപഹാരവും അനുമോദനവും സ്വീകരണവും നൽകി.

വരയാടിന് വളർത്താടിൽ കുട്ടി പിറന്നു!

വരയാടിന് വളർത്താടിൽ കുട്ടി പിറന്നു! മറയൂർ • വംശനാശ ഭീഷണി നേരിടുന്നതും സംരക്ഷിത ഇന വുമായ വരയാടിന് വളർത്താ ടിൽ കുട്ടി പിറന്ന അപൂർവ കാഴ്ച മറയൂരിൽ. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാ ഗമായ പാളപ്പെട്ടി മലപ്പുലയ ഊരിലെ വനാതിർത്തിയിലു ള്ള ഗോപാലകൃഷ്ണന്റെ വീ ട്ടിലെ ആടുകൾക്കൊപ്പം വര യാടും ജീവിക്കുന്നത്. ഇരവികുളം നാഷനൽ പാർ ക്കിലും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒലിക്കുടിയി ലും മാങ്ങാപ്പാറയിലും മാത്രമാ ണ് വരയാടുകൾ ഉണ്ടായിരു ന്നത്. ഇതിൽ മാങ്ങാപ്പാറയിൽ നിന്നുമാണ് പാളപ്പെട്ടികുടിക്കു സമീപം വരയാടുകൾ എത്തി യത്. രണ്ട് വരയാടുകളാണ് വളർത്താടുകൾക്കൊപ്പം ചേർ ന്നത്. ഗോപാലകൃഷ്ണന്റെ ആട്ടിൻപറ്റത്തിന്റെ ഒപ്പം ചേർ ന്ന ആൺ വരയാടിന്റേതാണ് കുട്ടി. ആട്ടിൻ കുട്ടി പിറന്നതി നു ശേഷം വനത്തിൽ നിന്നെ ത്തിയ രയാട് വനത്തിലേക്ക് മടങ്ങാ ആട്ടിൻകൂടിനു സമീപം തന്നെ കഴിയുകയാണ്. ഇത്തരത്തിലുള്ള അനുഭവം അപൂർവമാണന്ന് ആദിവാസി കൾ പറയുന്നു.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...