ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വലിയോറ യിൽ നാളെ 10/5/2017വൈദ്യുതി മുടങ്ങും*

അറിയിപ്പ് എടരിക്കോട് 110 kv സബ് സ്റ്റേഷനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ *10-05-2017 ( ബുധൻ) , രാവിലെ 8:00 മുതൽ വൈകിട്ട് 5:00*വരെ എടരിക്കോട്, കൂരിയാട് , ഒതുക്കുങ്ങൽ എന്നീ സബ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ  11 kv ഫീഡറുകളിലും വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെടുന്നതായിരിക്കും.

:മജിലിസുന്നൂർ മുന്നാം വാർഷികവും ദുആ സമ്മേളനവും ഇന്നും നാളെയും വലിയോറ അടക്കാപുരയിൽ

വലിയോറ:മജിലിസുന്നൂർ മുന്നാം വാർഷികവും ദുആ  സമ്മേളനവും ഇന്നും നാളെയും  വലിയോറ അടക്കാപുരയിൽ വെച്ച് നടക്കുന്നു .മെയ് 9ന് രാത്രി 7 മണിക്ക്  അശ്റഫ് അശ്റഫി പന്താവൂർ ന്റെ പ്രഭാഷണവും  മെയ് 10ന് രാത്രി 7 മണിക്ക്  മജ്ലിസുന്നുറിന്റെ ഉദ്ഘാടനം  പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ നിർവഹിക്കുകയും ഇസ്മയിൽ ഫൈസി കിടങ്ങയം മജ്ലിസുന്നുറിന്ന്‌  നേതൃത്വം നൽകുകയും ചെയ്യും

വലിയോറ ഫുട്ബോൾ ലീഗ് പി വൈ എസ് പരപ്പിൽപാറക്ക്‌

വലിയോറ:പി വൈ  എസ് പരപ്പിൽപാറ  സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  ഫൈനൽ മത്സരം  ഇന്ന്‌  വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ നടന്നു .  ഇന്നലത്തെ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌  ചലഞ്ച് മുതലമാടിനെ  പരാജയപ്പെടുത്തി വലിയോറ ഫുട്ബോൾ ലീഗ് 2017  പി വൈ എസ് പരപ്പിൽപാറ കരസ്ഥമാക്കി

മുസ്തഫാ ക്ക് ഉപഹാരം നൽകി.

വേങ്ങര: തേർക്കയം കടവിൽ നിന്നും രണ്ടു ജീവൻ രക്ഷിച്ച കെ.മുസ്തഫാ ക്ക് വാർഡ് മുസ് ലിo യൂത്ത് ലീഗിന്റെ ഉപഹാരം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സമർപ്പിച്ചു.ചടങ്ങിൽ വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് യൂസുഫലി വലിയോറ, പി.സമദ്, ടി.സമീറലി ടി.ജമാൽ എന്നിവർ സംബന്ധിച്ചു.

വലിയോറ ഫുട്ബോൾ ലീഗ് ഫൈനൽ മത്സരം ഇന്ന്

വലിയോറ:പി വൈ  എസ് പരപ്പിൽപാറ  സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  ഫൈനൽ മത്സരം  ഇന്ന്‌  വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ നടക്കും .  ഇന്നലത്തെ രണ്ടാം സെമിയിൽ  ചലഞ്ച് മുതലമാട്  എം സ് വി  മണപ്പുറതെ പരാജയപ്പെടുത്തി.ഫൈനൽ മത്സരത്തിൽ ഇന്ന് ചലഞ്ച് മുതലമാടും പി വൈ എസ്  പരപ്പിൽപറയും തമ്മിൽ ഏറ്റുമുട്ടും

മികച്ച വിജയം നേടിയ SSF.പുത്തനങ്ങാടി ബ്ലോക്ക് കൺവീനർ AK.ഫഹ്മിൻ ഫയാസിന് ഉപഹാരം നൽകി

വലിയോറ: ഇന്നലെ പ്രസിദ്ധികരിച്ച SSLC. പരീക്ഷയിൽ 9A+ ഉം 1A യും നേടിയ SSF.പുത്തനങ്ങാടി ബ്ലോക്ക് കൺവീനർ AK.ഫഹ്മിൻ  ഫയാസിന്  SSF.പുത്തനങ്ങാടി യൂണിറ്റിന്റെ ഉപഹാരം യൂനുസ് മാഷ് കൈമാറി 

വലിയോറ ഫുട്ബോൾ ലീഗ് പി വൈ എസ് ഫൈനലിൽ

വലിയോറ: വൈ  എസ് പരപ്പിൽപാറ  സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  സെമിഫൈനൽ മത്സരങ്ങൾ ഇന്നുമുതൽ വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ ആരംഭിച്ചു  ഇന്നത്തെ  സെമിയിൽ  ഡിസ്കോ പൂകുളംബസാറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി വൈ എസ്  പരപ്പിൽപാറ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു  രണ്ടാം സെമി നാളെ ചലഞ്ച് മുതലമാടും  എം സ് വി  മണപ്പുറവും കളിക്കും .ഫൈനൽ മത്സരം ഞായറാഴ്ച

നൂറുശതമാനം വിജയം ആവർത്തിച്ച്‌ ചിനക്കൽ കുറുക ഗവണ്മെന്റ് സ്കൂൾKURUKA SCHOOL

വലിയോറ: ചിനക്കൽ ഗവണ്മെന്റ്  കുറുക ഹൈസ്കൂളിന് രണ്ടാം തവണയും SSLC പരീക്ഷയിൽ  നൂറുശതമാനം വിജയം. സ്കൂളിലെ അഫീഫ, സി പി കൃഷ്ണപ്രിയ എന്നീ രണ്ടുകുട്ടികൾക്കു  എല്ലാ വിഷയങ്ങളിലും  A+ ഉം ലഭിച്ചു .യൂ പി സ്കൂൾ ആയിരുന്ന കുറുക സ്കൂളിനെ കഴിഞ്ഞ സർക്കാർ ഹൈസ്കൂളായി ഉയർത്തുകയായിരുന്നു  .കഴിഞ്ഞ വർഷം ഒരു ഡിവിഷൻ ഉണ്ടായിരുന്നുള്ളു എന്നാൽ ഇപ്രാവശ്യ രണ്ട് ഡിവിഷനിലെയും മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുവാൻ  അദ്ധാപകർകും പി ടി എ കും കഴിഞ്ഞു .പുതിയൊരു സർക്കാർ  ഹൈസ്കൂളിന്റെ  എല്ലാ കുറവുകൾക്കിടയിലും  അതിലെ രണ്ടാം ബാച്ചിലെ എല്ലാ കുട്ടികളെയും  വിജയിപ്പിക്കാൻ  ഏതാനും അദ്ധ്യാപകരുടെയും പി ടി എ യുടെയും  ആത്മാർത്ഥതയുടെയും അർപപണ   ബോധത്തിന്റെയും കഠിനദോനത്തിന്റെയും  ഫലമാണ് ഈ വിജയമെന്ന് രക്ഷിതാക്കൾ പറഞ്ഞു

എസ്.എസ്.എൽ.സി. പരീക്ഷാഫലം 2017

സിലബസ് പരിഷ്കരണത്തിനു ശേഷം ആദ്യമായി നടത്തിയ 2016-17 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുകയാണ്. ഈ വർഷം 455453(473803) കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 437156 (457654) കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി ഇത് 95.98% ആണ്. എല്ലാ വിഷയത്തിലും എ+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം - 20967 (4.6%) വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല     – പത്തനംതിട്ട (98.82) വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല              – വയനാട് (89.65) വിജയശതമാനം ഏറ്റവും കൂടിയ വിദ്യാഭ്യാസ ജില്ല – കടുത്തുരുത്തി (99.36) വിജയശതമാനം ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ ജില്ല     – വയനാട് (89.65) പട്ടികജാതി വിദ്യാർത്ഥികളുടെ വിജയശതമാനം   – 91.95 പട്ടികവർഗ്ഗ വിഭാഗം വിജയശതമാനം                – 82.55 മറ്റു പിന്നോക്ക വിഭാഗങ്ങൾ വിജയശതമാനം      - 96.28 ഗൾഫ് വിദ്യാർത്ഥികളുടെ വിജയശതമാനം         – 98.64 ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ വിജയശതമാനം   ...

തേർക്കഴം അപകടത്തിൽ രണ്ടു ജീവൻ രക്ഷിച്ചത് .മുസ്ഥഫ പാണ്ടികശാല

വലിയോറ: തേർക്കയം കടവിൽ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങി താഴിന്നപ്പോൾ രണ്ടു പേരെ രക്ഷിച്ചത് പാണ്ടികശാല കരുവാരക്കൽ മുസ്തഫ.അപകടത്തിൽ രണ്ടുപേര് മരണപെട്ടു . താഴെ കോഴിച്ചെന പിലാക്കോട്ട് ഇബ്രാഹിമിന്റെ മക്കളായ ശിഹാബ് (22), ഫാത്തിമ നസ്രി (14) എന്നിവരാണ് മരണപ്പെട്ടത്  മരണപ്പെട്ടവരുടെ മാതാവിനേയും മറ്റൊരു സഹോദരിയേയുമാണ് മുസ്ഥഫ ഏറെ പണിപ്പെട്ട് രണ്ടാൾ താഴ്ചയുള്ള കയത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും മരണപ്പെട്ടവർ വെള്ളത്തിൽ ആഴത്തിലേക്ക് താഴ്ന്നിരുന്നു. പിന്നീട് നാട്ടുകാരേയും കൂട്ടി വെള്ളത്തിൽ നിന്നു oഇവരെ കരകയറ്റിയപ്പോഴേകം മരണം അവരെ തേടി യെത്തിയിരുന്നു. രണ്ടു ജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങിയ മുസ്ഥഫ യെ പ്രത്യേക ഉപഹാരം നൽകി ആദരിക്കുമെന്ന് വാർഡ് വികസന സമിതി ഭാരവാഹികൾ പറഞ്ഞു.

വലിയോറ ഫുട്ബോൾ ലീഗിന്റെ സെമിഫൈനൽ ഇന്ന് മുതൽ .

വലിയോറ: പി വൈ  എസ്  പരപ്പിൽപാറ സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  സെമി ഫൈനൽ മത്സരങ്ങൾ ഇന്നുമുതൽ വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ ആരംഭിക്കു . ഫസ്റ്റ് സെമിയിൽ  ഡിസ്കോ പൂകുളംബസാറും പാറമ്മൽ ടീമും ഏറ്റുമുട്ടും രണ്ടാം സെമി നാളെ ചലഞ്ച് മുതലമാടും  എം സ് വി  മണപ്പുറവും കളിക്കും .ഫൈനൽ മത്സരം ഞായറാഴ്ച

തേർക്കയം കടവിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു.

വലിയോറ:തേർക്കയം കടവിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. താഴെ കോഴിച്ചെന പിലാക്കോട്ട് ഇബ്രാഹിമിന്റെ മക്കളായ ശിഹാബ് (22), ഫാത്തിമ നസ്രി (14) എന്നിവരാണ് മരിച്ചത്. മാതാവും മൂന്നു മക്കളും അലക്കാൻ വന്നതായിരുന്നു. മാതാവിനെയും മറ്റൊരു മകളെയും നാട്ടുകാർ രക്ഷപ്പെടുത്തി.

പുത്തനങ്ങാടിയിൽ മലിനജലം റോഡിലേക്ക് നിറഞ്ഞൊഴുകുന്നു

വലിയോറ:പുത്തനങ്ങാടി അൽ ഫാറൂഖ് മസ്ജിദിലേക്കുള്ള പൊതുവഴിയോട് ചേർന്ന് പുത്തനങ്ങാടിയുടെ ഹൃദയ ഭാഗത്തുള്ള കെട്ടിടത്തിൽ നിന്ന് മലിനജലം റോഡിലേക്ക്  നിറഞ്ഞൊഴികുന്നതായി നാട്ടുകാരുടെയും സമീപത്തുള്ള കടക്കാരുടെയും  പരാതി . ഇത് വഴിയാണ് ദിനംപ്രതി നൂറുകണക്കിന് ആളുകൾ പള്ളിയിലേക്കും മദ്രസയിലേക്കും പോകുന്നത് . ഈ മലിനജലം ഡങ്കിപ്പനി പോലത്തെ പല രോഗങ്ങൾക്കും കാരണമാകും എന്ന് കണ്ടറിഞ്ഞ് ഇത് തടഞ്ഞ് നിർത്തുന്നതിനുള്ള നടപടികൾ കൈകൊള്ളാൻ ആരോഗ്യവകുപ്പും  വാർഡ് മെമ്പർ അടക്കമുള്ള ഭരണാധികാരികൾക്കും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്  സമീപത്തുള്ള കടക്കാർ

കുഞ്ഞാലിക്കുട്ടിയുടെ വിജയം, സഹായ വിതരണം നടത്തി.

വലിയോറ: പി കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിൽ സന്തോഷ പ്രകടിപ്പിച്ച് പാണ്ടികശാല മുസ്ലിം ലീഗ് കമ്മിറ്റി പാവപ്പെട്ട പതിനഞ്ചോളംരോഗികൾക്ക് ധനസഹായ oവിതരണം ചെയ്തു. യൂസുഫലി വലിയോറ, ടി അലവിക്കുട്ടി, പി.സമദ്, ടി. സമീറലി, ടി.ഹാരിസ്, പി.മജീദ്, ടി.ആസിഫ്, ടി.  പി.അഹമ്മദ് കോയ എന്നിവർ നേതൃത്വം നൽകി

വോട്ടർമാർക്ക് നന്ദി അർപ്പിക്കാൻ കുഞ്ഞാലികുട്ടി വലിയോറയിലെത്തി

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്നും വിജയിച്ച പി കെ കുഞ്ഞാലികുട്ടി വോട്ടർമാരെ നേരിൽ കണ്ട്‌ നന്ദി അർപ്പിക്കുന്നതിനു വേണ്ടി വലിയോറയിൽ  വന്നു . ഇന്ന് രാത്രി 7 മണിക്ക്  വേങ്ങര തറേട്ടാലിൽ നിന്നും തുടങ്ങിയ പര്യാടനം വലിയോറ മുഴുവനും സന്ദർശിച്ചു .

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.