ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏഴാം ക്ലാസ്സ്‌ പൊതുപരീക്ഷയിൽ അഞ്ചാം റാങ്ക് അടക്കപുര സ്വദേശിക്ക്

വേങ്ങര പനിച്ച് വിറക്കുന്നു.

വേങ്ങര പനിച്ച് വിറക്കുന്നു. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയായ അൽ സലാമയിലും മറ്റു ആശുപത്രികളും ഗവ: ആശുപത്രിയും കഴിഞ്ഞ്  സമീപ പ്രദേശത്തെ മുഴുവൻ ആശുപത്രി ക ളി ലും വേങ്ങരയിലും പരിസര ത്തു മുളള നൂറുകണക്കിന് ആളുകൾ  ഡെങ്കി പനി മൂ ലം അഡ്മിറ്റ് ചെയ്യപെട്ടിരിക്കയാണ്. ആരോഗ്യ വകുപ്പ് അധികതരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവരുടെ കടമയെന്ന നിലക്ക് ഇത് പരത്തുന്ന കൊതുകുകൾ വളരുന്ന ത് തടയാൻ വേണ്ട മുന്നറിയിപ്പുകൾ രണ്ടു മാസം മുമ്പെ നടത്തിയിട്ടുണ്ട്. അതൊന്നും സമൂഹത്തിൽ തീരെ ഏശിയില്ല എന്നാണ് ഈ പനി വ്യാപനം കാണിക്കുന്നത്. ചെറിയ ഉപദേശങ്ങളിലും തങ്ങളുടെ മുമ്പിലെത്തു ന്നവർക്ക് ക്ലാസ് നടത്തുന്നതിലും പനി ബാധിച്ച് ഗവ: ആശുപത്രിയിലെത്തിയവരുടെ പരിസരത്തും ആരോഗ്യ വകുപ്പ് അധികൃതർ എത്തി ബോധവൽക്കരണം നടത്തുന്നതിലും മാത്രം ശ്രദ്ധി ച്ചതു കൊണ്ടു മാത്രമായില്ല' സർക്കാരിനെ ഇതിന്റെ അതീവ ഗൗരവം ബോധ്യ പെടുത്തി  അടിയന്തിരമായി മറ്റു ഭാഗങ്ങളിൽ  നിന്നും ആരോഗ്യ വകുപ്പ് ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും രംഗത്തിറക്കി  കൊതുകു നശീകരണത്തി നും പനി വ്യാപനത്തിനു മെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിക്ക് തുടക്കം കുറിക്കണം.  ...

ഞങ്ങൾ പാറമ്മക്കാർ മരങ്ങൾ നാട്ടു ഭൂമികൊരു തണലിന്റെ ഭാഗമായി

വലിയോറ:മുൻ തലമുറ ചെയ്ത് വെച്ചതാണ് നാം ഇപ്പോൾ ഉപയോകിക്കുന്നത് വരും തലമുറക്ക് നാം ചിലതൊക്കെചെയ്ത് വെക്കണം ! അതിന്റെ തുടക്കമാവട്ടെ ജൂൺ 5. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരപ്പിൽ പാറയിലെ  ഞങ്ങൾ പാറമ്മക്കാർ എന്ന കൂട്ടായ്മ്മ   പരപ്പിൽ പാറയുടെ ഹ്യദയ ഭാഗങ്ങളിൽ വ്യക്ഷ തൈകൾ നട്ട് ഭൂമികൊരു തണൽ പദ്ധതിയുടെ ഭാഗമായി .ഇതിന്റെ ഉത്ഘാടനം ഹൈദർ മാളിയേക്കൽ നിർവഹിച്ചു.

തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി ഉടൻ പ്രവർത്തി തുടങ്ങും

 വേങ്ങര :കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ച വേങ്ങര പഞ്ചായത്തിലെ 17-ാം വാർ ഡിൽ വലിയോറ പാണ്ടികശാല തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ശ്രമഫലമായിട്ടാണ് ഈ പദ്ധതി യാഥാർത്യമാവുന്നത് .150 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാവുന്ന ബൃഹത്തായ പദ്ധതിയാണിത് , കടലുണ്ടിപ്പുഴയിൽ ബാക്കിക്കയത്തിനു സമീപഠ കിണർ കുഴിച്ച് തട്ടാഞ്ചേരിമലയിൽ 25000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് നിർമ്മിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ഈ പദ്ധതിയാഥാർത്ഥ്യമാവുന്നതോടെ ഒരു നാടിന്റെ ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കുന്ന ആഹ്ലാദത്തിലാണ് പ്രദേശവാസികൾ ,പദ്ധതി യാഥാർത്ഥ്യമാക്കാൻ അണിയറയിൽ പ്രവർത്തിച്ച വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും മറ്റു ജനപ്രതിനിധികളെയും വാർഡ് മുസ് ലിം ലീഗ് കമ്മറ്റി അഭിനന്ദിച്ചു.ഇതിന്റെ ശിലാസ്ഥാപനം ജൂൺ ആദ്യവാരത്തിൽ നടത്തുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു.

വേങ്ങര പെയിൻ & പാലിയേറ്റീവ് സെൻറർ ക്ലിനിക്കിൽ സൗജന്യ" Physiotherapy '' ആരംഭിച്ചു

വേങ്ങര പെയിൻ & പാലിയേറ്റീവ് സെൻറർ ക്ലിനിക്കിൽ സൗജന്യ" Physiotherapy '' ആരംഭിച്ചു .! നിർധനരും , നിരാലംബരുമായ രോഗികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു പറ്റം സന്നദ്ധ സേവകരായ പാലിയേറ്റീവ് കമ്മിറ്റി  ഭാരവാഹികളുടെ ത്യാഗോജ്വലമായ പ്രവർത്തന ഫലമായി ആരംഭിച്ചി ട്ടുള്ള ഈ മഹത്തായ സൗജന്യ സേവനം  പാവപ്പെട്ട രോഗികൾക്ക് വലിയൊരു അ നുഗ്രം തന്നെയായിരി ക്കും.  പുണ്ണ്യ റമദാ ൻ മാസത്തിൽ തന്നെ ആരംഭിക്കാൻ സാധിച്ചതിൽ ഭാരവാഹികൾക്ക് കൃതാർത്ഥതയുണ്ട് .!! ജീവകാരുണ്യ പ്രവർത്തനങ്ങൾ നട ത്തിക്കൊണ്ടി രിക്കുന്ന വേങ്ങര പാലിയേറ്റീവ് സെൻറർ സുമനസ്സു കളുടെ സഹായ ഹസ്‌തം തേടുകയാണ് ഈ പുണ്യ മാസത്തിൽ. സഹകരിക്കുക സഹായിക്കുക .!!! Credit:അബുഹാജി അഞ്ചുകണ്ടൻ 

ഡെങ്കിപനി വേങ്ങര യിൽ പടർന്നു പന്തലിക്കുന്നു നാട്ടുകാർ ജാഗ്രതൈ.

*ഡെങ്കിപനി വേങ്ങര യിൽ പടർന്നു പന്തലിക്കുന്നു നാട്ടുകാർ ജാഗ്രതൈ.....* ____________________ *എന്താണ് ഡെങ്കിപ്പനി ?* ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. മണ്ണുമായി നേരിട്ട് ബന്ധമില്ലാത്ത ശുദ്ധമായ വെള്ളത്തിലാണ് ഈ ഡിസ് കൊതുകുകൾ പെരുകുന്നത് ' അതിനാൽ ഈഡിസ് കൊതുക്  പെരുകുന്നത് തടയാൻ ഒത്തൊരുമിക്കുക. ഇതിനായി നാം ചെയ്യേണ്ടത്. .1' പ്രതിരോധ പ്രവർത്തനം സ്വന്തം വീടുകളിൽ നിന്നാരംഭിക്കുക. 2. വീടിന്റെ പരിസരത്ത് ടയർ, പാത്രങ്ങൾ, പ്ലാസ്റ്റിക് കവുകൾ, കപ്പ്, ചിരട്ട ,എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. 3: വെള്ളം ശേഖരിക്കുന്ന ടാങ്കുകളും മറ്റും തുറന്നിടാതെ മൂടി സൂക്ഷിക്കുക: 4. വിറകിന് മുകളിലിടുന്ന പ്ലാസ്റ്റിക് ഷീറ്റിൽ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാൻ ഇടയുണ്ട്.- അതിനുള്ള സാഹചര്യം ഒഴിവാക്കുക. 5. റബ്ബർത്തോട്ടങ്ങളിൽ മരം വെട്ടാത്തപ്പോൾ ചിരട്ടകൾ പെറുക്കി ഒഴിവാക്കുക. 6. കമുകിൻ തോട്ടങ്ങളിൽ പാളകളിൽ വെള്ളം കെട്ടി നിൽക്കുന്നത് കീറി ഒഴിവാക്കുക. 7. ആഴ്ച്ചയിൽ ഒരു ദിവസം (ഞായർ) വീടും പരിസരവും പ്രതേകിച്ച് ഫ്രിഡ്ജിന്റെ പിറക് വശത്തുള്ള വാട്ടർ ബോക്സ് വൃത്തിയാക്...

വേങ്ങര പഞ്ചായത്ത്‌ എം എസ് എഫ് കമ്മറ്റി സംഘടിപ്പിച്ച Quest mega QUIZ ന്റെ ഫൈനൽ ഇന്ന്

വേങ്ങര :6 ടീമുകളിലായി 12 മത്സരാർത്ഥികൾ പങ്കെടുക്കുന്ന വേങ്ങര പഞ്ചായത്ത് msf കമ്മിറ്റി സംഘടിപ്പിച്ച Quest Mega Quiz Event ന്റെ Grand Finale ഇന്ന് രാത്രി 7 മണിക്ക് വേങ്ങരയിൽ വെച്ച് നടക്കുന്നു പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. ആസ്വാദകർക്ക് ആവേശം വിതറാൻ മെഹറിൻ, സൽമാൻ, മുന്ന തുടങ്ങിയ പ്രശസ്ത ഗായകർ അണിനിരക്കുന്ന സംഗീത വിരുന്ന് ഇതോടപ്പം  സംഘടിപികുന്നു

വേങ്ങര പഞ്ചായത്ത്‌ SSLC വിജയികൾക്ക് അവാർഡ് നൽകുന്നു

വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിൽ 2016-17 SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിക്കുന്നു. ഫുൾ A+ നേടിയവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് 'സഹിതം 29 ന് മുമ്പായി വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകേണ്ടതാണ്. ഫോൺ: 04942 450 226

പാണ്ടികശാല മൻ ശഉലൂം മദ്രസാ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു

മദ്രസാ പ്രസ്ഥാനം ദീനിന് നവചൈതന്യം പകർന്നു - തങ്ങൾ                                                    വേങ്ങര: മദ്രസാ പ്രസ്ഥാനം ദീനിന് നവ ചൈതന്യം പകർന്ന പ്രസ്ഥാനമാണ് നമ്മുടെ മദ്രസകളെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പറഞ്ഞു. വലിയോറ പാണ്ടികശാല മൻ ശഉൽ ഉലൂം മദ്രസ ഒരു വർഷം നീണ്ടു നിൽക്കുന്നഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുതങ്ങൾ . ചടങ്ങിൽ മഹല്ല് ഖതീബ് സയ്യിദ് ഫസൽ ജമലുല്ലൈ ലിതങ്ങൾ അദ്ധ്യക്ഷത വഹിച്ചു.SSLC +2 വിജയികൾക്കുള്ള അവാർഡ് ദാനവും മികച്ച മദ്രസാഅധ്യാപകനുള്ള ഉപഹാരം പി.മുഹമ്മദ് മുസ് ലിയാർക്കും ജീവൻ രക്ഷിച്ച രണ്ടു പേർ ക്കുള്ള ഉപഹാരവും തങ്ങൾ നിർവ്വഹിച്ചു. മുനീർ ഹുദവി ളയിൽ മുഖ്യ പ്രഭാഷണം നടത്തി ,അഷ്‌റഫ് മുസ് ലിയാർ,   ടി 'സുബൈർ സഅദി ,വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ ഇ മുഹമ്മദലി, മദ്രസാ കമ്മറ്റി പ്രസിഡന്റ് പി.കെ അലവി ഹാജി, പി.കെ അഹമ്മദ് കോയ, എൻ ഖാദർ ഹാജി, കുഞ്ഞാവുട്ടി തങ്ങൾ, മടപ്പള്ളി മൂസക്കുട്ടി ഹാജി, യൂസു വല...

മുതലമാട് ചാലഞ്ച് ക്ലബ്ബ് SSLC +2വിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക്‌ അവാർഡ്‌ നൽകി ആദരിച്ചു

വലിയോറ:മുതലമാട് ചാലഞ്ച് ക്ലബ്ബ് SSLC +2വിൽ  ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള  അവാർഡ് ദാനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു .ഇന്ന് വഴുകുംനേരം 4:30ന്ന്‌  മുതലമാട്‌ ബസ്സ്റ്റോപ്പിന്ന്‌ സമിപം നടന്ന  ചടങ്ങിന് ഇർഫാൻ പി കെ  സോഗതം  പറയുകയും റസാഖ് വി കെ പരിപാടിക്ക്  അദ്ധക്ഷത വഹിക്കുകയും ചെയ്‌തു കുഞ്ഞിപ്പ മാഷും യൂസുഫലി വലിയോറയും ആശംസ അർപ്പിച്ചു  ഇസ്മയിൽ  നന്ദി പറഞ്ഞു ഫുൾ വീഡിയോ കാണാം 

കൊടുക്കണം ഈ നന്മക്ക് ഒരായിരം ഗ്രീൻ സല്ലൂട്ട്

വേങ്ങര പഞ്ചായത്ത് 12 വാർഡ് യൂത്ത് ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബൈത്തുറഹ്മക്ക്‌ ആവിശ്യമായ  മുഴുവൻ കല്ലിനും ആവിശ്യമായ പണം നൽകി പേര് വെളിപെടുത്താൻ ആഗ്രഹിക്കാത്ത മുസ്ലിം ലിഗ്  പ്രസ്ഥാനത്തെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു പ്രവർത്തകൻ മാതൃകയായി.പേരും പ്രശംസയും ആഗ്രഹിക്കുന്ന ഈ കാലത്ത്  പേരോ പ്രശസ്തിയോ ആഗ്രഹിക്കാതെ എന്നാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയുക എന്ന കാരുണ്യ പ്രവർത്തനം  മാത്രം കാംക്ഷിച്ച് നടത്തിയ ഈ പ്രവർത്തി ഓരോത്തർക്കും  മാത്യകയാണ്.

ബാക്കിക്കയം റഗുലേറ്റർ ആദ്യ ഷട്ടർ സ്ഥാപിച്ചു.

വേങ്ങര : വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ ആദ്യ ഷട്ടർ ഇന്ന് സ്ഥാപിച്ചു.നാല് മീറ്റർ ഉയരമുള്ള ആദ്യ ഷട്ടർ ആണ് ഇന്ന് സ്ഥാപിച്ചത് .ആദ്യഷട്ടർ സ്ഥാപിക്കുന്ന ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി.കെ.കുഞ്ഞാലൻകുട്ടി, വേ ങ്ങര ബ്ലോക്ക' സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.മുഹമ്മദലി, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കെ.കെ.മൻസൂർ, യൂസുഫലി വലിയോറ, ഇറിഗേഷൻ അസി.എഞ്ചിനിയർ ഷാഹുൽ ഹമീദ്, ഓവർസിയർ രഘു,കോൺട്രാക്ട് കമ്പനി പ്രതിനിധി വർഗീസ് എന്നിവരും നൂറുക്കണക്കിന് ജനങ്ങളും പങ്കെടുത്തു.

ക്ലബ്ബുകൾക്ക് മാതൃകകാട്ടി വലിയോറ മുതലാമട്ടെ ചലഞ്ച് ക്ലബ്‌

വലിയോറ: മുതലാമട്ടെ യൂവാക്കളുടെ കൂട്ടായ്മ്മ യായ  ചലഞ്ച് ക്ലബ്‌ സംഘടിപ്പിക്കുന്ന  SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ്ദാനവും നിർദ്ധരരായ വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റ് വിതരണവും  നാളെ വൈകുന്നേരം 4 മണിക്ക് മുതലമാട്‌ ബസ് സ്റ്റോപ്പ്‌  പരിസരത്ത്  വെച്ച് നടത്തുന്നു.രാഷ്ട്രീയ-സാമുഹിക-സാംസ്‌കാരിക രംഗത്തേ പ്രമുഖ നെതകൾ പങ്കെടുക്കുന്ന പരിപാടിയിൽ  വേങ്ങര പഞ്ചായത്ത്‌ പ്രസിഡണ്ട് വി കെ കുഞ്ഞാലൻ കുട്ടി ഉത്ഘാടനം നിർവഹിക്കും സാങ്കേതിക തടസങ്ങൾ ഇല്ലകിൽ  VALIYORAonline  ഫേസ്ബുക്കിൽ  ലൈവ് ഉണ്ടാകും

പാണ്ടികശാല മൻശാഉൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഉത്ഘാടനവും മജ്ലിസുന്നൂർ വാർഷികവും

വലിയോറ:ദീനിന്റെ ജീവന്‍ നിലനില്‍ത്തുന്നത്  മദ്രസാ പ്രസ്ഥാനങ്ങളാണ്.ലോകത്തിന് മാതൃകയായി കേരളത്തിലെ മദ്രസാ പ്രസ്ഥാനം മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായം ചെറുപ്പത്തില്‍തന്നെ ഇസ്‌ലാമിക തത്വങ്ങള്‍ പഠിക്കുന്ന മദ്രസകള്‍ക്ക്സുതാര്യമായ കാര്യങ്ങള്‍  മദ്രസാ പ്രസ്ഥാനം നല്‍കിയ സംഭാവന വലുതാണ്. സമുദായ *സൗഹാര്‍ദ്ദാന്തരീക്ഷവും മതസൗഹാര്‍ദ്ദവും നല്ല രീതിയില്‍ കേരളത്തില്‍ നടത്തുന്നത് മദ്രസാ സ്ഥാപനങ്ങളുടെ മികവ് കൊണ്ടാണ്. മതവിദ്യാഭ്യാസ രംഗത്ത്  അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പാണ്ടികശാല മൻശാഉൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഉത്ഘാടനവും മജ്ലിസുന്നൂർ വാർഷികവും ഈ വരുന്ന ഞായർ (21/5/17) മഗ്രിബ് നിസ്കാരത്തിനുശേഷം  ശൈഖുനാ ചെരുശ്ശേരി ഉസ്താദ് നഗറിൽ തുടക്കമാകുകയാണ്. സമ്മേളനത്തിൽ ബഹു:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ അദ്ധ്യക്ഷൻ  ബഹു: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ  , മഹല്ല് ഖാസി യും കോഴിക്കോട് വലിയ ഖാസിയും മായ  ബഹു: സയ്യിദ് നാസ്വർ ഹയ്യ് ശിഹാബ് തങ്ങൾ ,പ്രശസ്ത വാഗ്മി  മുനീർ ഹുദവി വിളയിൽ ,പ്രാർത്ഥനാവേദികളിലൂടെ ആയിരങ്ങൾക്ക് ആശ്വാസവും ആന...

വേങ്ങര പഞ്ചായത്ത്‌ CPIM ഉപരോധിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ അഴിമതി മഴക്കാലമായിട്ടും ജലനിധിക്ക് വേണ്ടി പൊട്ടിപൊളിച്ച റോഡുകൾ റീ ടാറിങ്ങ് ചെയ്യുക. കുടിവെള്ള പ്രശ്നം പരിഹരിക്കുക - വലിയോറ പാടം ചാലി അഴിമതി അവസാനിപ്പിക്കുക. ടെന്റർ ഇടാതെ സ്വന്തക്കാർക്ക് കറാർ നല്കുന്ന രീതി അവസാനിപ്പിക്കുക.: മാലിന്യ നിർമ്മാർജനം കാര്യക്ഷമമാക്കുക എന്നി ആവശ്യപ്പെട്ട് CPI - Mവേങ്ങര ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നടന്ന മാർച്ച് CPM നേതാവ് vpസക്കറിയ ഉദ്ഘാടനം ചെയ്തു. KTഅലവിക്കുട്ടി.. P മുസ്തഫ.K സുരേഷ്. TK മുഹമ്മദ്. NPചന്ദ്രൻK കുഞ്ഞിമുഹമ്മദ്. എന്നിവർ സംസാരിച്ചു. Pപത്മനാഭൻ സ്വാഗതവുംcഅബ്ദുറഹിമാൻ നന്ദിയും പറഞ്ഞു Pഅച്ചുതൻ അധ്യക്ഷത വഹിച്ചു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

മിനി ഊട്ടി ഏരിയയിൽ വൻതീപിടുത്തം Live

/AVvXsEinLIleDYwy28P2ny6mCM6FZljW-uvKHJSIVZrr3SviQ3Pnbv_wFPsFGqW837dDhx_ivMi55uKCky5oYA7Vojw4Q6Vl0Dt5zWvt4PFe671R4Oa8LPV-Z26tZ59TfdcLURbspfHD4nUiUk8XaSRzONx2ldxnT7EGLwZWf145IWhgk3HYepqoTAoHaMZzvO8A" imageanchor="1" style="margin-left: 1em; margin-right: 1em;"> തീപ്പിടുത്തം മലപ്പുറം മിനി ഊട്ടി മൈലാടിയിൽ ചെരുപ്പ് ഫാക്ടറിയിൽ തീപ്പിടുത്തം. വലിയ രീതിയിലുള്ള പുക പ്രദേശത്ത് വ്യപിക്കുന്നതായി അറിയുന്നു. ആളപായം ഉള്ളതായി വിവരം ഇല്ല. ഫയർഫോഴ്സ് സംഭവ സ്ഥലത് എത്തി തീ അണക്കാൻ ശ്രമം തുടങ്ങി                           ....

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

സംസ്ഥാന കലോത്സവ ജേതാക്കളെ ആദരിച്ചു​

​വലിയോറ: 2026-ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പണിയ നൃത്തത്തിൽ എ-ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ വലിയോറ ചിനക്കൽ ജി.എച്ച്.എസ് കുറുകയിലെ കലാപ്രതിഭകളെ കുവൈത്ത് ചിനക്കൽ സാംസ്കാരിക വേദി ആദരിച്ചു. ​സ്കൂൾ പി.ടി.എ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് വിജയികളായ 12 വിദ്യാർത്ഥികൾക്കും സാംസ്കാരിക വേദിയുടെ വകയായി ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു.  മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസലു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മികച്ച നേട്ടം കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ രജീഷ ടീച്ചർക്ക് സാംസ്കാരിക വേദിയുടെ പ്രത്യേക ഉപഹാരം ചടങ്ങിൽ വെച്ച് കൈമാറി. ​സാംസ്കാരിക വേദി പ്രവർത്തകരായ ആലിക്കുട്ടി പറങ്ങോടത്ത്, എ.ടി. ഹംസക്കുട്ടി, കല്ലൻ അബ്ദുറഹ്മാൻ, കാവുങ്ങൽ ആലിക്കുട്ടി, പ്രഭാകരൻ, സിറാജ് ടി.വി, എ.ടി. അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ഇബ്രാഹിംകുഞ്ഞ് സാഹിബ് മരണപ്പെട്ടു

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.  2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതി...

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

കോലാൻ കോലി എന്നീ പേരുകളിൽ അറിയപ്പെടുന്ന മത്സ്യം freshwater garfish Xenentodon cancila

പുഴകളിലും കുളങ്ങളിലും തൊടുകളിലും മറ്റും  സാധാരണയായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണിത്. ഈ മത്സ്യത്തെ കോലി  കോലാൻ freshwater garfish എന്നീ പേരുകളിലൊക്കെ അറിയപെടുന്നു ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം  Xenentodon cancila എന്നാണ്. ജലാശയങ്ങളിൽ ഉപരിതലത്തിലായാണ് ഇവയെ കാണുക. ഒഴുക്കു കുറഞ്ഞ നദികളിലും തോടുകളുലുമെല്ലാം ഒറ്റയ്ക്കോ ചെറുകൂട്ടങ്ങളോ ആയി ഇവ നീങ്ങുന്നത് കാണാം. ഭക്ഷ്യയോഗ്യമായ മത്സ്യമാണ്. വെള്ളത്തിന്റെ മുകളിൽ അനങ്ങാതെ നിന്ന്  ചെറുമീനുകളെ വേട്ടയാടിപ്പിടിചോ ഏറെ നേരം ഉപരിതലത്തിൽ റോന്തു ചുറ്റി നടന്നശേഷം കൂട്ടമായി പോകുന്ന ചെറു  മീനുകൾക്കിടയിലേക്ക് ഊളയിടുന്ന കോലാൻ പരുന്ത് കോഴിക്കുഞ്ഞിനെ കൊതിയെടുക്കുന്നത്പോലെ ചെറുമീനുകളെ ചുണ്ടിൽ കൊരുത്ത് കൊണ്ടുപോകുന്നത് കാണാം.