ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു.യോഗത്തിൽ ക്ലബ് രക്ഷാധികാരികളായ pkc ബാവ ,AK ഷെരീഫ്,PK  പുച്ചി ,ഇക്ബാൽ vv , ക്ലബ് ഭാരവാഹികൾ ആയ ജലീൽ ,ഷരീഫ് എം , ഷെരീഫ് സിഎം , ഫസ്‌ലു , മുഹമ്മദ് മറ്റു ക്ലബ്ബ് മെമ്പർ മാരും പങ്ക്‌ എടുത്തു ഈ വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി

മുത്തലാഖ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് നടപടിയില്ല

* * മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാ...

ഒരു വിട്ടിൽ ഒരു ട്രോമോകെയർ അംഗം വലിയോറയിലെ രണ്ടാം ഘട്ട പരിശീലനം

പുതുവർഷാഘോഷം റോഡിൽ വേണ്ടെന്ന് വാഹനവകുപ്പ്*

* തിരൂരങ്ങാടി:വേങ്ങര: വേങ്ങര :പുതുവർഷത്തിന്റെ ഭാഗമായി റോഡിലിറങ്ങിയുള്ള ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടികൾ തുടങ്ങി. പുതുവർഷം അപകടരഹിതമാക്കുകയെന്ന സന്ദേശത്തോടെയാണ് പ്രവർത്തനം. ജില്ലാ ആർ.ടി.ഒ. അനൂപ് വർക്കിയുടെ നിർദേശത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ 31-ന് രാത്രികാല പരിശോധന കർശനമാക്കും. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു പുറമെ സബ് ആർ.ടി.ഒ. ഓഫീസിലെ സംഘവും രാത്രികാല പരിശോധനകൾ നടത്തും. ദേശീയപാതകൾ, പ്രധാന അങ്ങാടികൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മഫ്തിയിലും അല്ലാതെയും പരിശോധനയുണ്ടാകും. നിയമവിരുദ്ധമായ ലൈറ്റുകൾ, അമിതശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാത്ത കുട്ടികളുടെ ഡ്രൈവിങ് തുടങ്ങിയവ പ്രത്യേകം നിരീക്ഷിക്കും. ട്രോമാകെയർ പ്രവർത്തകരുടെ സഹായവും വാഹനവകുപ്പ് തേടിയിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ വീഡിയോകളും ഫോട്ടോകളും പകർത്തും. ഇത്തരം വാഹനങ്ങളുടെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുടെ വാട്ട്‌സ്‌ആപ്പ് നമ്പറുകളിലേക്ക് പൊതുജനങ്ങൾക്കും അയക്കാം. വേങ്ങര, കൂരിയാട്, കക്കാട്, ചങ്കുവെട്ടി, കോട്ടയ്ക്കൽ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ മോട്ട...

ട്രോമോകെയർ പരിശീലന ക്യാമ്പ്

വലിയോറ യുവജന വേദിയും മലപ്പുറം ജില്ലാ ട്രോമകെയറും സംയുക്തമായി സംഘടിപ്പിച്ച രണ്ടാംഘട്ട ട്രോമകെയർ പരിശീലന ക്യാമ്പിന്ന് തുടകം വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിൽ രാവിലെ 9 മണി...

ഇന്നത്തെ വില നിലവാരം

*​​💰   ഇന്നത്തെ വില നിലവാരം   💰​​* *____________________________________* *💵കറൻസി വിനിമയ നിരക്കുകൾ* *____________________________________* *1.🇸🇦സൗദി റിയാൽ               : 18.63* *2.🇦🇪യു.എ.ഇ ദിർഹം            : 19.03* *3.🇶🇦ഖത്തർ റിയാൽ            : 19.20* *4.🇴🇲ഒമാ...

മാപ്പിളപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാം

ചിനക്കലിന് അഭിമാനമായ Dr:മുഹമ്മദ് സമീലിനെ DYFI ആദരിച്ചു

* ചിനക്കല്‍: MBBS *  കരസ്ഥമാക്കിയ അരീതലക്കല്‍ ഹംസക്കുട്ടിയുടെ മകന്‍ Dr:മുഹമ്മദ് സമീലിനെ DYFI ചിനക്കല്‍ യൂണിറ്റ്  ആദരിച്ചു  DYFI വേങ്ങര മേഖല വൈ: പ്രസിഡന്റ് സ:ബിനോയ് Dr:സമീലിന് മൊമന്റോ നല്‍കി ചടങ്ങില്‍ DYFI വേങ്ങര മേഖല ജേ:സെക്രട്ടറി സ:സിറാജ് TV അദ്ധ്യതവഹിച്ചു പ്രദേശത്തെ പാര്‍ട്ടി അംഗങ്ങളും DYFI അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു,,,,

കടലുണ്ടി പുഴയിൽ വെള്ളംനിറച്ചു ബാക്കികയം റെഗുലേറ്റർ

വലിയോറ പാണ്ടികശാലയിലെ ബാക്കികയം റെഗുലേറ്ററിന്റെ ഷട്ടർ താഴ്ത്തിയത് കാരണം നിറഞ്ഞ് കവിഞ്ഞുനിൽകുന്ന കടലുണ്ടിപ്പുഴ

നാളെ 9 മണിമുതൽ 5മണിവരെ അടക്കപ്പുര എ എം യൂ പി സ്കൂളിൽ

മരണപെട്ടു

വലിയോറ ചിനക്കൽ , പരേതനായ കൊല്ലം തൊടിക കുഞ്ഞാലസ്സൻ ഹാജിയുടെ ഭാര്യ  പങ്ങിണിക്കാടൻ ബി യുമ്മ (80 വയസ്സ് ) മരണപ്പെട്ടു . മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് 3 . 30 ന് വലിയോറ ചിനക്കൽ...

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(28/12/2018)

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലം ചേറൂർ    കിളിനക്കോട് പാറക്കണ്ണി...    വേങ്ങര-കുന്നുംപുറം.  റോഡുകൾ ബിഎംബിസി ചെയ്യാൻ 12.5 കോടി അനുവദിച്ചു ആദ്യം ...

മുതാലാഖ് ബില്ല് വിവാദം തല്പര കക്ഷികളുടെ കുപ്രചാരണം എന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

അബുദാബി: മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും അദ...

കോഴി പരിപാലനത്തിലെ ആധുനിക രീതികൾ - ബോധവൽക്കരണ ക്ലാസ്

ആതവനാട്  പ്രവർത്തിക്കുന്ന ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഹാച്ചറിയുടെ ഉൽഘാടനത്തോടനുബന്ധിച്ച്  ' കോഴി പരിപാലനത്തിലെ  ആധുനിക രീതികളെ കുറ...

കോൺഗ്രസിന്റെ 134 )o ജൻമദിനം വേങ്ങര ഇന്ദിരാജി ഭവനിൽ ആഘോഷിച്ചപ്പോൾ

വേങ്ങര:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷപരിപാടി ടി വി രാജഗോപാൽ എം എ. അസീസ് ഹാജിക് കേക്ക് നൽകി ഉത്ഘാടനം നിർവഹിച്ചു  .അലസ്സൻ ഹാജി പള്ളിക്കൽ ,അഷ്‌റഫ് പറാഞ്ചേരി ,വി ടി . മൊയ്‌ദീൻ ,എം ടി ..അസൈനാർ ,സി ടി ..മൊയ്‌ദീൻ പാലശ്ശേരി ബാവ ,കാട്ടി കുഞ്ഞാവറു ,ജീവൻ ,അഫ്സൽ ,കുഞ്ഞീൻ പാലക്കോടൻ ,ഇ കെ .അഹമ്മുദു ബാപ്പു , ദാസൻ ,പി സലാം ,ഇസ്മായിൽ ഉണ്ണിയാലുക്കൽ ,അർജുൻ ടി വി ,ശാഹുൽ ഹമീദ് , സി എച് ..അനീസ് കെ ടി. കരീം എന്നിവർ പങ്കെടുത്തു പരിപാടിയിൽ ഇൻഡ്യൻ നാഷണൽ  കോൺഗ്രസ് ഹിന്ദി ഹൃദയഭൂമിയിൽ വൻ തിരിച്ചുവരവിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വേങ്ങരയിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വിജയാഹ്ലാദപ്രകടത്തിൽ കൂരിയാട് നിന്നും വേങ്ങര വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഞ്ച് മീറ്ററിൽ കൂടുതൽ വലിപ്പമുള്ള മൂവർണ്ണക്കൊടി വീശി പാർട്ടി പ്രവർത്തകർക് ആവേശം പകർന്ന ചെടിപ്പുറമാടിന്റെ അഭിമാനമായ അഫ്സൽ ,ശാഹുൽ ഹമീദ് എന്നിവരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പള്ളിക്കൽ അലസ്സൻ കുട്ടി ഹാജി ,ഇ കെ അഹമദു ബാപ്പു എന്നിവർ ഷാളണിയിച്ച ആദരിച്ചു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വലിയോറ പാടം തീരദേശ പാത നിർമ്മാണം പൂർത്തീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു

വേങ്ങര:  വലിയോറ പാടം തീരദേശ പാത നിർമ്മാണം പൂർത്തീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു നിലവിലുള്ള വലിയോറ പാടം കനാൽ റോഡ് ബാക്കിയുള്ളവ കോൺക്രീറ്റ് ചെയ്യുക,  തുടർന്നുള്ള റോഡിന് ആവശ്യമായ സ്ഥലം കണ്ടെത്തി തീരദേശപാത പൂർത്തീകരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു യോഗത്തിൽ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ തുമ്പിൽ സക്കീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ എംപി അഹമ്മദ്,  മുഹമ്മദ് ഹനീഫ  കെ കെ,   മെഹബൂബ പി എൻ,    ഹമീദലി യു,  അഡ്വ. സി, അബ്ദുൽ ഹമീദ്, കെ ശശികുമാർ, ടി കുഞ്ഞബ്രാൻ ടി അലവിക്കുട്ടി കുഞ്ഞിക്കുട്ടൻ .എ, അബ്ദുൽ കരീം എം  ചെളി അഹമ്മദ്.  എന്നിവർ സംസാരിച്ചു ഹമീദലി. യു സ്വാഗതവും,  മുസ്തഫ കെ.  നന്ദിയും പറഞ്ഞു

വേൾഡ് റെക്കോർഡ് അംഗീകാരം നേടി ഫിദ. എം

കോഴിക്കോട്: ആൽക്കമൈൻഡ് അക്കാദമിയുടെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 22-ന് കോഴിക്കോട് സംഘടിപ്പിച്ച വേൾഡ് റെക്കോർഡ് അറ്റംപ്റ്റിൽ ടെലികൈനസിസ് (Telekinesis) വിഭാഗത്തിൽ പങ്കെടുത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഫിദക്ക് ഔദ്യോഗിക വേൾഡ് റെക്കോർഡ് അംഗീകാരം ലഭിച്ചു. ഭൗതിക വസ്തുക്കളെ നേരിട്ട് സ്പർശിക്കാതെ ചലിപ്പിക്കുന്നതായി അവതരിപ്പിക്കുന്ന ടെലികൈനസിസ് പ്രകടനത്തിലൂടെയാണ് റെക്കോർഡ് അറ്റംപ്റ്റിൽ പങ്കാളിയായത്. വിജയകരമായി പൂർത്തിയാക്കിയ റെക്കോർഡ് ശ്രമം വേൾഡ് റെക്കോർഡ് അധികൃതർ പരിശോധിച്ച് അംഗീകരിച്ചതിനെത്തുടർന്ന് ഔദ്യോഗിക അംഗീകാരവും സർട്ടിഫിക്കറ്റും ലഭിക്കുകയായിരുന്നു. ഈ നേട്ടത്തിന്റെ ഭാഗമായി 2026 നവംബർ 7-ന് കോഴിക്കോട് കിംഗ് ഫോർട്ട് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. സുബൈർ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആൽക്കെമൈൻഡ് അക്കാദമി ഫൗണ്ടറും ഡയറക്ടറുമായ ഡോ. അൻസാർ അബ്ബാസ് ചടങ്ങിന് നേതൃത്വം നൽകി. നിരവധി വിശിഷ്ടാതിഥികളും പ്രമുഖ മെന്റലിസ്റ്റുകളും പങ്കെടുത്ത ചടങ്ങിൽ വിസ്മയകരമായ മെന്റലിസം പ്രകടനങ്ങളും ...

കാഴ്ചകളുടെ പരിമിതികളെ കളിമികവുകൊണ്ട് അതിജീവിച്ച്; വേങ്ങരയിൽ കാഴ്ചപരിമിതരുടെ സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

കാഴ്ചകളുടെ പരിമിതികളെ കളിമികവുകൊണ്ട് അതിജീവിച്ച് കായികലോകത്ത് പുതിയ ചരിത്രമെഴുതി കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ (KFB) സഹകരണത്തോടെ വേങ്ങര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന കാഴ്ചപരിമിത വോളിബോൾ ചാമ്പ്യൻഷിപ്പ് വലിയോറ വി.വി.സി ഗ്രൗണ്ടിൽ ആവേശകരമായി നടന്നു. കണ്ണഞ്ചിക്കുന്ന പോരാട്ടവീര്യം കണ്ട ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രമുഖ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 40 കാഴ്ചപരിമിത താരങ്ങൾ മാറ്റുരച്ചു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 'ട്രിംപ് ട്രാകേൽസ്' ചാമ്പ്യന്മാരായപ്പോൾ, 'എബിലിറ്റി അവഞ്ചേഴ്സ് ബി' ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫികളും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു വിതരണം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാഴ്ചപരിമിതരുടെ കായികരംഗത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ മുൻനിർത്തി സംസ്ഥാന കായിക കോച്ച് എം.വി. രാജൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ...

വേങ്ങരയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമായി; 'വിദ്യ വേങ്ങര 360' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി

 മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രവും വിപ്ലവകരവുമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'വിദ്യ വേങ്ങര 360' പദ്ധതിക്ക് തുടക്കമായി. പത്തുമൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച സ്ഥാപനമേധാവികളുടെ വിപുലമായ സംഗമത്തിൽ തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നേരിട്ടെത്തി നിർദ്ദേശങ്ങൾ കേൾക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. എൽ.പി. തലം മുതൽ കോളേജ് തലം വരെയുള്ള നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മേധാവികളും പ്രിൻസിപ്പൽമാരും സംഗമത്തിൽ അണിനിരന്നു. ഭാവിയിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും സ്കൂളുകളിൽ നടപ്പിലാക്കേണ്ട നവീന പദ്ധതികളെക്കുറിച്ചും 10 ഗ്രൂപ്പുകളായി തിരിഞ്ഞ് അധ്യാപകർ വിശദമായ ചർച്ചകൾ നടത്തി. ഇപ്രകാരം രൂപീകരിച്ച നിർദ്ദേശങ്ങളും തീരുമാനങ്ങളും യോഗത്തിൽ മന്ത്രിക്ക് കൈമാറി. തുടർന്ന് അധ്യാപകർ മുന്നോട്ടുവെച്ച ആശയങ്ങൾക്ക് മന്ത്രി കൃത്യമായ മറുപടികളും നിർദ്ദേശങ്ങളും നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റുമാരായ കെ.എം. ഗഫൂർ, ടി.കെ. യൂനുസ് എന്നിവർ ചേർന്ന...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വേങ്ങരയിൽ സംഘടിപ്പിക്കുന്ന സരസ് മേളയുടെ പ്രചാരണത്തിന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും

 കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക്  വിപുലമായ പ്രചാരണം നല്‍കാന്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പി കെ നവാസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സരസ് മീഡിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗ്രാമീണ വനിതാ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്കും സംരംഭക മികവിനും ദേശീയതലത്തില്‍ വിപണനാവസരമൊരുക്കുന്ന പതിനാലാമത് ദേശീയ സരസ് മേള 2026 ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങര കൂരിയാട് നടക്കും. കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. സ്വാഗതസംഘം ഓഫീസ് വേങ്ങരയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും എല്ലാ പഞ്ചായത്തുകളിലും  യുവജന സംഘടനകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ മാരത്തോണ്‍ ഓട്ടമത്സരം നടത്തും. വേങ്ങര പഞ്ചായത്തിലും ജില്ലയിലെ 12 നഗരസഭകളിലും ഫ്‌ളാഷ് മോബ് നടത്തും. ഷൂട്ടൗട്ട് മത്സരം, വനിതാ ഫുട്‌ബോള്‍ മത്സരം എന്നിവയും സംഘടിപ്പിക്കും. പരിസ്ഥിതി സൗഹൃദമായ തരത്തില്‍ ബാനറുകളും പോസ്റ്ററുകളും മറ്റു പ്രചാരണ സാമഗ്രികളും സ്ഥാപിക്കും. മേള നടക്കുന്ന ദിവസങ്ങളില്‍  കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നതിനുള്ള ആവശ്യം സര്‍ക്കാരിന് സമര...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video