സംസ്ഥാന സർക്കാരിന്റെ "ഹരിത മിഷൻ ജലസം രക്ഷണം" പദ്ധതിയുടെ ഭാഗമായി "നീർത്തട നടത്തം" വലിയോറ പാണ്ടി കശാല മൂഴിക്കൽ നിന്ന് ആരംഭിച്ച് വലിയ തോട് ഓരം വഴി വലിയോറ പാടം ചാലിയുടെ അറ്റം വരെ തുടരുകയുണ്ടാ യി .! ഇരിഗേഷൻ എഞ്ചി നീയർ ശ്രീ അശോക് കുമാർ, ഓവർസിയർ ശ്രി ഗിരിതരാജൻ, കൃ ഷി ഓഫീസർ ശ്രീ മുഹ മ്മദ് നജീബ്, കൃഷി അസിസ്റ്റന്റ് ശ്രീ വിക്രമൻ പിള്ള,ശ്രീമതി ഹസീന, 18.ആം വാർഡ് മെമ്പർ ശ്രീമതി ജമീല, എന്നിവരോ പ്പം തേർകയം പാടശ ശേഖര സമിതി പ്രസി ഡന്റ് ഏ.കെ. അബുഹാജി, യൂസുഫലി വലിയോറ,കല്ലൻ അബ്ദുറഹി മാൻ,വേങ്ങര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ PTA. പ്രസിഡൻറ് പുല്ലംബവൻ ഖമറുദ്ദീൻ, മറ്റു കർഷകർ മുത ലായവർ പരിപാടിയിൽ പങ്കെടുത്തു!
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.