28/05/2017

ഡെങ്കിപനി വേങ്ങര യിൽ പടർന്നു പന്തലിക്കുന്നു നാട്ടുകാർ ജാഗ്രതൈ.


*ഡെങ്കിപനി വേങ്ങര യിൽ പടർന്നു പന്തലിക്കുന്നു നാട്ടുകാർ ജാഗ്രതൈ.....*
____________________

*എന്താണ് ഡെങ്കിപ്പനി ?*


ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി.

മണ്ണുമായി നേരിട്ട് ബന്ധമില്ലാത്ത ശുദ്ധമായ വെള്ളത്തിലാണ് ഈ ഡിസ് കൊതുകുകൾ പെരുകുന്നത് '

അതിനാൽ ഈഡിസ് കൊതുക്  പെരുകുന്നത് തടയാൻ ഒത്തൊരുമിക്കുക.

ഇതിനായി നാം ചെയ്യേണ്ടത്.

.1' പ്രതിരോധ പ്രവർത്തനം സ്വന്തം വീടുകളിൽ നിന്നാരംഭിക്കുക.

2. വീടിന്റെ പരിസരത്ത് ടയർ, പാത്രങ്ങൾ, പ്ലാസ്റ്റിക് കവുകൾ, കപ്പ്, ചിരട്ട ,എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.

3: വെള്ളം ശേഖരിക്കുന്ന ടാങ്കുകളും മറ്റും തുറന്നിടാതെ മൂടി സൂക്ഷിക്കുക:

4. വിറകിന് മുകളിലിടുന്ന പ്ലാസ്റ്റിക് ഷീറ്റിൽ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാൻ ഇടയുണ്ട്.- അതിനുള്ള സാഹചര്യം ഒഴിവാക്കുക.

5. റബ്ബർത്തോട്ടങ്ങളിൽ മരം വെട്ടാത്തപ്പോൾ ചിരട്ടകൾ പെറുക്കി ഒഴിവാക്കുക.

6. കമുകിൻ തോട്ടങ്ങളിൽ പാളകളിൽ വെള്ളം കെട്ടി നിൽക്കുന്നത്
കീറി ഒഴിവാക്കുക.

7. ആഴ്ച്ചയിൽ ഒരു ദിവസം (ഞായർ)
വീടും പരിസരവും പ്രതേകിച്ച് ഫ്രിഡ്ജിന്റെ പിറക് വശത്തുള്ള വാട്ടർ ബോക്സ്
വൃത്തിയാക്കാനും
മേൽ പറഞ്ഞ കാര്യങ്ങൾക്കും
സമയം കണ്ടെത്തുക.

8. ഡെങ്കിപ്പനി ബാധിച്ചവർ കൊതുകുവല ഉപയോഗിക്കുന്നത് രോഗ പകർച്ച ഒഴിവാക്കാൻ സഹായിക്കും'

9.ഈഡിസ് കൊതുകുകൾ വീടിന്റെ പരിസരത്താണ് പെരുകാനുള്ള സാധ്യത കൂടുതൽ അതിനാൽ ഡെങ്കി പനി നിയന്ത്രണ പ്രവർത്തനങ്ങൾ ദിനചര്യയുടെ ഭാഗമാക്കി മാറ്റുക              '
 കാലവർഷം വർഷം കനക്കുന്നതോടെ ഡങ്കി ആഞ്ഞു വീശി മനുഷ്യ ജീവനു വരെ ഭീഷണി യാവും ആയതിനാൽ ഈ മെസ്സേജ്  എല്ലാ മത രാഷ്ട്രീയ  സാംസ്ക്കാരിക  കൂട്ടായ്മകളിലേക്കും, സുഹ്യത്തുക്കളിലേക്കും ഫോർവേഡ് ചെയ്യുകയും പള്ളികളിലും, അമ്പലങ്ങളിലും, ചർച്ചുകളിലും ജനങ്ങളെ ബോധവൽക്കരിക്കണമെന്നും  സസ്നേഹം അഭ്യർത്ഥിക്കുന്നു.