ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(28/12/2018)

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലം ചേറൂർ    കിളിനക്കോട് പാറക്കണ്ണി...    വേങ്ങര-കുന്നുംപുറം.  റോഡുകൾ ബിഎംബിസി ചെയ്യാൻ 12.5 കോടി അനുവദിച്ചു ആദ്യം ...

മുതാലാഖ് ബില്ല് വിവാദം തല്പര കക്ഷികളുടെ കുപ്രചാരണം എന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

അബുദാബി: മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും അദ...

കോഴി പരിപാലനത്തിലെ ആധുനിക രീതികൾ - ബോധവൽക്കരണ ക്ലാസ്

ആതവനാട്  പ്രവർത്തിക്കുന്ന ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഹാച്ചറിയുടെ ഉൽഘാടനത്തോടനുബന്ധിച്ച്  ' കോഴി പരിപാലനത്തിലെ  ആധുനിക രീതികളെ കുറ...

കോൺഗ്രസിന്റെ 134 )o ജൻമദിനം വേങ്ങര ഇന്ദിരാജി ഭവനിൽ ആഘോഷിച്ചപ്പോൾ

വേങ്ങര:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷപരിപാടി ടി വി രാജഗോപാൽ എം എ. അസീസ് ഹാജിക് കേക്ക് നൽകി ഉത്ഘാടനം നിർവഹിച്ചു  .അലസ്സൻ ഹാജി പള്ളിക്കൽ ,അഷ്‌റഫ് പറാഞ്ചേരി ,വി ടി . മൊയ്‌ദീൻ ,എം ടി ..അസൈനാർ ,സി ടി ..മൊയ്‌ദീൻ പാലശ്ശേരി ബാവ ,കാട്ടി കുഞ്ഞാവറു ,ജീവൻ ,അഫ്സൽ ,കുഞ്ഞീൻ പാലക്കോടൻ ,ഇ കെ .അഹമ്മുദു ബാപ്പു , ദാസൻ ,പി സലാം ,ഇസ്മായിൽ ഉണ്ണിയാലുക്കൽ ,അർജുൻ ടി വി ,ശാഹുൽ ഹമീദ് , സി എച് ..അനീസ് കെ ടി. കരീം എന്നിവർ പങ്കെടുത്തു പരിപാടിയിൽ ഇൻഡ്യൻ നാഷണൽ  കോൺഗ്രസ് ഹിന്ദി ഹൃദയഭൂമിയിൽ വൻ തിരിച്ചുവരവിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വേങ്ങരയിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വിജയാഹ്ലാദപ്രകടത്തിൽ കൂരിയാട് നിന്നും വേങ്ങര വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഞ്ച് മീറ്ററിൽ കൂടുതൽ വലിപ്പമുള്ള മൂവർണ്ണക്കൊടി വീശി പാർട്ടി പ്രവർത്തകർക് ആവേശം പകർന്ന ചെടിപ്പുറമാടിന്റെ അഭിമാനമായ അഫ്സൽ ,ശാഹുൽ ഹമീദ് എന്നിവരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പള്ളിക്കൽ അലസ്സൻ കുട്ടി ഹാജി ,ഇ കെ അഹമദു ബാപ്പു എന്നിവർ ഷാളണിയിച്ച ആദരിച്ചു

മൈക്ക് പെർമിറ്റിന് ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കാം

മൈക്ക് പെർമിറ്റിന് ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കാം. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഈ സൗകര്യം നിലവിൽ വന്നു. ട്രഷറിയിൽ പോയി ചലാൻ അടച്ചു സ്റ്റേഷനിൽ അപേക്ഷ നലകി അവിടെ നിന...

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(27/12/2018)

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(27/12/2018) ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലം എംഎൽഎ KNA ഖാദർ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 741906 രൂപ ചിലവിൽ കുന്നുംപുറം. സ്പെയി...

വലിയോറ പരപ്പിൽ പാറയിൽ ഹൈമാസ്‌ ലൈറ്റിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

വലിയോറ പാണ്ടികശാലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

ബഹു.പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് (MP) ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച പാണ്ടികശാല ഹൈമാസ്റ്റ് ലൈറ്റ് സിസ്റ്റം, ഇതിന്റെ ഉദ്ഘാടനം ഉടൻ തന്നെ ബഹു. പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിക്കുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു  ഐമൻ യൂസുഫലി അറിയിച്ചു 

കെ .എ.ടി.എഫ്. ജില്ലാ സമ്മേളനം വേങ്ങരയിൽ

മലപ്പുറം : അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ജനുവരി 12, 13 തീയതികളിൽ വേങ്ങരയിൽ നടത്താൻ ജില്ലാ പ്രവർത്തകസമിതി തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സമ്മേ...

വലിയോറ മഞ്ഞമാട്ടിലെ അവശേഷിക്കുന്ന ഒരു ഇടവഴി

പണ്ടുകാലങ്ങളിൽ  കേരളത്തിന്റെ ഗ്രാമങ്ങളിലെ യാത്രാവഴികളായിരുന്നു ഇടവഴികൾ വയലുകളിലേക്കും പുഴയോരങ്ങളിലേക്കുമുള്ള വഴികൾ കൂടുതലും ഇത്തരത്തിലുള്ളതായിരുന്നു ചരിത്രപരമായും സാംസ്കാരിക പരമായും ഇവയ്ക് ഒരുപാട്  പ്രാധാന്യങ്ങൾ ഉണ്ടായിരുന്നു  പ്രകൃതിക്ക് അനുയോജ്യമായ യാത്ര വഴികളായിരുന്നു ഇടവഴികൾ  ഇടവഴികൾ മണ്ണിട്ട് നികത്തി അതിന്റെ മേലെ കോൺഗ്രീറ്റ്കൊണ്ടും ട്ടറുകൊണ്ടും  റോഡ് പണിയുന്ന ഈ  ആധുനികകാലത്ത്  വലിയോറ മഞ്ഞമാട്ടിലെ അവശേഷിക്കുന്ന ഒരു ഇടവഴി

മുണ്ടാം കുഴിയിലെ ഫുട്ബാൾ ഗ്രൗണ്ട് നിർമാണം അവസാന ഘട്ടത്തിൽ

വലിയോറ: വേനൽകാലത്ത്‌ ഫുട്ബാൾ കളിക്കാൻ യുവാക്കൾ ചേർന്ന് നിർമിക്കുന്ന ഫുട്ബാൾ ഗ്രൗണ്ട് നിർമാണം അവസാന ഘട്ടത്തിൽ. എല്ലാ വർഷവും കളിക്കടവ്,മുതലമാട്‌,അടക്കാപുര,മണപുറം ഏരിയകളിലെ യുവകക്കാൾ ഫുട്ബാൾ കളിക്കാൻ വലിയോറ പടത്തിൽ ഗ്രൗണ്ട് നിർമിക്കാറുണ്ട്.ഇപ്രാവശ്യത്തെ ഗ്രൗണ്ട് മുണ്ടാൻ കുഴി ഭാഗത്ത്‌ തരിശായികിടക്കുന്ന സ്ഥലത്താണ് ഗ്രൗണ്ട് നിർമിക്കുന്നത്.

വേങ്ങര ഗ്രാമീണ ബാങ്കിന്ന് കോൺഗ്രസ്‌ പ്രവർത്തകരുടെ സംരക്ഷണമതിൽ ഒരുക്കി

വേങ്ങര:സമരത്തിനിടയിലും തുറന്ന് പ്രവർത്തിക്കുന്ന വേങ്ങര ഗ്രാമീണ ബങ്കിനെ CITU സമരത്തിന്റെ പേരിൽ  അടപ്പിക്കുമെന്ന ഭീക്ഷണിയെതുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംരക്ഷണ മതിലൊരുക്കിയത്  നിരവധി സാധാരണക്കാരായ ഇടപാടുകാർക് ആശ്വാസമായി .എം .എ.അസീസ് ,സി .ടി .മൊയ്‌ദീൻ ,അസീസ് കൈപ്രൻ ,ജീവൻ ചേറ്റിപ്പുറമാട് ,ശാക്കിർ കെ .കെ ,ഹുസൈൻ കെ .വി ,കുഞ്ഞീൻ പാലേക്കോടണ് ,മുജീബ് വി .ടി ,കുഞ്ഞവറു കാട്ടി , സി.എച് .സലാം ,കാബ്രൻ മുജീബ് എന്നിവർ നേതൃത്വം നൽകി

KT ജലീലിനെതിരെ ലോങ്ങ്‌മാർച്ച്‌ വിജയിപ്പിക്കാനൊരുങ്ങി യൂത്ത്കോൺഗ്രസ്‌

വേങ്ങര :കെ ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് വിജയിപ്പിക്കുന്നതിനുവേണ്ടി വേങ്ങര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ചേർന്ന യോഗം വാർഡ് മെമ്പർ പറാഞ്ചേരി അഷ്‌റഫ് ഉൽഘടനം ചെയ്തു.ലോങ്ങ് മാർച്ചിൽ അമ്പതിൽ കുറയാത്ത പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു .അസീസ് കൈപ്രൻ അധ്യക്ഷത വഹിച്ചു. അർജുൻ ടി.വി,നൗഷാദ് വടേരി ,റഹീം.പി ,ജീവൻ എന്നിവർ സംസാരിച്ചു.ശാക്കിർ കെ ,കെ സ്വാഗതവും ഹാരിസ് പുളിക്കൽ നന്ദിയും പറഞ്ഞു .

വാട്സ്ആപ്പ് കുട്ടായിമ്മയുടെ നേതൃത്വത്തിൽ ബസ് കാത്തിരിപ്പു കേന്ത്രം മിർമിച്ചു

വലിയോറ പാണ്ടികശാലയിൽ  ഗ്രീൻ സോൺ വാട്സ് ആപ്പ് കൂട്ടായ്മ യുടെ  നേതൃത്വത്തിൽ ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിച്ചു 

റോഡ് പ്രവർത്തി ഉദ്ഘാടനം കെഎൻഎ ഖാദർ സാഹിബ് നിർവഹിക്കുന്നു

വേങ്ങര എംഎൽഎ Adv: KNAഖാദർ ആസ്തി വികസന ഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ ചെലവിൽ  പുതുതായി നിർമ്മിക്കുന്ന  അരിച്ചോൾ മുഹമ്മദ് കുട്ടി സ്മാരക റോഡ് പ്രവർത്തി ഉദ്ഘാടനം കെഎൻഎ ഖാദർ സാഹിബ് നിർവഹിക്കുന്നു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO

കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ  കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.